Pages

പഞ്ചാരഗുളികകള്‍

സ്നേഹത്തിനു മധുരമാണെന്ന് പണ്ടാരോ പറഞ്ഞിട്ടുണ്ടല്ലോ. 
പല കാമുകന്മാരും ഇന്നും പറയുന്നുണ്ട്. 
അത് സത്യം തന്നെയാണ് താനും. 
ഞങ്ങള്‍ ഹോമിയോപ്പതി ഡോക്ടര്‍മാരും നല്‍കുന്നത് മധുരമാണ്. 
വെറും പഞ്ചാരഗുളികയല്ല, 
അതില്‍ അതാതു രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ ഒഴിക്കുന്നുണ്ടെന്നു മാത്രം. 
ഈ മധുരത്തിലുടെ ഞങ്ങള്‍ രോഗികള്‍ക്ക് നല്‍കുന്നത് സ്നേഹമാണ്. 
ഏതൊരു ആതുരസേവകനും അടിസ്ഥാനമായി വേണ്ട ഗുണം തന്റെ സഹജീവികളോടുള്ള സ്നേഹവും സഹാനുഭൂതിയുമാണ്,
അല്ലാതെ പണമുണ്ടാക്കാനുള്ള ആര്‍ത്തിയല്ല. 
അത് തന്നെയാണ് ഹോമിയോപ്പതി ചികിത്സയുടെ അടിസ്ഥാനം. 
രോഗിയുടെ ശാരീരിക - മാനസിക ലക്ഷണങ്ങള്‍ക്ക് അനുസരിച്ച് ഞങ്ങള്‍ കണ്ടെത്തുന്ന ഔഷധങ്ങള്‍ പഞ്ചാരഗുളികകളുടെ സ്നേഹത്തില്‍ പൊതിഞ്ഞു ഞങ്ങള്‍ അവര്‍ക്ക് നല്‍കുന്നു...