ബസ് സമരം മൂലം യാത്ര തല്‍ക്കാലത്തേക്ക് ഒഴിവാക്കിയ എല്ലാവരും ഒറ്റയടിക്ക് ബസ്സില്‍ കയറിയപ്പോള്‍ അസഹനീയമായിരുന്നു ഇന്ന് രാവിലെ ആ KSRTC ബസ്സിലെ തിരക്ക്. കണ്ടക്ടറും ഡ്രൈവെരും യാത്രകാരോട് മുന്നോട്ടു കയറി നില്ക്കാന് തുടര്‍ച്ചയായി ആവശ്യപ്പെട്ടുകൊണ്ടിരുന്നു. പലരും കേട്ട ഭാവം നടിച്ചില്ല. സഹികെട്ട ഡ്രൈവറുടെ കമന്ട്... " പ്രൈവറ്റ് ബസ്സിലാണെങ്കില്‍ നിങ്ങളോടൊക്കെ ആരും പറയേണ്ടല്ലോ മുന്നോട്ടു കയറിനില്ക്കാന്. സ്ത്രീകളുടെ സീറ്റ് മുന്നിലാണല്ലോ. അതില്‍ പിന്നോട്ടിറക്കി നിര്‍ത്താനാണ് കഷ്ടപ്പാട്". പിന്നീടാരും പറയേണ്ടിവന്നില്ല മുന്നോട്ടു കയറിനില്ക്കാന്. പിന്നില്‍ പന്തുകളിക്കാനുള്ള സ്ഥലം ബാക്കി!
എല്ലാവര്ക്കും അറിയുന്ന കാര്യമായതുകൊണ്ടാവാം ആരും കമന്റിയിട്ടില്ല!
ReplyDeleteoru panduu kittiyirunneengilll ksrtc busil pandu kalikkaammayirunnuuuuu
ReplyDelete