ഒരു നിമിഷം...

"നിധിയല്ല, മുടിയല്ല, മതമല്ല പ്രശ്നം... എരിയുന്ന, പൊരിയുന്ന വയറാണ് പ്രശ്നം..."

October 28, 2011

കേരള രാഷ്ട്രീയത്തിലെ പിണ്ടിയിടല്‍...

സത്യന്‍ അന്തിക്കാടിന്‍റെ "നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക" എന്ന ചിത്രത്തില്‍ ആന ചിന്നം വിളിക്കുന്നത്‌ കേള്‍ക്കുമ്പോള്‍ പാപ്പാനായ കൊച്ചിന്‍ ഹനീഫയോട് ബിന്ദു പണിക്കര്‍ "ആനയെന്തിനാ നെലോളിക്കണേ?" എന്ന് ചോദിക്കുന്നുണ്ട്. "ആനക്ക് ബോറടിച്ചിട്ടാവും" എന്നായിരുന്നു ഹനീഫയുടെ മറുപടി. "ആനക്ക് ബോറടിക്ക്യെ" എന്ന് ബിന്ദു പണിക്കര്‍ ചോദിക്കുമ്പോള്‍ ഹനീഫ പറയുന്നുണ്ട്... "പിന്നെ ബോറടിക്കാതെ? വെറുതെ ഇങ്ങനെ നില്‍ക്ക്വാ... പട്ട തിന്ന്വാ... പിണ്ടിയിടുക... വേറെന്താ ആനക്ക് പണി? പിന്നെ ബോറടിക്കില്ലേ?"
അത് പോലെ ബോറടിക്കുന്ന ചില പരമ ചെറ്റകള്‍ കേരള രാഷ്ട്രീയത്തില്‍ ഉണ്ട്... പ്രത്യേകിച്ച് പണിയൊന്നും ഇല്ല... പൊതുജനമെന്ന കഴുതകളെ മുഴുവന്‍ വീണ്ടും ഒരു ഒന്നൊന്നര കഴുതകള്‍ ആക്കിക്കൊണ്ട് തെരഞ്ഞെടുപ്പില്‍ ജയിച്ചു, ഈര്‍ക്കില്‍ പാര്‍ട്ടിയില്‍ വേറെ ആരും ജയിക്കാത്തത് കൊണ്ടും നേതാവിന് പോലും പേടിയായ സദാ മലവിസര്‍ജ്ജന സജ്ജമായ വായ്‌ ഉള്ളത് കൊണ്ടും മന്ത്രിയും ചീഫ്‌ വിപ്പും ഒക്കെ പോലുള്ള പദവികളില്‍ വഴി തെറ്റി വന്നു... ക്ലോസറ്റില്‍ കിടക്കേണ്ട സാധനം നാക്കിലയില്‍ വിളമ്പിയ പോലെ.
കിട്ടിയ സ്ഥാനം വെറുതെ അലങ്കാരമായി കൊണ്ട് നടക്കുന്നു. രാവിലെ നിയമസഭ ഉണ്ടെങ്കില്‍ അവിടെ പോകാം, തെറി പറയാം, പീഡിപ്പിച്ചെന്നും കയറിപ്പിടിച്ചെന്നും തൊപ്പി തെറിപ്പിച്ചെന്നും വിളിച്ചു പറയാം.. പിന്നെ, നിയമസഭ ഉണ്ടെങ്കിലും ഇല്ലെങ്കിലും ഒരു പോലെ ചെയ്യാവുന്ന ഒരു പരിപാടിയുണ്ട് - പത്രസമ്മേളനം. അവിടെയും പ്രധാന പരിപാടി തെറിയഭിഷേകവും വായ കക്കൂസാക്കലും തന്നെ.
ബോറടി മാറ്റാന്‍ ആന  ചിന്നം വിളിക്കുന്നു, പിണ്ടമിടുന്നു...
ആനയെ പോലെ ശരീരവും കുഴിയാനയുടെ ബുദ്ധിയും ഉള്ള ജോര്‍ജ്‌ തെറി പറയുന്നു, വായിലൂടെ മലമിടുന്നു.
പേര് : ചീഫ്‌ വിപ്പ്.
യോഗ്യത : ഭാഷാ (അങ്ങനെ പ്രത്യേകിച്ചൊരു ഭാഷ എന്നില്ല, ഏതു ഭാഷയിലെ തെറിയിലും അഗാധ ജ്ഞാനം.) പാണ്ഡിത്യവും ഗുസ്തിയും.
പദവി : മന്ത്രിയുടെ.
കിട്ടുന്ന കാശ് : ആവശ്യത്തില്‍ അധികം.
ജോലിയോ? മലയാളികളെ മലയാളഭാഷയും സംസ്കാരവും പഠിപ്പിക്കല്‍.
സംഗതി പരമസുഖം.
ഈര്‍ക്കില്‍ പാര്‍ട്ടിയുടെ പേരില്‍ കിട്ടിയ മന്ത്രിസ്ഥാനം (അച്ഛന്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തതിന് തടവറയിലായത് കൊണ്ട്) ആസ്വദിക്കുന്ന മഹാനടന്‍ ഇതൊക്കെ കണ്ട് പഠിച്ചു പോയി. സിനിമയില്‍ പറയുന്ന പോലെ എന്തൊക്കെയോ വിളിച്ചു പറഞ്ഞു... സ്വന്തം തന്ത ചെറുപ്പത്തില്‍ കാട്ടിയ "ഭ്രാന്ത്" വല്ലവന്‍റെയും തലയില്‍ കെട്ടിവെച്ചു. ആ നോട്ടവും ഭാവവും കണ്ടാലേ അറിയാം ആളത്ര നല്ല "ബോധത്തില്‍" അല്ലായിരുന്നെന്ന്.  പിന്നെ അകത്തു ചെന്നതിന്‍റെ തരിപ്പില്‍ പണ്ട് കൊയിലാണ്ടിയില്‍ പെണ്ണുങ്ങളുടെ പിന്നാലെ വണ്ടിയോടിച്ചു കുടുങ്ങിപ്പോയ യുവത്വത്തിന്‍റെ തിളപ്പും കടന്നുവന്നു കാണും. അടിസ്ഥാന കാരണം ബോറടി തന്നെ. മന്ത്രിമാരായാല്‍ എന്തെങ്കിലും പണി വേണ്ടേ?
എന്തായാലും ഈ രണ്ട് ആഭാസന്മാരും മറ്റു എഴുപത് വിവരം കെട്ടവരും കള്ളന്മാരും നുണയന്മാരും പെണ്ണുപിടിയന്മാരും ചേര്‍ന്ന് കേരളത്തെ ഏതു വരെ എത്തിക്കുമെന്ന് കാത്തിരിക്കുന്നുണ്ട് കുറേപ്പേര്‍... മറ്റാരുമല്ല, ഇവരെയൊക്കെ ഇപ്പോള്‍ ഇരിക്കുന്ന കസേരകളില്‍ എത്തിച്ച പൊതുജനം എന്ന കഴുതകള്‍ തന്നെ. മൊത്തമായും ചില്ലറയായും മാപ്പ് കച്ചവടം നടത്തുന്ന ചാണ്ടിയുടെ ആക്സിസ്‌ ബാങ്കിന്‍റെ ടൈറ്റാനിയം കൊണ്ടുണ്ടാക്കിയ പണപ്പെട്ടി പോലെ സുതാര്യമായ ആപ്പീസ് പൂട്ടിച്ചു പാമോയില്‍ ഒഴിച്ച് കത്തിക്കും അവര്‍.
അത്രയും കാത്തിരിക്കാന്‍ മടിയുള്ള മറ്റൊരു വിഭാഗം കൂടിയുണ്ട് ഇവിടെ എന്ന് മറക്കേണ്ട...
ഞങ്ങളുടെ നേതാക്കള്‍ക്കെതിരെ പെരുംനുണയും അശ്ലീല വര്‍ഷവും നടത്തുമ്പോള്‍ കയ്യും കണ്ണും ചെവിയും കെട്ടി ഇരിക്കാന്‍ തയ്യാറില്ലാത്ത ഇന്നാട്ടിലെ പുരോഗമന യുവജന - വിദ്യാര്‍ഥി പ്രസ്ഥാനങ്ങളുടെ പോരാളികള്‍.
കരുതിയിരിക്കുക...
ആ നാവ് ഇനിയും ഈ രീതിയില്‍ ശബ്ദിച്ചാല്‍ ഒരു പക്ഷെ പിന്നീടൊരിക്കലും ശബ്ദിച്ചില്ലെന്നു വരും.
വാല്‍:
സുരേഷിന്‍റെ കൊടിയും താഴ്ത്തിക്കെട്ടിയാല്‍ നല്ലത്...

October 13, 2011

നിനക്കുളുപ്പില്ലെടാ ചെക്കാ?

എഞ്ചിനീയര്‍ ആകാന്‍ അത്രക്കങ്ങു പൂതിയാണെങ്കില്‍ എന്‍ട്രന്‍സ്‌ കോച്ചിങ്ങിനു പഠിക്കാന്‍ വിട്ട കാലത്ത് ഉച്ചപ്പടത്തിനു പോയി തേരാപ്പാരാ നടക്കാതെ നാലക്ഷരം പഠിച്ചു നല്ല റാങ്ക് വാങ്ങണം... അല്ലാതെ അപ്പന്‍റെ കയ്യില്‍ പൂത്ത കൊപ്ര വിറ്റ പണം ഉണ്ടെന്നു കരുതി വല്ല പണം വിഴുങ്ങി സ്വാശ്രയ കോളേജിലും ചേര്‍ന്ന് പഠിച്ചിട്ടുണ്ടെങ്കില്‍ അവിടെ തന്നെ അങ്ങ് തീര്‍ത്തോളണം പഠനം. അല്ലാതെ നിന്നെപ്പോലെ ഇരുപത്തെഴായിരവും അമ്പത്താറായിരവും ഒക്കെ റാങ്ക് വാങ്ങിയ പൊട്ടന്മാര്‍ക്ക് പടിക്കാനുള്ളതല്ല ഇവിടുത്തെ സര്‍ക്കാര്‍ കോളേജുകള്‍. അവിടെ പഠിക്കുന്നത് ബുദ്ധിയും വിവരവും ഉള്ള പിള്ളേരാ.. ആയിരവും ആയിരത്തഞ്ഞൂറും റാങ്ക് ഉള്ളവര്‍ പഠിക്കുന്ന കോളേജിലാ അവന്‍റെ ഒരു ഇരുപത്തെഴായിരം. അതും പോരാഞ്ഞ് വന്ന വരവോ? മോനെ, ഓരോ സെമസ്റ്ററിലും പരീക്ഷ നടത്തുന്നത് തമാശക്കല്ല, പാസാവാനാ...  ഇനിയിപ്പോ നിനക്ക് നല്ലത് പട്ടിക്കാട് തന്നെ, അതിനു അവര് സമ്മതിക്കുമോ ആവോ? എന്തായാലും ആദ്യം നിന്‍റെ ചാണ്ടിയും ഷാഫിയും ഒക്കെ പറയുന്നത് കേള്‍ക്കാതെ വല്ലതും നാലക്ഷരം പഠിച്ചു മൂന്നാം സെമസ്റ്റര്‍ പാസാകാന്‍ നോക്ക്... ഉമ്മന്‍ ചാണ്ടി പറഞ്ഞാല്‍ നീ ചിലപ്പോള്‍ എന്തും കേള്‍ക്കുമായിരിക്കും.. മുല്ലപ്പെരിയാറിന്‍റെ മോളീന്ന് ചാടുകയും ചെയ്തോ.. ചാണ്ടി പറയുന്ന ഏതു കോളേജിലും ഏതു ബ്രാഞ്ചിലും ഏതു സെമ്മിലും ചേരും എന്ന് പറയാന്‍ നിനക്ക് ചിലപ്പോള്‍ വിവരക്കേടുണ്ടായിരിക്കും.. അത് തെറ്റല്ല.. പക്ഷെ വിവരമില്ല എന്നതിന്‍റെ പേരില്‍ അഹങ്കരിക്കല്ലേ മോനെ.. അങ്ങനെ എല്ലാം ചാണ്ടി പറയുന്നത് പോലെ നടക്കാന്‍ ഈ പരീക്ഷ നടത്തുന്നതും അഡ്മിഷന്‍ നടത്തുന്നതും ഒന്നും അങ്ങേരുടെ അളിയന്മാരല്ല... ഇനിയിപ്പോ വല്ല അളിയന്മാരും ഉണ്ടെങ്കില്‍ തന്നെ അതൊക്കെ കണ്ടു പിടിച്ചു പൂട്ടിയിടാന്‍ ഇവിടെ വേറെ ആമ്പിള്ളേരുണ്ട്.
ചാണ്ടിക്കിട്ടു പണിയാന്‍ ചെന്നിത്തല കുഴിച്ച കുഴിയില്‍ നീയും ചാണ്ടിയും വൃത്തിയായി വീണു എന്നതാ ഇതിന്‍റെ ഗുട്ടന്‍സ്‌ എന്ന് മനസ്സിലാക്കിക്കോ..  ചാണ്ടിയെ കൊണ്ട് ഉത്തരവിടുവിച്ചു മൂപ്പരെ കുടുക്കാന്‍ സ്വന്തം വിശ്വസ്ത പ്രവര്‍ത്തകന്‍റെ മകന്‍റെ അഡ്മിഷന്‍ തന്നെ ചെന്നിത്തല കരുവാക്കി... എന്തായാലും ഇപ്പോള്‍ നിനക്ക് കുറച്ചു കാര്യങ്ങളൊക്കെ മനസ്സിലായല്ലോ.. എസ്.എഫ്.ഐ. എന്ന സാധനം എന്താണെന്നും എങ്ങനെയാണെന്നും? ഇത് നിന്‍റെ കെ.എസ്.യു. പോലെ മോളീന്ന് കെട്ടിയിറക്കിയ പൌഡര്‍ കുട്ടപ്പന്മാരുടെ സംഘടനയല്ല.. വിദ്യാര്‍ഥികളുടെ ന്യായമായ അവകാശങ്ങള്‍ക്ക് വേണ്ടി ചോര കുറെ കൊടുത്ത പ്രസ്ഥാനമാ എസ്.എഫ്.ഐ. വിദ്യാര്‍ഥികളുടെ പേര് കളയാന്‍ നടക്കുന്ന രണ്ടും കെട്ടവര്‍ക്കെതിരെ പ്രതികരിക്കാനും അറിയാം.

എന്തായാലും ഇനി മോനൊരു കാര്യം ചെയ്യ്.... അച്ഛന്‍ അപകടം കാരണം കൊപ്രാകച്ചവടം നിര്‍ത്തി റസ്റ്റില്‍ ആണെന്നാണല്ലോ പത്രമുത്തശി കണ്ണീര്‍ തൂവിയത്.. ആ "നിഷ്കളങ്കരായ" മാതാ പിതാക്കളോട് മറ്റേ സംഭവം... ഏത് - മനുഷ്യത്വം - കാണിച്ചു നന്നാവാന്‍ നോക്ക്... അത് കൊണ്ട് പട്ടിക്കാടെങ്കില്‍ പട്ടിക്കാട്. കെ.എസ്.യു പറയുന്നതൊന്നും കേള്‍ക്കാന്‍ നില്‍ക്കാതെ ഇനിയെങ്കിലും  നാലക്ഷരം പഠിച്ചു പേരിനെങ്കിലും ഒരു എഞ്ചിനീയര്‍ ആകാന്‍ നോക്ക്... ഒന്നുമില്ലെങ്കിലും വീട്ടുകാര്‍ക്കെങ്കിലും ഒരു ഗുണമാകട്ടെ...
വാല്‍:
ബഹു.മുഖ്യമന്ത്രിയോട് ഒരു അഭ്യര്‍ത്ഥന....
മനുഷ്യത്വപരമായി ചിന്തിക്കുകയാണെങ്കില്‍ കേരളത്തില്‍ പത്താം ക്ലാസില്‍ തോല്‍ക്കുന്ന എല്ലാ വിദ്യാര്‍ഥികളെയും കേരളത്തിലെ സര്‍ക്കാര്‍ വക എഞ്ചിനീയറിംഗ് കോളേജുകളില്‍ ചേര്‍ക്കാന്‍ നിയമം ഉണ്ടാക്കണം. ബൈക്കപകടത്തില്‍ പെട്ട എല്ലാ കൊപ്രാ കച്ചവടക്കാരുടെയും മക്കള്‍ക്ക്‌ ഐ.എ.എസ് കൊടുക്കണം. മെഡിക്കല്‍ - എന്ജിനീയറിംഗ് പ്രവേശനം ഏറ്റവും പിന്നിലെ റാങ്കില്‍ നിന്നും മുന്നോട്ട് നടത്തണം.. റാങ്ക് കുറഞ്ഞത് അവരുടെ തെറ്റല്ലല്ലോ.. ഒന്നാം റാങ്ക്കാര്‍ തീരെ മനുഷ്യത്വമില്ലാത്ത ദുഷ്ടന്മാര്‍ ആയതുകൊണ്ടാണല്ലോ പാവപ്പെട്ട കൊപ്രാ കച്ചവടക്കാരുടെ മക്കളെ പിന്തള്ളി അവര്‍ മുന്നിലെത്തിയത്.

October 08, 2011

നൂറു ദിന നര്‍മ്മം.

പിള്ള അഴിമതിയോ സ്കൂളോ വൈദ്യുതിയോ മൊബൈലോ എന്തെന്നറിയാത്ത പഞ്ച പാവം.... 
കുഞ്ഞാലിക്കുട്ടി പെണ്ണുങ്ങളെ നോക്കുക പോലും ഇല്ല, ഐസ്ക്രീം കണ്ടാല്‍ തൊടുക പോലും ഇല്ല... 
ഉമ്മന്‍ ചാണ്ടി ഇത് വരെ പാമോയിലില്‍ കാച്ചിയ പപ്പടം കഴിച്ചിട്ടില്ല... 
ജയലക്ഷ്മി അമ്പെയ്യാന്‍ പോയപ്പോഴെല്ലാം നാട്ടിലെ ആദിവാസി സ്ത്രീകള്‍ക്ക് ഉടുക്കാന്‍ കച്ച കൊണ്ടുവന്നിട്ടുണ്ട്... 
അബ്ദുറബ്ബ്‌ മോനെ എല്‍.കെ.ജി-യില്‍ പോലും ചേര്‍ത്തിട്ടില്ല... 
ജോസഫ്‌ ഇതുവരെ വിമാനത്തില്‍ കയറിയിട്ടുമില്ല, മൊബൈല്‍ കണ്ടിട്ടുമില്ല... 
അടൂര്‍ പ്രകാശ്‌ ഇന്ന് വരെ ലിവര്‍ കറി വെച്ചത് കഴിച്ചിട്ടും ഇല്ല, ബാര്‍ നടത്തി ആരുടേയും ലിവര്‍ കരിച്ചിട്ടും ഇല്ല... 
ബാബു ബാര്‍ മുതലാളിമാരെ പറ്റി കേട്ടിട്ടു പോലും ഇല്ല... 
ആര്യാടന്  ഇതുവരെ ലോഡ്‌ എന്താ ഷെഡി എന്താ എന്ന് ഇട്ടു നോക്കാന്‍ പോലും സമയം കിട്ടിയിട്ടില്ല...
ഗണേശന് ഇന്നേവരെ ഭരിക്കുകയാണോ അഭിനയിക്കുകയാണോ എന്ന് സ്വയം തിരിച്ചറിയാന്‍ പറ്റിയിട്ടില്ല...
സി.എന്‍.ബാലകൃഷ്ണന്‍ തന്‍റെ ചിരിക്കുന്ന മോന്ത കുറെ ഫ്ലെക്സില്‍ വെച്ചതല്ലാതെ ആരോടും സഹകരിച്ചിട്ടില്ല...
കുഞ്ഞാലിയുടെ കുഞ്ഞിന് റോഡ്‌ എവിടെ എന്ന് മനസ്സിലായിട്ടില്ല, എന്നിട്ട് വേണ്ടേ കുഴി അടക്കാന്‍...

മുനീറിനെ ആരോ വീക്കിയപ്പോള്‍ എന്തോ ലീക്ക് ആയത് മാത്രമുണ്ട് ബാക്കി... ചാനലോ പോയി... കിട്ടിയതാണെങ്കില്‍ കുഞ്ഞാലി കടിച്ചു പറിച്ചു വലിച്ചെറിഞ്ഞ എല്ലിന്‍ കഷണം...


ജേക്കബിന് മര്യാദക്കൊന്നു ഭക്ഷണം കഴിക്കാന്‍ പോലും സമയം കിട്ടിയിട്ടില്ല...

മാണിയാണെങ്കില്‍ തവള, ധവള എന്നൊക്കെ പറയുന്നത് മാത്രം മിച്ചം... ഒന്നുമില്ലത്രേ കയ്യില്‍...

സത്യം പറഞ്ഞത് തിരുവഞ്ചൂര്‍ മാത്രം..  (അതോ പൊട്ടത്തരമോ?). ഭരണം കിട്ടും എന്ന് പ്രതീക്ഷിച്ചു കാണില്ല... വായില്‍ തോന്നിയത് വിളിച്ചു പറഞ്ഞപ്പോള്‍..


പിന്നെ പി.സി.ജോര്‍ജിന് ആകെ അറിയാവുന്ന പണി പാവം വൃത്തിയായി ചെയ്യുന്നുണ്ട്... ചാനലില്‍ വന്നു വായിലൂടെ മലവിസര്‍ജ്ജനം നടത്തി നാറ്റിക്കുന്നതും വേണ്ടി വന്നാല്‍ ഉടുതുണി പൊക്കി കാണിക്കുന്നതും...
ഇതുപോലുള്ള നിഷ്കളങ്കരെ കുറ്റം പറയുന്ന സഖാക്കളെ... 
നിങ്ങളോട് ശ്രീപദ്മനാഭന്‍ ചോദിക്കും...
ഇല്ലെങ്കില്‍  അഞ്ചാം മന്ത്രി വരട്ടെ, അയാള്‍ ചോദിക്കും...
അതുമല്ലെങ്കില്‍ മന്ത്രിച്ചൂതി ഐസ്ക്രീം ആക്കിക്കളയും...
Related Posts Plugin for WordPress, Blogger...
എല്ലാ രോഗങ്ങള്‍ക്കുമുള്ള ഒറ്റമൂലി... സൗഹൃദം