ഒരു നിമിഷം...

"നിധിയല്ല, മുടിയല്ല, മതമല്ല പ്രശ്നം... എരിയുന്ന, പൊരിയുന്ന വയറാണ് പ്രശ്നം..."

June 22, 2010

ലാലേട്ടന് ഇനിയെങ്കിലും ലാലങ്കിള്‍ ആയിക്കൂടെ?

എണ്പതുകളുടെ തുടക്കം...  
ഒരു പറ്റം പുതുമുഖങ്ങളുടെ കൂട്ടായ്മയായി വെള്ളിത്തിരയിലെത്തി സൂപ്പര്‍ഹിറ്റായി മാറിയ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തിലെ നരേന്ദ്രന്‍ എന്ന വില്ലനായി വന്ന നേരിയ ചൈനീസ് ലുക്കുള്ള മുഖം മലയാളിയുടെ പുരുഷ സൌന്ദര്യ സങ്കല്പങ്ങളുടെ മുഖച്ചായയായി  മാറിയത് വളരെ പെട്ടെന്നായിരുന്നു.
 നിരവധി ചിത്രങ്ങളില്‍ കഴമ്പില്ലാത്ത വേഷങ്ങള്‍ 
 ചെയ്യേണ്ടി വന്നെങ്കിലും  
ആ  നടന്‍ തന്റെ സ്ഥിരോത്സാഹത്തിലൂടെയും അതിലുപരി നൈസര്‍ഗ്ഗികമായ അഭിനയ ശൈലിയിലൂടെയും 
മലയാള സിനിമാ പ്രേക്ഷകരുടെ  മനസ്സില്‍ സ്ഥാനമുറപ്പിക്കുകയായിരുന്നു. തുടര്‍ച്ചയായ വിജയങ്ങളിലൂടെ ആ നടന്‍ താരമായി...നിരവധി ചരിത്ര വിജയങ്ങളിലൂടെ സൂപ്പര്‍ താരവും. ലാലേട്ടന്‍ എന്ന പദം  പ്രായ ഭേദമെന്യേ ഓരോ മലയാളിയുടെയും ദൈനംദിന 
സംഭാഷണങ്ങളുടെ ഭാഗമായി തീര്‍ന്നു...
കുടുംബത്തിലെ ഒരു അംഗത്തെ പോലെ ആയിത്തീര്‍ന്നു.ആ അഭിനയപ്രതിഭ സംസ്ഥാന- ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിലൂടെ വീണ്ടും വീണ്ടും അംഗീകരിക്കപ്പെട്ടു. 
 കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളിലേറെയായി
മോഹന്‍ലാലും മമ്മുട്ടിയും തന്നെ ആയിരുന്നു മലയാള സിനിമയുടെ നട്ടെല്ല്.
പക്ഷെ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഈയുള്ളവനെപ്പോലുള്ള ലാല്‍ ഫാന്‍സ്‌ തമ്മില്‍ തമ്മിലും ഉള്ളിന്റെ ഉള്ളിലും 
ചോദിച്ചു തുടങ്ങിയ ഒരു ചോദ്യമുണ്ട്...
എവിടെപ്പോയി ആപഴയ ലാലേട്ടന്‍? താളവട്ടത്തിലും  സന്മനസ്സുള്ളവര്‍ക്ക് സമാധാനത്തിലും ചിത്രത്തിലും നാടോടിക്കാറ്റിലുമെല്ലാം നര്‍മ്മത്തില്‍ പൊതിഞ്ഞ, എന്നാല്‍ ഹൃദയത്തിന്റെ ഏതോ കോണില്‍ നൊമ്പരമായി അവസാനിക്കുന്ന  
കതാപാത്രങ്ങളുമായി  കേരളക്കരയെ കീഴടക്കിയ ആ പഴയ മോഹന്‍ലാലിനെ എപ്പോഴാണ് നമ്മുക്ക്
 കൈമോശം വന്നത്?ഇരുപതാം നൂറ്റാണ്ടിലും രാജാവിന്റെ മകനിലും ഉയരങ്ങളിലുമെല്ലാം ആക്ഷന്‍ ഹീറോ ആയി വന്നപ്പോള്‍ ആ കഥാപാത്രങ്ങളുടെ ആത്മാവറിഞ്ഞഭിനയിച്ച മോഹന്‍ലാലിനെ കുടുംബ പ്രേക്ഷകര്‍ പോലും സ്വീകരിച്ചിരുന്നു.     ആ   നടന്റെ ദിശമാറ്റത്തിനു  തുടക്കമിട്ട ദേവാസുരം പോലും ഏറെ വൈകാരികമായ മുഹൂര്‍ത്തങ്ങളിലൂടെ  കടന്നുപോയിരുന്നു...അഭിനയമുഹൂര്‍ത്തങ്ങളിലൂടെയും.    പക്ഷെ അതിനു ശേഷം നരസിംഹം മുതല്‍ നിരയായി വന്ന ചിത്രങ്ങള്‍ കൊണ്ട് എന്തായിരുന്നു 
അര്‍ത്ഥമാക്കിയതെന്ന് മോഹന്‍ലാല്‍ ഒരു പുനര്‍വിചിന്തനം നടത്തേണ്ട സമയം എന്നോ അതിക്രമിച്ചിരിക്കുന്നു.മുണ്ട് മടക്കിയുടുത്ത് കൊമ്പന്‍ മീശ പിരിച്ചു ദ്വയാര്‍ത്ഥ  പ്രയോഗങ്ങളും  പച്ചത്തെറിയും  വിളിച്ചു  പറഞ്ഞു  സ്ക്രീനില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്ന മോഹനലാലിനെയല്ല കേരളത്തിലെ ബഹു ഭൂരിപക്ഷം വരുന്ന സാധാരണ ചലച്ചിത്ര പ്രേക്ഷകര്‍  സ്നേഹിച്ചത്. ഇതെല്ലാം കണ്ടു കയ്യടിക്കാനും റിലീസ് ദിവസം ആഘോഷ ദിവസമാക്കാനും വീണ്ടും വീണ്ടും കണ്ടു വിജയിപ്പിക്കാനും ഫ്ലെക്സുകളില്‍ താരത്തിന്റെ അമാനുഷ പരിവേഷമുള്ള ചിത്രത്തിന് താഴെ സ്വന്തം 
മുഖത്തിന്റെ ഫോടോ ചേര്‍ത്ത് ഫാന്‍ ന.1  ആയി ആത്മസുഖം നേടാനും നടക്കുന്ന... മറ്റു താരങ്ങളുടെ നല്ല ചിത്രങ്ങള്‍ പോലും കൂവിതോല്പ്പിക്കുന്ന സിനിമയെ അല്‍പ്പം പോലും സ്നേഹിക്കാത്തവര്‍... അവര്‍ മാത്രമാണ് ഇത്തരം ചിത്രങ്ങളെ ഇഷ്ടപ്പെടുന്നത്. അവര്‍ ഓരോ ചിത്രത്തിലും അതിനു തൊട്ടു മുന്‍പത്തെ ചിത്രത്തേക്കാള്‍ അമാനുഷികതയാണ് നായക കഥാപാത്രത്തിനു പ്രതീക്ഷിക്കുന്നത്. 
നരസിംഹത്തിലും ആറാംതമ്പുരാനിലും രാവണപ്രഭുവിലും കണ്ട  അമാനുഷികതക്കപ്പുറം  ആരാധകര്‍ പ്രതീക്ഷിച്ചപ്പോള്‍ അത് അസംഭാവ്യമായിതീര്‍ന്നു... 
അതുകൊണ്ട് തന്നെ ആ പ്രതീക്ഷ എത്തിപ്പിടിക്കാന്‍ ഷാജി കൈലാസ് ഉള്‍പ്പെടെയുള്ള സംവിധായകര്‍ക്ക് പോലും സാമാന്യബുദ്ധിക്കു  നിരക്കാത്ത കഥയില്ലായ്മകള്‍ ഒരുക്കെണ്ടിവന്നു. അവയെല്ലാം  വന്‍ പരാജയങ്ങളാകുകയും ചെയ്തു.

മോഹന്‍ലാലിന്  50 വയസ്സായെന്ന വാര്‍ത്ത കണ്ടപ്പോള്‍ ഇതെല്ലാം എഴുതണമെന്നു തോന്നിയതായിരുന്നു. പക്ഷെ ഉള്ളിലെവിടെയോ ഇന്നും അവശേഷിക്കുന്ന ആരാധന- ഒരുപാട് നല്ല കഥാപാത്രങ്ങളെക്കുറിച്ചുള്ള  ഓര്‍മ്മ- എന്നെ പിന്നോട്ട് വലിച്ചു. പക്ഷെ കഴിഞ്ഞ ദിവസം താണ്ടവം എന്ന ചിത്രം ഒരു ചാനലില്‍ വന്നത് കുറച്ചു സമയം കാണേണ്ട നിര്ഭാഗ്യമുണ്ടായി. അതാണെന്നെ വീണ്ടും ഈ വിഷയത്തിലേക്ക് തന്നെ തിരിച്ചെത്തിച്ചത്.

മലയാള സിനിമയുടെ തകര്ച്ചയുടെയും പരാജയപരമ്പരയുടെയും  കാരണമന്യേഷിച്ചു നടക്കുന്ന ബുജികള്‍ ഏറെയൊന്നും കാട് കയറി ചിന്തിക്കേണ്ട. മോഹന്‍ലാലിന്റെയും മമ്മുട്ടിയുടെയും ചിത്രങ്ങള്‍ കാണാന്‍ പോകുന്ന കുടുംബ പ്രേക്ഷകരുടെ എണ്ണതിലുണ്ടായ വന്‍ ഇടിവ് തന്നെയാണ് അതിനു കാരണം. അമാനുഷിക പരിവേഷമുള്ള ആക്ഷന്‍ ചിത്രങ്ങളുടെ വരവോടെ അവര്‍ തീയറ്ററില്‍ പോയി പടം കാണുന്നത് നിര്‍ത്തി. ഏകദേശം ആ സമയത്ത് തന്നെയാണ് കണ്ണീര്‍ സീരിയലുകളും വ്യാജ സി.ഡി.കളും  രംഗതെത്തിയത്. തിയറ്ററില്‍ പോയി കുടുംബത്തിനു മുഴുവന്‍ ടിക്കറ്റെടുത്ത് തല്ലിപ്പൊളി അടിപ്പടം  (പിന്നെ പിള്ളേരെ തെറി പഠിപ്പിക്കുകയും 
വേണ്ടല്ലോ) കാണുന്നതിനു പകരം വീട്ടില്‍ സുഖമായിരുന്നു എന്തെങ്കിലും കണ്ടാല്‍ മതിയെന്ന് ശരാശരി പ്രേക്ഷകര്‍ ചിന്തിച്ചു തുടങ്ങിയാല്‍ അവരെ കുറ്റം പറയാന്‍ പറ്റുമോ? വട്ടു പിടിച്ച  ഫാന്‍സ്‌ വന്നാലൊന്നും പടം വിജയിക്കാന്‍ പോകുന്നില്ല. ആദ്യത്തെ രണ്ടോ മൂന്നോ ദിവസത്തെ  ശിങ്കാരിമേളവും  ആട്ടവും തുള്ളലും കഴിഞ്ഞാല്‍ അവര്‍ അവരുടെ പാട്ടിനു പോകും. ഇരുപതും മുപ്പതും വട്ടം കാണാനുള്ള പണം താരം കൊടുത്താല്‍ O.K. അപ്പോള്‍ വേണമെങ്കില്‍ എതിരാളിയുടെ പടം കൂവിതോല്‍പ്പിക്കുകയും ചെയ്യും. പക്ഷെ ഇത് കൊണ്ടൊന്നും അടിത്തറയില്ലാത്ത തട്ടിക്കൂട്ടുപടം അധികനാള്‍ തിയറ്ററില്‍ നില്‍ക്കില്ലല്ലോ. നല്ല കഥയും തിരക്കഥയും മികച്ച സംവിധാനവും കഥാപാത്രങ്ങള്‍ക്ക് അനുയോജ്യമായ അഭിനേതാക്കളും നല്ല ഗാനങ്ങളും ആവശ്യത്തിനു മാത്രം സംഘട്ടനവും ചേര്‍ന്നാല്‍ മാത്രമേ സിനിമ വിജയിക്കൂ.

ഇതിനിടയിലും നല്ല ചിത്രങ്ങള്‍ക്ക് പ്രേക്ഷകര്‍ തിയറ്ററിലെതുന്നുണ്ടായിരുന്നു. ദിലീപിന്റെ  ആദ്യകാല ചിത്രങ്ങളുടെ വിജയം ഉദാഹരണം. മോഹന്‍ലാല്‍ കൈവിട്ടുകളഞ്ഞ കഥാപാത്രങ്ങളെ അനുസ്മരിപ്പിക്കുന്ന വേഷങ്ങളാണ് ദിലീപിന്റെ ചിത്രങ്ങള്‍ക്ക് ആളെയെതിച്ച അടിസ്ഥാനകാരണം. എന്നാല്‍ അത് തന്റെ കഴിവായി തെറ്റിദ്ധരിച്ച ദിലീപ് നാലഞ്ചു വിജയം വന്നപ്പോളേക്കും  തോക്കെടുക്കാന്‍ തുടങ്ങിയത് ആ നടന്റെ വിവരക്കേട്. ഫലമോ... പടങ്ങള്‍ എട്ടുനിലയില്‍ പൊട്ടിത്തുടങ്ങി. സൂപ്പര്‍  സ്ടാറാകാന്‍  നിന്ന ആളിപ്പോ നിലനില്‍ക്കാന്‍ വേണ്ടിയുള്ള കഷ്ടപ്പാടിലും.
കഴിഞ്ഞ കുറച്ചു കാലമായി ഇതുപോലുള്ള പടങ്ങളെടുത്ത വന്‍കിട സംവിധായകര്‍ പോലും ചൊറിയും കുത്തി  വീട്ടിലിരിപ്പാണ്. അവര്‍ക്കാര്‍ക്കും ഇനിയൊരു പ്രജയോ ഒന്നാമനോ അലിഭായിയോ താണ്ടവമോ എടുക്കാനുള്ള  ആത്മധൈര്യം ഉണ്ടാവുമെന്ന് തോന്നുന്നില്ല. കഴിഞ്ഞ കുറച്ചുകാലമായി മമ്മുട്ടിയും മോഹന്‍ലാലും ഡേറ്റ് കൊടുക്കുന്ന പല  പദങ്ങളും സംവിധാനം ചെയ്യുന്നത് പുതുമുഖ സംവിധായകരാണ്. ഇതിനിടയില്‍ യുവതാരങ്ങളുടെ പല പടങ്ങളും പ്രേക്ഷകരെ ആകര്‍ഷിക്കുന്നുണ്ട്. ലാലിന്റെയും മമ്മുട്ടിയുടെയും തന്നെ നല്ല പടങ്ങള്‍ വന്നാല്‍ ആളുകള്‍ കാണുന്നുമുണ്ട്. ബാലേട്ടനും തന്മാത്രയും കാഴ്ചയുമെല്ലാം ഉദാഹരണം.
ഇതില്‍ നിന്നൊക്കെ ഈ മഹാനടന്മാര്‍ ഇനിയെങ്കിലും എന്തെങ്കിലുമൊക്കെ പഠിച്ചാല്‍ നന്ന്... അവര്‍ക്ക് മാത്രമല്ല, മലയാള  സിനിമക്കും. തങ്ങള്‍ക്കു മേല്‍വിലാസമുണ്ടാക്കി തന്ന മലയാള സിനിമക്ക് അവര്‍ക്ക് നല്‍കാവുന്ന ഏറ്റവും മഹത്തായ  ഗുരുദക്ഷിണ സ്വന്തം പ്രായവും രൂപവും തിരിച്ചറിയുക എന്നത് മാത്രമാണ്. ചീര്‍ത്ത കവിളും ദുര്‍മ്മേദസ്സും ചുളിഞ്ഞു   തൂങ്ങിയ താടിയും കഴുത്തും രണ്ടു നാള്‍ ദൈ  ചെയ്യാഞ്ഞാല്‍ പുറത്തു വരുന്ന നരയും എല്ലാം എന്നും രാവിലെ അഞ്ചു  മിനിട്ട് കണ്ണാടിയില്‍ നോക്കി സ്വയം വിലയിരുത്തുക. എന്നിട്ട് ഹിന്ദിയില്‍ അമിതാഭ് ബച്ചന്‍ ഇപ്പോള്‍ ചെയ്യുന്ന  ചിത്രങ്ങളുടെ സി.ഡി. ഇട്ടു കാണുക. അപ്പോള്‍ മനസ്സിലാകും തങ്ങളുടെ പ്രായത്തിനു യോജിച്ച വേഷങ്ങള്‍ എന്തൊക്കെയാണെന്ന്. മുടി  നരച്ചതും മക്കളുള്ളതും തല്ലുണ്ടാക്കാതതുമായ കഥാപാത്രങ്ങള്‍ക്ക് നായകന്മാരാകാന്‍ കഴിയില്ലെന്ന് ആര് 
പറഞ്ഞു? ഇടക്കൊരു മാടമ്പിയും പോക്കിരിരാജയുമൊക്കെ വരുന്നത് എല്ലാവരും ഇഷ്ടപ്പെടും.അല്ലാതെ മക്കളുടെയും  പേരക്കുട്ടികളുടെയും പ്രായമുള്ള പെണ്‍പിള്ളാരോടൊപ്പം ആടിപ്പാടുന്നത് സഹിക്കാന്‍ മലയാളസിനിമയിലെ തമ്മിലടിയും തൊഴുത്തില്‍ക്കുതും  കൊണ്ട് ക്ഷമയുടെ നെല്ലിപ്പലക കണ്ട പ്രേക്ഷകരെ ഇനിയും പ്രേരിപ്പിക്കരുത്. ഞങ്ങള്‍ക്ക് വേണ്ടത്  ലാലിന്റെയും മംമുട്ടിയുടെയും അഭിനയമികവുള്ള ജീവിതഗന്ധിയായ കഥാപാത്രങ്ങളും അതിലൂടെ പഴയ പ്രതാപത്തിലേക്ക്  തിരിച്ചു വരുന്ന മലയാള സിനിമയുമാണ്. കൂടെ നല്ല സിനിമ കണ്ടാലുള്ള സംതൃപ്തിയും.

7 comments:

കൂതറHashimܓ said...

വരികളുടെ വലത് വശം മാര്‍ജിനും അപ്പുറത്ത് ആയതിനാല്‍ വായിക്കാന്‍ പറ്റുന്നില്ലാ

b Studio said...

അമിതാഭ് ബച്ചനു 68 വയസസായി ആകാവുന്നിടത്തോളം കാലം ചെറുപ്പക്കാരൻ കളിച്ചിട്ടാണു അമിതാഭ് ഇന്നീകാണുന്ന വേഷങ്ങൾ ചെയ്യാൻ തുടങ്ങിയത്. വയസ്സൻ വേഷങ്ങൾ ചെയ്യാൻ തുടങ്ങുന്നതിനു മുൻപ് ഇറങ്ങിയ സിനിമകൾ ദയനീയ പരാജയങ്ങൾ ആയതാണു അമിതാഭിന്റെ ഈ ചുവട് മാറ്റത്തിനു കാരണം. മമ്മൂട്ടിക്കും മോഹൻലാലിനും പ്രായമായി സമ്മതിക്കുന്നു. പക്ഷെ അഛൻ വേഷങ്ങൾ കൈകാര്യം ചെയ്യാൻ തുടങ്ങുന്ന സമയമായിട്ടില്ല. ഒരു കാര്യം ശരിയാണു. തൊഴിലില്ലാത്ത ചെറുപ്പക്കാരൻ (കാക്ക കുയിൽ) വേഷങ്ങൾ ഇനി ഇവർക്ക് ചേരില്ല. പക്ഷെ ചേട്ടൻ വേഷങ്ങളിൽ ഇനിയും ഒരുപാട് കഥാപാത്രങ്ങൾ ഈ താരരാജാക്കന്മാർക്ക് ബാക്കിയുണ്ട്.

annyann said...

wonderful, and unexpected from a lalfan like u

Muhammed Shan said...

കാലവും,കോലവും ആവശ്യപ്പെടുന്നത്
എന്തെന്ന് താരങ്ങള്‍ തിരിച്ചരിഞ്ഞിരുന്നുവെങ്കില്‍ ...

നിരാശകാമുകന്‍ said...

കൊള്ളാം..
പിന്നെ ഇപ്പൊ മോഹന്‍ലാലിനേക്കാള്‍ കുറച്ചു കൂടി ഉഷാര്‍ ആയിരിക്കുന്നത് മമ്മൂട്ടി ആണ്..എല്ലാ അര്‍ത്ഥത്തിലും..
ബി സ്റ്റുഡിയോ പറഞ്ഞത് പോലെ അഛൻ വേഷങ്ങൾ കൈകാര്യം ചെയ്യാൻ
അവര്‍ക്ക് സമയം ആയിട്ടില്ല..
പകരം പതിനെട്ടുകാരികളുമായുള്ള മരം ചുറ്റി പ്രേമം നിര്‍ത്താന്‍ സമയമായി.

jayanEvoor said...

ലാലേട്ടൻ ലാലങ്കിൾ
അപ്പോ മമ്മൂക്കയോ!?

shaji.k said...

ഇവര്‍ രണ്ടുപേരും മലയാള സിനിമയും കൊണ്ടേ പോകൂ.ഏതോ സിനിമ സെറ്റില്‍ പുതുതായി അഭിനയിക്കാന്‍ വന്ന പുതുമുഖനടി സൂപ്പറിനെ എല്ലാവരുടെയും മുന്‍പില്‍ വെച്ച് അങ്കിള്‍ എന്ന് വിളിച്ചു എന്നും സൂപ്പര്‍ ആകെ ചമ്മി ആ കുട്ടിയെ സിനിമയില്‍ നിന്നും പുറത്താക്കി എന്നൊരു കഥ എവിടെയോ വായിച്ചു,ശരിയാണോ എന്നറിയില്ല.മദ്ധ്യവയസ്സായ ഒരു നായകന്‍ ആകുന്നതാണ് രണ്ടുപേര്‍ക്കും നല്ലത്.

Related Posts Plugin for WordPress, Blogger...
എല്ലാ രോഗങ്ങള്‍ക്കുമുള്ള ഒറ്റമൂലി... സൗഹൃദം