ഒരു നിമിഷം...

"നിധിയല്ല, മുടിയല്ല, മതമല്ല പ്രശ്നം... എരിയുന്ന, പൊരിയുന്ന വയറാണ് പ്രശ്നം..."

July 25, 2010

കണ്ടല്‍ വെട്ടുമ്പോള്‍ കൈ വെട്ടിയതിലേറെ വേദനയോ?

കണ്ണൂരിലെ കണ്ടല്‍ പാര്‍ക്ക്‌ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണല്ലോ. കേരളത്തില്‍ പല സ്ഥലത്തും കണ്ടല്‍ ഉണ്ട്. അത് കണ്ടലാണെന്നും സംരക്ഷിക്കപ്പെടെണ്ടതാണെന്നും കോണ്ഗ്രസ്സുകാര്‍ക്ക് മനസ്സിലാക്കാന്‍ സിപിഎം ഒരു കണ്ടല്‍ പാര്‍ക്ക്‌ തുടങ്ങേണ്ടി വന്നു. പ്രതികരണത്തിന് നേതൃത്വം കൊടുത്തതോ കണ്ടല്‍ എന്നത് ചുക്കോ ചുണ്ണാമ്പോ എന്നറിയാത്ത കണ്ണൂരിന്റെ സ്വന്തം ഗുണ്ടാ എം.പി. സുധാകരനും. രണ്ടു ദശകത്തോളം കണ്ണൂരില്‍ സിപിഎം കാരുടെ കയ്യും കാലും കഴുത്തും വെട്ടാന്‍ നടന്ന ഈ നേതാവിന് ആ സമയത്ത് കുറച്ചു കണ്ടല്‍ വെച്ച് പിടിപ്പിക്കാമായിരുന്നില്ലേ, ഇത്ര വലിയ പരിസ്ഥിതി വാദി ആണെങ്കില്‍? ഇനിയിപ്പോ അതിനു സമയമില്ലെന്കില്‍ വേണ്ട, കണ്ണൂരില്‍ തന്നെ പാമ്പിനെയും നീര്‍ക്കോലിയേയും  കൂട്ടിലിട്ടു പണമുണ്ടാക്കുന്ന സ്നേക്ക് പാര്‍ക്കില്‍ ഒന്ന് പോയി പാവപ്പെട്ട മിണ്ടാപ്രാണികളെ കൂടുതുറന്നു വിട്ടു തന്റെ പരിസ്ഥിതിപ്രേമവും സഹജീവിസ്നേഹവും ഉദ്ഘോഷിച്ചു ആനന്ദസാഗരത്തില്‍ ആറാടിക്കൂടെ? പക്ഷെ അത് നടത്തുന്നത് സിപിഎം അല്ലല്ലോ അല്ലെ? 
ഈയുള്ളവന്റെ സാമാന്യബുദ്ധി വെച്ചു ആലോചിച്ചു നോക്കിയപ്പോള്‍ ഒരു കാര്യം മനസ്സിലായി. ഈ കണ്ടല്‍ പാര്‍ക്ക് എന്ന് പറയുന്ന സാധനം തുടങ്ങണമെങ്കില്‍ അവിടെ കണ്ടല്‍ വേണം. ഉള്ളത് വെട്ടിക്കളഞ്ഞാല്‍ അതിനെ കണ്ടല്‍ പാര്‍ക്ക് എന്ന് വിളിക്കാന്‍ പറ്റില്ലെന്ന് മനസ്സിലാക്കാന്‍ മാത്രം മന്ദബുദ്ധികളൊന്നും ആയിരിക്കില്ലല്ലോ ഇതിന്റെ സംഘാടകര്‍. അപ്പോപ്പിന്നെ ആള്‍ക്കാരെ കാണിക്കാനെങ്കിലും കുറച്ചു കണ്ടല്‍ വെച്ചു പിടിപ്പിക്കാനെ സാധ്യതയുള്ളൂ.അതിനിടക്ക് കുറച്ചു നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന് വെച്ചു കണ്ടല്‍ ഉണങ്ങിയൊന്നും പോവില്ല.(ചില ഫോട്ടോകള്‍ കണ്ടത് പ്രകാരം പ്രകൃതിക്കിണങ്ങിയ രീതിയില്‍ തന്നെയാണ് അവിടെ കൂടാരങ്ങളും മറ്റും നിര്‍മ്മിച്ചിരിക്കുന്നത്) പിന്നെ ആളുകള്‍ വന്നുപോകുന്ന സ്ഥലമായതുകൊണ്ട് കുറച്ചു വൃത്തിയായി വെക്കാന്‍ നടത്തിപ്പുകാര്‍ എന്തായാലും ശ്രദ്ധിക്കുമല്ലോ. അതൊക്കെ എന്തായാലും പരിസ്ഥിതിക്ക് ഗുണമേ ചെയ്യൂ, തീര്‍ച്ച. പക്ഷെ ഒരു സംശയം... സിപിഎം നേതൃത്വത്തിലുള്ള സംഘം ആ സ്ഥലം ഏറ്റെടുക്കുന്നത് വരെ അവിടുത്തെ കണ്ടല്‍ വളരുന്നുണ്ടോ, ഉണങ്ങുന്നുണ്ടോ എന്നൊക്കെ നോക്കാന്‍ അവിടുത്തെ കോണ്‍ഗ്രസ്‌ മണ്ഡലം കമ്മിറ്റി നേതാക്കള്‍ കുടില് കെട്ടി താമസിക്കുകയായിരുന്നോ? വല്ലവനും വല്ലതും ഏറ്റെടുത്താല്‍ അപ്പോള്‍ തുടങ്ങുമല്ലോ ചൊറിച്ചില്‍. കേരളത്തില്‍ പല സ്ഥലത്തും പ്ലാസ്ടിക്കും മറ്റും അടിഞ്ഞു കൂടി ഉണങ്ങിതുടങ്ങിയ കണ്ടല്‍ക്കാടുകളുണ്ട്. പണിയില്ലാത്ത കോണ്ഗ്രെസ്സുകാര്‍ക്ക് വേണമെങ്കില്‍ അതൊക്കെ ഏറ്റെടുത്തു സംരക്ഷിക്കാമല്ലോ... നാട്ടുകാര്‍ക്ക് ശല്യം ഒഴിഞ്ഞുകിട്ടുകയും ചെയ്യും.
ഒരു കണ്ടല്ചെടി വെട്ടുന്നെന്നു പറഞ്ഞു കേന്ദ്ര സമിതിയെ കൊണ്ട് വന്നു അന്വേഷണം നടത്തി പാര്‍ക്ക് പൂട്ടിച്ച സുധാകരന്റെ പാര്‍ട്ടിക്ക് ഒരാളുടെ കൈ വെട്ടിയ മതമൌലികവാദ സംഘടനയെ കേന്ദ്രത്തിലെ സ്വന്തം സര്‍ക്കാരിനെ കൊണ്ട് നിരോധിപ്പിക്കാന്‍ നട്ടെല്ലുണ്ടോ? പോപ്പുലര്‍ ഫ്രണ്ട് എന്ന പേര് മുഴുവനായൊന്നു പറയാന്‍ പോലും  നാവും മനസ്സും വഴങ്ങാത്ത ചാണ്ടിയും ചെന്നിയും തീവ്രവാദം വളര്‍ത്തിയത്‌ സിപിഎം ആണെന്ന് പറയുന്നത് വേശ്യയുടെ ചാരിത്ര്യ പ്രസംഗം മാത്രമാണെന്ന് കേരളത്തിലെ ജനങ്ങള്‍ക്കറിയാം. കേരളത്തില്‍ ഏറ്റവും അധികം പേരെ എന്‍.ഡി.എഫുകാര്‍ കൊലപ്പെടുത്തിയത് സിപിഎം പ്രവര്‍ത്തകരെയാണ്. തീവ്രവാദത്തിനെതിരെ സന്ധിയില്ലാ സമരം പ്രഖ്യാപിച്ചത് കൊണ്ട് തന്നെയാണത്. ഇത്രയൊക്കെ റെയിഡുകള്‍ നടന്നിട്ടും ഇത്രയും പേര്‍ അറസ്ടിലായിട്ടും പോപ്പുലര്‍ ഫ്രണ്ട് എന്ന സംഘടനയുടെ പേര് നേരെ ചൊവ്വേ ഒന്ന് പറഞ്ഞു അപലപിക്കാന്‍ പോലും തയ്യാറാകാതെ "ആരുടേയും  വോട്ടു വേണ്ടെന്നു പറയില്ല" എന്ന് ഉദ്ഘോഷിക്കുന്ന ഈ നേതാക്കന്മാര്‍ക്ക് ബുദ്ധിസ്ഥിരതയില്ലാതായോ? "വോട്ടു ജനങ്ങളുടെതാണ്, ഒരു സംഘടനയുടെതുമല്ല" എന്നത്രേ ഇവരുടെ പുതിയ വെളിപാട്. കൂടെ മാണിസാറും പുലിക്കുട്ടിയുമൊക്കെ ഉണ്ട്. അങ്ങേയറ്റത്തെ രാഷ്ട്രീയപ്രബുദ്ധരായ ജനങ്ങളുള്ള കേരളത്തില്‍ തൊണ്ണൂറു ശതമാനം ജനങ്ങളും വോട്ടു ചെയ്യുന്നത് രാഷ്ട്രീയവും സംഘടനയും നോക്കിയാണെന്നു ഇത്രയും കാലത്തെ പൊതുപ്രവര്‍ത്തനം കൊണ്ട് മനസ്സിലാവാതെയാണോ ഇവര്‍ കണ്ണടച്ചിരുട്ടാക്കുന്നത്? ഇവരൊക്കെ ജയിക്കുന്നത് സ്വന്തം വ്യക്തിപ്രഭാവത്തിന് കിട്ടുന്ന വോട്ടു കൊണ്ടാണോ? വോട്ടു ജനങ്ങളുടെതാണ് എന്ന് പറഞ്ഞ നേതാക്കന്മാര്‍ സ്വന്തം പാര്‍ട്ടിയുടെ പേരിലല്ലാതെ ഒറ്റക്കൊന്നു മത്സരിച്ചാലറിയാം കെട്ടിവെച്ച പണം പോകുന്ന വഴി. പോപ്പുലര്‍ ഫ്രണ്ടിനും അവരുടെ രാഷ്ട്രീയ പ്രസ്ഥാനമായ എസ്.ഡി.പി.ഐ-ക്കും ചെറുതെങ്കിലും നിര്‍ണായകമായ വോട്ട്‌ കേരളത്തില്‍ പല സ്ഥലത്തുമുണ്ട്. അത് ജനങ്ങളുടെ വോട്ടല്ല, പോപ്പുലര്‍ ഫ്രണ്ടിന്റെ വോട്ടു തന്നെയാണ്. തങ്ങള്‍ ഉദ്ദേശിച്ച സ്ഥാനാര്‍ഥിക്ക് അവര്‍ ചെയ്യുന്ന വോട്ട്‌. ആ വോട്ട്‌ വേണ്ട എന്ന് പറയാനുള്ള ചങ്കൂറ്റവും ആര്‍ജ്ജവവും സിപിഎം കാണിച്ചു. പോപ്പുലര്‍ ഫ്രണ്ടുകാര്‍ വെട്ടുന്നത് ഒരു കയ്യിലല്ല, കേരളം ഇന്നോളം കാത്തു സൂക്ഷിച്ച മതേതരത്വത്തിന്റെ കഴുത്തിലാണ് എന്നത് അല്‍പ്പമെങ്കിലും ഹൃദയവേദന ഉണ്ടാക്കുന്നെങ്കില്‍, രാഷ്ട്രീയ സത്യസന്ധത കൈമോശം വന്നിട്ടില്ലെങ്കില്‍... ഇനിയെങ്കിലും യു.ഡി.എഫ് നേതാക്കള്‍ പോപ്പുലര്‍ ഫ്രണ്ടിനെ തള്ളിപ്പറയാന്‍ തയ്യാറാകണം. അല്ലാതെ ഇനിയും തലയില്‍ മുണ്ടിട്ടു വോട്ട്‌ കച്ചവടം നടത്താന്‍ പോയാല്‍ കേരളം നിങ്ങള്‍ക്ക് മാപ്പ് തരില്ല. പഴയ കോ-ലീ-ബി -യുടെ കൂടെ ഒരു "പോ" കൂടി ചേര്‍ക്കാന്‍ നിങ്ങള്ക്ക് ഒരു കണ്ടല്‍ വെട്ടുന്ന അത്രയും എളുപ്പമായിരിക്കുമല്ലോ, അല്ലെ?

6 comments:

ദൃക്സാക്ഷി said...

അഭിനന്ദനങ്ങള്‍ ഡോക്ടര്‍. പച്ചയായ സത്യങ്ങള്‍. ഇവനൊക്കെ എങ്ങനെ പോപ്പുലറുകാരനെ കുറ്റപ്പെടുത്തും? അവന്റെ കാശും വോട്ടും കീശയിലിട്ടല്ലേ നടക്കുന്നത്? സുധാകരനെന്തു കണ്ടല്‍? പാര്‍ക്ക് സി.പി.എമ്മിന്റേതാണോ പൂട്ടിയ്ക്കുക തന്നെ. തൊട്ടടുത്ത് നൂറുകണക്കിന് കണ്ടല്‍ സ്വകാര്യമാഫിയ നശിപ്പിച്ചപ്പോഴൊന്നും ഒരു കീണ്‍ഗ്രസുകാരനേം കണ്ടിട്ടില്ല.

Noushad Vadakkel said...

മുസ്ലിം ലീഗിനെ തകര്‍ക്കാന്‍ ഏതു ചെകുത്താനെയും വളര്‍ത്തിക്കൊണ്ടു വരുമ്പോള്‍ ഓര്‍ക്കണമായിരുന്നു .അവസാനം തിരിഞ്ഞു കടിക്കുവാനും ,വെട്ടിക്കൊല്ലുവാനും തുടങ്ങിയപ്പോള്‍ തീവ്രവാദികള്‍....! വളര്‍ത്തിയത്‌ യു ഡി എഫും. തലതിരിഞ്ഞ ബുദ്ധി കൊള്ളാം ...

ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur said...

@നൌഷാദ്

ഹ..ഹാ...കൊള്ളാം... നല്ല തമാശ. രാത്രി എന്‍.ഡി.എഫും. പകല്‍ ലീഗും ആയി നടന്നവര്‍ പകലും എന്‍.ഡി.എഫ് ആയപ്പോള്‍ വളര്‍ത്തിയത്‌ സിപിഎം. അല്ലെ? പേടിക്കണ്ട.. അവരുടെ വോട്ട് ഇപ്പോഴും ലീഗിന് തന്നെയാ...

Noushad Vadakkel said...

@ഡോ.ആര്‍ .കെ.തിരൂര്‍


ഓഹോ ങ്ങള് പറയുന്ന എന്‍ ഡി എഫ്ഫുമായിട്ടായിരുന്നല്ലോ കോടിയേരി സഖാവിന് ബന്ധം . അവരുടെ പത്രത്തില്‍ കോടിയേരി സഖാവ് തിരഞ്ഞെടുപ്പ് പരസ്യം കൊടുത്തതു പാവങ്ങള്‍ പത്രം നടത്തി ജീവിച്ചു പോട്ടെ എന്ന് കരുതിയിട്ടോന്നുമല്ല എന്ന് ആഹ്ളാദ പ്രകടനത്തിന്റെ ഫോട്ടോ കണ്ടപ്പോള്‍ ഏവര്‍ക്കും മനസ്സിലായതാണ് . (പിന്നെ ഒരു സ്വകാര്യം ചോദിക്കട്ടെ ? ലീഗിന് ബദലായൊരു കക്ഷി വളരാന്‍ ലീഗ് സമ്മതിക്കുമെന്ന് തോന്നുന്നുണ്ടോ :) )

ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur said...

കണ്ണടച്ചിരുട്ടാക്കരുത്...എന്‍.ഡി.എഫിന്റെ എത്രയോ വെട്ടും കുത്തും കേസുകള്‍ യു.ഡി.എഫ്. ഭരണകാലത്ത് ലീഗ് എം.എല്‍.അമാരുടെ ആവശ്യപ്രകാരം പിന്‍വലിച്ചത് വെറും പരോപകാരം ആയിരിക്കും. ലീഗിന് ബദലായിട്ടെന്നാര് പറഞ്ഞു?ഒരു വിശ്വസ്ത-സഹോദരസ്ഥാപനം എന്നല്ലേ ലീഗ് ഇപ്പോളും കരുതുന്നത്? പിന്നെ പരസ്യം... കേന്ദ്രസര്‍ക്കാരിന്റെ നേട്ടങ്ങളുടെ പരസ്യം ദേശാഭിമാനിയില്‍ കൊടുക്കുന്നത് കൊണ്ഗ്രെസ്സുമായുള്ള രക്തബന്ധം കൊന്ടോന്നും അല്ലല്ലോ

നിസ്സാരന്‍ said...

ദെങ്ങനെ സാധിക്കുന്ന് ഡാക്കിട്ടരേ ഹോമിയോപ്പതിയും കമ്മ്യൂണിസവും? ഓ രെണ്ടും ജെര്‍മ്മനീന്ന് ഇറക്കുമതി ചെയ്തതല്യൊ അല്ലെ

Related Posts Plugin for WordPress, Blogger...
എല്ലാ രോഗങ്ങള്‍ക്കുമുള്ള ഒറ്റമൂലി... സൗഹൃദം