ഒരു നിമിഷം...

"നിധിയല്ല, മുടിയല്ല, മതമല്ല പ്രശ്നം... എരിയുന്ന, പൊരിയുന്ന വയറാണ് പ്രശ്നം..."

September 02, 2010

മത പരിപാടികള്‍ നിരോധിക്കുമോ?

പൊതുസ്ഥലത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ സമ്മേളനങ്ങള്‍ നിരോധിച്ച വിധിയിലൂടെ കോടതി ഒരിക്കല്‍ കൂടി അരാഷ്ട്രീയ ബുദ്ധിജീവികളുടെയും മുഖ്യധാരാ മാധ്യമങ്ങളുടെയും കണ്ണിലുണ്ണിയായി മാറിയിരിക്കുകയാണല്ലോ. രാഷ്ട്രീയം എന്ന വാക്ക് കേള്‍ക്കുമ്പോള്‍ പലര്‍ക്കും സി.പി.എം. എന്നാണെന്ന് തോന്നുന്നു ഓര്‍മ്മ വരുന്നത്. അത് കൊണ്ട് രാഷ്ട്രീയത്തിനും രാഷ്ട്രീയക്കാര്‍ക്കും എതിരായ ഏതു വാര്‍ത്തയും സി.പി.എമ്മിന് എതിരായി ചിത്രീകരിക്കാനാണ് അവര്‍ ശ്രമിക്കുന്നത്. ഇന്ത്യ പോലൊരു ജനാധിപത്യ രാജ്യത്തു രാഷ്ട്രീയത്തെ പൂര്‍ണമായി മാറ്റി നിര്‍ത്താന്‍ ആര്‍ക്കു കഴിയും? പൊതുസ്ഥലത്തെ പരിപാടികള്‍ ജനങ്ങള്‍ക്ക്‌ ബുദ്ധിമുട്ടുണ്ടാക്കുന്നു എന്നത് സത്യം തന്നെയാണ്. പക്ഷെ ജനങ്ങളെ അറിയിക്കേണ്ട, ജനങ്ങളെ കൂടി ബാധിക്കുന്ന കാര്യങ്ങള്‍ പിന്നെ എവിടെ വെച്ച് പറയും? രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രവര്‍ത്തകരെ ഏതെങ്കിലും മൈതാനത്തു വിളിച്ചു കൂട്ടി പറഞ്ഞാല്‍ മുഴുവന്‍ പൊതുജനങ്ങളെയും എങ്ങനെ അറിയിക്കാന്‍ കഴിയും? സമ്മേളനം നിരോധിക്കലല്ല, അതുകൊണ്ട് ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കാനാണ് ശ്രമിക്കേണ്ടത്.
രാഷ്ട്രീയ പരിപാടികള്‍ മാത്രമാണോ ജനങ്ങള്‍ക്ക്‌ മാര്‍ഗതടസ്സം സൃഷ്ടിക്കുന്നത്? അമ്പലങ്ങളിലെയും പള്ളികളിലെയും ഉത്സവങ്ങള്‍ മൂലം എത്ര സ്ഥലത്താണ് ട്രാഫിക്‌ ബ്ലോക്ക്‌ ഉണ്ടാകുന്നത്. ശോഭായാത്രയും നബിദിനറാലിയും പോകുന്നത് റോഡിലൂടെയല്ലേ? അതൊന്നും പക്ഷെ ന്യായാധിപന്മാര്‍ കാണ്‌ന്നില്ലായിരിക്കും. മതത്തില്‍ തൊട്ടുകളിച്ചാല്‍ കൈ പൊള്ളുമെന്ന് അവര്‍ക്കറിയാം. പിന്നെ തങ്ങളില്‍ പലരും കുമ്പിട്ടു പ്രാര്‍ഥിക്കുന്ന ആള്‍ദൈവങ്ങളെ പിണക്കാനുമാവില്ലല്ലോ... കഷ്ടം.

8 comments:

N.J Joju said...

ഡോക്ടറെ,

പൊതു സ്ഥലത്തെ രാഷ്ട്രീയ യോഗങ്ങള്‍ മാത്രമാണോ കോടതി നിരോധിച്ചത്?

ബിജുകുമാര്‍ alakode said...

ഈ വിഷയത്തെ അധികരിച്ച് ഒരു കഥ ഇവിടെ വായിയ്ക്കാം‍
സമൂഹത്തെ പ്രതികരണശേഷിയില്ലാത്ത ഷണ്ഡത്വത്തിലേയ്ക്കു നയിയ്ക്കുന്ന വിധികള്‍ തന്നെ വിഷയം

സുരേഷ് ബാബു വവ്വാക്കാവ് said...

റോഡിൽ പൊങ്കാലയിടാം

Anonymous said...

ചുവപ്പു നിറമുള്ള കൊടി മാത്രം ഇഷ്ടമുള്ളവര്‍ക്ക എല്ലം തങള്‍ക്കെതിരെയാണെന്ന തോന്നല്‍ അലപ്പം കൂടുതലാ...നഷ്റ്റപ്പെടാന്‍ ഇപ്പോല്‍ ഒരുപാട് ഉണ്ടല്ലോ...

അതു പോട്ടെ.. ഈ ഹോമിയോപ്പതി സ്യൂഡോ മെഡിസിനാണെന്നു പറഞ്ഞു ചില രാജ്യങ്ങല്‍ ഇതു നിരൊഢിച്ചതായി ഈയിടെ ബ്ലോഗ്ഗില്‍ വായിച്ചിരുന്നു, സത്യമാണോ?

Anonymous said...

ഇതാണ് ലിങ്ക് ഹോമിയോപ്പതി-മധുരവും വിഷവും

ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur said...

@anonymous
ഞങ്ങള്‍ക്ക് പലതും നഷ്ടപ്പെട്ടേക്കാം. പക്ഷെ താങ്കള്‍ക്കു നഷ്ടപ്പെടാന്‍ ഒരു മുഖം പോലും ഇല്ലല്ലോ.
പിന്നെ ലിങ്ക് തന്നതിന് നന്ദി. മറുപടി മുഖമുള്ള ആ ബ്ലോഗറോട് പറയാന്‍ ശ്രമിക്കാം.
പിന്നെ ഒരു സിസ്റ്റം പ്രാക്ടീസ് ചെയ്യുന്ന ഡോക്ടര്‍ മറ്റൊരു സിസ്ടത്തെ ചൊറിയുന്നത് പൊക്കിപ്പിടിച്ചു ചുവപ്പ് കൊടിയോടുള്ള ദേഷ്യം തീര്‍ക്കണോ?

Anonymous said...

മുഖമില്ലാത്തവര്‍ പറയുന്നത് കാണാന്‍ താല്‍പ്പര്യമില്ലെങ്കില്‍ അനോണി ഓപ്ഷന്‍ എടുത്തു മാറ്റിയാല്‍ പോരെ...വിളിച്ചുണര്‍ത്തിയിട്ട് ഊണില്ല എന്നു പറയണോ?


താങ്കളെപ്പോലെ ചുവപ്പു കൊടി മാത്രം ഇഷ്ടവും അതിനു പിന്നിലെ പ്രത്യയ ശാസ്ത്രം കണ്ടില്ല എന്നും നടിക്കുന്ന, പലതും നഷ്ടപ്പെട്ടേക്കും എന്നു പേടിയുമുള്ള ആളുകളാണ് ചുവപ്പിന്റെ നിറം കുറച്ചു ഒന്നിനും കൊള്ളാത്ത നരച്ച ഒന്നാക്കി അതിനെ മാറ്റിയത്.

ഏറ്റവും വലിയ മനുഷ്യ സ്നേഹിയാണ് ഏറ്റവും നല്ല കമ്മ്യൂണിസ്റ്റ് എന്ന് ഇന്നു കണ്ട ഒരു സിനിമയില്‍ പറയുന്നതു കേട്ടു.

“പിന്നെ ലിങ്ക് തന്നതിന് നന്ദി. മറുപടി മുഖമുള്ള ആ ബ്ലോഗറോട് പറയാന്‍ ശ്രമിക്കാം.
പിന്നെ ഒരു സിസ്റ്റം പ്രാക്ടീസ് ചെയ്യുന്ന ഡോക്ടര്‍ മറ്റൊരു സിസ്ടത്തെ ചൊറിയുന്നത് പൊക്കിപ്പിടിച്ചു ചുവപ്പ് കൊടിയോടുള്ള ദേഷ്യം തീര്‍ക്കണോ?“

മുകളിലത്തെ കമന്റില്‍ നിന്നും താങ്കളുടെ മനസ്സ് എങിനെയുള്ളതാണെന്നു മനസ്സിലായി. വഴി തടയല്‍ വിജയിക്കട്ടെ..
ഇന്നത്തെ പണിമുടക്കില്‍ പങ്കെടുക്കാന്നയി ക്ലിനിക്ക് അടച്ചു കാണും എന്നു പ്രതീക്ഷിക്കുന്നു. ലാല്‍ സലാം.

ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur said...

മുഖമില്ലാത്ത വിഡ്ഢികള്‍ പറയുന്നതെന്തെന്ന് അറിയാന്‍ വേണ്ടി തന്നെയാണ് അനോണി ഓപ്ഷന്‍ കലയാത്തത്. പ്രത്യയശാസ്ത്രമെന്തെന്നു പഠിപ്പിക്കും മുന്‍പ് സ്വന്തം വ്യക്തിത്വം വെളിപ്പെടുത്തുക. റെയില്‍വെ സ്റേഷനിലെ ചുവപ്പുകൊടി മാത്രം കണ്ട നിങ്ങളെ പോലുള്ളവരുടെ ദിവാസ്വപ്നങ്ങളില്‍ മാത്രമാണ് അതിന്റെ നിറം നരച്ചത്.
എന്റെ പാര്‍ട്ടി കൂടി ഉള്‍പ്പെട്ട പണിമുടക്കില്‍ അഭിമാനത്തോടെ പങ്കെടുക്കണമെന്ന് തന്നെയാണ് കരുതിയത്‌. നിര്‍ഭാഗ്യവശാല്‍ മലപ്പുറത്ത്‌ പണിമുടക്കില്ല.
ചുവപ്പുകൊടിയെ വലിച്ചുതാഴ്താനുള്ള വ്യഗ്രതയില്‍ എസ.ടി.യു, ഐ.എന്‍.ടി.യു.സി. തുടങ്ങിയവയും സമരത്തില്‍ പങ്കെടുക്കുന്നത് ശ്രധിചില്ലായിരിക്കും.
എന്റെ മനസ്സ് നന്നായി മനസ്സിലാക്കിയതിനു നന്ദി.
ലാല്‍സലാം

Related Posts Plugin for WordPress, Blogger...
എല്ലാ രോഗങ്ങള്‍ക്കുമുള്ള ഒറ്റമൂലി... സൗഹൃദം