ഒരു നിമിഷം...

"നിധിയല്ല, മുടിയല്ല, മതമല്ല പ്രശ്നം... എരിയുന്ന, പൊരിയുന്ന വയറാണ് പ്രശ്നം..."

January 24, 2011

...കഥയ മമ കഥയ മമ കഥകളതിസാദരം.

തിരൂര്‍ക്കാരനാനെങ്കിലും ലോകത്തിനു മുന്‍പില്‍ തിരൂരിന്റെ സ്വകാര്യ അഹങ്കാരമായ തുഞ്ചന്‍ പറമ്പിനെ - മലയാള ഭാഷയുടെ പിതാവിന് ജന്മം നല്‍കിയ പുണ്യഭൂമിയെ - കുറിച്ച് ഇതുവരെയും ഒന്നും എഴുതിയിട്ടില്ല. കേവലം വാക്കുകളില്‍ ഒതുക്കാവുന്ന ഒന്നല്ല തുഞ്ചന്‍ പറമ്പ് എന്ന അറിവില്‍ നിന്നും ഉടലെടുത്ത  ധൈര്യക്കുറവും തുഞ്ചന്‍ പറമ്പിനെ കുറിച്ചറിയാത്ത - ഫോട്ടോയിലെങ്കിലും കാണാത്ത - ഒരു മലയാളിയും ലോകത്തുണ്ടാവില്ലെന്ന ഉത്തമബോധവും തന്നെയായിരുന്നു ഈയുള്ളവന്‍ ആ സാഹസത്തിനു മുതിരാതിരിക്കുവാന്‍ കാരണം. എന്നാല്‍ ഇക്കഴിഞ്ഞ ദിവസങ്ങളിലൊന്നില്‍ കൊട്ടോട്ടിക്കാരന്‍ മുന്നോട്ടു വെച്ച മലബാറില്‍ ഒരു ബ്ലോഗേര്‍സ് മീറ്റ്‌ എന്ന ആശയവും അതിനു തുഞ്ചന്‍ പറമ്പ് തന്നെയാണ് ഉത്തമം എന്ന് ഉയര്‍ന്നുവന്ന അഭിപ്രായങ്ങളും ഒടുവില്‍ അതിന്റെ പ്രാരംഭ നീക്കങ്ങള്‍ക്കായി കൊട്ടോട്ടിക്കാരനും നന്ദുവിനുമൊപ്പം  തുഞ്ചന്‍ പറമ്പ് സന്ദര്‍ശിച്ച "ഉന്നതതല സമിതിയിലെ" മൂന്നാമന്‍ എന്ന റോളും ഇന്ന്  ഈ പോസ്റ്റിലേക്ക് എത്തിച്ചിരിക്കുന്നു. 
ആദ്യം ഇങ്ങോട്ടുള്ള വഴിയെപ്പറ്റി...
ട്രെയിന്‍ മാര്‍ഗം വരുന്നവര്‍ക്ക് ഏറെ സുഖപ്രദം. തിരൂര്‍ റെയില്‍വെ സ്റെഷനില്‍ നിന്നും ഒരു ഓട്ടോയില്‍ കയറിയാല്‍ കേവലം അഞ്ചു മിനിട്ട് കൊണ്ട് സ്ഥലത്തെത്താം. നന്ദു പറഞ്ഞത് പോലെ തിരൂരിലെ ഓട്ടോക്കാരൊക്കെ സത്യസന്ധന്മാരായത് കൊണ്ട് മറ്റു പല സ്ഥലത്തും പോയാല്‍ ഉള്ളതുപോലെ അഞ്ചു ഹൈക്കോടതിയും ഏഴു സെക്രട്ടെറിയറ്റുമൊന്നും കാണേണ്ടി വരില്ല. ബസ്സിലാണെങ്കില്‍ കോഴിക്കോട് നിന്നു വരുന്നവര്‍ക്ക് തിരൂരിലേക്ക് ബസ്സില്‍ നേരിട്ട് വരാം. അല്ലെങ്കില്‍ കോട്ടക്കല്‍ ചങ്ക് വെട്ടിയില്‍ ഇറങ്ങി തിരൂര്‍ ബസ്സില്‍ കയറാം. പാലക്കാട് നിന്നു വരുന്നവര്‍ക്ക് മലപ്പുറത്തിറങ്ങി തിരൂര്‍ ബസ്സില്‍ കയറാം. തൃശൂര്‍, എറണാകുളം തുടങ്ങി തെക്കുഭാഗത്ത്‌ നിന്നു വരുന്നവര്‍ക്ക് കുറ്റിപ്പുറത്തിറങ്ങി തിരൂര്‍ ബസ്സില്‍ കയറാം. മലപ്പുറത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ക്ക് വഴി പ്രത്യേകിച്ച് പറഞ്ഞു തരേണ്ടല്ലോ? ഈ പറഞ്ഞതൊന്നും മനസ്സിലാകാത്തവര്‍ക്ക് ഗൂഗിള്‍ ബസ്സില്‍ കയറി എവിടെയെങ്കിലും ഇറങ്ങാം...
തലചായ്ക്കാന്‍...
റെയില്‍വേ സ്റെഷന് മുന്നില്‍ രണ്ടു ഹോട്ടലുണ്ട്... ഒന്ന് ഗ്രീന്‍ സിറ്റി, മറ്റേതിന്റെ പേര് മറന്നു പോയി. ബസ് സ്ടാന്റിനടുത്തു പി.എസ്.എം ആര്‍ക്കേഡ് ഉണ്ട്. പിന്നെ തുഞ്ചന്‍ പറമ്പിലെക്കുള്ള വഴിയില്‍ ഗ്രാന്‍ഡ്‌ പാലസ് ഉണ്ട്. എല്ലാം വലിയ കുഴപ്പമില്ലാതതാണ്. ഇതൊന്നും കൂടാതെ തുഞ്ചന്‍ പറമ്പില്‍ ഡോര്‍മിട്ടറി ഉണ്ട്. ആവശ്യമെങ്കില്‍ മുന്‍കൂട്ടി ബുക്ക്‌ ചെയ്യാം. 
ഇനി നമുക്ക് യാത്ര തുടങ്ങാം... 

ഈ കാണുന്ന പൂട്ടിക്കിടക്കുന്ന ഗേറ്റിനു പിന്നില്‍ ഓരോ മലയാളിയും നിര്‍ബന്ധമായും കണ്ടിരിക്കേണ്ട കൈരളിയുടെ ജന്മനാട്. 
ആദ്യം നമുക്ക് മുന്നില്‍ കാണപ്പെടുക ഈ മണ്ഡപമാണ്‌. ഇവിടെ നിന്നും വലത്തോട്ട് നടന്നു ഇടത്തോട്ടുള്ള ചെറിയ ഇടയിലൂടെ ഇറങ്ങിയാല്‍ ഓഡിറ്റോറിയവും ഓഫീസും ഉള്‍പ്പെടുന്ന പ്രധാന കെട്ടിടത്തിന്റെ മുന്നിലെത്തും. 

ഓഫീസില്‍ കയറിയ ഞങ്ങളെ കാത്തിരുന്നത് ഒരു മഹാഭാഗ്യം. മലയാളത്തിന്റെ പ്രിയ സാഹിത്യകാരന്‍- തുഞ്ചന്‍ സ്മാരക ട്രസ്ടിന്റെ അമരക്കാരന്‍- ശ്രീ. കെ.പി. രാമനുണ്ണി. 
ബ്ലോഗേര്‍സ് മീറ്റ്‌ നടത്താനുള്ള ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ തന്റെ സ്വതസിദ്ധമായ സൌമ്യമായ പുഞ്ചിരിയോടെ അദ്ദേഹം പൂര്‍ണ സഹകരണം വാഗ്ദാനം ചെയ്തു. തീയതി ആലോചിച്ച്‌ അറിയിക്കാമെന്ന് പറഞ്ഞു വിടവാങ്ങിയ ഞങ്ങള്‍ തുഞ്ചന്റെ മണ്ണിലേക്കിറങ്ങി. 
മണ്ഡപത്തിനു മുന്നില്‍ അന്തം വിട്ടു നില്‍ക്കുന്ന കൊട്ടോട്ടിക്കാരനെയും കൂട്ടി ഞങ്ങള്‍ രണ്ടു തിരൂര്‍ക്കാരും -ഞാനും നന്ദുവും - കൈക്കാത്ത കാഞ്ഞിരമരത്തിനടുത്തെക്ക്...

ഈ കാഞ്ഞിര മരം കൈക്കില്ലെന്നാണ് ഐതിഹ്യം. വരുന്നവരെല്ലാം ഇല പറിച്ചു തിന്നു കൈയെത്തും ദൂരത്തില്‍ ഒരു ഇല പോലുമില്ലാത്ത അവസ്ഥയായി. 
പക്ഷെ ഉള്ള സത്യം പറയട്ടെ... ഞാന്‍ പറിച്ചു തിന്നപ്പോളൊക്കെ കൈപ്പുണ്ടായിരുന്നു ഇലകള്‍ക്ക്. ഒരു കാര്യം മറന്നു... ഈയുള്ളവന്റെ വര്‍ഗം പഞ്ചാരഗുളികയിലൊഴിക്കുന്ന പ്രധാന മരുന്നുകളില്‍ ഒന്നാണ്  കാഞ്ഞിരസത്ത്.
ഈ കുളം കലക്കാന്‍ ആരും ശ്രമിക്കരുത്. 
സരസ്വതീക്ഷേത്രത്തിനുള്ളിലെ ക്ഷേത്രം.
ഇത് പണി കഴിഞ്ഞു വരുന്ന വിശ്രമ മന്ദിരം... ഇത് കണ്ടു വിശ്രമിക്കാമെന്നു കരുതി ആരും മീറ്റിനു വരരുത്... ഞങ്ങള്‍ക്ക് പണിയാകും. "ന ബ്ലോഗര്‍ വിശ്രമമര്‍ഹതി!!!"
തുഞ്ചന്‍ പറമ്പിലൂടെ കറങ്ങി നടക്കുന്നതൊക്കെ കൊള്ളാം, പക്ഷെ ഈ കാര്യം മറക്കേണ്ട. ആ പാവങ്ങള്‍ ഞെട്ടില്‍ തന്നെ നിന്നോട്ടെ...
ഇതാണ് സരസ്വതീ മണ്ഡപം. വിജയ ദശമി ദിവസം കുഞ്ഞുങ്ങളെ എഴുത്തിനിരുത്തുന്നത് ഇവിടെയാണ്‌. അല്ലാത്ത ദിവസങ്ങളില്‍ ഇതിന്റെ വരാന്തയില്‍ യുവമിഥുനങ്ങള്‍ പഞ്ചാരയടിയുടെ ആദ്യാക്ഷരം കുറിക്കുന്നു... വാച്ച്മാന്‍ വരുന്നത് വരെ. ഇത് വായിച്ചു വല്ല ദുരുദ്ദേശ്യവും തോന്നുന്നെങ്കില്‍ തടി കേടാകാതിരിക്കാന്‍ ഇത് കൂടി കാണുക...
നമ്മള്‍ ആദ്യം കണ്ട മണ്ഡപത്തിലും ഈ കാര്യം മറക്കേണ്ട, കേട്ടോ...
ഒരു കാര്യം മറന്നു. വെറുതെ ഒരു മൊബൈലും കൊണ്ട് വന്നു പടം പിടിച്ചോണ്ടങ്ങ്‌ പോകാമെന്ന് ആരും മോഹിക്കണ്ട. ചിക്കിലി വേണം... ചിക്കിലി.
ഇതൊക്കെയാണ് നിശ്ചിത ഫീസുകള്‍... അടച്ചോണം,  ഇല്ലെങ്കില്‍ മാനനഷ്ടം സുനിശ്ചിതം.
ഗുണപാഠം: ഒരു കെട്ട്യോളെ ഒപ്പിച്ചാല്‍ നൂറു രൂപ ലാഭിക്കാം...!
 യേത്?
ഇതാണ് കലാപുലികളായ ബ്ലോഗര്‍മാര്‍ക്ക് ആംഗ്യപ്പാട്ട് , നുണക്കഥ പറയല്‍, കൈകൊട്ടിക്കളി തുടങ്ങിയ നാടന്‍ കലാരൂപങ്ങള്‍ അവതരിപ്പിക്കാനുള്ള ഓപ്പണ്‍ എയര്‍ സ്റേജ്. (കൂവല്‍, ചീമുട്ട, ചെരുപ്പ്  ഫ്രീ...).
ഇതാണ് തുഞ്ചന്‍ സ്മാരക സാഹിത്യ മ്യൂസിയം. വെറുതെ കേറിയങ്ങ് കണ്ടു പോകാമെന്ന് വെച്ചാല്‍ ഇത്തിരി പുളിക്കും...
പക്ഷെ ഒരു കാര്യം ഉറപ്പു തരാം... വില തുച്ഛം - ഗുണം മെച്ചം. 
മ്യൂസിയം മാത്രമല്ല, നല്ലൊരു ലൈബ്രറിയും ഉണ്ട്.
ഈ ചിത്രം കാണാത്തവരുണ്ടാവില്ല... 
തുഞ്ചന്റെ തത്തയും ഓലക്കെട്ടും എഴുത്താണിയും... ശില്‍പ്പിയുടെ കണ്ണിലൂടെ. 
തുഞ്ചന്‍ പറമ്പിന്റെ ഒരു പ്രതീകം തന്നെയാണിത്.
പിന്നെ ഒരു കാര്യം, അതും ഇതുമൊക്കെ കൊറിച്ചു കൊണ്ട് നടക്കുന്നവരും പ്ലാസ്ടിക്കില്ലാത്ത ജീവിതം അസാധ്യമായവരും ബാക്കി വരുന്ന സ്ഥാവര ജംഗമ വസ്തുക്കള്‍ ഈ മതില്‍ക്കെട്ടിനുള്ളില്‍ നിക്ഷേപിക്കരുത്. ജാഗ്രതൈ...
പ്രാഥമിക കൃത്യങ്ങളും മറക്കേണ്ട... സൌകര്യമുണ്ട്.
ഓഡിറ്റോറിയത്തിന്റെ ഉള്‍വശം കൊട്ടോട്ടിക്കാരന്റെ ലെന്‍സില്‍ പതിഞ്ഞിട്ടുണ്ട്.. ഇതാണ് പ്രവേശന കവാടം.
ഈ വഴിത്താരകളെ ധന്യമാക്കിയ മഹാനുഭാവന്മാര്‍....
എല്ലാം കൂടി ഒറ്റയടിക്ക് കണ്ടു കാണാനുള്ള പൂതി കുറയണ്ട. ഇനി നേരില്‍ കണ്ടാല്‍ മതി.
ഇതിലൂടെ എല്ലാം ഒരു ഏകദേശ രൂപം നിങ്ങള്‍ക്ക് പിടികിട്ടിയാല്‍ ഞാന്‍ ധന്യനായി
 (അത് പണ്ടേ ആയതാ.. എന്റെ കെട്ട്യോളുടെ പേരാ ധന്യ. പിന്നെ ഒരു ഗുമ്മിന് അതവിടെ കിടന്നോട്ടെ...)
ഒടുവിലാണെങ്കിലും ഏറ്റവും പ്രധാന കാര്യം... 
"ഈറ്റ്". 
കടിച്ചു വലിക്കാന്‍ ഇതിനുള്ളില്‍ പറ്റില്ല. സസ്യലതാദികളാണെങ്കില്‍ വേണമെങ്കില്‍ ഉള്ളില്‍ നോക്കാം. 
അല്ലെങ്കില്‍ തൊട്ട്‌ മുന്നിലുള്ള ഈ സ്കൂളില്‍ സംഘടിപ്പിക്കാം.
അങ്ങനെ ഞങ്ങള്‍ പടിയിറങ്ങുന്നു... പോട്ടം പിടുത്തം നിര്‍ത്താന്‍ മനസ്സുവരാത്ത ഈ രണ്ടു പേരും ഈയുള്ളവനും.
ഇനി നിങ്ങള്‍ക്ക് വരാം... കാണാം... കീഴടക്കാം...
കാരണം ഇനി ഈ വഴി ബ്ലോഗര്‍മാര്‍ക്ക് കടന്നു വരുവാന്‍ മാത്രമുള്ളതാണ്...
വാല്‍:
നിയമപ്രകാരമുള്ള മുന്നറിയിപ്പ്...
തുഞ്ചന്‍ പറമ്പില്‍ ഇംഗ്ലീഷ് സംസാരിക്കുന്നവരെ മൊട്ടയടിച്ചു വിടുന്നതായിരിക്കും...

36 comments:

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

"ന ബ്ലോഗുവൈദ്യര്‍ വിശ്രമമര്‍ഹതി!!!"
എനിക്കും ഇതുതന്നെ പറയാനുള്ളത്.
ഡോക്ടര്‍ക്ക് മരുന്ന് കുറിക്കാന്‍ മാത്രമല്ല പോട്ടം പിടിക്കാനും രസകരമായി എഴുതാനും കഴിയും എന്ന് ഒന്നുകൂടി തെളിയിച്ചു. (പക്ഷെ തുഞ്ചന്‍പറമ്പിന്റെ ഭാരവാഹികള്‍ ഈ പോസ്റ്റ്‌ വായിച്ചാല്‍ ഡോക്ടറെ ഇനി അകത്തേക്ക് കടത്തുമോ എന്നൊരു പേടി)
ഞാന്‍ നാട്ടില്‍ ഉണ്ടായിരുന്നെങ്കില്‍ "ഉന്നതതല സമിതിയിലെ" നാലാമന്‍ തീര്‍ച്ചയായും ഞാനായേനെ!!
ബ്ലോഗ്‌ മീറ്റ് ഒരുക്കങ്ങള്‍ പുരോഗമിക്കുംബോഴേ മനുഷ്യനെ വല്ലാതെ കൊതിപ്പിച്ചു കളഞ്ഞു..
ത്രിമൂര്‍ത്തികള്‍ക്ക് എല്ലാവിധ ആശംസകളും നേരുന്നു.

annyann said...

evideyo kandu parichayamulla sthalam
thalavaachakavum...

Manoraj said...

മീറ്റിന്റെ മറ്റു പ്ലാനുകള്‍ കൂടെ അറിയിക്കൂ.. പോറ്റം പിടുത്തവും വിവരണവും ഇഷ്ടമായി.. മീറ്റിന് എല്ലാവിധ ആശംസകളും.

Sabu Kottotty said...

ഫോട്ടോ അപ്‌ലോഡു ചെയ്യാന്‍ നോക്കിയിട്ട് ഇന്നലെ സാധിച്ചില്ല, ഭയങ്കര നെറ്റ് സ്ലോ...

അപ്പൊ എല്ലാരും തിരൂര്‍ തുഞ്ചന്‍‌പറമ്പിലേയ്ക്ക്.. വണ്ടി പോട്ടേങ്... ടിണ്ടിം.....

Unknown said...

ok

Unknown said...

ഉദ്ഘാടന പോസ്റ്റു തന്നെ കലക്കി.
നല്ല രസകരമായി അവതരിപ്പിച്ചിരിക്കുന്നു.
ഞാന്‍ ഇവിടെ ഒരു ചൂണ്ടുപലക വെച്ചിട്ടുണ്ട്.
നമ്മുടെ നാട്ടിലെ ആദ്യ ബ്ലോഗ് മീറ്റില്‍ ഇസ്മായില്‍ കുറുമ്പടി തീര്‍ച്ചയായും പങ്കെടുക്കണമെന്നാണ് ഞങ്ങളുടെയും ആഗ്രഹം!
ഈ മീറ്റ് ഒരു വന്‍ വിജയമാക്കാന്‍ ബൂലോകത്തെ എല്ലാവരും എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നു; ആ കൂട്ടായ്മയുടെ ചെറിയൊരു ഭാഗമാകാന്‍ കഴിഞ്ഞതില്‍ ആഹ്ലാദിക്കുന്നു...

Cartoonist said...

ഇനിയൊന്നും നോക്കാനില്ല.
ഞങ്ങള് തലേന്നു തന്നെ വരും.

രമേശ്‌ അരൂര്‍ said...

തുഞ്ചന്‍ പറമ്പിലെ അക്ഷര സമ്മേളനത്തിന് ആശംസകള്‍ ..ഇസ്മയില്‍ സൂചിപ്പിച്ചത് പോലെ ഈ പോസ്റ്റിലെ ചില പരാമര്‍ശങ്ങളില്‍ തുഞ്ചന്‍ പറമ്പ് ട്രസ്റ്റ്‌ അധികൃതര്‍ക്ക് നീരസം ഉണ്ടാകാന്‍ ഇടയുണ്ട്..ശ്രദ്ധിക്കുമല്ലോ .

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

തുഞ്ചന്‍പറമ്പില്‍ എതിയപോലൊരു സുഖം..

വാഴക്കോടന്‍ ‍// vazhakodan said...

ഹ ഹ രസകരമായി എഴുതി!
എന്തായാലും ഒരുക്കങ്ങള്‍ ഗംഭീരമാകട്ടെ!
ആശംസകളോടെ....

yousufpa said...

ഈ മീറ്റിലു കൂടാൻ ഞമ്മളും ഉണ്ടെ ചെങ്ങായി...
ചിത്രസഹിതം വിവരണം ..!! ഇന്നത്തേ ദിവസം ധന്യമായി.

കൂതറHashimܓ said...

അപ്പോ മീറ്റാന്‍ എന്നാ വരണ്ടെ???

Unknown said...

:)
ആശംസകള്‍ മാത്രം ഇപ്പോള്‍..

jayanEvoor said...

അപ്പോ,
തുടക്കം ഗംഭീരം!

ഇനി അണിയണിയായ് വന്നു ചേരൂ സുഹൃത്തുക്കളേ!

ബൂലോകത്ത് മലയാണ്മയുടെ കൊടി എന്നും പാ‍റിക്കാൻ ഈ സംഗമം കാരണമാകട്ടെ!

ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur said...

ഡോക്ടര്‍കുഞ്ഞും തന്നാലാവുന്നത് ചെയ്തു.. ട്രസ്റിന് നീരസം വരാതിരിക്കാന്‍ എന്തെങ്കിലും ഒഴിവാക്കണമെങ്കില്‍ ഡിലീറ്റാം...

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

ഫോട്ടോസും കുറിപ്പുകളും രസായിട്ടുണ്ട്

Akbarali said...

കലങ്ങിയ കുളമെന്തിനാണ്‌ ഇനി കലക്കുന്നത്‌...?

വിവരണം നന്നായിട്ടുണ്ട്‌

ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur said...

അങ്ങനെ തീയതിയും തീരുമാനിച്ചു...
"ഏപ്രില്‍ 17"
ബാലചന്ദ്രമേനോന് ഒരു ദിവസം മുന്നേ...
ഇനി ബ്ലോഗര്‍മാരെ... ഇതിലെ... ഇതിലെ...

Unknown said...

നന്നായി, ചിത്രങ്ങളും വിവരണവും...

ശ്രീ said...

നല്ല വിവരണം

chithrakaran:ചിത്രകാരന്‍ said...

വിവരണം മനോഹരമായിട്ടുണ്ട്.
തുഞ്ചന്‍ പറംബ് ബ്ലോഗ് മീറ്റ് പരമാവധി ബ്ലോഗേഴ്സും
കൂടിച്ചേരാനുള്ള വേദിയാക്കട്ടെ എന്നാശംസിക്കുന്നു.

രമേശ്‌ അരൂര്‍ said...

തുഞ്ചന്‍ പറമ്പില്‍
ബ്ലോഗു മീറ്റ് നടക്കുന്നതോടെ ബ്ലോഗം പറമ്പ് എന്നും പേര് വരാം ...
തുഞ്ചത്ത് ആചാര്യന്‍ പറഞ്ഞത് പോലെ
(ഭോഗങ്ങള്‍ എല്ലാം ക്ഷണ പ്രഭാ ചഞ്ചലം എന്നത് ചെറിയ ഒരു മാറ്റം വരുത്തി
ഒരു ബാനര്‍ കെട്ടി വയ്ക്കണം
"ബ്ലോഗങ്ങള്‍ എല്ലാം ക്ഷണ പ്രഭാ ചഞ്ചലം "
എന്നാകട്ടെ മുദ്രാവാക്യം (ലോഗോ )

shams said...

ആശംസകള്‍...

പാവത്താൻ said...

ചുമ്മാ കിടക്കട്ടെ എന്റെ വകയും ഒരാശംസ.
ബാക്കി നേരില്‍ കാണുമ്പോളാകാം.

lakshmi said...

ഏറ്റവും അവസാനത്തെ മുന്നറിയിപ്പ് എനിക്ക് പെരുത്തിഷ്ടമായി ...

ശ്രീജിത് കൊണ്ടോട്ടി. said...

ഏപ്രില്‍ മാസം വെകേഷന്‍ ആണ്.. നാട്ടില്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇതുവരെ ഒരു ബ്ലോഗു മീറ്റില്‍ പോലും പങ്കെടുത്തിട്ടില്ല. എല്ലാ ബ്ലോഗ്ഗെര്മാരെയും നേരില്‍ കാണാന്‍ ആഗ്രഹവും ഉണ്ട്.. തീര്‍ച്ചയായും പങ്കെടുക്കാന്‍ ശ്രമിക്കും. കൊണ്ടോട്ടിയില്‍ നിന്ന് തിരൂരിലെക്ക് അധികം ദൂരവും ഇല്ലല്ലോ..!! ഇതേ കുറിച്ച് അറിയിച്ചതിനു ഡോക്ടര്‍ക്ക്‌ നന്ദി.. പങ്കെടുക്കുന്ന എല്ലാവര്ക്കും ആശംസകളും..

ചിത്രങ്ങള്‍ എല്ലാം വളരെ നന്നായിട്ടുണ്ട്. അവസാനം തുഞ്ചന്‍പറമ്പില്‍ പോയത് രണ്ടുവര്‍ഷം മുന്‍പാണ്. ഞാന്‍ ആദ്യാക്ഷരം കുറിച്ചതും (എഴുത്തിനിരുത്ത്) തുഞ്ചന്റെ മണ്ണില്‍ വച്ചാണ്. :)

jamal|ജമാൽ said...

മീറ്റിന്റെ വിശദ വിവരങ്ങൾ അറിയിക്കാമോ
ഞാൻ താനൂർക്കാരനാ എന്തായാലും വരാൻ ശ്രമിക്കാം

നിയാസ്.പി.മുരളി said...

ഇതുവരെ ഒരു ബ്ലോഗ് മീറ്റിലും പങ്കെടുത്തിട്ടില്ല. എന്റെ നാട്ടിൽ വിരുന്നെത്തിയ ഈ കൂട്ടായ്മയിൽ എന്തായാലും പങ്കെടുക്കും...

sm sadique said...

എനിക്കും വരണമെന്ന് ആഗ്രഹമുണ്ട്.
പരിപാടി മുകളിൽ വെച്ചോ താഴെ വെച്ചോ ?

mukthaRionism said...

കോഴിക്കോട് യൂണിവേഴ്സല്‍ ആര്‍‌ട്സില്‍ പഠിക്കുമ്പോള്‍ അവിടെ വന്നിട്ടുണ്ട്. യൂണിവേഴ്സല്‍ ആര്‍ട്സിന്റെ ബാല ചിത്ര രചനാ മല്‍സരം ഒരിക്കല്‍ അവിടെയായിരുന്നു. അതിന്റെ പ്രചരണത്തിന്നായി വന്ന് തുഞ്ചന്‍ പറമ്പിലിരുന്ന് ഏതോ ഒരു മണ്ഡപം നോക്കി വരച്ചിട്ടുണ്ട്.
അന്നുച്ചക്ക് ചോറു തിന്നാനിറങ്ങി എത്തിപ്പെട്ടത് തൊട്ടടുത്തുള്ള ഒരു കള്ളുഷാപ്പിലാണ്. ആദ്യവും അവസാനവുമായി കള്ളുകുടിച്ചത് കപ്പയും മത്തിയും കൂട്ടി അവിടുന്ന്, അന്നാണ്.(കള്ളെന്ന് പറഞ്ഞപ്പോള്‍ ചിലരുടെ മുഖം തിളങ്ങുന്നല്ലോ).
മല്‍സരത്തിന്റെ തലേന്ന് രാത്രി ഞാനും കൂട്ടുകാരും ആ കുളമൊന്ന് കലക്കീട്ടുണ്ട്. കട്ടക്കിട്ടു വാങ്ങിയ 'കളറി'ല്‍ കുളത്തിലെ വെള്ളമാണ് ചേര്‍ത്തത്.(ആരും കുളം കലക്കരുതെന്ന് മുങ്കൂട്ടി പറഞ്ഞതു കൊണ്ട് ആ നിയ്യത്തും വെച്ച് ആരും വരാന്‍ നില്‍ക്കണ്ട.)
പിറ്റേന്ന് ലസ്സി വില്പ്പനയായിരുന്നു എന്റെ പണി.

പിന്നീടൊരിക്കല്‍ സുഹൃത്തിന്റെ കൂടെ അവിടെ വന്നിട്ടുണ്ട്. അന്ന് കുറച്ച് കോളേജ് കുട്ടികള്‍ കറങ്ങി നടക്കുന്നത് നോക്കിയിരുന്നു. ഈ തുഞ്ചന്‍ പറമ്പിനടുത്തായി മറ്റൊരു പാര്‍ക്കില്ലേ. നവ വധൂവരന്മാരുടെ അല്‍ബമുണ്ടാക്കുന്ന സ്റ്റുഡിയോ. അവിടെ വന്ന് അന്നൊരു ഫീച്ചറും എഴുതിയിരുന്നു.

ഫോട്ടോകള്‍ കണ്ടപ്പോള്‍ ഒക്കെ ഓര്‍ത്തു പോയി.

രസായി എഴുതി.
അപ്പൊ നേരില്‍ കാണാം.
അല്ല പിന്നെ
ഹായ് കൂയ് പൂയ്!

Arun Kumar Pillai said...

varan kothiyayi...

Anonymous said...

ബ്ലോഗു മീറ്റ് പുതുമയോടെ ആഘോഷിക്കപ്പെടട്ടെ എന്നാശംസിക്കുന്നു.

നാട്ടിലായിരുന്നെങ്കില്‍ വരാമായിരുന്നു. പോയിക്കാണാന്‍ തോന്നിപ്പിക്കുന്ന സ്ഥലവും ചുറ്റുപാടും. ഡിസംബറില്‍ ഒരു ബ്ലോഗു മീറ്റു പ്ലാന്‍ ചെയ്താല്‍ തീര്‍ശ്ചയായും വരാം.

സസ്നേഹം

പ്രസന്ന

ഉസ്മാന്‍ പള്ളിക്കരയില്‍ said...

പ്രസന്നമായ തുടക്കം. ഒടുക്കവും അങ്ങനെത്തന്നെയാകട്ടെ. ആശംസകൾ.

മീറ്റിനെ നാന്ദിയായുള്ള ഈ സചിത്രകുറിപ്പിനു നന്ദി.

(നിർണ്ണയിച്ച ദിവസത്തിനു രണ്ടുദിവസം മുമ്പ് എന്റെ ലീവ് തീരുന്നതിനാൽ പങ്കെടുക്കാൻ കഴിയില്ല എന്നതിന്റെ ഖേദം ഇരട്ടിച്ചു ഈ കുറിപ്പ് കണ്ടപ്പോൾ)

Sabu Hariharan said...

ഇപ്പോഴാ ഈ പോസ്റ്റ്‌ കാണുന്നത്‌.
വിവരണവും, ഫോട്ടൊകളും, അടിക്കുറുപ്പുമെല്ലാം മനോഹരമായിരിക്കുന്നു.

Faizal Kondotty said...

തിരൂര്‍ മീറ്റിനു എല്ലാ ആശംസകളും നേരുന്നു ..

ഈ പോസ്റ്റു കൂടെ ഒന്ന് കാണുമല്ലോ ഈ ബ്ലോഗ്‌ മീറ്റ് എന്തിനു ?.

ഇല പൊഴിയുമ്പോള്‍ said...

Manoharamaya vivaranam.. Appo meet oru sambhavam thanneyavum.. urappu..

Related Posts Plugin for WordPress, Blogger...
എല്ലാ രോഗങ്ങള്‍ക്കുമുള്ള ഒറ്റമൂലി... സൗഹൃദം