ഇന്നൊരു വല്ല്യുമ്മ വന്നു ഡിസ്പെന്സറിയില്. അസുഖം ദേഹത്ത് ചെറിയ ചൊറി. ഒരു തരം എക്സിമ. മരുന്നെഴുതിയതിനൊപ്പം ഞാന്‍ 'ഫ്രീ' ആയി (പഞ്ചായത്ത് ഡിസ്പെന്സറിയായത് കൊണ്ട് മരുന്നും ഫ്രീ ആണ്. എങ്കിലും വികസന സമിതി തീരുമാനം പ്രകാരം രണ്ടു രൂപ സംഭാവന വാങ്ങുന്നുണ്ട്. ഈയുള്ളവന്റെ കെട്ട്യോള് സെന്‍സസ് ഡ്യൂട്ടിയുടെ ഭാഗമായി ആ പരിസരത്തുള്ള വീട്ടില്‍ പോയപ്പോള്‍ ഒരു വെയിറ്റിനു - അവളുടെ സ്കൂളും ആ നാട്ടില്‍ തന്നെ ആയതുകൊണ്ട് വേറൊരു വെയിറ്റ് ആവശ്യമില്ല, എങ്കിലും കിടക്കട്ടെ ഒരു പണി - കെട്ട്യോന് അവിടുത്തെ ഹോമിയോ ഡിസ്പെന്സറിയില് മെഡിക്കല്‍ ഓഫീസറാണെന്ന് കാച്ചി. ഉടന്‍ എല്ലാരും കോറസ്സില്‍ ഒറ്റ ചോദ്യം..."ആ രണ്ടു രൂപ പെട്ടീലിട്ടാല്‍ പഞ്ചാരഗുളിക കിട്ടുന്ന സ്ഥലമല്ലേ?" ഡിം!!! എന്തായാലും ദോഷം പറയരുതല്ലോ... നൂറ്റി ഇരുപതും നൂറ്റി മുപ്പതും ഒക്കെ ആണ് ദിവസേന രോഗികളുടെ എണ്ണം.) ഒരുപദേശം കൊടുത്തു... "ദേഹത്ത് സോപ്പധികം തേക്കണ്ട...". ഉടനെ വന്നു മറുപടി.. " മോനെ, ഞമ്മടെ പെരേല് എല്ലാരും ചന്ദ്രികാ സോപ്പ് മാത്രേ തേക്കാറുള്ളൂ". ഞാന്‍ ചോദിച്ചു"അതെന്താ ചന്ദ്രികാ സോപ്പിനു പ്രത്യേകത?". വല്ല്യുമ്മയുടെ മറുപടി... "ഇന്റെ മമ്മതിന്റെ ബാപ്പ ഉള്ളപ്പം മൊതല് ഞമ്മടെ പെരേല് ചന്ദ്രിക പത്രൂം ചന്ദ്രിക സോപ്പും ഒക്കെ തന്നേയ് വാങ്ങാറുള്ളൂ..."
ഇത് ഞാന്‍ ലീഗുകാരെ കളിയാക്കാന്‍ എഴുതിയതല്ല, സത്യം. ഞാനിന്നു ചിരിച്ച ചിരി മറ്റുള്ളവരും ചിരിക്കട്ടെ എന്ന് മാത്രമേ ഉദ്ദേശിച്ചുള്ളൂ.. ചിരി ആരോഗ്യത്തിനു വളരെ നല്ലതാണെന്നാണല്ലോ.. ഇനി ആര്‍ക്കെങ്കിലും ചിരി വന്നില്ലെങ്കില്‍ അങ്ങ് ക്ഷമിച്ചുകള.. എന്തായാലും ചന്ദ്രികാ സോപ്പിനു ആ പേരും പച്ചനിറവും കൊടുക്കാന്‍ തോന്നിയ ടൈം ആണ് ടൈം.
വാല്:
ഒന്നുരണ്ടു വര്‍ഷം മുന്‍പ് ഒരു അച്ചാറിന്റെ പരസ്യം കണ്ടിരുന്നു റ്റി.വി.യില്‍..."ലാല്‍സലാം". നല്ല ചുവപ്പ് നിറവും എരിവും ഉണ്ടെങ്കിലും ആ വണ്ടി അധികം ഓടും മുന്‍പ് കട്ടപ്പുറത്തായെന്നു തോന്നുന്നു.
15 comments:
നര്‍മത്തില്‍ പൊതിഞ്ഞ അനുഭവം രസായിട്ടുണ്ട്.
പിന്നെ,ഈ പഞ്ചാര ഗുളിക കഴിച്ചിട്ടാണ് എന്റെ മോള്‍ടെ ഒരു കൊല്ലം നീണ്ടു നിന്ന തലവേദന മാറിയത്.
ചിരിച്ചു..തമാശയിലൂടെ കാര്യം പറഞ്ഞു...അഭിനന്ദനങ്ങള്‍.....
My father also used chandrika soap, for 45 yrs:):)
ചിരിച്ചു രസിച്ചു.. ആശംസകള്‍
നോ കമന്റ്!!!
പണ്ട് ലോനപ്പന് നംബാടന്‍ നിയമസഭയില്‍ ഈ ചന്ദ്രികക്കാര്യം പറഞ്ഞതില്‍ പിന്നെയാണു ചന്ദ്രിക സോപ്പിന്റെ മാര്‍ക്കറ്റ് അല്‍പ്പം കുറഞ്ഞതെന്നു തോന്നുന്നു.
rasamaayi ezhuthi.
assalaavum achaar ninnu poya kaaryam njangalum innale paranju..
ചന്ദ്രികാ സോപ്പിന്റെ പത എങ്ങനെ ഉണ്ടാകുന്നൂന്ന് അറിഞ്ഞാല്‍ പിന്നെ വല്ല്യുമ്മ അത് തൊടൂല്ല.
കമന്റിയവര്‍ക്കെല്ലാം നന്ദി..
ഇനി ഞങ്ങള്‍ സഖാക്കള്‍ ലൈഫ് ബോയ് സോപ്പ് മാത്രമേ ഉപയോഗിക്കൂ എന്നൊരു തീരുമാനമെടുതാലോ?
സത്യത്തില്‍ ചന്ദ്രിക സോപ്പ് ലീഗുകാര്‍ ഉണ്ടാക്കുന്നതാണെന്ന് കുട്ടിക്കാലത്ത് ഞാനും വിശ്വസിച്ചിരുന്നു. അതിന്റെ ആ കടും പച്ച നിറവും ചന്ദ്രക്കലയും, പേരും ഒക്കെ കണ്ടാല്‍ അങ്ങനെ തോന്നുകയും ചെയ്യും.. എന്തായാലും പോസ്റ്റ് വായിച്ചു ചിരി വന്നു.. :) :)
ഡോകടര്‍ സാബ്.. ലൈഫ്ബോയ് സോപ്പിന്റെ നടുക്ക് ഓരു അരിവാള്‍ ചുറ്റിക നക്ഷത്രം കൂടി ഉണ്ടെങ്കില്‍ നോക്കാമായിരുന്നു.. :) :)
valare nannayittundu. veruthe blog ezhuthi pokumbol rogavivaram chothichu marunnum paranju thannaal nannayirunnu. feesu m.o. aayitto chek ayito ayachutharaamaayirunnu.
valare nannayittundu. veruthe blog ezhuthi pokumbol rogavivaram chothichu marunnum paranju thannaal nannayirunnu. feesu m.o. aayitto chek ayito ayachutharaamaayirunnu.
Post a Comment