"ഭാരതത്തിന്റെ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ അവിസ്മരണീയമായ ഒരു ഏട്. ബ്രിട്ടീഷ് ഭരണകൂടത്തിന്റെ വെടിയുണ്ടകള്‍ക്കു മുന്നില്‍ ചലനമറ്റു വീണു മണ്ണ് ചുവപ്പിച്ചവരുടെ സ്മരണക്കു മുന്നില്‍ ഞങ്ങള്‍ സമര്‍പ്പിക്കട്ടെ... ജാലിയന്‍വാലാബാഗിലേക്കു ഒരു എത്തിനോട്ടം" കോളേജ് ഡേയില്‍ ആട്ടവും പാട്ടും അരങ്ങു തകര്‍ക്കുന്നതിനിടയിലാണ് ഹൌസ് സര്ജന്മാരായ ഞങ്ങള്‍ക്കും എന്തെങ്കിലും പരിപാടി അവതരിപ്പിച്ചു ഷൈന്‍ ചെയ്യണമെന്ന ഉത്ക്കടമായ പൂതി മനസ്സില്‍ വന്നത്. കോളേജിലെ അവസാന പരിപാടിയാണ്.പിന്നെ ഒന്നും ആലോചിച്ചില്ല.. നേരെ സ്റ്റേജിനു പിന്നിലേക്ക്.
വെറും അഞ്ചു മിനിട്ടിന്റെ റിഹേര്സല് പോലും വേണ്ടായിരുന്നു അസാമാന്യ പ്രതിഭകളായ ഞങ്ങള്‍ക്ക് ഒരു പരിപാടി അവതരിപ്പിക്കാന്‍. ഉടനെ കേറി നേരത്തെ കേട്ട അനൌണ്സ്മെന്റും കാച്ചി. പക്ഷെ പരിപാടിക്ക് വേണ്ട ഒരു അത്യാവശ്യ അസംസ്കൃത വസ്തു കയ്യിലില്ലായിരുന്നു എന്ന് അപ്പോളാണ് ഓര്‍ത്തത്. ഞാന്‍ ഉടനെ അതെടുക്കാനായി തൊട്ടടുത്തുള്ള ഹൌസ് സര്‍ജന്‍സ് റൂമിലേക്കോടി. സംഭവം സംഘടിപ്പിച്ചു തിരിച്ചോടി വന്നപ്പോള്‍ കണ്ട കാഴ്ച ഹൃദയം പിളര്‍ക്കുന്നതായിരുന്നു... ഈയുള്ളവനെ കൂട്ടാതെ മറ്റു ദുഷ്ടന്മാര് സ്റ്റേജില്‍ കയറി പരിപാടി തുടങ്ങി... ഹൌസ് സര്‍ജന്‍സ് റൂമില്‍ നിന്ന് ചൂണ്ടിയ സഹപാഠിനിയുടെ "ബാഗ്" ഈയുള്ളവന്റെ കയ്യിലിരുന്നു കണ്ണീര് പൊഴിച്ചു. ജാലിയന്‍വാലാബാഗിലേക്കു എത്തിനോക്കാന്‍ ഒരു ബാഗ് കൊണ്ടുവരുന്നത് വരെ എങ്കിലും കാക്കാന്‍ കശ്മലന്മാര്ക്ക് സമയമുണ്ടായില്ല. എവിടുന്നോ കിട്ടിയ പ്ലാസ്റ്റിക് കവറും കയ്യില്‍ പിടിച്ചു നാലുപേരും അതിലേക്കു എത്തിനോക്കി കൊണ്ട് നില്ക്കുന്നു സ്റ്റേജില്‍... കാണികളുടെ കൂവല്‍ അരങ്ങു തകര്‍ക്കുന്നു. പെട്ടെന്ന് കര്ട്ടന് ഇട്ടതു കൊണ്ട് തക്കാളിയും ചീമുട്ടയും ഒന്നും കിട്ടിയില്ല.
ഈയുള്ളവന് വിടുമോ? ബാഗും പിടിച്ചു നേരെ കയറി അനൌന്സറുടെ അടുത്തേക്ക്. ഒരു പ്രധാന അനൌണ്സ്മെന്റ് ഉണ്ടെന്നു പറഞ്ഞു മൈക്ക് പിടിച്ചു വാങ്ങി എടുത്തലക്കി..."എത്തിനോക്കിയ വൃത്തികെട്ടവന്മാരുടെ നോട്ടം ശരിയല്ലാത്തതുകൊണ്ട് നേരത്തെ നടന്ന എത്തിനോട്ടത്തില്‍ ചില പാകപ്പിഴകള്‍ വന്നതില്‍ ഖേദിക്കുന്നു. നിങ്ങള്‍ക്കു മുന്നില്‍ അഭിമാനപുരസ്സരം ഇതാ അവതരിപ്പിക്കുന്നു... ജാലിയയന്വാലാബാഗിലേക്ക് വീണ്ടും ഒരു എത്തിനോട്ടം". കര്ട്ടന് പൊക്കാനിരുന്നവനു സിഗ്നല്‍ കൊടുത്ത് ഞാന്‍ നേരെ സ്റ്റേജിന്റെ നടുവില്‍പോയി നിന്നു. കര്ട്ടന് പൊങ്ങിയപ്പോള്‍ കാണികള്‍ക്ക് മുന്നില്‍ ഒരു അസാമാന്യ കലാസൃഷ്ടി ഇതള്‍ വിരിഞ്ഞു...ജാലിയന്‍ വാലാ"ബാഗി"ലേക്ക് ഒരു എത്തിനോട്ടം. അടുത്ത നൃത്തം അവതരിപ്പിക്കാന്‍ ഊഴം കാത്തു സ്റ്റേജിനു പിന്നില്‍ കാത്തുനിന്നിരുന്ന സഹപാഠിനി അറിയാതെ വിളിച്ചു പറഞ്ഞത് ആ കൂവലിനിടയിലും ഞാന്‍ കേട്ടു..."ദുഷ്ടാ, എന്റെ ബാഗ്".
7 comments:
നര്മമാനോ ഉദ്ദേശിച്ചെ ?
അന്ന് സ്റ്റേജില്‍ വിഡ്ഡിയക്കപെട്ടത് പോരാണ്ടാവും ബ്ലോഗിലും ഈ ......!!
ചവറ്
ചരിത്ര സംഭവം എന്ന് കരുതി മുഴുവനും വായിച്ചത് വേസ്റ്റ്.
“ഷൈൻ ചെയ്യുന്നവരുടെ ശ്രദ്ധക്ക്“
പറ്റിച്ചല്ലേ !!
ഹ.ഹ. ചരിത്രം വായിക്കാൻ ഒരു ദേശസ്നേഹിയായി എത്തിയതായിരുന്നു.....
പറ്റിച്ചു കളഞ്ഞല്ലൊ.....
kollaaam doctarum koottarum...
കളിപ്പീരായിരുന്നല്ലേ.
രതീശെ, സംഭവം നമ്മുടെ സീനിയെഴ്സ് എന്നോ അലക്കി വെളുപ്പിച്ചതാണേലും "ബാഗ്" ആ പഴയ ഓള്‍ഡ് ബ്ളോക്കും ഓപണ്‍ സ്റ്റേജും ഒക്കെ ഓര്‍മ്മിപ്പിക്കുന്നു. ഭാവുകങ്ങള്‍
Post a Comment