ഈ മാതൃഭൂമിയുടെ ഒരു സ്നേഹം... ഹോ .. കണ്ണ് നിറഞ്ഞു പോകുന്നു. പിറന്നാള്‍ പോലും വേണ്ടെന്നു വെച്ചല്ലേ നാട് നന്നാക്കുന്നത്?
മാര്ച് 18-നു വന്ന പത്രത്തിലെ അറിയിപ്പ് ഇതാ...
പിറ്റേന്ന് പിറന്നാള്‍ സദ്യയുണ്ട് പായസവും കുടിച്ചു ഒന്ന് മയങ്ങാം എന്ന് കരുതി ഇരുന്നപ്പോള്‍ അതാ വരുന്നു സി.പി.എം സ്ഥാനാര്‍ഥി പട്ടിക. "വി.എസ് മത്സരിക്കുന്നില്ല", "സി.പി.എം തകര്‍ന്നു" എന്നെല്ലാം കരുതി സന്തോഷിച്ചിരിക്കുമ്പോ അതാ വീണ്ടും വരുന്നു.... "മലമ്പുഴ- വി.എസ്.അച്ചുതാനന്ദന്". പോരാത്തതിന് പിണറായിയുടെ വക നല്ലകൊട്ടും. ഇനിയിപ്പോ എന്ത് ചെയ്യും? പത്രമിറക്കിയില്ലെങ്കില് വ്യാജവാര്‍ത്ത കൊടുത്തു നാട്ടുകാരെ പറ്റിക്കാന്‍ കഴിയില്ലല്ലോ. പിന്നൊന്നും ആലോചിച്ചില്ല, അതാ വരുന്നു പിറ്റേന്ന് രാവിലെ പത്രം.
എന്തും എഴുതാന്‍ മടിയില്ലാതവര്ക്ക് തട്ടിപ്പ് മൂടിവെക്കാനാണോ പാട്? ഒരു ചെറിയ കോളത്തിന്റെ സ്ഥലമല്ലേ പോകൂ...
പ്രത്യേക സാഹചര്യം എന്തെന്ന് പ്രത്യേകം പറയേണ്ടല്ലോ...
ചെയ്യാതെങ്ങനെയാണാവോ തിരുത്തുന്നത്? അത് വരെ പറഞ്ഞ തട്ടിപ്പ് ശുദ്ധ നുണയാണെന്ന് നാട്ടുകാര്‍ക്ക് മനസ്സിലാകാതിരിക്കാന്‍ വീണ്ടും കുറെ നുണകള്‍ പ്രസിദ്ധീകരിക്കുക. ഒരു നുണ മൂടിവെക്കാന്‍ ആയിരം നുണകള്‍ എഴുതേണ്ടി വരും എന്ന് സാരം.
ഇങ്ങനെ വേണം മാധ്യമപ്രവര്‍ത്തനം.
വി.എസ്. മത്സരിക്കുന്നില്ല എന്ന് പാര്‍ടിയുടെ അറിയിപ്പ് ഔദ്യോഗികമായി വന്നോ?
എന്തിനു? അതൊക്കെ ഞങ്ങള്‍ അങ്ങെഴുതും.
സ്ഥാനാര്‍ഥി പട്ടിക ഏതെങ്കിലും സി.പി.എം നേതാക്കള്‍ പറഞ്ഞോ?
അവരെന്തിനാ പറയുന്നത്? ഞങ്ങള്‍ പറയും.
കോടിയേരി നയിക്കും എന്ന് പി.ബി. പ്രസ്താവന ഇറക്കിയോ?
ഞങ്ങള്‍ തന്നെയാ പി.ബി.
സി.പി.എം യോഗം നടക്കുമ്പോള്‍ നിങ്ങള്‍ അതിനുള്ളില്‍ ഇരിക്കാറുണ്ടോ?
അതെന്തിനാ? ഞങ്ങള്‍ മനക്കണ്ണ് കൊണ്ട് അങ്ങ് കാണും.
ഇതുകൊണ്ടൊക്കെ എന്താ കാര്യം?
എനിക്കും കിട്ടണം പണം. അത്ര തന്നെ.
4 comments:
gooD catch...! Appreciate your effort.
വാർത്തകൾ സ്രഷ്ടിക്കുന്നതും ഞങ്ങൾ
വാർത്തകൾ ഇല്ലാതാക്കുന്നതും ഞങ്ങൾ
-------
പത്രമാധ്യമങ്ങളുടെ നീതിബോധം!
മലയാളത്തില്‍ ടൈപ്പ് ചെയ്യാനറിയാത്തവര്‍ക്കും അതിനു സമയമില്ലാത്തവര്‍ക്കും ടൈപ്പിങ്ങിലെ തെറ്റുകള്‍ തിരുത്താന്‍ സാധിക്കാത്തവര്‍ക്കും ഇനി മുതല്‍ ഞങ്ങളുടെ സഹായം തേടാം. ടൈപ്പ് ചെയ്യാനുള്ള മാറ്റര്‍ , കൈയെഴുത്തു പ്രതി തപാലിലോ സ്കാന്‍ ചെയ്തോ ഫാക്സായോ അയച്ചു തന്നാല്‍ മതി. അത് ഉത്തരവാദിത്വത്തോടെ യൂനിക്കോഡ് മലയാളത്തില്‍ ടൈപ്പ് ചെയ്ത്, തെറ്റുകളെല്ലാം തിരുത്തി ഈ മെയിലായി തിരിച്ചയച്ചു തരുന്നതാണ്.
ബ്ലോഗിങ്ങിനു സഹായം
വീരന്റെ മാതൃ'ഭൂമിയില്‍' യു.ഡി.എഫ്-ന്റെ വാര്‍ത്താ 'കയ്യേറ്റം' .. ഡോക്ടറെ പോസ്റ്റ് നന്നായിട്ടുണ്ട്.. :)
Post a Comment