ഒരു നിമിഷം...

"നിധിയല്ല, മുടിയല്ല, മതമല്ല പ്രശ്നം... എരിയുന്ന, പൊരിയുന്ന വയറാണ് പ്രശ്നം..."

October 28, 2011

കേരള രാഷ്ട്രീയത്തിലെ പിണ്ടിയിടല്‍...

സത്യന്‍ അന്തിക്കാടിന്‍റെ "നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക" എന്ന ചിത്രത്തില്‍ ആന ചിന്നം വിളിക്കുന്നത്‌ കേള്‍ക്കുമ്പോള്‍ പാപ്പാനായ കൊച്ചിന്‍ ഹനീഫയോട് ബിന്ദു പണിക്കര്‍ "ആനയെന്തിനാ നെലോളിക്കണേ?" എന്ന് ചോദിക്കുന്നുണ്ട്. "ആനക്ക് ബോറടിച്ചിട്ടാവും" എന്നായിരുന്നു ഹനീഫയുടെ മറുപടി. "ആനക്ക് ബോറടിക്ക്യെ" എന്ന് ബിന്ദു പണിക്കര്‍ ചോദിക്കുമ്പോള്‍ ഹനീഫ പറയുന്നുണ്ട്... "പിന്നെ ബോറടിക്കാതെ? വെറുതെ ഇങ്ങനെ നില്‍ക്ക്വാ... പട്ട തിന്ന്വാ... പിണ്ടിയിടുക... വേറെന്താ ആനക്ക് പണി? പിന്നെ ബോറടിക്കില്ലേ?"
അത് പോലെ ബോറടിക്കുന്ന ചില പരമ ചെറ്റകള്‍ കേരള രാഷ്ട്രീയത്തില്‍ ഉണ്ട്... പ്രത്യേകിച്ച് പണിയൊന്നും ഇല്ല... പൊതുജനമെന്ന കഴുതകളെ മുഴുവന്‍ വീണ്ടും ഒരു ഒന്നൊന്നര കഴുതകള്‍ ആക്കിക്കൊണ്ട് തെരഞ്ഞെടുപ്പില്‍ ജയിച്ചു, ഈര്‍ക്കില്‍ പാര്‍ട്ടിയില്‍ വേറെ ആരും ജയിക്കാത്തത് കൊണ്ടും നേതാവിന് പോലും പേടിയായ സദാ മലവിസര്‍ജ്ജന സജ്ജമായ വായ്‌ ഉള്ളത് കൊണ്ടും മന്ത്രിയും ചീഫ്‌ വിപ്പും ഒക്കെ പോലുള്ള പദവികളില്‍ വഴി തെറ്റി വന്നു... ക്ലോസറ്റില്‍ കിടക്കേണ്ട സാധനം നാക്കിലയില്‍ വിളമ്പിയ പോലെ.
കിട്ടിയ സ്ഥാനം വെറുതെ അലങ്കാരമായി കൊണ്ട് നടക്കുന്നു. രാവിലെ നിയമസഭ ഉണ്ടെങ്കില്‍ അവിടെ പോകാം, തെറി പറയാം, പീഡിപ്പിച്ചെന്നും കയറിപ്പിടിച്ചെന്നും തൊപ്പി തെറിപ്പിച്ചെന്നും വിളിച്ചു പറയാം.. പിന്നെ, നിയമസഭ ഉണ്ടെങ്കിലും ഇല്ലെങ്കിലും ഒരു പോലെ ചെയ്യാവുന്ന ഒരു പരിപാടിയുണ്ട് - പത്രസമ്മേളനം. അവിടെയും പ്രധാന പരിപാടി തെറിയഭിഷേകവും വായ കക്കൂസാക്കലും തന്നെ.
ബോറടി മാറ്റാന്‍ ആന  ചിന്നം വിളിക്കുന്നു, പിണ്ടമിടുന്നു...
ആനയെ പോലെ ശരീരവും കുഴിയാനയുടെ ബുദ്ധിയും ഉള്ള ജോര്‍ജ്‌ തെറി പറയുന്നു, വായിലൂടെ മലമിടുന്നു.
പേര് : ചീഫ്‌ വിപ്പ്.
യോഗ്യത : ഭാഷാ (അങ്ങനെ പ്രത്യേകിച്ചൊരു ഭാഷ എന്നില്ല, ഏതു ഭാഷയിലെ തെറിയിലും അഗാധ ജ്ഞാനം.) പാണ്ഡിത്യവും ഗുസ്തിയും.
പദവി : മന്ത്രിയുടെ.
കിട്ടുന്ന കാശ് : ആവശ്യത്തില്‍ അധികം.
ജോലിയോ? മലയാളികളെ മലയാളഭാഷയും സംസ്കാരവും പഠിപ്പിക്കല്‍.
സംഗതി പരമസുഖം.
ഈര്‍ക്കില്‍ പാര്‍ട്ടിയുടെ പേരില്‍ കിട്ടിയ മന്ത്രിസ്ഥാനം (അച്ഛന്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തതിന് തടവറയിലായത് കൊണ്ട്) ആസ്വദിക്കുന്ന മഹാനടന്‍ ഇതൊക്കെ കണ്ട് പഠിച്ചു പോയി. സിനിമയില്‍ പറയുന്ന പോലെ എന്തൊക്കെയോ വിളിച്ചു പറഞ്ഞു... സ്വന്തം തന്ത ചെറുപ്പത്തില്‍ കാട്ടിയ "ഭ്രാന്ത്" വല്ലവന്‍റെയും തലയില്‍ കെട്ടിവെച്ചു. ആ നോട്ടവും ഭാവവും കണ്ടാലേ അറിയാം ആളത്ര നല്ല "ബോധത്തില്‍" അല്ലായിരുന്നെന്ന്.  പിന്നെ അകത്തു ചെന്നതിന്‍റെ തരിപ്പില്‍ പണ്ട് കൊയിലാണ്ടിയില്‍ പെണ്ണുങ്ങളുടെ പിന്നാലെ വണ്ടിയോടിച്ചു കുടുങ്ങിപ്പോയ യുവത്വത്തിന്‍റെ തിളപ്പും കടന്നുവന്നു കാണും. അടിസ്ഥാന കാരണം ബോറടി തന്നെ. മന്ത്രിമാരായാല്‍ എന്തെങ്കിലും പണി വേണ്ടേ?
എന്തായാലും ഈ രണ്ട് ആഭാസന്മാരും മറ്റു എഴുപത് വിവരം കെട്ടവരും കള്ളന്മാരും നുണയന്മാരും പെണ്ണുപിടിയന്മാരും ചേര്‍ന്ന് കേരളത്തെ ഏതു വരെ എത്തിക്കുമെന്ന് കാത്തിരിക്കുന്നുണ്ട് കുറേപ്പേര്‍... മറ്റാരുമല്ല, ഇവരെയൊക്കെ ഇപ്പോള്‍ ഇരിക്കുന്ന കസേരകളില്‍ എത്തിച്ച പൊതുജനം എന്ന കഴുതകള്‍ തന്നെ. മൊത്തമായും ചില്ലറയായും മാപ്പ് കച്ചവടം നടത്തുന്ന ചാണ്ടിയുടെ ആക്സിസ്‌ ബാങ്കിന്‍റെ ടൈറ്റാനിയം കൊണ്ടുണ്ടാക്കിയ പണപ്പെട്ടി പോലെ സുതാര്യമായ ആപ്പീസ് പൂട്ടിച്ചു പാമോയില്‍ ഒഴിച്ച് കത്തിക്കും അവര്‍.
അത്രയും കാത്തിരിക്കാന്‍ മടിയുള്ള മറ്റൊരു വിഭാഗം കൂടിയുണ്ട് ഇവിടെ എന്ന് മറക്കേണ്ട...
ഞങ്ങളുടെ നേതാക്കള്‍ക്കെതിരെ പെരുംനുണയും അശ്ലീല വര്‍ഷവും നടത്തുമ്പോള്‍ കയ്യും കണ്ണും ചെവിയും കെട്ടി ഇരിക്കാന്‍ തയ്യാറില്ലാത്ത ഇന്നാട്ടിലെ പുരോഗമന യുവജന - വിദ്യാര്‍ഥി പ്രസ്ഥാനങ്ങളുടെ പോരാളികള്‍.
കരുതിയിരിക്കുക...
ആ നാവ് ഇനിയും ഈ രീതിയില്‍ ശബ്ദിച്ചാല്‍ ഒരു പക്ഷെ പിന്നീടൊരിക്കലും ശബ്ദിച്ചില്ലെന്നു വരും.
വാല്‍:
സുരേഷിന്‍റെ കൊടിയും താഴ്ത്തിക്കെട്ടിയാല്‍ നല്ലത്...

13 comments:

ഞാന്‍ പുണ്യവാളന്‍ said...

എന്റെ ഡോക്ടറെ ഇത്രയുംകടുത്ത ഭാഷ വേണോ,

പി സി ജോര്‍ജ്ജിന് തടി കേടാക്കനാണ് ഭ്രാന്ത് പറഞ്ഞു നടക്കുന്നത്. ഇതിനെയൊക്കെ പിടിച്ചു വിപ്പ് ഓക്കേ ആക്കിയതിന് ജനം എന്തൊക്കെ കേള്‍ക്കണം ....

സാമാന്യ ബോധം ഉള്ള ആരേലും പ്രായതെ പോലും ബഹുമാനിക്കാതെ വൃത്തികേട് വിളിച്ചു പറയുമോ ഗനെഷിനെതിരെ കേസ് എടുക്കുകതന്നെ വേണം വെറുതെ വായിതോന്നിയത് വിളിച്ചുപറഞ്ഞു അവസാനം മാപ്പ് പറഞ്ഞാല്‍ മതിയോ ?

നിയമസഭയിലെ കാഴ്ചകള്‍

Unknown said...

ചീഫ് വിപ്പ് 'ചീപ്പ് വിപ്പായി' മാറുകയാണ്

msntekurippukal said...

കൊള്ളാം നന്നായിതന്നെ പറഞ്ഞു കാര്യങ്ങള്‍.സമയം കിട്ടുമ്പോള്‍ ഇതുകൂറ്റി വായിക്കണേ:http://msntekurippukal.blogspot.com/2011/10/blog-post_28.html

majeed alloor said...

രാഷ്ട്രീയക്കരനായാല്‍ മൈക്കിലും നിയമസഭയിലുമൊക്കെ തെറിപറയാം, ചെയ്യാം, എന്തുമാവാം ..!

Kadalass said...

കേരളത്തിലെ എല്ലാ രഷ്ട്രീയക്കാരും മര്യാദ പഠിക്കുന്നത് എന്നാണാവൊ....

SHANAVAS said...

പറയാനുള്ളത് ഇങ്ങനെ തന്നെ പറയണം..അല്ലാതെ ആവനക്കെണണ കൊണ്ട് മുഖം കഴുകിയ പോലെ അല്ല..ഡോക്ടര്‍ സര്‍ ..എനിക്ക് നന്നായി ഇഷ്ടപ്പെട്ടു..

പടാര്‍ബ്ലോഗ്‌, റിജോ said...

ഈ വക ചെറ്റകളെയൊക്കെ (ജോർജ്ജ്, ഗണേഷ് പ്രഭ്രതികൾ...) തലേൽ വെച്ചോണ്ടിരിക്കുന്നവരെ വേണം ആദ്യം പറയാൻ...

ജേക്കബിന്റെ മരണത്തിലൂടെ പിറവത്ത് നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പിൽ, അവിടുത്തുകാർ ഉമ്മൻ ചാണ്ടിയ്ക്കും കൂട്ടർക്കും ഒരു മറുപടി കൊടുക്കുമോ? കണ്ടറിയാം...

ഇ.എ.സജിം തട്ടത്തുമല said...

വായന അടയാളപ്പെടുത്തുന്നു

ശങ്കരനാരായണന്‍ മലപ്പുറം said...

ഡോക്ടറേ, പറഞ്ഞതില്‍ കാര്യമുണ്ട്. പക്ഷേ, എങ്കിലും ചില പ്രതിപക്ഷ ബഹുമാനങ്ങളൊക്കെ വേണ്ടേ?

Muralee Mukundan , ബിലാത്തിപട്ടണം said...

ഓം ജോർജ്ജേട്ടനായ നമഹ:

നമുക്കും കിട്ടണം ജോർജ്ജുട്ടി..!

പത്രക്കാരന്‍ said...

നാക്കിനു ഉളുപ്പില്ലെങ്കില്‍ നാട്ടിലിറങ്ങി നടക്കാനാവില്ലെന്ന് സില്‍മ മന്ത്രിക്ക് മനസ്സിലായിക്കാണും...
പൂഞ്ഞാറ്റിലെ MLA ക്ക് പണി വേറെ വരുന്നുണ്ട്

പ്രദീപ്‌ കുറ്റിയാട്ടൂര്‍ said...
This comment has been removed by the author.
പ്രദീപ്‌ കുറ്റിയാട്ടൂര്‍ said...

ചീപ്പ് വിപ്പ് തന്നെ ......കൊള്ളാം നന്നായി അവതരിപ്പിച്ചു ആശംസകള്‍.....






സുഹൃത്തേ സമയം അനുവദിക്കുമ്പോള്‍ ഇതൊന്നു ശ്രദ്ദിക്കുമല്ലോ ?..http://pradeep-ak.blogspot.com/2011/11/blog-post.html

Related Posts Plugin for WordPress, Blogger...
എല്ലാ രോഗങ്ങള്‍ക്കുമുള്ള ഒറ്റമൂലി... സൗഹൃദം