ശ്രീകോവിലിലെ സ്വര്‍ണം പൂശിയ രൂപമല്ല ദൈവം...
വിശക്കുന്നവന് കിട്ടുന്ന ഭക്ഷണമാണ് ദൈവം...
നിലവറയിലെ സ്വര്‍ണമാലകളല്ല ദൈവം...
മുറിവേറ്റവന് കിട്ടുന്ന മരുന്നാണ് ദൈവം...
എലിവാല് കിട്ടുന്ന അരവണയല്ല ദൈവം...
അധ്വാനിക്കുന്നവന് കിട്ടുന്ന കൂലിയാണ് ദൈവം...
ഭണ്ഡാരത്തില് കുമിഞ്ഞുകൂടുന്ന കോടികളല്ല ദൈവം...
വേദനിക്കുന്നവന് ലഭിക്കുന്ന തലോടലാണ് ദൈവം...
മുടിയും ചെരുപ്പും തുണിയും സൂക്ഷിക്കുന്ന മാളികകളിലല്ല ദൈവം...
വേനലില്‍ വരണ്ട തൊണ്ടയില്‍ ഇറ്റു വീഴുന്ന തുള്ളി വെള്ളത്തിലുണ്ട് ദൈവം... ദൈവം എല്ലായിടത്തുമുണ്ട്...
ചന്ദനക്കുറിയും
നിസ്കാരത്തഴമ്പും
കുരിശുമാലയും
ഉണ്ടെങ്കിലും ഇല്ലെങ്കിലും ദൈവത്തെ കാണാം..
അറിയാം...
കണ്ണുകള്‍ തുറന്നിരിക്കുക...
വഴിയില്‍ തളര്‍ന്നുവീഴുന്നവനെ കാണാന്‍...
കാതുകള്‍ തുറന്നുവെക്കുക...
മുറിവേറ്റവന്റെ രോദനം കേള്‍ക്കാന്‍...
എങ്കില്‍ നിങ്ങള്‍ക്കും ദൈവമാകാം...
അവരുടെ മനസ്സില്‍...
10 comments:
നിങ്ങള്‍ക്കും ദൈവമാകാം...
അവരുടെ മനസ്സില്‍...
മനുഷ്യനെ മനസ്സിലാക്കാനും അവന്റെ പ്രയാസങ്ങളില്‍ ലാഭം പ്രതീക്ഷിക്കാതെ ഇടപെടുന്നതിലൂടെയും ഒരു മനുഷ്യന് മനുഷ്യനാകുന്നു. അവിടെ എല്ലാം(ദൈവവും) കൂടിച്ചേരുന്നു.
എല്ലാവരും പ്രവൃത്തിയില്‍ ഉള്‍ക്കൊണ്ട് ജീവിച്ചിരുന്നെങ്കില്‍ ?
ശക്തമായ ആശയം വെക്തമായ വരികള്‍
ദൈവത്തെ മനസ്സിലാക്കാത്തത് ആണ് ഇന്ന് സകല മതങ്ങളുടെയും പരാജയം
വളരെ ശക്തമായ വരികള്‍..ഹൃദയത്തില്‍ സ്നേഹമില്ലാത്തവന് ഒരു പള്ളിയിലും പോയിട്ട് കാര്യമില്ല..കസ്തൂരിമാന്‍ സ്വന്തം ശരീരത്തിലുള്ള കസ്തൂരി പുല്ലില്‍ തിരയുന്ന പോലെയേ ഉള്ളൂ...മതങ്ങള്‍ ഇന്ന് വിളമ്പുന്നത് കൊടിയ വിഷമാണ്..അല്ലാതെ സ്നേഹമല്ല...
നല്ല പോസ്റ്റ്.
ശക്തം.
ഡോക്ടറുടെ ചില പോസ്റ്റുകളിലൂടെ പോയത് ഇന്നാണ്. തെരഞ്ഞെടുപ്പുകാലത്ത് എന്നെയും പരമർശിക്കുന്ന പോസ്റ്റ് ഉൾപ്പെടെ.ദൈവികം അസ്സലായി.
ഡോക്ടറുടെ ചില പോസ്റ്റുകളിലൂടെ പോയത് ഇന്നാണ്. തെരഞ്ഞെടുപ്പുകാലത്ത് എന്നെയും പരമർശിക്കുന്ന പോസ്റ്റ് ഉൾപ്പെടെ.ദൈവികം അസ്സലായി.
കണ്ണുകള്‍ തുറന്നിരിക്കുക...
വഴിയില്‍ തളര്‍ന്നുവീഴുന്നവനെ കാണാന്‍...
കാതുകള്‍ തുറന്നുവെക്കുക...
മുറിവേറ്റവന്റെ രോദനം കേള്‍ക്കാന്‍...
എങ്കില്‍ നിങ്ങള്‍ക്കും ദൈവമാകാം...
അവരുടെ മനസ്സില്‍
മനസ്സില്‍ തൊട്ട വരികള്‍ ..
നന്നായിരിക്കുന്നു..
ദൈവം തല തല്ലി ചിരിക്കുന്നുണ്ടാവും ..
മണ്ടന്മാര് ദൈവത്തെ കോലം കെട്ടിക്കുന്നത് കാണുമ്പോള്‍...
അതെ സത്യം....
പറഞ്ഞതൊക്കെ ഒള്ളതാ...
നന്നായിട്ടുണ്ട്....:)
Post a Comment