ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിലെ മറ്റൊരു സംഭവം. എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായ അബ്ദുല്‍ ഫുക്കാറിന്‍റെ അയല്‍വാസിയും ബന്ധുവുമായ ഒരു വല്ല്യുപ്പ വോട്ടു ചെയ്യാന്‍ ബൂത്തിലെത്തി. ആള്‍ അറുപതിലെ അത്തും പിത്തും എഴുപതിലെ ഏടാകൂടവും എല്ലാം കഴിഞ്ഞ് തൊണ്ണൂറിന്‍റെ പടിവാതില്‍ക്കലെത്തി എട്ടും പൊട്ടും തിരിയാതെ നില്‍ക്കുന്ന പ്രായം. അതിന്‍റെതായ കുറച്ചു വശപ്പിശകുള്ളതൊഴിച്ചാല്‍ ആള്‍ പൂര്‍ണ ആരോഗ്യവാന്‍. സ്വന്തം ചെവി പോലെ മറ്റുള്ളവരുടെ ചെവിയും കാണാനുള്ള ഒരു സോഷ്യലിസ്റ്റ് ചിന്താഗതി ഉള്ളത് കൊണ്ട് വെടി പൊട്ടിക്കുന്നത് പോലെ സംസാരിക്കുമെന്ന് മാത്രം. കൂടെ വന്ന മരുമകള്‍ വല്ല്യുപ്പയെ ക്യൂവില്‍ നിര്‍ത്തി സ്ത്രീകളുടെ ക്യൂവില്‍ പോയി നിന്നു. അകത്തു കയറിയ മൂപ്പരോട് പോളിംഗ് ഓഫീസര്‍ "കൂടെ ആരുമില്ലേ?" എന്ന് ചോദിച്ചു. ഉടന്‍ വന്നു മറുപടി... "ഞമ്മക്കാരും ബേണ്ട". കൂടുതല്‍ കാത്തുനില്‍ക്കാതെ ബാലറ്റും വാങ്ങി ആള്‍ വോട്ടു ചെയ്യാന്‍ നടന്നു. അവിടെ ചെന്ന് കുറെ നേരം തിരിഞ്ഞും മറിഞ്ഞും കളിക്കുന്നത് കണ്ടപ്പോള്‍ പ്രിസൈഡിംഗ് ഓഫീസര്‍ കാര്യമെന്തെന്നന്വേഷിച്ചു. ഉടനെ ബാലറ്റ് പേപ്പര്‍ ഉയര്‍ത്തി നിവര്‍ത്തിപ്പിടിച്ച് ആളൊരു അലര്‍ച്ച... "ഇതിലിന്‍റെ ഫുക്കാറിന്‍റെ പേര് കാണിച്ച് തരിനെടാ..."
No comments:
Post a Comment