ഒരു നിമിഷം...

"നിധിയല്ല, മുടിയല്ല, മതമല്ല പ്രശ്നം... എരിയുന്ന, പൊരിയുന്ന വയറാണ് പ്രശ്നം..."

December 15, 2010

ഒട്ടും സമയമില്ലാത്ത മനോരമ

എന്തായാലും ഒന്നുറപ്പാ. ജനങ്ങള്‍ എല്ലാം കാണുന്നുണ്ട്, തിരിച്ചറിയുന്നുമുണ്ട്. ഇന്നലെ രാത്രിയില്‍ എട്ടു മണിക്ക് മനോരമാ ന്യൂസില്‍ പ്രേക്ഷകര്‍ക്ക്‌ ലൈവ് ആയി അഭിപ്രായങ്ങള്‍ പറയാന്‍ അവസരം നല്‍കുന്ന ഒരു വാര്‍ത്താ വിശകലന പരിപാടി(പേര് കൃത്യമായി ശ്രദ്ധിച്ചില്ല, ന്യൂസ് ആന്‍ഡ്‌ വ്യൂസ്‌ എന്നാണെന്ന് തോന്നുന്നു.) പെട്രോള്‍ വില വര്ധനയെക്കുറിച്ചുള്ള ചര്‍ച്ച കത്തിക്കയറുന്നു. കേന്ദ്രസര്‍ക്കാര്‍ ജനങ്ങളുടെ തലമണ്ടക്കിട്ടു ഇടി കൊടുത്തത് മറച്ചു വെക്കാന്‍ അവതാരക കഴിയുന്നതും ശ്രമിക്കുന്നുണ്ട് (അച്ഛനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയപ്പോള്‍ കൈരളിയില്‍ നിന്ന് മനോരമയിലേക്ക് ചാടിയ ആള്‍ തന്നെയാണെന്ന് തോന്നുന്നു കക്ഷി. പാവം... വയറ്റിപ്പിഴപ്പിനു മുന്നില്‍ എന്ത് വിപ്ലവം?). കേരളസര്‍ക്കാര്‍ നികുതി കുറച്ചു ജനങ്ങളുടെ കഷ്ടപ്പാട് തീര്‍ക്കുമോ എന്നായിരുന്നു പി.കരുണാകരന്‍.എം.പി. യോടുള്ള ചോദ്യം. പാവപ്പെട്ടവരുടെ കാര്യത്തില്‍ മനോരമയുടെ ഉത്ക്കണ്ഠ വലുതാണല്ലോ. പലരും ഫോണില്‍ അഭിപ്രായങ്ങള്‍ പറയുന്നുണ്ട്. പെട്രോള്‍ വിലവര്‍ധന ജനദ്രോഹകരമല്ല എന്ന് പറയാന്‍ പണം കൊടുത്താല്‍ പോലും ആളെക്കിട്ടാത്തത് കൊണ്ട് കേന്ദ്രസര്‍ക്കാരിന് എതിരായി പറയാന്‍ ആരെയും കിട്ടുന്നില്ല. (പറഞ്ഞാല്‍ ജനം കൈവെക്കുമെന്നു എം.എം.ഹസ്സന് പോലും അറിയാം.). അവസാനം അതാ വരുന്നു ഒരു ഫോണ്‍കോള്‍. അബ്ദുറഹിമാന്‍... വളാഞ്ചേരിയില്‍ നിന്നും. നമ്മടെ ജില്ലക്കാര് ആരാ മക്കള്‍. ആളു ലൈന്‍ കിട്ടിയ പാട് ഒരു അലക്ക്. "മുന്‍പ് ഇന്ധനവില കൂട്ടിയപ്പോള്‍ ഹര്‍ത്താലും സമരവും നടത്തിയ ഇടതുപക്ഷത്തെ അല്‍പ്പം പോലും പിന്തുണക്കാതെ പുച്ഛത്തോടെ പരിഹസിച്ച നിങ്ങളെപ്പോലുള്ള മാധ്യമങ്ങള്‍ക്ക് ഇപ്പോള്‍ ഇത്തരമൊരു ചര്‍ച്ച നടത്താന്‍ പോലും ധാര്‍മികമായ അവകാശമില്ല...."("നിര്‍ത്തി വീട്ടീപ്പോടീ" എന്ന് ചുരുക്കം). ഉടന്‍ അതാ വരുന്നു ഉത്തമ മാധ്യമധര്‍മം."സമയമില്ലാത്തതിനാല്‍ ഈ ചര്‍ച്ച അവസാനിപ്പിക്കുകയാണ്. നമസ്കാരം". പരിപാടിക്ക് കര്ട്ടനിട്ടു. പിന്നെ കുറെ സമയം പരസ്യം - മനോരമയിലെ മനോജ്ഞമായ പരിപാടികളുടെ. അതിനു സമയമൊട്ടും വേണ്ടല്ലോ. ഉത്തരം മുട്ടിയാല്‍ കൊഞ്ഞനം കാണിക്കുന്ന കുട്ടികളെ കണ്ടിട്ടുണ്ട്. മുണ്ട് പൊക്കി കാണിക്കുന്നവരേയോ?

9 comments:

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

പ്രേക്ഷകര്‍ക്ക്‌ ലൈവ് ആയി അഭിപ്രായങ്ങള്‍ പറയാന്‍ മാധ്യമങ്ങളില്‍ അവസരം നല്‍കിയാല്‍ നമുക്ക് ശരിയായ ജനശബ്ദം കേള്‍ക്കാം.
ഏതായാലും ഈ ലൈവ് പരിപാടി അധികകാലം ഉണ്ടാവാന്‍ സാധ്യത ഇല്ല!!

faisu madeena said...

എല്ലാ പോസ്റ്റും വായിച്ചു ...പിന്നെ ഈ മാധ്യമങ്ങളുടെ കാര്യം ...അവര് നന്നാവില്ല ഡോക്ടറെ ....അവര്‍ക്ക് ഇതൊരു ബിസ്നെസ്സ് മാത്രം ....!!

faisu madeena said...
This comment has been removed by the author.
ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur said...

വന്നതിനും വായിച്ചതിനും കമന്റിയതിനും നന്ദി.

hafeez said...

എല്ലാ പോസ്റ്റും വായിച്ചു. ചുവപ്പ് കൊടി നന്നായി കാണാം :)
മനോരമയുടെ അജണ്ട ഇപ്പൊ എല്ലാര്ക്കും മനസ്സിലാവുന്നുനടെന്നു തോന്നുന്നു. തിരൂര്‍ ആണല്ലേ. എന്റെ വീട് കൊളപ്പുറത്തിനടുത്താണ്. എ.ആര്‍ നഗര്‍
വീണ്ടും വരാം. ആശംസകള്‍ ..

Unknown said...

ആദ്യമായാണ്‌ ഇവിടെ..നല്ല നിരീക്ഷണം..മനോരമയുടെ ഇടതു വിരുദ്ധത എല്ലാവര്ക്കും അറിയാവുന്നതാണ്..വീണ്ടും വരാം..ആശംസകള്‍..

ആചാര്യന്‍ said...

മാധ്യമങ്ങള്‍...മൂല്യ ഭോധങ്ങളും..പണ ക്കിഴികളും ..ഒരു ത്രാസ്സില്‍ തൂകിയാല്‍..പണ കിഴികള്‍ക്ക് മുന്‍തൂക്കം നല്‍കുന്ന ഇവന്മാര്‍ക്ക് എന്ത് മാധ്യമ ധര്‍മം..എന്ത് സദാചാരം..എന്ത് ജന നന്മ..പോകാന്‍ പറ അല്ലെ

ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur said...

മുഖ്യധാരാമാധ്യമങ്ങള്‍ക്ക് - മാധ്യമപ്രവര്തകര്‍ക്ക് ഇന്ന് ഒരു പക്ഷമേയുള്ളൂ... പണം കൊടുക്കുന്നവന്റെ പക്ഷം!!!
അഭിപ്രായങ്ങള്‍ക്ക് നന്ദി.

ARIVU said...

ഡോക്ടറെ നല്ല സംരംഭം. ഇത് കാലഘട്ടത്ത്ന്റെ ആവശ്യം. താങ്കള്‍ ചെയ്യുന്നത് യഥാര്‍ത്ഥ വായനക്കാരന്റെ; കമ്യൂണിസ്റിന്ടെ ധര്‍മ്മം.ധൈര്യമായി മുന്നോട്ടു പോകൂ. മൂര്ച്ചയുള്ള വിശകലനങ്ങളും വിലയിരുത്തലുകളും ഇനിയുമുന്റെങ്കില്‍ തീര്ച്ചയായ്യുമ് പരമാവധി വായനക്കാരെ ഈ ബ്ലോഗിലേക്ക് എത്തിക്കുന്നതിനുള്ള ഉത്തരവാദിത്വം നാന്കൂടി എല്ക്കുന്നു. വിപ്ലവാഭിവാദ്യങ്ങള്‍.

Related Posts Plugin for WordPress, Blogger...
എല്ലാ രോഗങ്ങള്‍ക്കുമുള്ള ഒറ്റമൂലി... സൗഹൃദം