കേരള രാഷ്ട്രീയത്തിലെ ഒരു അതികായന്‍ കൂടി വിട പറഞ്ഞിരിക്കുന്നു. ലീഡര്‍ എന്ന് പറഞ്ഞാല്‍ കേരളത്തിലെ കൊച്ചുകുട്ടികള്‍ക്ക് പോലും അറിയാം അത് കെ.കരുണാകരനെ കുറിച്ചാണെന്ന്... കാരണം മലയാളികളുടെ മനസ്സില്‍ ഒരു ലീഡറേ ഉള്ളൂ... ഇന്ന് വരെ. രാഷ്ട്രീയ പരമായി അദ്ദേഹത്തോട് യാതൊരു തരത്തിലും യോജിപ്പില്ലെങ്കിലും കെ.കരുണാകരന്‍ എന്ന വ്യക്തിക്ക് കേരള രാഷ്ട്രീയത്തില്‍ ഉള്ള സ്ഥാനം ഏറെ വലുതാണ് എന്ന് തന്നെയാണ് എന്‍റെ വിശ്വാസം.
രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് - പ്രത്യേകിച്ച് കോണ്‍ഗ്രസുകാര്‍ക്ക് - വളരെ വളരെ അപൂര്‍വമായി മാത്രം കണ്ടിട്ടുള്ള ഒരു സവിശേഷതയാണ് അദ്ദേഹത്തെ വ്യത്യസ്ഥനാക്കുന്നത്... കൂടെ നില്‍ക്കുന്നവരെ ഒരിക്കലും കൈ വിടാത്ത, അവര്‍ക്ക് വേണ്ടി എന്തും ചെയ്യുന്ന ആശ്രിത വാത്സല്യം... സ്നേഹം - തന്‍റെ ഇഷ്ട ദൈവമായ ശ്രീ കൃഷ്ണനെ പോലെ. അദ്ദേഹം ജീവിതത്തില്‍ നേരിടേണ്ടി വന്ന എല്ലാ ദുരനുഭവങ്ങള്‍ക്കും കാരണം ഈ ആശ്രിത വാത്സല്യം തന്നെയായിരുന്നു... കൂടെ നില്‍ക്കുന്നവര്‍ ചെയ്യുന്നത് തെറ്റാണെന്നറിഞ്ഞാലും അവരെ തള്ളിപ്പറയാന്‍ മനസ്സ് വരാത്ത സ്നേഹം. പക്ഷെ ആ സ്നേഹം മതിയാവോളം അനുഭവിച്ച അനുയായികള്‍ ഭൂരിഭാഗവും അദ്ദേഹത്തെ തള്ളിപ്പറഞ്ഞു എന്നത് വിധിവൈപരീത്യമാകാം. ഇന്ന് വിവിധ ചാനലുകളിലെ ദൃശ്യങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന കോണ്‍ഗ്രസ് നേതാക്കളില്‍ പലര്‍ക്കും മനസ്സാക്ഷി എന്നൊന്നുണ്ടെങ്കില്‍ ആ നേതാവിന്‍റെ മൃതശരീരത്തിന്‍റെ കാല്‍ക്കല്‍ വീണു പൊട്ടിക്കരയേണ്ടി വരും. ഒരു പരിധി വരെ പുത്രസ്നേഹം അദ്ദേഹത്തെ അനുയായികളില്‍ നിന്ന് അകറ്റിയെങ്കിലും ഒടുവില്‍ എല്ലാം മറന്നു താന്‍ വളര്‍ത്തിയ പാര്‍ട്ടിയിലേക്ക് തന്നെ അദ്ദേഹം തിരിച്ചു വന്നു... അര്‍ഹിക്കുന്ന രീതിയില്‍ പാര്‍ട്ടി അദ്ദേഹത്തെ പരിഗണിച്ചില്ലെങ്കിലും.
അദ്ദേഹത്തിന്‍റെ മറ്റൊരു പ്രത്യേകത കേരളത്തിന്‍റെ വികസന കാര്യങ്ങളില്‍ കാണിച്ച ഉറച്ച നയമാണ്. അവസരങ്ങള്‍ ഉണ്ടായിട്ടും കേരളം വിട്ടു ദേശീയ രാഷ്ട്രീയത്തിലേക്ക് ചേക്കേറാന്‍ അദ്ദേഹം ശ്രമിക്കാഞ്ഞതിന്‍റെ കാരണവും ജനിച്ച നാടിനോടുള്ള ഈ സ്നേഹമാണ്. അദ്ദേഹത്തെ പോലൊരു നേതാവ് ഇനിയൊരിക്കലും കോണ്‍ഗ്രസ്സില്‍ നിന്ന് ഉണ്ടാകാന്‍ പോകുന്നില്ലെന്ന് നിസ്സംശയം പറയാം. അദ്ദേഹത്തിന്‍റെ അവസാന ആഗ്രഹം - മകനെ കോണ്‍ഗ്രസില്‍ തിരിച്ചു കൊണ്ട് വരാന്‍ നടത്തിയ ശ്രമങ്ങള്‍ - സഫലമാകാത്തതിന്‍റെ നിരാശയോടെ തന്നെയാണ് അദ്ദേഹം കണ്ണടച്ചിട്ടുള്ളത്. അതൊരു തീരാശാപമായി മാറാതിരിക്കട്ടെ.
മരിക്കുമ്പോള്‍ പൊതുവേ പറയുന്ന നല്ല വാക്കുകള്‍ മാത്രമല്ല ഇത് വരെ എഴുതിയത് . ഏറെ കളങ്കം പറ്റിയിട്ടുണ്ടെങ്കിലും ആ രാഷ്ട്രീയ ജീവിതം ഉജ്ജ്വലം തന്നെയായിരുന്നു. അതുകൊണ്ട് തന്നെ രാജനും ഈച്ചരവാര്യരും കൂത്ത്പറമ്പ് രക്തസാക്ഷികളും നവാബും എല്ലാമുള്ള പരലോകത്ത് അദ്ദേഹവും ജീവിതത്തിന്റെ നശ്വരതയെ പുല്കട്ടെ. ആ ജനകീയ നേതാവിന്‍റെ ആത്മാവിനു നിത്യശാന്തി നേരുന്നു.

No comments:
Post a Comment