ഒരു നിമിഷം...

"നിധിയല്ല, മുടിയല്ല, മതമല്ല പ്രശ്നം... എരിയുന്ന, പൊരിയുന്ന വയറാണ് പ്രശ്നം..."

December 31, 2011

നേരുന്നു ഒരു നല്ല 2012

അണപൊട്ടി വരുന്ന വെള്ളത്തിനെ കുറിച്ചുള്ള പേടിസ്വപ്നങ്ങളില്ലാത്ത... അമ്മയും പെങ്ങളും അമ്മൂമ്മയും പീഡിപ്പിക്കപ്പെട്ടതിന്‍റെ ഇക്കിളി വാര്‍ത്തകള്‍ ഇല്ലാത്ത... മഞ്ഞലോഹത്തിന്റെ വിലയുടെ കുതിപ്പില്‍ കയറിലാടെണ്ടി വരുന്ന സഹോദരിമാരും അവരുടെ കുടുംബങ്ങളും ഇല്ലാത്ത... സ്വപ്നങ്ങളില്‍ കുറച്ചെങ്കിലും യാഥാര്‍ത്യങ്ങള്‍ ആയി മാറുന്ന ഒരു വര്ഷം കൂടി ആശംസിക്കുന്നു...

December 01, 2011

ദൈവികം

ശ്രീകോവിലിലെ സ്വര്‍ണം പൂശിയ രൂപമല്ല ദൈവം... 
വിശക്കുന്നവന് കിട്ടുന്ന ഭക്ഷണമാണ് ദൈവം... 
നിലവറയിലെ സ്വര്‍ണമാലകളല്ല ദൈവം... 
മുറിവേറ്റവന് കിട്ടുന്ന മരുന്നാണ് ദൈവം... 
എലിവാല് കിട്ടുന്ന അരവണയല്ല ദൈവം...
അധ്വാനിക്കുന്നവന് കിട്ടുന്ന കൂലിയാണ് ദൈവം... 
ഭണ്ഡാരത്തില്‍ കുമിഞ്ഞുകൂടുന്ന കോടികളല്ല ദൈവം... 
വേദനിക്കുന്നവന് ലഭിക്കുന്ന തലോടലാണ് ദൈവം... 
മുടിയും ചെരുപ്പും തുണിയും സൂക്ഷിക്കുന്ന മാളികകളിലല്ല ദൈവം...
വേനലില്‍ വരണ്ട തൊണ്ടയില്‍ ഇറ്റു വീഴുന്ന തുള്ളി വെള്ളത്തിലുണ്ട് ദൈവം... ദൈവം എല്ലായിടത്തുമുണ്ട്... 
ചന്ദനക്കുറിയും 
നിസ്കാരത്തഴമ്പും 
കുരിശുമാലയും 
ഉണ്ടെങ്കിലും ഇല്ലെങ്കിലും ദൈവത്തെ കാണാം.. 
അറിയാം... 
കണ്ണുകള്‍ തുറന്നിരിക്കുക... 
വഴിയില്‍ തളര്‍ന്നുവീഴുന്നവനെ കാണാന്‍... 
കാതുകള്‍ തുറന്നുവെക്കുക... 
മുറിവേറ്റവന്‍റെ രോദനം കേള്‍ക്കാന്‍... 
എങ്കില്‍ നിങ്ങള്‍ക്കും ദൈവമാകാം... 
അവരുടെ മനസ്സില്‍...
Related Posts Plugin for WordPress, Blogger...
എല്ലാ രോഗങ്ങള്‍ക്കുമുള്ള ഒറ്റമൂലി... സൗഹൃദം