ഒരു നിമിഷം...

"നിധിയല്ല, മുടിയല്ല, മതമല്ല പ്രശ്നം... എരിയുന്ന, പൊരിയുന്ന വയറാണ് പ്രശ്നം..."

March 26, 2011

"ഇടതുപക്ഷം കേരളത്തിന്റെ ഹൃദയപക്ഷം"

കാസര്‍ഗോഡ്‌ ജില്ല:
മഞ്ചേശ്വരം: സി.എച്.കുഞ്ഞമ്പു - സി.പി.ഐ.(എം)
കാസര്‍ഗോഡ്‌: അസീസ്‌ കടപ്പുറം - ഐ.എന്‍.എല്‍.
ഉദുമ: കെ.കുഞ്ഞിരാമന്‍ - സി.പി.ഐ.(എം)
കാഞ്ഞങ്ങാട്: ഇ.ചന്ദ്രശേഖരന്‍ - സി.പി.ഐ.
തൃക്കരിപ്പൂര്‍: കെ.കുഞ്ഞിരാമന്‍ - സി.പി.ഐ.(എം)
കണ്ണൂര്‍ ജില്ല
പയ്യന്നൂര്‍: സി.കൃഷ്ണന്‍ - സി.പി.ഐ.(എം)
കല്യാശ്ശേരി: ടി.വി.രാജേഷ് - സി.പി.ഐ.(എം)
തളിപ്പറമ്പ് : ജയിംസ് മാത്യു - സി.പി.ഐ.(എം)
ഇരിക്കൂര്‍: പി.സന്തോഷ്‌ കുമാര്‍ - സി.പി.ഐ.
അഴീക്കോട്: എം.പ്രകാശന്‍ മാസ്റ്റര്‍ - സി.പി.ഐ.(എം)
കണ്ണൂര്‍: രാമചന്ദ്രന്‍ കടന്നപ്പള്ളി - കോണ്‍ഗ്രസ്(എസ്‌)
ധര്‍മടം: കെ.കെ.നാരായണന്‍ - സി.പി.ഐ.(എം)
തലശ്ശേരി: കോടിയേരി ബാലകൃഷ്ണന്‍ - സി.പി.ഐ.(എം)
കൂത്തുപറമ്പ്: എസ്‌.എ.പുതിയ വളപ്പില്‍ - ഐ.എന്‍.എല്‍.
മട്ടന്നൂര്‍: ഇ.പി.ജയരാജന്‍ - സി.പി.ഐ.(എം)
പേരാവൂര്‍: കെ.കെ.ശൈലജ - സി.പി.ഐ.(എം)
വയനാട് ജില്ല:
മാനന്തവാടി: കെ.സി.കുഞ്ഞിരാമന്‍ - സി.പി.ഐ.(എം)
സുല്‍ത്താന്‍ ബത്തേരി: ഇ.എ.ശങ്കരന്‍ - സി.പി.ഐ.(എം)
കല്‍പ്പറ്റ: പി.എ.മുഹമ്മദ്‌ - സി.പി.ഐ.(എം)
കോഴിക്കോട് ജില്ല:
വടകര: സി.കെ.നാണു - ജനതാദള്‍
കുറ്റിയാടി: കെ.കെ.ലതിക - സി.പി.ഐ.(എം)
കുന്ദമംഗലം: പി.ടി.എ.റഹീം - സി.പി.ഐ.(എം) സ്വതന്ത്രന്‍
നാദാപുരം: ഇ.കെ.വിജയന്‍ - സി.പി.ഐ.
കൊയിലാണ്ടി: കെ.ദാസന്‍ - സി.പി.ഐ.(എം)
പേരാമ്പ്ര: കെ.കുഞ്ഞഹമ്മദ് മാസ്റ്റര്‍ - സി.പി.ഐ.(എം)
ബാലുശ്ശേരി: പുരുഷന്‍ കടലുണ്ടി - സി.പി.ഐ.(എം)
എലത്തൂര്‍: എ.കെ.ശശീന്ദ്രന്‍ - എന്‍.സി.പി
കോഴിക്കോട് സൌത്ത്: സി.പി.മുസാഫിര്‍ അഹമ്മദ്‌ - സി.പി.ഐ.(എം)
കോഴിക്കോട് നോര്‍ത്ത്: എ.പ്രദീപ്‌ കുമാര്‍ - സി.പി.ഐ.(എം)
ബേപ്പൂര്‍: എളമരം കരീം - സി.പി.ഐ.(എം)
കൊടുവള്ളി: എം.മെഹബൂബ് - സി.പി.ഐ.(എം)
തിരുവമ്പാടി: ജോര്‍ജ്.എം.തോമസ്‌ - സി.പി.ഐ.(എം)
മലപ്പുറം ജില്ല:
കൊണ്ടോട്ടി: പി.സി.നൌഷാദ് - സി.പി.ഐ.(എം)
ഏറനാട്: അഷ്‌റഫ്‌ അലി കാളിയത്ത് - സി.പി.ഐ
നിലമ്പൂര്‍: പ്രൊഫ.തോമസ്‌ മാത്യു - സി.പി.ഐ.(എം) സ്വതന്ത്രന്‍
വണ്ടൂര്‍: വി.രമേശന്‍ - സി.പി.ഐ.(എം)
മഞ്ചേരി: പ്രൊഫ.പി.ഗൌരി - സി.പി.ഐ.
പെരിന്തല്‍മണ്ണ: വി.ശശികുമാര്‍ - സി.പി.ഐ.(എം)
മങ്കട: കദീജ സത്താര്‍ - സി.പി.ഐ.(എം)
മലപ്പുറം: സാദിക്ക് കരീം മഠത്തില്‍ - ജനതാദള്‍
വേങ്ങര: കെ.പി.ഇസ്മയില്‍ - ഐ.എന്‍.എല്‍.
വള്ളിക്കുന്ന്: ശങ്കരനാരായണന്‍ - സി.പി.ഐ.(എം) സ്വതന്ത്രന്‍
തിരൂരങ്ങാടി: കെ.കെ.സമദ്  - സി.പി.ഐ.
താനൂര്‍: ഇ.ജയന്‍ - സി.പി.ഐ.(എം)
തിരൂര്‍: പി.പി.അബ്ദുള്ളക്കുട്ടി - സി.പി.ഐ.(എം)
കോട്ടക്കല്‍: ഡോ.സി.പി.കെ.കുരിക്കള്‍ - എന്‍.സി.പി
തവനൂര്‍: കെ.ടി.ജലീല്‍ - സി.പി.ഐ.(എം) സ്വതന്ത്രന്‍
പൊന്നാനി: ശ്രീരാമകൃഷ്ണന്‍ - സി.പി.ഐ.(എം)
പാലക്കാട് ജില്ല:
തൃത്താല: പി.മമ്മിക്കുട്ടി - സി.പി.ഐ.(എം)
പട്ടാമ്പി: കെ.പി.സുരേഷ് രാജ് - സി.പി.ഐ.
ഷൊര്‍ണൂര്‍: കെ.എസ്‌.സലീഖ - സി.പി.ഐ.(എം)
ഒറ്റപ്പാലം: എം.ഹംസ - സി.പി.ഐ.(എം)
കോങ്ങാട്: കെ.വി.വിജയദാസ് - സി.പി.ഐ.(എം)
മണ്ണാര്‍ക്കാട്: വി.ചാമുണ്ണി - സി.പി.ഐ.
മലമ്പുഴ: വി.എസ്‌.അച്യുതാനന്ദന്‍ - സി.പി.ഐ.(എം)
പാലക്കാട്: കെ.കെ.ദിവാകരന്‍ - സി.പി.ഐ.(എം)
തരൂര്‍: എ.കെ.ബാലന്‍ - സി.പി.ഐ.(എം)
ചിറ്റൂര്‍: സുഭാഷ് ചന്ദ്രബോസ് - സി.പി.ഐ.(എം)
നെന്മാറ: വി.ചെന്താമരാക്ഷന്‍ - സി.പി.ഐ.(എം)
ആലത്തൂര്‍: എം.ചന്ദ്രന്‍ - സി.പി.ഐ.(എം)
തൃശ്ശൂര്‍ ജില്ല:
ചേലക്കര: കെ.രാധാകൃഷ്ണന്‍ - സി.പി.ഐ.(എം)
കുന്നംകുളം: ബാബു.എം.പാലിശ്ശേരി - സി.പി.ഐ.(എം)
ഗുരുവായൂര്‍: കെ.വി.അബ്ദുല്‍ ഖാദര്‍ - സി.പി.ഐ.(എം)
മണലൂര്‍: ബേബി ജോണ്‍ - സി.പി.ഐ.(എം)
വടക്കാഞ്ചേരി: എന്‍.ആര്‍.ബാലന്‍ - സി.പി.ഐ.(എം)
ഒല്ലൂര്‍: രാജാജി മാത്യു തോമസ്‌ - സി.പി.ഐ.
തൃശൂര്‍: പി.ബാലചന്ദ്രന്‍ - സി.പി.ഐ.
നാട്ടിക: ഗീത ഗോപി - സി.പി.ഐ.
കയ്പമംഗലം: വി.എസ്‌.സുനില്‍ കുമാര്‍ - സി.പി.ഐ.
ഇരിഞ്ഞാലക്കുട: കെ.ആര്‍.വിജയ - സി.പി.ഐ.(എം)
പുതുക്കാട്: സി.രവീന്ദ്രനാഥ് - സി.പി.ഐ.(എം)
ചാലക്കുടി: ബി.ഡി.ദേവസ്സി - സി.പി.ഐ.(എം)
കൊടുങ്ങല്ലൂര്‍: കെ.ജി.ശിവാനന്ദന്‍ - സി.പി.ഐ.
എറണാകുളം ജില്ല:
പെരുമ്പാവൂര്‍: സാജു പോള്‍ - സി.പി.ഐ.(എം)
അങ്കമാലി: ജോസ് തെറ്റയില്‍ - ജനതാദള്‍
ആലുവ: എ.എം.യൂസഫ്‌ - സി.പി.ഐ.(എം)
കളമശ്ശേരി: കെ.ചന്ദ്രന്‍ പിള്ള - സി.പി.ഐ.(എം)
പറവൂര്‍: പന്ന്യന്‍ രവീന്ദ്രന്‍ - സി.പി.ഐ.
വൈപ്പിന്‍: എസ്‌.ശര്‍മ്മ - സി.പി.ഐ.(എം)
കൊച്ചി: എം.സി.ജോസഫൈന്‍ - സി.പി.ഐ.(എം)
തൃപ്പൂണിത്തുറ : സി.എം.ദിനേശ് മണി - സി.പി.ഐ.(എം)
എറണാകുളം: സെബാസ്ട്ട്യന്‍ പോള്‍ - സി.പി.ഐ.(എം) സ്വതന്ത്രന്‍
തൃക്കാക്കര: എം.ഇ.ഹസൈനാര്‍ - സി.പി.ഐ.(എം)
കുന്നത്തുനാട്: എം.എ.സുരേന്ദ്രന്‍ - സി.പി.ഐ.(എം)
പിറവം: എം.ജെ.ജേക്കബ് - സി.പി.ഐ.(എം)
മൂവാറ്റുപുഴ: ബാബു പോള്‍ - സി.പി.ഐ.
കോതമംഗലം: സ്കറിയാ തോമസ്‌  - കേരള കോണ്‍ഗ്രസ്
ഇടുക്കി ജില്ല:
ദേവികുളം: എസ്‌.രാജേന്ദ്രന്‍ - സി.പി.ഐ.(എം)
ഉടുമ്പഞ്ചോല: കെ.കെ.ജയചന്ദ്രന്‍ - സി.പി.ഐ.(എം)
തൊടുപുഴ: പ്രൊഫ.ജോസഫ് സെബാസ്ട്ട്യന്‍ - സി.പി.ഐ.(എം) സ്വതന്ത്രന്‍
ഇടുക്കി: സി.വി.വര്‍ഗീസ്‌ - സി.പി.ഐ.(എം)
പീരുമേട്: ഇ.എസ്‌.ബിജിമോള്‍ - സി.പി.ഐ.
കോട്ടയം ജില്ല:
പാല: മാണി.സി.കാപ്പന്‍ - എന്‍.സി.പി
കടുത്തുരുത്തി: സ്റ്റീഫന്‍ ജോര്‍ജ് - കേരള കോണ്‍ഗ്രസ്
വൈക്കം: കെ.അജിത്‌ - സി.പി.ഐ.
ഏറ്റുമാനൂര്‍: സുരേഷ് കുറുപ്പ് - സി.പി.ഐ.(എം)
കോട്ടയം: വി.എന്‍.വാസവന്‍ - സി.പി.ഐ.(എം)
പുതുപ്പള്ളി: പ്രൊഫ.സുജ സൂസന്‍ ജോര്‍ജ് - സി.പി.ഐ.(എം)
ചങ്ങനാശ്ശേരി: ഡോ.ബി.ഇക്ബാല്‍ - സി.പി.ഐ.(എം)
കാഞ്ഞിരപ്പള്ളി: അഡ്വ.സുരേഷ്.ടി.നായര്‍ - സി.പി.ഐ.
പൂഞ്ഞാര്‍: അഡ്വ.മോഹന്‍ തോമസ്- സി.പി.ഐ.(എം) സ്വതന്ത്രന്‍
ആലപ്പുഴ ജില്ല:
അരൂര്‍: എ.എം.ആരിഫ് - സി.പി.ഐ.(എം)
ചേര്‍ത്തല: പി.തിലോത്തമന്‍ - സി.പി.ഐ.
അമ്പലപ്പുഴ: ജി.സുധാകരന്‍ - സി.പി.ഐ.(എം)
ആലപ്പുഴ: ഡോ.ടി.എം.തോമസ്‌ ഐസക് - സി.പി.ഐ.(എം)
കുട്ടനാട്: തോമസ്‌ ചാണ്ടി - എന്‍.സി.പി.
ഹരിപ്പാട്: ജി.കൃഷ്ണപ്രസാദ് - സി.പി.ഐ.
കായംകുളം: സി.കെ.സദാശിവന്‍ - സി.പി.ഐ.(എം)
മാവേലിക്കര: ആര്‍.രാജേഷ് - സി.പി.ഐ.(എം)
ചെങ്ങന്നൂര്‍: സി.എസ്‌.സുജാത - സി.പി.ഐ.(എം)
പത്തനംതിട്ട ജില്ല:
തിരുവല്ല: മാത്യു .ടി.തോമസ്‌ - ജനതാദള്‍
റാന്നി: രാജു ഏബ്രഹാം - സി.പി.ഐ.(എം)
ആറന്മുള: കെ.സി.രാജഗോപാല്‍ - സി.പി.ഐ.(എം)
കോന്നി: എം.എസ്‌.രാജേന്ദ്രന്‍ - സി.പി.ഐ.(എം)
അടൂര്‍: ചിതയം ഗോപകുമാര്‍ - സി.പി.ഐ.
കൊല്ലം ജില്ല:
കരുനാഗപ്പള്ളി: സി.ദിവാകരന്‍ - സി.പി.ഐ.
ചവറ: എന്‍.കെ.പ്രേമചന്ദ്രന്‍ - ആര്‍.എസ്.പി.
കുന്നത്തൂര്‍: കോവൂര്‍ കുഞ്ഞുമോന്‍ - ആര്‍.എസ്.പി.
കൊട്ടാരക്കര: ഐഷാ പോറ്റി - സി.പി.ഐ.(എം)
പത്തനാപുരം: കെ.രാജഗോപാല്‍ - സി.പി.ഐ.(എം)
പുനലൂര്‍: അഡ്വ.കെ.രാജു - സി.പി.ഐ.
ചടയമംഗലം: മുല്ലക്കര രത്നാകരന്‍ - സി.പി.ഐ.(എം)
കുണ്ടറ: എം.എ.ബേബി - സി.പി.ഐ.(എം)
കൊല്ലം: പി.കെ.ഗുരുദാസന്‍ - സി.പി.ഐ.(എം)
ഇരവിപുരം: എ.എ.അസീസ്‌ - ആര്‍.എസ്.പി.
ചാത്തന്നൂര്‍: ജി.എസ്‌.ജയലാല്‍ - സി.പി.ഐ.
തിരുവനന്തപുരം  ജില്ല:
വര്‍ക്കല: എ.എ.റഹീം
- സി.പി.ഐ.(എം)
ആറ്റിങ്ങല്‍: ബി.സത്യന്‍ - സി.പി.ഐ.(എം)
ചിറയിന്‍കീഴ്‌: വി.ശശി - സി.പി.ഐ.
നെടുമങ്ങാട്: അഡ്വ.പി.രാമചന്ദ്രന്‍ നായര്‍ - സി.പി.ഐ.
വാമനപുരം: കോലിയക്കോട് കൃഷ്ണന്‍ നായര്‍ - സി.പി.ഐ.(എം)
കഴക്കൂട്ടം: സി.അജയകുമാര്‍ - സി.പി.ഐ.(എം)
വട്ടിയൂര്‍ക്കാവ്: ചെറിയാന്‍ ഫിലിപ് - സി.പി.ഐ.(എം) സ്വതന്ത്രന്‍
തിരുവനന്തപുരം : വി.സുരേന്ദ്രന്‍ പിള്ള - കേരള കോണ്‍ഗ്രസ്
നേമം : വി.ശിവന്‍ കുട്ടി - സി.പി.ഐ.(എം)
അരുവിക്കര: അമ്പലത്തറ ശ്രീധരന്‍ നായര്‍ - ആര്‍.എസ്.പി.
പാറശാല: ആനാവൂര്‍ നാഗപ്പന്‍ - സി.പി.ഐ.(എം)
കാട്ടാക്കട: ജയ ഡാലി - സി.പി.ഐ.(എം) സ്വതന്ത്ര
കോവളം: ജമീല പ്രകാശം - ജനതാദള്‍
നെയ്യാറ്റിന്‍കര: ആര്‍.ശെല്‍വരാജ് - സി.പി.ഐ.(എം)

March 24, 2011

ഹരിപ്പാട്ടെ "എലിമിനേഷന്‍ റൌണ്ടും" പുതുപ്പള്ളിയിലെ "പരിഗണനയും"

ഇന്നലെ കണ്ടതായിരുന്നു കാഴ്ച. വെറും കാഴ്ചയല്ല, ഒരു ഒന്നൊന്നര കാഴ്ചയായിരുന്നു. മീശ വടിപ്പിച്ചു സാരിയും ഉടുപ്പിച്ചു ഏതെങ്കിലും കണ്ണീര്‍ സീരിയലിലെ നായികാവേഷം  കൊടുത്താലോ എന്ന് തോന്നിപ്പോയി ഇന്നലെ ഹരിപ്പാട്ട് സാക്ഷാല്‍ രമേശ്‌ ചെന്നിത്തലയുടെ കണ്ണീര്‍ സുനാമി കണ്ടപ്പോള്‍. ഐഡിയ സ്റ്റാര്‍ സിങ്ങറിലെ എലിമിനേഷന്‍ റൌണ്ട് പോലെ കേരള രാഷ്ട്രീയത്തിലെ ഒരു എലിമിനേഷന്‍ റൌണ്ടാണോ ഇനി ഇപ്പോ അവിടെ കണ്ടത്? കഥാനായകന്‍ ഒടുക്കത്തെ കരച്ചില്‍. അത് കണ്ടിരിക്കുന്ന പെണ്ണുങ്ങളെല്ലാം കരച്ചിലോടു കരച്ചില്‍. മൂക്ക് പിഴിയുന്ന ഖാദര്‍ ധാരികള്‍. കണ്ണ് തുടയ്ക്കുന്ന നേതാക്കള്‍. ഹോ എന്തായിരുന്നു പൂരം. ഒടുവില്‍ എസ്.എം.എസ്. ഇല്ലാത്തത് കൊണ്ട് ഗായകന്‍ പുറത്താകുന്ന പോലെ വോട്ടു തികയാത്തത് കൊണ്ട് കേരള നിയമസഭ എന്ന റിയാലിറ്റി ഷോയില്‍ നിന്നും പടിയിറങ്ങാനാണോ ചെന്നിത്തലയുടെ വിധി? പാമോയിലില്‍ വഴുതി വീണേക്കാവുന്ന കുഞ്ഞൂഞ്ഞിന്റെ മനസ്സില്‍ പ്രകാശിച്ചു നില്‍ക്കുന്ന കസേര ചുളുവില്‍ അടിച്ചു മാറ്റാമെന്ന മോഹവുമായി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ചെന്നിത്തലയെ എലിമിനേറ്റു ചെയ്യാനുള്ള നീക്കമാണോ ഹരിപ്പാട്ടെ ജനങ്ങളുടെ കണ്ണീര്‍? എന്തായാലും ഒന്നുറപ്പാ... കെ.കരുണാകരന്റെ മരണശേഷവും ഇന്നലെയും ചെന്നിത്തല നടത്തിയ കിടിലന്‍ പെര്‍ഫോമന്‍സ് വഴി ചാണ്ടി മോഹിച്ചിരിക്കുന്ന മുഖ്യമന്ത്രിക്കസേര കിട്ടിയില്ലെങ്കിലും സ്വന്തം പാര്‍ട്ടിയിലെ തന്നെ ഉണ്ണിത്താന്‍ സ്വന്തമാക്കി അനുഭവിക്കുന്ന മലയാള സിനിമയിലെ മികച്ച "സ്വഭാവ" നടനുള്ള സ്ഥാനം കിട്ടും. കിട്ടിയില്ലെങ്കില്‍ കാര്യം കട്ടപ്പൊക. കെ.പി.സി.സി പ്രസിഡണ്ട്‌ സ്ഥാനം പോലും ഉണ്ടാകില്ല കയ്യില്‍ ഈ തെരഞ്ഞെടുപ്പു കഴിഞ്ഞാല്‍.
ഈ കണ്ണീര്‍ നാടകത്തിനിടെ ഒരു രെന്ജിനി ഹരിദാസിന്റെ കുറവുണ്ടായിരുന്നു. പിറ്റേന്ന് നേരം വെളുത്തപ്പോള്‍ തന്നെ അതിനുള്ള ഉരുപ്പടിയും പുതുപ്പള്ളിയില്‍ എത്തി. മന്ത്രിമാരുടെ വീട്ടില്‍ വിളിച്ചു ഒരു കാപ്പി പോലും തരാഞ്ഞത് കൊണ്ടുണ്ടായ ഭീകരമായ അവഗണനയില്‍ മനം നൊന്തു കുഞ്ഞൂഞ്ഞച്ചായന്റെ കാല്‍ക്കല്‍ വീണു സമസ്താപരാധവും  ഏറ്റു പറഞ്ഞു മാമോദീസ മുങ്ങാന്‍ വന്ന ഒരു പാവം കുഞ്ഞാട്. "സ്റ്റോക്ക് ഹോം സിണ്ട്രോം" എന്നൊരു മാനസിക നിലയെ പറ്റി കേട്ടിട്ടുണ്ട്. തട്ടിക്കൊണ്ടു പോകപ്പെട്ടവര്‍ക്ക് തട്ടിക്കൊണ്ടു പോയവരോട് ആരാധനയും സ്നേഹവും ഒക്കെ തോന്നുന്ന ഒരു തരാം സൂക്കേട്‌. ഗ്രനേട്‌ എറിഞ്ഞു കാലു തകര്‍ക്കപ്പെട്ട  - ഏറെക്കാലം ക്രച്ചസില്‍ നടക്കേണ്ടി വന്ന - ഒരാള്‍ക്ക്‌ അതിനു കാരണക്കാരായവരോട് തോന്നുന്ന വിധേയത്വത്തിന് എന്താണാവോ പേര്? അന്ന് കെ.എസ്.യു ക്കാര്‍ പറഞ്ഞു നടന്ന പോലെ ഇനിയിപ്പോ ആ ക്രച്ചസും വേദനയുമൊക്കെ ഒരു അഭിനയം തന്നെ ആയിരുന്നോ? കള്ളന്മാര്‍ക്കല്ലേ കള്ളത്തരം കണ്ടാല്‍ പെട്ടെന്ന് മനസ്സിലാകൂ? ഈ ചെറുപ്രായത്തില്‍ സി.പി.എം ജില്ലാ കമ്മിറ്റി അംഗം വരെ ആയ ഒരാള്‍ക്ക്‌ പാര്‍ട്ടി അവഗണിച്ചു എന്ന തോന്നലുണ്ടാകുമ്പോള്‍, കേള്‍ക്കുന്നവര്‍ക്ക് ആള്‍ നോര്‍മല്‍ അല്ല എന്ന് തോന്നുന്നത് സ്വാഭാവികം. അതോ ഇനിയിപ്പോ എറണാകുളത്ത് മത്സരിച്ചപ്പോള്‍ ഇതേ കൊണ്ഗ്രസ്സുകാര്‍ തന്നെ അടിച്ചിറക്കിയ വല്ല മഞ്ഞക്കഥയുമാണോ ഇതിനു പിന്നില്‍? എന്തായാലും ഒന്നുറപ്പ്. എത്തേണ്ട സ്ഥലത്ത് തന്നെ ചെന്ന് ചേര്‍ന്നു ആ അഴുക്കും. ഒരു അഭ്യര്‍ത്ഥന മാത്രമേ ഉള്ളൂ.. ഇനിയും കൂടെ കൊണ്ട് പോകാനായി വല്ലവരും ബാക്കിയുണ്ടെങ്കില്‍ പെട്ടെന്നങ്ങ് കെട്ടിപ്പെറുക്കി എടുത്തോ... ചത്ത്‌ കഴിഞ്ഞാല്‍ ആദര്‍ശത്തിനായാലും ഒരു ദുര്‍ഗന്ധം വരും. അവരുടെ ഒക്കെ മനസ്സിലെ ചത്ത ആദര്‍ശം മൂലം പാര്‍ട്ടിയില്‍ ദുര്‍ഗന്ധം വമിക്കേണ്ടല്ലോ... 
എങ്കിലും,
പണ്ട് ഞങ്ങള്‍ വിളിച്ച മുദ്രാവാക്യങ്ങളൊക്കെ ഇത് പോലെ ഒരു കാപട്യത്തിന് വേണ്ടി ആയിരുന്നല്ലോ എന്നോര്‍ക്കുമ്പോള്‍ ഒരു വിഷമം. ഉം.. പോട്ടെ അത് ഞങ്ങള്‍ അങ്ങ് സഹിച്ചു. ഒരു സഖാവ് എങ്ങനെ ആകരുത് എന്ന് വരും തലമുറയ്ക്ക് പഠിക്കാന്‍ ഒരു നല്ല മാതൃക കാണിച്ചു തന്നല്ലോ... നന്ദി. മേലാല്‍ ഈ വഴിക്ക് വന്നേക്കരുത്.

March 20, 2011

മാതൃഭൂമിക്ക് പിറന്നാളും വേണ്ട.

ഈ മാതൃഭൂമിയുടെ ഒരു സ്നേഹം... ഹോ .. കണ്ണ് നിറഞ്ഞു പോകുന്നു. പിറന്നാള്‍ പോലും വേണ്ടെന്നു വെച്ചല്ലേ നാട് നന്നാക്കുന്നത്?
മാര്‍ച് 18-നു വന്ന പത്രത്തിലെ അറിയിപ്പ് ഇതാ...
 
പിറ്റേന്ന് പിറന്നാള്‍ സദ്യയുണ്ട് പായസവും കുടിച്ചു ഒന്ന് മയങ്ങാം എന്ന് കരുതി ഇരുന്നപ്പോള്‍ അതാ വരുന്നു സി.പി.എം സ്ഥാനാര്‍ഥി പട്ടിക. "വി.എസ് മത്സരിക്കുന്നില്ല", "സി.പി.എം തകര്‍ന്നു" എന്നെല്ലാം കരുതി സന്തോഷിച്ചിരിക്കുമ്പോ അതാ വീണ്ടും വരുന്നു.... "മലമ്പുഴ- വി.എസ്.അച്ചുതാനന്ദന്‍". പോരാത്തതിന് പിണറായിയുടെ വക നല്ലകൊട്ടും. ഇനിയിപ്പോ എന്ത് ചെയ്യും? പത്രമിറക്കിയില്ലെങ്കില്‍ വ്യാജവാര്‍ത്ത കൊടുത്തു നാട്ടുകാരെ പറ്റിക്കാന്‍ കഴിയില്ലല്ലോ. പിന്നൊന്നും ആലോചിച്ചില്ല, അതാ വരുന്നു പിറ്റേന്ന് രാവിലെ പത്രം.
എന്തും എഴുതാന്‍ മടിയില്ലാതവര്‍ക്ക് തട്ടിപ്പ് മൂടിവെക്കാനാണോ പാട്? ഒരു ചെറിയ കോളത്തിന്റെ സ്ഥലമല്ലേ പോകൂ...
പ്രത്യേക സാഹചര്യം എന്തെന്ന് പ്രത്യേകം പറയേണ്ടല്ലോ...

ചെയ്യാതെങ്ങനെയാണാവോ തിരുത്തുന്നത്? അത് വരെ പറഞ്ഞ തട്ടിപ്പ് ശുദ്ധ നുണയാണെന്ന് നാട്ടുകാര്‍ക്ക് മനസ്സിലാകാതിരിക്കാന്‍ വീണ്ടും കുറെ നുണകള്‍ പ്രസിദ്ധീകരിക്കുക. ഒരു നുണ മൂടിവെക്കാന്‍ ആയിരം നുണകള്‍ എഴുതേണ്ടി വരും എന്ന് സാരം.
ഇങ്ങനെ വേണം മാധ്യമപ്രവര്‍ത്തനം.
വി.എസ്. മത്സരിക്കുന്നില്ല എന്ന് പാര്‍ടിയുടെ അറിയിപ്പ് ഔദ്യോഗികമായി വന്നോ?
എന്തിനു? അതൊക്കെ ഞങ്ങള്‍ അങ്ങെഴുതും.
സ്ഥാനാര്‍ഥി പട്ടിക ഏതെങ്കിലും സി.പി.എം നേതാക്കള്‍ പറഞ്ഞോ?
അവരെന്തിനാ പറയുന്നത്? ഞങ്ങള്‍ പറയും.
കോടിയേരി നയിക്കും എന്ന് പി.ബി. പ്രസ്താവന ഇറക്കിയോ?
ഞങ്ങള്‍ തന്നെയാ പി.ബി.
സി.പി.എം യോഗം നടക്കുമ്പോള്‍ നിങ്ങള്‍ അതിനുള്ളില്‍ ഇരിക്കാറുണ്ടോ?
അതെന്തിനാ? ഞങ്ങള്‍ മനക്കണ്ണ്‌ കൊണ്ട് അങ്ങ് കാണും.
ഇതുകൊണ്ടൊക്കെ എന്താ കാര്യം?
എനിക്കും കിട്ടണം പണം. അത്ര തന്നെ. 



March 19, 2011

ഒരു പിടി രക്ത പുഷ്പങ്ങള്‍....


സ.ഇ.എം.എസ്സിന്റെ 
മരിക്കാത്ത സ്മരണകള്‍ക്ക് മുന്നില്‍ 
ഒരു പിടി രക്ത പുഷ്പങ്ങള്‍....

March 06, 2011

കാണൂ ചമ്രവട്ടം പദ്ധതി.. കേരളത്തിന്റെ സ്വപ്നപദ്ധതി... അഭിവാദ്യം ചെയ്യൂ കേരളത്തിന്റെ ജനകീയ സര്‍ക്കാരിനെ...

കേരളത്തിന്റെ സ്വപ്നപദ്ധതി...ചമ്രവട്ടം പദ്ധതി..
ഇന്ന് ജനകീയ ഉദ്ഘാടനത്തിലൂടെ സാക്ഷാല്‍ക്കരിക്കപ്പെട്ടു.
എല്‍.ഡി.എഫ്. സര്‍കാരിന്റെ രാഷ്ട്രീയ ഇച്ഛാശക്തിക്ക് ഒടുവിലത്തെ ഉദാഹരണം.

കേരളം പല തവണ ഭരിച്ചിട്ടും യു.ഡി.എഫിന് യാതൊരു കടലാസുപണികളും നടത്താതെ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനിട്ട തറക്കല്ലിനപ്പുറം ചിന്തിക്കാന്‍ പോലും കഴിയാഞ്ഞ പദ്ധതി വെറും പതിനെട്ടു മാസം കൊണ്ട് സാക്ഷാല്‍ക്കരിചിരിക്കുന്നു എല്‍.ഡി.എഫ്. സ.പാലൊളി മലപ്പുറത്തെ ജനങ്ങള്‍ക്ക്‌ നല്‍കിയ വാക്ക് പാലിച്ചിരിക്കുന്നു. 
978 മീറ്റര്‍ നീളത്തില്‍ തിരൂരിനെയും പൊന്നാനിയെയും ബന്ധിപ്പിച്ചുകൊണ്ട് കോഴിക്കോടിനും എറണാകുളത്തിനും ഇടയിലുള്ള ദൂരം 40 കിലോമീറ്റര്‍ കുറച്ചു കൊണ്ട്  കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ പാലം(ഒന്നാമത് മൂന്നു ആഴ്ച മുന്‍പ് ഉദ്ഘാടനം ചെയ്ത  മായന്നൂര്‍പാലം. അത് ഈ സര്‍ക്കാരിന് മറ്റൊരു പൊന്‍തൂവല്‍) പ്രതീക്ഷിച്ചതിലും അല്‍പ്പം മുന്‍പ് വന്ന തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം മൂലം  ഇന്ന് ജനങ്ങള്‍ തന്നെ ഉദ്ഘാടനം ചെയ്തിരിക്കുന്നു. 


















സ്വന്തം രാഷ്ട്രീയ പാപ്പരതവും ജനങ്ങളോടുള്ള പ്രതിബദ്ധതയില്ലായ്മയും വീണ്ടും വെളിപ്പെടുത്തിക്കൊണ്ട്‌ പാലം തുറന്നുകൊടുക്കുന്നത് ഇല്ലാതാക്കാന്‍ യു.ഡി.എഫ്. നടത്തിയ എല്ലാ പാരവെപ്പുകള്‍ക്കും മറുപടിയാണ് ഇന്നത്തെ ജനകീയ ഉദ്ഘാടനത്തിന്റെ ഭാഗമാകാന്‍ ഒഴുകിയെത്തിയ ജനസഹസ്രങ്ങള്‍.
കേരളത്തിലെ ഗതാഗത-വ്യവസായ-ടൂറിസം മേഖലകളില്‍ വന്‍ കുതിച്ചുചാട്ടമാണ് ഈ പദ്ധതി കൊണ്ട് ലഭിക്കാന്‍ പോകുന്നത്.
കണ്ണുണ്ടായിട്ടും സ്വന്തം നേതാവിന്റെ നെറികേടുകള്‍ കാണാത്ത ലീഗുകാര്‍ കാണൂ..
കോഴിക്കോട് കടപ്പുറത്ത് പൂഴി വാരിക്കളിക്കുന്നതല്ല വികസനം.
മലപ്പുറത്തെ ആനയാണ് ചേനയാണ് എന്നൊക്കെ പറയുന്നതിന് മുന്‍പ് സ്വന്തം പാര്‍ട്ടി ചെയ്ത ഒരു വികസനപ്രവര്‍ത്തനം എങ്കിലും ചൂണ്ടിക്കാണിക്കു...
സ്വന്തം കീശ വികസിപ്പിച്ചതല്ലാതെ എന്ത് ചെയ്തു ലീഗും കോണ്‍ഗ്രസ്സും കേരളത്തിന്‌ വേണ്ടി?
അഞ്ചു കൊല്ലം കൊണ്ട് കേരളം എന്നും മനസ്സിലേറ്റിയ വികസനം നടപ്പാക്കി നാടിന്റെ മുഖച്ഛായ മാറ്റിയ, ക്ഷേമപധതികളിലൂടെ സാധാരണക്കാരന്റെ ജീവിതം സ്വര്‍ഗതുല്യമാക്കിയ  എല്‍.ഡി.എഫ്. സര്‍ക്കാരിനും അതിനെ നയിക്കുന്ന സ.വി.എസ്സിനും സി.പി.ഐ.(എം)നും മുന്നില്‍ നിന്ന് ജനങ്ങളോട് വോട്ടു ചോദിക്കാന്‍ ഐസ്ക്രീമും പാമോയിലും ഇടമലയാറും സ്പെക്ട്രവും ഐ.പി.എല്ലും കോമണ്‍വെല്തും ബാര്‍ ലൈസന്‍സും റേഷന്‍ ഷോപ്പും ആദര്‍ശ് ഫ്ലാറ്റും കുരിയാര്‍കുട്ടിയും എല്ലാം വഴി ഉണ്ടാക്കിയ ദുര്‍ഗന്ധപൂരിതമായ സെപ്ടിക് ടാങ്കില്‍ കിടന്നു കൈകാലിട്ടടിക്കുന്ന യു.ഡി.എഫ്. കാരെ...
നിങ്ങള്ക്ക് ലജ്ജയില്ലേ?
കേരളത്തിന്റെ സമഗ്രവികസനത്തിന്റെ തുടര്ച്ചക്ക്..
എല്‍.ഡി.എഫിനെ വിജയിപ്പിക്കുക.
സ.വി.എസ്സിന് അഭിവാദ്യങ്ങള്‍..
സ.പാലൊളിക്ക് അഭിവാദ്യങ്ങള്‍...
സ.പിണറായിക്ക് അഭിവാദ്യങ്ങള്‍...


Related Posts Plugin for WordPress, Blogger...
എല്ലാ രോഗങ്ങള്‍ക്കുമുള്ള ഒറ്റമൂലി... സൗഹൃദം