ഒരു നിമിഷം...

"നിധിയല്ല, മുടിയല്ല, മതമല്ല പ്രശ്നം... എരിയുന്ന, പൊരിയുന്ന വയറാണ് പ്രശ്നം..."

March 24, 2011

ഹരിപ്പാട്ടെ "എലിമിനേഷന്‍ റൌണ്ടും" പുതുപ്പള്ളിയിലെ "പരിഗണനയും"

ഇന്നലെ കണ്ടതായിരുന്നു കാഴ്ച. വെറും കാഴ്ചയല്ല, ഒരു ഒന്നൊന്നര കാഴ്ചയായിരുന്നു. മീശ വടിപ്പിച്ചു സാരിയും ഉടുപ്പിച്ചു ഏതെങ്കിലും കണ്ണീര്‍ സീരിയലിലെ നായികാവേഷം  കൊടുത്താലോ എന്ന് തോന്നിപ്പോയി ഇന്നലെ ഹരിപ്പാട്ട് സാക്ഷാല്‍ രമേശ്‌ ചെന്നിത്തലയുടെ കണ്ണീര്‍ സുനാമി കണ്ടപ്പോള്‍. ഐഡിയ സ്റ്റാര്‍ സിങ്ങറിലെ എലിമിനേഷന്‍ റൌണ്ട് പോലെ കേരള രാഷ്ട്രീയത്തിലെ ഒരു എലിമിനേഷന്‍ റൌണ്ടാണോ ഇനി ഇപ്പോ അവിടെ കണ്ടത്? കഥാനായകന്‍ ഒടുക്കത്തെ കരച്ചില്‍. അത് കണ്ടിരിക്കുന്ന പെണ്ണുങ്ങളെല്ലാം കരച്ചിലോടു കരച്ചില്‍. മൂക്ക് പിഴിയുന്ന ഖാദര്‍ ധാരികള്‍. കണ്ണ് തുടയ്ക്കുന്ന നേതാക്കള്‍. ഹോ എന്തായിരുന്നു പൂരം. ഒടുവില്‍ എസ്.എം.എസ്. ഇല്ലാത്തത് കൊണ്ട് ഗായകന്‍ പുറത്താകുന്ന പോലെ വോട്ടു തികയാത്തത് കൊണ്ട് കേരള നിയമസഭ എന്ന റിയാലിറ്റി ഷോയില്‍ നിന്നും പടിയിറങ്ങാനാണോ ചെന്നിത്തലയുടെ വിധി? പാമോയിലില്‍ വഴുതി വീണേക്കാവുന്ന കുഞ്ഞൂഞ്ഞിന്റെ മനസ്സില്‍ പ്രകാശിച്ചു നില്‍ക്കുന്ന കസേര ചുളുവില്‍ അടിച്ചു മാറ്റാമെന്ന മോഹവുമായി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ചെന്നിത്തലയെ എലിമിനേറ്റു ചെയ്യാനുള്ള നീക്കമാണോ ഹരിപ്പാട്ടെ ജനങ്ങളുടെ കണ്ണീര്‍? എന്തായാലും ഒന്നുറപ്പാ... കെ.കരുണാകരന്റെ മരണശേഷവും ഇന്നലെയും ചെന്നിത്തല നടത്തിയ കിടിലന്‍ പെര്‍ഫോമന്‍സ് വഴി ചാണ്ടി മോഹിച്ചിരിക്കുന്ന മുഖ്യമന്ത്രിക്കസേര കിട്ടിയില്ലെങ്കിലും സ്വന്തം പാര്‍ട്ടിയിലെ തന്നെ ഉണ്ണിത്താന്‍ സ്വന്തമാക്കി അനുഭവിക്കുന്ന മലയാള സിനിമയിലെ മികച്ച "സ്വഭാവ" നടനുള്ള സ്ഥാനം കിട്ടും. കിട്ടിയില്ലെങ്കില്‍ കാര്യം കട്ടപ്പൊക. കെ.പി.സി.സി പ്രസിഡണ്ട്‌ സ്ഥാനം പോലും ഉണ്ടാകില്ല കയ്യില്‍ ഈ തെരഞ്ഞെടുപ്പു കഴിഞ്ഞാല്‍.
ഈ കണ്ണീര്‍ നാടകത്തിനിടെ ഒരു രെന്ജിനി ഹരിദാസിന്റെ കുറവുണ്ടായിരുന്നു. പിറ്റേന്ന് നേരം വെളുത്തപ്പോള്‍ തന്നെ അതിനുള്ള ഉരുപ്പടിയും പുതുപ്പള്ളിയില്‍ എത്തി. മന്ത്രിമാരുടെ വീട്ടില്‍ വിളിച്ചു ഒരു കാപ്പി പോലും തരാഞ്ഞത് കൊണ്ടുണ്ടായ ഭീകരമായ അവഗണനയില്‍ മനം നൊന്തു കുഞ്ഞൂഞ്ഞച്ചായന്റെ കാല്‍ക്കല്‍ വീണു സമസ്താപരാധവും  ഏറ്റു പറഞ്ഞു മാമോദീസ മുങ്ങാന്‍ വന്ന ഒരു പാവം കുഞ്ഞാട്. "സ്റ്റോക്ക് ഹോം സിണ്ട്രോം" എന്നൊരു മാനസിക നിലയെ പറ്റി കേട്ടിട്ടുണ്ട്. തട്ടിക്കൊണ്ടു പോകപ്പെട്ടവര്‍ക്ക് തട്ടിക്കൊണ്ടു പോയവരോട് ആരാധനയും സ്നേഹവും ഒക്കെ തോന്നുന്ന ഒരു തരാം സൂക്കേട്‌. ഗ്രനേട്‌ എറിഞ്ഞു കാലു തകര്‍ക്കപ്പെട്ട  - ഏറെക്കാലം ക്രച്ചസില്‍ നടക്കേണ്ടി വന്ന - ഒരാള്‍ക്ക്‌ അതിനു കാരണക്കാരായവരോട് തോന്നുന്ന വിധേയത്വത്തിന് എന്താണാവോ പേര്? അന്ന് കെ.എസ്.യു ക്കാര്‍ പറഞ്ഞു നടന്ന പോലെ ഇനിയിപ്പോ ആ ക്രച്ചസും വേദനയുമൊക്കെ ഒരു അഭിനയം തന്നെ ആയിരുന്നോ? കള്ളന്മാര്‍ക്കല്ലേ കള്ളത്തരം കണ്ടാല്‍ പെട്ടെന്ന് മനസ്സിലാകൂ? ഈ ചെറുപ്രായത്തില്‍ സി.പി.എം ജില്ലാ കമ്മിറ്റി അംഗം വരെ ആയ ഒരാള്‍ക്ക്‌ പാര്‍ട്ടി അവഗണിച്ചു എന്ന തോന്നലുണ്ടാകുമ്പോള്‍, കേള്‍ക്കുന്നവര്‍ക്ക് ആള്‍ നോര്‍മല്‍ അല്ല എന്ന് തോന്നുന്നത് സ്വാഭാവികം. അതോ ഇനിയിപ്പോ എറണാകുളത്ത് മത്സരിച്ചപ്പോള്‍ ഇതേ കൊണ്ഗ്രസ്സുകാര്‍ തന്നെ അടിച്ചിറക്കിയ വല്ല മഞ്ഞക്കഥയുമാണോ ഇതിനു പിന്നില്‍? എന്തായാലും ഒന്നുറപ്പ്. എത്തേണ്ട സ്ഥലത്ത് തന്നെ ചെന്ന് ചേര്‍ന്നു ആ അഴുക്കും. ഒരു അഭ്യര്‍ത്ഥന മാത്രമേ ഉള്ളൂ.. ഇനിയും കൂടെ കൊണ്ട് പോകാനായി വല്ലവരും ബാക്കിയുണ്ടെങ്കില്‍ പെട്ടെന്നങ്ങ് കെട്ടിപ്പെറുക്കി എടുത്തോ... ചത്ത്‌ കഴിഞ്ഞാല്‍ ആദര്‍ശത്തിനായാലും ഒരു ദുര്‍ഗന്ധം വരും. അവരുടെ ഒക്കെ മനസ്സിലെ ചത്ത ആദര്‍ശം മൂലം പാര്‍ട്ടിയില്‍ ദുര്‍ഗന്ധം വമിക്കേണ്ടല്ലോ... 
എങ്കിലും,
പണ്ട് ഞങ്ങള്‍ വിളിച്ച മുദ്രാവാക്യങ്ങളൊക്കെ ഇത് പോലെ ഒരു കാപട്യത്തിന് വേണ്ടി ആയിരുന്നല്ലോ എന്നോര്‍ക്കുമ്പോള്‍ ഒരു വിഷമം. ഉം.. പോട്ടെ അത് ഞങ്ങള്‍ അങ്ങ് സഹിച്ചു. ഒരു സഖാവ് എങ്ങനെ ആകരുത് എന്ന് വരും തലമുറയ്ക്ക് പഠിക്കാന്‍ ഒരു നല്ല മാതൃക കാണിച്ചു തന്നല്ലോ... നന്ദി. മേലാല്‍ ഈ വഴിക്ക് വന്നേക്കരുത്.

11 comments:

ഗോപന്‍ said...

ആശയ വ്യക്തതയില്ലാത്തവര്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുമ്പോഴുള്ള എല്ലാ പ്രശ്നവും സിന്ധു ജോയി ദൃശ്യമാധ്യമങ്ങളില്‍ വരുമ്പോള്‍ ഉണ്ടായിരുന്നു. അത്ഭുതമില്ല!

Kadalass said...

തൊലിക്കട്ടിതന്നെ അഭാര തൊലിക്കട്ടി...
ഇതൊക്കെതന്നെയാണ് അഭിനവ രാഷ്ട്രീയക്കാരുടെ പുതിയ ശൈലി...കക്ഷിഭേദമന്യെ എല്ലാവരിലും ഇതു കാണുന്നു.............
അല്ലാതെ എന്തു പറയാൻ

ശ്രീജിത് കൊണ്ടോട്ടി. said...

സിന്ധു ജോയിയെ പോലുള്ള ഇത്തരം അവസരവാദികളെയും, അധികാര ദുര്‍മോഹികളെയും പാര്‍ട്ടി മുന്‍പേ തന്നെ തിരിച്ചറിയേണ്ടതായിരുന്നു.. പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയുടെ തെരഞ്ഞെടുപ്പ്‌ പൊതുയോഗത്തില്‍ നടത്തിയ "കവല പ്രസംഗ"ത്തിന്റെ ഉപകാര സ്മരണക്ക് ഇവരെ വിശുദ്ധയായി പ്രഖ്യാപിക്കാന്‍ ഇടയുണ്ട്..:( ഹരിപ്പാട് ചെന്നിത്തലയുടെ മുതലക്കണ്ണീര്‍ ഉമ്മന്‍ ചാണ്ടിയെ വെട്ടി മുഖ്യമന്ത്രി? ആകാന്‍ ഉള്ള ശ്രമത്തിന്റെ ഭാഗമായുള്ള കള്ളകണ്ണീര്‍ ആണ്.. കേരള രാഷ്ട്രീയത്തില്‍ ചെന്നിത്തലയെ പോലെ വൃത്തികെട്ട രീതിയില്‍ സാമുദായിക പ്രീണനം നടത്തുന്ന ഒരു രാഷ്ട്രീയ നേതാവ് ഉണ്ടോ എന്നത് സംശയം ആണ്.. ഇവിടെ അനാവരണം ചെയ്യപ്പെട്ടത് ഇന്നത്തെ കേരള രാഷ്ട്രീയത്തിലെ രണ്ടു അശ്ലീല മുഖങ്ങളെ ആണ്..

kARNOr(കാര്‍ന്നോര്) said...

സിന്ധുവിനോട് ഒരിക്കലും ‘ബഹുമാനം’ തോന്നിയിട്ടില്ല. ഒരു രാഷ്ട്രീയ പക്വതയുമില്ലാത്ത, ഏതോ മൂഢസ്വർഗ്ഗത്തിൽ കഴിയുന്ന, ഒരു ജന്മമെന്നേ തോന്നിയിട്ടുള്ളു. ഇന്നലെ റ്റിവിയിൽ നിന്നും മനസ്സിലാക്കിയത് അവർ ചെയ്തത് എന്തെന്ന് അവർക്കോ കോൺഗ്രസിനോ ഇടതിനോ കാണികൾക്കോ മനസ്സിലായിട്ടില്ല. മാധ്യമങ്ങൾ ഇനിയെങ്കിലും ഇത്തരക്കാരേ ഊതിവീർപ്പിക്കരുത്. ഇടതുപക്ഷം അവരെ സാന്ത്വനപ്പെടുത്താൻ ശ്രമിച്ചില്ല എന്നു പറയുമ്പോൾ, അവരെന്താ സുനാമീടെ ഇരയോ? എന്ന് തോന്നിപ്പോകുന്നു (ഞാനും ചുവപ്പല്ല- പത്മജയേയും ശോഭനയേയും ദിവാകരനേയും ഇപ്പോഴത്തെ ഗൌരിയേയും ദിവാകരനേയും കുരുവിളയേയും ജോസഫിനേയും കുഞ്ഞാലിയേയും കള്ളിനെ മഹത്വവൽക്കരിച്ച ജയരാജനേയും നോക്കുകൂലി അവസാനിപ്പിക്കാൻ ശ്രമിക്കാത്ത ഗുരുദാസനേയും ഹർത്താലിനെ നികൃഷടമായി ന്യായീകരിച്ച ലോറൻസിനേയും പിന്നെ ശരീര ഭാഷയിൽ ധാർഷ്ട്യവും പുച്ഛവും പ്രകടിപ്പിക്കുന്ന എല്ലാ രാഷ്ട്രീയക്കാരേയും വെറുക്കുന്ന നിഷ്പക്ഷൻ)

ആചാര്യന്‍ said...

ഏതായാലും സിന്ധുവിനോട് അവരുടെ പാര്‍ട്ടി സന്മനസ്സ് കാണിച്ചില്ല എന്ന് പറഞ്ഞാല്‍ അത് തെറ്റല്ലേ?...എറണാകുളം സീറ്റില്‍ മറ്സരിപ്പിചില്ലേ?..ഈ ചെറിയ പ്രായത്തില്‍ തന്നെ പാര്‍ട്ടിയുടെ ഇത്രയും വലിയ പദവികള്‍ നല്‍കിയില്ലേ ..ഏത് പാര്‍ട്ടിയില്‍ ആയാലും കുറച്ചു മാന്യത വേണം പൊതു പ്രവര്‍ത്തനത്തില്‍ ഇറങ്ങുമ്പോള്‍ ...അത് ആരായാലും ജയ ഡാലി ആയാലും പത്മജ ആയാലും കനന്താനം ആയാലും.ഇനി ഇവരെല്ലാം തെറി കൊണ്ട് അഭിഷേകം ചെയ്തവര്‍ തന്നെ ചുമക്കണ്ടേ....രാഷ്ട്രീയത്തില്‍ മാത്രമല്ല ഈ നെറികെട് എന്തേ...

ഉസ്മാന്‍ ഇരിങ്ങാട്ടിരി said...

ഇന്ന് സ്ഥാനാര്‍ഥികളില്ല
സ്ഥാനാര്‍ത്തികളെ ഉള്ളൂ..
ആര്‍ത്തിപ്പണ്ടാരങ്ങള്‍

Unknown said...

സിന്ധുവിനെയും മറ്റും പറഞ്ഞിട്ട് കാര്യമില്ല. ഒരു കേഡര്‍ പാര്‍ടിയില്‍ സഖാക്കളെ റിക്രൂട്ട് ചെയ്യുമ്പോള്‍ പാലിക്കേണ്ട എല്ലാ അഗ്നി പരീക്ഷകളും കടന്നുവന്നിട്ട് വേണമായിരുന്നു. ഇവര്‍ക്കൊക്കെയും ഇത്ര വലിയ സ്ഥാനങ്ങള്‍ നല്‍കാന്‍."ഉണ്ണുന്നവന്‍ അറിഞ്ഞില്ലെങ്കില്‍ വിളമ്പുന്നവനെങ്കിലും അറിയണം" എന്ന് പറഞ്ഞ പോലെയായീ ഇപ്പോള്‍ കാര്യങ്ങള്‍.

ശ്രീജിത് കൊണ്ടോട്ടി. said...

പദ്മജയും, ശോഭനാ ജോര്‍ജ്ജും, ഷാനിമോള്‍ ഉസ്മാനും ഒന്നും സീറ്റ് നല്ക്കാതെ, തങ്ങളെ കൊണ്ഗ്രെസ്സ് അവഗണിക്കുന്നു എന്ന് അലമുരയിടുന്നു. റിബല്‍ ചാവേറുകള്‍ മത്സരിക്കുന്നു, സി.പി.എം-ലെ അവഗണനയില്‍ മനം നൊന്ത്, ചര്‍ദ്ദിചതെല്ലാം വിഴുങ്ങി കോണ്‍ഗ്രസില്‍ ചേക്കേറിയ സിന്ധു ജോയ്‌ പറയുന്നു കോണ്‍ഗ്രസ്‌ സ്ത്രീകള്‍ക്ക് മികച്ച പരിഗണനയാണ് നല്‍കുന്നത് എന്ന്...

1993 മുതല്‍ സി.പി.ഐ എം അതി ക്രൂമായി പീഡിപ്പിചുതുടങ്ങിയിരുന്നു എന്നു സിന്ധു ജൊയി വെളിപ്പെടുത്തി. അദ്യം വിദ്യാര്ഥി പ്രസ്ഥാനതില്‍ അംഗമാക്കി ആരംഭിച ഈ പീഡനം 2009ല്‍ എര്‍ണ്ണാകുളം മണ്ഡലത്തില്‍ ലൊകസഭാസ്ഥാനാര്‍തിത്വം വരെ നീളുന്നു ഈ പട്ടിക. കെരളത്തിലെ മറ്റൊരു വനിതാ നെതാവിനും നെരിടെണ്ടിവന്നിട്ടില്ലാത്ത പീഡന പരംബരയിലെക്കു ഒരു
എത്തിനൊട്ടം.

1. എസ്.എഫ്.ഐ എര്‍ണാകുളം ജില്ലാകമ്മറ്റി അംഗം.
2. എസ്.എഫ്.ഐ എര്‍ണാകുളം ജില്ലാ സെക്രട്ടെറിയറ്റ് അംഗം
3. വൈസ് പ്രസിഡന്റ് എസ്.എഫ്.ഐ. തിരുവനന്തപുരം ജില്ലാകമ്മറ്റി.
4. സെനറ്റ് മെംബര്‍ കെരള യുനിവെര്‍സിറ്റി.
5. സെനറ്റ് മെംബര്‍ എം.ജി യൂണിവെര്‍സിറ്റി.
6. ചെയര്‍ പെര്‍സണ്‍ എം.ജി യൂണിവെര്‍സിറ്റി. യൂണിയന്‍ .
7. എസ്.എഫ്.ഐ കേരള സംസ്ഥാന പ്രസിഡന്റ് (ആദ്യത്തെ വനിതാ പ്രസിഡന്റ് ആക്കി എന്നത് കനത്ത പീഡനമായിരുന്നു എന്നു സിന്ധു വിതുംബി)
8.എസ്.എഫ്.ഐ ദെശീയ വൈസ് പ്രസിഡന്റ് .
9. സി.പി.ഐ എം. തിരുവനന്തപുരം ജില്ലാകമ്മറ്റി അംഗം .
10. സെനറ്റ് മെംബര്‍ കൊചിന്‍ യൂണിവെര്സിറ്റി ഒഫ് സയന്‍സ് ആന്‍ഡ് ടെക്നൊളജി.
11. സിഡികെറ്റ് മെംബര്‍ കൊചിന്‍ യൂണിവെര്സിറ്റി ഒഫ് സയന്‍സ് ആന്‍ഡ് ടെക്നൊളജി.
12 2006ലും 2009ലും തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ അവസരം നല്‍കിയെന്ന കനത്ത പീഡനത്തെ വിവരിക്കാന്‍ സിന്ധു വാക്കുകള്‍ ഇല്ലാതെ കഷ്ടപ്പെടുന്നത് കാഴ്ചക്കരുടെ കണ്ണൂകളേ പൊലും ഈരനണിയിചു എന്ന യാധാര്‍ത്യം സിന്ധുവിനെ വല്ലതെ വെദനിപ്പിചു. കാഴ്ചക്കരുടെ കണ്ണൂകളെ പൊലും ഈരനണിയിചു എന്ന യാധാര്‍ത്യം സിന്ധുവിനെ വല്ലാതെ വെദനിപ്പിചു.

അനുബന്ധം
സ്ത്രീകള്‍ക്കു പ്രവര്‍തന സ്വാതന്ത്ര്യവും സംരക്ഷണവും വാരിക്കൊരി നല്‍കുന്ന കൊണ്‍ഗ്രസ്സെന്ന മഹതായ പ്രസ്ഥാനതിലെക്കു ഉമ്മന്‍ചാണ്ടി സിന്ധുവിനെ സ്വാഗതം ചെയ്യുകയും സിന്ധു അതു സ്വീകരിക്കുകയിം ചൈതു. (ചൈത് തെറ്റുകള്‍
എറ്റുപറഞ്ഞ കുഞ്ഞാലിക്കുട്ടിയെ അഭിനന്ദിച്ചകാര്യം ഉമ്മന്‍ചാണ്ടി പ്രത്യെകം പരാമര്‍ശിക്കുകയും ചെയിതു.
കനത്ത പീഡനങ്ങള്‍ക്കു വിട ഇനി സിന്ധു "ജൊയ്" ..... കൊണ്‍ഗ്രസ്സുകാരുടെ കണ്ണിലുണ്ണിയായി , സി.പി.എം ലെ കനത്ത എകാന്തതക്കു വിടനല്‍കി ഒരു വന്‍ പുരുഷാരം തന്നെ കാത്തിരിക്കുന്നു എന്ന യാധാര്‍ത്യം തിരിച്ചരിഞ്ഞ സിന്ധുവിനു വിജയാശംസകള്‍...

Arjun Bhaskaran said...

ഒന്നും പറയാനില്ല. മഞ്ഞളാം കുഴി അലി ആയാലും, സിന്ധു ജോയ്‌ ആയാലും ഒന്നേ പറയാനുള്ളൂ.. ഈ പ്രസ്ഥാനത്തിന് വേണ്ടി ജയ് വിളിച്ച ഒരുപാട് സാധാരണ ജനങ്ങള്‍ ഇവിടെയുണ്ട്.. അവര്‍ നിങ്ങള്ക്ക് മാപ്പ് തരില്ല..സ്വയം അല്പം വില കാണുന്നു എങ്കില്‍ പോയി ഒരു കയറെടുത്തു തൂങ്ങി ചാവൂ..

ഇ.എ.സജിം തട്ടത്തുമല said...

അവഗണനയുടെ കാര്യം ശ്രീജിത്ത് കാര്യമായി തന്നെ വിശദീകരിച്ചിട്ടുണ്ട്. ആദ്യത്തെ എസ്.എഫ്.ഐ വനിതാ ജില്ലാപ്രസിഡന്റ് എന്ന പദവിയും കൂടിയുണ്ടായിരുന്നു; എറണാകുളത്ത്. അല്ലെ?അതോ എന്റെ ഓർമ്മ പിശകോ? എന്തായാലും ഒരു ചെറുപുസ്തകം എഴുതാനുള്ളത്രയും സ്ഥാനമാനങ്ങൾ ലഭിച്ചിരുന്നു. ഇനി ഭാവിയിൽ കോൺഗ്രസ്സ് സ്ഥാനാർത്ഥി ആകാൻ ഡൽഹിയിൽ ബയോ ഡേറ്റ കൊടുക്കുമ്പോൾ കള്ളങ്ങൾ എഴുതി പിടിപ്പിക്കണ്ടല്ലോ. വേറെ പാർട്ടിയിൽ നിന്നപ്പോഴത്തേതാണെങ്കിലും ഈ വഹിച്ച പദവികൾ വച്ച് പ്രധാനമന്ത്രി സ്ഥാനാർത്തിത്വം തന്നെ ചോദിക്കാം. കോൺഗ്രസിലെ കാക്കത്തൊള്ളായിരം സെക്രട്ടറിമാരെക്കാളും വിലയുള്ളതാണല്ലോ സി.പി.എമ്മിലെ ഒരു ജില്ലാകമ്മിറ്റി അംഗത്വം പോലും! അതൊക്കെ വലിയെ മനസിലാക്കാൻ ഭാഗ്യമുണ്ടാകട്ടെ!

പഞ്ചാരകുട്ടന്‍ -malarvadiclub said...

മൊത്തത്തില്‍ അടിപൊളിയാ ഇപ്പോള്‍ വാര്‍ത്ത‍ ചാനലുകള്‍ കാണാന്‍

Related Posts Plugin for WordPress, Blogger...
എല്ലാ രോഗങ്ങള്‍ക്കുമുള്ള ഒറ്റമൂലി... സൗഹൃദം