ഒരു നിമിഷം...

"നിധിയല്ല, മുടിയല്ല, മതമല്ല പ്രശ്നം... എരിയുന്ന, പൊരിയുന്ന വയറാണ് പ്രശ്നം..."

April 27, 2011

അലഭ്യ ലഭ്യ 'ശ്രീ'

പണ്ട് ശ്രീനിവാസന്‍ നായകനായി അഭിനയിച്ച ഒരു സിനിമ കണ്ടിട്ടുണ്ട്.... 'ഭാഗ്യവാന്‍' എന്ന് ആണെന്ന് തോന്നുന്നു പേര്. നായകന് വളരെ സവിശേഷമായ ഒരു ജാതകമാണ്.... "അലഭ്യ ലഭ്യ ശ്രീ" യോഗം! മൂപ്പരെയും കൊണ്ട് നടക്കുന്നവര്‍ക്കും കൂടെ നിര്‍ത്തുന്നവര്‍ക്കും എല്ലാം നേട്ടങ്ങളുടെ മലവെള്ളപ്പാച്ചില്‍ ആയിരിക്കും. പക്ഷെ ആള്‍ക്ക് ഇതിന്റെയൊന്നും ഒരു മൂലയിലെ പൊടി പോലും അനുഭവിക്കാനുള്ള വിധി ഉണ്ടാകുകയില്ല... 
ഇത് പോലെ അതിവിശിഷ്ടമായ (?) ഒരു യോഗം (അത് തന്നെ ഇതിന്റെ പേര്... യോഗം!) പോക്കറ്റിലിട്ടോണ്ട് നടക്കുന്ന ഒരുത്തന്‍ കേരളത്തില്‍ ഉണ്ട്. 
ജോലി : എറിയല്‍. കല്ലെറിയലല്ല, പന്തെറിയല്‍.  
സൈഡ്‌ ബിസിനസ് : മറ്റുള്ളവരുടെയും കൂടെയുള്ളവരുടെയും മെക്കിട്ടു കയറ്റം. 
ഹോബി : കൊഞ്ഞനം കുത്തല്‍, കണ്ണുരുട്ടല്‍, അപശബ്ദം പുറപ്പെടുവിക്കല്‍, തെറി വിളി... നേരമ്പോക്ക് : അടി ചോദിച്ചു വാങ്ങലും മോങ്ങലും. 
അടുത്ത കാലത്തായി ഏറ്റവും കൂടുതല്‍ കണ്ടു വരുന്ന രൂപവും ഭാവവും‍ : ബൌണ്ടറി ലൈനിനു വെളിയില്‍ വായി നോക്കി നില്‍ക്കല്‍, ക്യാമറ കാണുമ്പോള്‍ നിരാശയും കുശുമ്പും മറച്ചു വെച്ച് ചമ്മിയ ചിരി ചിരിക്കല്‍, ടീമിന്റെ വാട്ടര്‍ അതോറിറ്റിയിലെ കൂലിക്കാരന്‍, ഫോര്‍ അടിച്ച എതിരാളിയെ നോക്കി കണ്ണുരുട്ടി അടുത്ത പന്തില്‍ സിക്സര്‍ വാങ്ങല്‍.
ആ അമാനുഷനാണ് മമ്മിയുടെ സ്വന്തം ഗോപുമോന്‍.
മോന്റെ യോഗമാണ് യോഗം.
ടീമിന്റെ കൂടെ എത്താന്‍ തന്നെ വല്ലവന്റെയും പരിക്ക് എന്ന മഹായോഗം.
ആദ്യ കളിയില്‍ തന്നെ അടി വാങ്ങി വാങ്ങി ടീമിന് പുറത്തായത് വേറൊരു യോഗം.
പിന്നെ ഒരു കളിയിലും കളിക്കാന്‍ പറ്റാഞ്ഞത്‌ അര്‍ഹിച്ച യോഗം.
അവസാനം ഫൈനലില്‍ കളിപ്പിച്ചപ്പോളും അടിയോടടി കിട്ടിയതും എന്നിട്ടും ടീം ജയിച്ചതും ആണ് യോഗം എന്ന യോഗം. നോക്കുകൂലി വാങ്ങിയവന്‍ എന്ന ചീത്തപ്പേര് കേട്ടാലെന്ത്? ശ്രീ ടീമിന്റെ ശ്രീ എന്ന് ഏതൊക്കെയോ മാധ്യമന്മാര്‍ കോളം നിരത്തിയില്ലേ? അമ്മക്കത്‌ മതി.
പിന്നിപ്പോ നമ്മുടെ സ്വന്തം ടീമുണ്ടല്ലോ... കൊമ്പന്മാര്‍. കൊച്ചി എന്നാല്‍ ഈ കൊച്ചനില്ലാതെ എന്തോന്ന് ടീം? അങ്ങനെ അതിലും പെട്ടു. ആദ്യത്തെ രണ്ടു കളിയിലും കളിച്ചു... ദോഷം പറയരുതല്ലോ.. സ്വന്തം നിലവാരത്തില്‍ എത്താന്‍ കഴിഞ്ഞില്ല. അടിയും തെറിയും കുറവായിരുന്നു. എന്നിട്ടും ടീം പൊട്ടി. പിന്നെ മൂന്നു കളിയില്‍ ഏറ്റവും ഇഷ്ടമുള്ള പണിയായിരുന്നു. ബൌണ്ടറി ലൈനിലൂടെ തേരാപ്പാരാ നടന്ന്, ചാനല്‍ ചുള്ളന്മാരും ചുള്ളികളും വല്ലതും ചോദിച്ചാല്‍ എന്തെങ്കിലുമൊക്കെ വിളിച്ചു പറഞ്ഞ്‌, എന്തൊക്കെയോ കാട്ടിക്കൂട്ടുക. 
അപ്പോഴാണ്‌ യഥാര്‍ത്ഥ യോഗം വന്നത്... ആ മൂന്നു കളിയിലും ടീം ജയിച്ചു. 
അടുത്ത കളിയില്‍ എന്തോ കൂടോത്രം ചെയ്തെന്നു തോന്നുന്നു. കൊച്ചന്‍ ഇല്ലാഞ്ഞിട്ടും കൊച്ചി തോറ്റു. ചാത്തന്മാരുടെ ഓരോ കളി! പേടിച്ചിട്ടാണെന്ന് തോന്നുന്നു, അടുത്ത കളിയില്‍ കൊച്ചന്‍ ഇന്‍. ഫലമോ? കൊച്ചി എട്ടു നിലയില്‍ പൊട്ടി. 
യെന്ത് യോഗമോ യെന്തോ? 
പക്ഷെ ഇങ്ങനെ ഒക്കെ ആണെങ്കിലും ഗപ്പ് ഗൊച്ചിക്കു തന്നെ ആയിരിക്കും. 
ശ്രീ അല്ലേ അവരുടെ ശ്രീ? 
വാല്‍:
എന്തിനാ കൊമ്പന്മാര്‍ക്ക് ചിയര്‍ ഗേള്‍സ്‌?
നമ്മുടെ ചുള്ളനെ വേഷം കെട്ടിച്ച്‌ അങ്ങിറക്കിയാല്‍ പോരെ? 
ആള്‍ക്ക് കളിയേക്കാളും ഇഷ്ടവും കഴിവും ഉള്ള ഫീല്‍ഡ്... 
മൊയലാളിക്കു പണങ്ങളും ലാവിക്കാം. 
ഈ വഹ ബുദ്ധികളൊന്നും പറഞ്ഞ്‌ കൊടുക്കാന്‍ സുനന്ദാമ്മയെ ഇപ്പൊ പഴയ പോലെ വിയര്‍പ്പിക്കാറൊന്നുമില്ലേ ശശിയണ്ണന്‍? 
വീണ്ടും വാല്‍:
മലയാളി ആയിട്ടും എന്തിനാ നാട്ടുകാരനെതിരെ ഇങ്ങനെ എഴുതുന്നത്‌ എന്ന് ചോദിക്കരുത്... പ്ലീസ്. എഴുതിപ്പോവുന്നതാ...

April 26, 2011

ക്ലിക്കിയത് ആരാണേലും പോട്ടം നന്നായാല്‍ മതി...

ഈയുള്ളവന്‍ ഒരു ഫോട്ടോ ബ്ലോഗ്‌ കൂടി അങ്ങ് തുടങ്ങി... എന്തിനാ എന്ന് ചോദിച്ചാല്‍... ചുമ്മാ വേറെ പണിയൊന്നും ഇല്ലാത്തത് കൊണ്ട്... അത്രന്നേ... എന്ത്യേ?
ഇതാ സംഭവം...
ക്ലിക്കിയത് ആരാണേലും പോട്ടം നന്നായാല്‍ മതി...എന്നാ പിന്നെ ശരി...
വല്ലപ്പഴും കയറുക...
കൂടെ പഞ്ചാര ഗുളിക നുണയാന്‍ ഇവിടെ വരാനും മറക്കണ്ട...

April 25, 2011

പ്രിഥ്വിരാജിനെന്താ കെട്ടിക്കൂടെ?

കാവ്യാമാധവന്‍ ക്യൂ പാലിക്കാതെ വോട്ടു ചെയ്യാന്‍ പോയതില്‍ ധാര്‍മികതക്കെതിരായ ഒരംശം ഉണ്ടായിരുന്നു. അത് കൊണ്ട് തന്നെ അതിനെതിരായുണ്ടായ എതിര്‍പ്പും തുടര്‍ന്നുള്ള സംഭവ വികാസങ്ങളും റിപ്പോര്‍ട്ട് ചെയ്തത് കണ്ടപ്പോള്‍ വലിയ അരോചകതയൊന്നും തോന്നിയില്ല. സെലിബ്രിറ്റികള്‍ നിയമങ്ങള്‍ പാലിക്കാതിരുന്നാല്‍ ജനങ്ങള്‍ക്ക്‌ നിയമം കൈയിലെടുക്കേണ്ടി വരുമെന്ന് ബോധ്യപ്പെടുത്തി കൊടുക്കാന്‍ ഇത്തരം വാര്‍ത്തകള്‍ കൂടിയേ തീരൂ.... പല മാധ്യമങ്ങളും ആ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത് "അയ്യോ, പാവം കാവ്യ" എന്ന മട്ടിലാണെങ്കിലും. എന്നാല്‍ അവര്‍ തന്നെ നേരത്തെ കാവ്യയുടെ വിവാഹ മോചനം ചര്‍ച്ച ചെയ്ത് യാതൊരു പാവവും വിചാരിക്കാതെ എഴുതി നാറ്റിക്കുകയും ചെയ്തിരുന്നു.
പക്ഷെ രണ്ടു ദിവസമായി ചില മാധ്യമങ്ങള്‍ - പ്രത്യേകിച്ച് കൌമുദി -  പ്രിഥ്വിരാജിനു പിന്നാലെ നടത്തുന്ന മരണപ്പാച്ചില്‍ കാണുമ്പോള്‍ ഒറ്റ ചോദ്യമേ മനസ്സില്‍ വരുന്നുള്ളൂ... "ഇവന്മാര്‍ക്കൊന്നും വേറെ പണിയൊന്നുമില്ലേ?".  
യഥാര്‍ത്ഥത്തില്‍ ഇത് വളരെ കാലം മുന്‍പ് തുടങ്ങിയതാണ്‌. ഇവന്മാരൊക്കെ ഇന്റര്‍വ്യൂ എടുക്കുന്നത് തന്നെ കല്യാണക്കാര്യം ചോദിക്കാനായാണ് എന്ന് തോന്നും ആ ചോദ്യം ചോദിക്കുന്ന സമയത്തെ അവരുടെ ആവേശം കാണുമ്പോള്‍... പത്രമായാലും വാരികയായാലും ചാനലായാലും. "ഞാന്‍ റെഡിയാണല്ലോ, പിന്നെന്തിനാ വെച്ച് താമസിപ്പിക്കുന്നത്?" എന്ന മട്ടിലായിരുന്നു ചില അവതാരകതരുണീ മണികളുടെ വിവാഹത്തെ പറ്റിയുള്ള നാണത്തോടെയുള്ള ചോദ്യം. ഈഗോ എന്ന് പലരും കുറ്റപ്പെടുത്തുന്ന സ്വതസിദ്ധമായ ഗൌരവത്തില്‍, എന്നാല്‍ ചെറിയ പുഞ്ചിരിയോടെ അതെല്ലാം തള്ളിക്കളയാറാണ് 'അത്യാവശ്യം ബുദ്ധിയും വിവരമുള്ളവന്‍' എന്ന് വലിയ ബുദ്ധിയൊന്നുമില്ലാത്ത ഈയുള്ളവന് പോലും തോന്നിയിട്ടുള്ള ആ നടന്റെ പതിവ്.
രണ്ടു ദിവസമായി കൌമുദി തുടങ്ങി വെച്ച 'ഞെട്ടിക്കല്‍' വാര്‍ത്ത മറ്റു മാധ്യമങ്ങളും ഞായറാഴ്ച രാവിലെയോടെ പൂര്‍ണമായി ഏറ്റെടുത്തിരുന്നു. തിങ്കളാഴ്ച നിശ്ചയമാണെന്നു ഉറപ്പിച്ചായിരുന്നു എല്ലാ പത്രങ്ങളും വധുവിന്റെ പൂര്‍ണ വിവരങ്ങള്‍ സഹിതം ഇറങ്ങിയത്‌. മല്ലികാ സുകുമാരനോട് ഫോണില്‍ സംസാരിച്ചാണത്രെ മാതൃഭൂമി റിപ്പോര്‍ട്ടര്‍ ഇന്ന് നിശ്ചയമാണെന്നു ഉറപ്പിച്ചത്. മേയ് ഒന്നിന് പായസം കൂട്ടി സദ്യ തട്ടാന്‍ വയറൊരുക്കി കാത്തിരുപ്പ് തുടങ്ങിയിരുന്നു പാവം, മറ്റു തുല്യ ദുഖിതരെ പോലെ. എന്തായാലും ഇന്‍വെസ്റ്റിഗേറ്റീവ്‌ ജേര്‍ണലിസത്തിന്റെ പുതിയ പന്ഥാവുകള്‍ വെട്ടിത്തുറന്ന ലേഖക മഹാന്മാരാണ് അവസാനം ഞെട്ടിയത്... ഇന്ന് നടന്നത് നിശ്ചയമല്ല, നല്ലൊന്നാന്തരം കല്യാണം തന്നെയായിരുന്നു. അപ്പന്‍ ചത്താല്‍ പോലും സെന്‍സേഷന്‍ വല്ലതും കിട്ടുമോ എന്ന് നോക്കുന്ന ലേഖകന്മാര്‍ ഇനിയിപ്പോ എന്ത് ചെയ്യും? പ്രിഥ്വിരാജിനെ കൊന്നു കൊലവിളിക്കുക തന്നെ...
പ്രധാന പത്രങ്ങളുടെ ഓണ്‍ലൈന്‍ എഡീഷനുകളിലെല്ലാം വിവാഹ ഫോട്ടോയോടൊപ്പം കൊടുത്ത വാര്‍ത്തകളില്‍ പായസത്തില്‍ ഉപ്പു വാരിയിട്ട പ്രതീതി.
ഇത് മനോരമ... 
ഏതു വായനക്കാര്‍ ചോദിച്ചു? ഏതു ജനങ്ങള്‍ പറയുന്നു? പ്രിഥ്വിരാജ് കോലാഹലമുണ്ടാക്കിയത്രേ.. കഷ്ടം. ഒരു കോലാഹലവും ഇല്ലാതെ ഒരു കുടുംബ പരിപാടി മാത്രമായി തന്റെ വിവാഹം നടത്താന്‍ ആ നടനും കുടുംബവും തീരുമാനിച്ചപ്പോള്‍ വലിഞ്ഞു കയറി കണ്ട ഊഹാപോഹങ്ങളെല്ലാം പ്രചരിപ്പിച്ച്, ഒടുവില്‍ സ്വയം വിഡ്ഢികളായ ലേഖകന്മാര്‍ ഇത്രയ്ക്കു  തരം താഴണോ?
ഇത് സാക്ഷാല്‍ കൌമുദി..
തങ്ങളുടെ വിവാഹം രഹസ്യമായി നടത്തണോ പരസ്യമായി നടത്തണോ എന്ന് തീരുമാനിക്കുന്നത് വരനും വധുവും വീട്ടുകാരുമല്ലേ? ആരാധകരോ തങ്ങളുടെ നിരാശ ആരാധകരുടെ വായില്‍ വെച്ച് കൊടുക്കുന്ന ഈ ലേഖകരോ ആണോ? "കല്യാണം മുടക്കികളാര്?" എന്ന് പ്രിഥ്വിരാജിന്റെ അടുത്ത് നിന്നാണ് ലേഖകന്‍ ചോദിച്ചതെങ്കില്‍ തൊട്ടു കാണിക്കാന്‍ പറ്റിയില്ലെങ്കില്‍ തുപ്പിയെങ്കിലും കാണിക്കുമായിരുന്നു.
ഇത് മംഗളം...
വിഡ്ഢികളായത് ആരാണെന്ന് ഇപ്പോള്‍ ശരിക്കും വ്യക്തമായി. വിവാഹത്തില്‍ തള്ളിക്കയറി ഓസിനു സദ്യയും പറ്റിയാല്‍ കുറച്ചു ഗോസിപ്പും അടിച്ചു മാറ്റാമെന്ന് സ്വപ്നം കണ്ട വിഡ്ഢികള്‍ ഇനി എന്തൊക്കെ എഴുതിപ്പിടിപ്പിക്കുമോ ആവോ? സ്വന്തം സ്വകാര്യ ജീവിതം അങ്ങനെ 'പുല്ലു' പോലെ കാണാന്‍ എല്ലാവരും തയ്യാറാവണം എന്ന് നിര്‍ബന്ധമുണ്ടോ?
ദീപികയും ദേശാഭിമാനിയും മാധ്യമവും എല്ലാം - "ഇനി ഇതിപ്പോ വല്ല പടത്തിന്റെയും ഷൂട്ടിങ്ങാണോ, വീണ്ടും അബദ്ധം പറ്റാതെ നോക്കിക്കളയാം" എന്ന് കരുതി ആയിരിക്കും - വാര്‍ത്ത മാത്രം കൊടുത്തു നിര്‍ത്തി... മാതൃഭൂമിക്കാരനും.(മല്ലികാ സുകുമാരന്റെ മൊബൈല്‍ സ്വിച് ഓഫ്‌ ആക്കിയിരിക്കും, കല്യാണമൊക്കെ അല്ലെ?)
ഇനിയെങ്കിലും വല്ലവന്റെയും വീട്ടിലെ മറപ്പുരയുടെ ഓല പൊക്കാന്‍ പോകുന്ന രീതിയിലുള്ള മാധ്യമ പ്രവര്‍ത്തനം നടത്താന്‍ പോകുമ്പോള്‍ ഒന്ന് രണ്ടു കാര്യങ്ങളെങ്കിലും ഓര്‍ത്താല്‍ നന്ന്... ഈ കല്യാണം, മരണം എന്നൊക്കെ പറയുന്നത് ഓരോരുത്തരുടെ കുടുംബങ്ങളിലെ സന്തോഷവും ദുഖവുമൊക്കെ പങ്കിടാനുള്ള തികച്ചും സ്വകാര്യമായ അവസരങ്ങളാണ്. അവരെ അവരുടെ പാട്ടിനു വിടുക. തങ്ങളുടെ വലയില്‍ വീഴാന്‍ നിന്ന് തന്നില്ല എന്ന് കരുതി ആരെയെങ്കിലും പ്രതികാര മനോഭാവത്തോടെ താറടിക്കുന്നത് തരം താണ മാധ്യമ പ്രവര്‍ത്തനം എന്ന് മാത്രമേ കാണാനാകൂ.. അത് കൊണ്ട്, നാളെ ഹോട്ടല്‍ ലെ മെറിഡിയന്റെ അടുത്തൊന്നും പോയി ചുറ്റിത്തിരിയണ്ട... വിളിച്ചാല്‍ പോയി വല്ലതും ഞണ്ണ്.. അല്ലെങ്കില്‍ വീട്ടില്‍ കിടന്നുറങ്ങ്‌...
വാല്‍:
പ്രിഥ്വിരാജ് ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതാ.. പാമ്പുകളെയാണ്  നോവിച്ചു വിട്ടിരിക്കുന്നത്.. മധുവിധു ആഘോഷിച്ചു തുടങ്ങുമ്പോഴെ തുടങ്ങും വാര്‍ത്തകള്‍ വരാന്‍... "പ്രിഥ്വിരാജ് വിവാഹമോചനത്തിലേക്ക്" എന്ന്. കെട്ട്യോള്‍  അതെ ഫീല്‍ഡിലാണെങ്കിലും ഇത് പോലെ തറ പരിപാടി വലിയ പരിചയം ഉണ്ടാവാന്‍ സാധ്യത ഇല്ലാത്തത് കൊണ്ട് ഒന്ന് മുന്‍കൂട്ടി പറഞ്ഞു കൊടുക്കുന്നത് നന്ന്. 

April 24, 2011

ദൈവത്തിനും മരണമുണ്ട്...!?!?

അങ്ങനെ ഇന്ത്യയുടെ ആദ്യ ഔദ്യോഗിക ആള്‍ ദൈവം തന്റെ എല്ലാ മന്ത്ര - തന്ത്ര സിദ്ധികളും മറന്നു വെന്റിലെറ്ററില്‍ കിടന്നു ഒടുവില്‍ ദേഹവിയോഗം ചെയ്തു. 96 വയസ്സുവരെ ജീവിക്കും എന്നായിരുന്നു സ്വയം നടത്തിയ പ്രവചനം. പത്തു പന്ത്രണ്ടു കൊല്ലം മുമ്പ് മരിച്ചതിനു ആരാധക ലക്ഷങ്ങള്‍ക്ക് മുന്നില്‍ ദൈവത്തിന്റെ സെക്രട്ടറിമാര്‍  എന്ന് വേണമെങ്കില്‍ വിളിക്കാവുന്ന സത്യസായി ട്രസ്റ്റിന്റെ ഭാരവാഹികള്‍ - അതായത് നാല്‍പ്പതിനായിരം കോടിയുടെ ഭാവി അവകാശികള്‍ - എന്തെങ്കിലും ന്യായീകരണം കണ്ടെത്തുമായിരിക്കും. എന്തായാലും ആള്‍ദൈവം വിചാരിച്ചാല്‍ ദൈവമാകാന്‍ പറ്റില്ലെന്ന് എവിടെയെങ്കിലും വേഷം കെട്ടി ആരെങ്കിലും ഇരിക്കുമ്പോളേക്കും കാല്‍ക്കല്‍ പോയി വീഴുന്ന ഭക്തശിരോമണികള്‍ ഇനിയെങ്കിലും മനസ്സിലാക്കിയാല്‍ നല്ലത്.
മരിച്ചവരെ വെറുതെ വിടണമെന്നും സായിബാബ നടത്തിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മാത്രം നോക്കുക എന്നും ഇപ്പോള്‍ കുറേപ്പേര്‍ ബ്ലോഗുകളായും കമന്റുകളായും എഴുതി വിടുന്നുണ്ട്. ഈ പറയുന്ന ആരെങ്കിലും ഒരു സുപ്രഭാതത്തില്‍ കുറേപ്പേരെ സഹായിക്കാന്‍ പോകുകയാണെന്നും പാവങ്ങളെ ചികിത്സിക്കാന്‍ ആശുപത്രി തുടങ്ങാന്‍ പോകുകയാണെന്നും പ്രഖ്യാപിച്ചാല്‍ ആരെങ്കിലും കൊണ്ട് വന്നു തരുമോ ഒറ്റ ചില്ലിക്കാശ് ? കള്ളന്മാരെന്ന് എല്ലാവരും മുദ്ര കുത്തിയിട്ടുള്ള രാഷ്ട്രീയക്കാര്‍ പോലും അങ്ങനെ പറയാറില്ല. കാരണം അവര്‍ക്കറിയാം തങ്ങളുടെ സഹജീവികളെ... നൂറില്‍ ഒരാള്‍ പോലും ഉണ്ടാകില്ല യാതൊരു സ്വാര്‍ത്ഥ താല്‍പ്പര്യങ്ങളും ഇല്ലാതെ, കഷ്ടപ്പെടുന്നവനെ സഹായിക്കാന്‍ നല്ല മനസ്സ് കാണിക്കുന്നവര്‍. അപ്പോള്‍ അതിനൊരു മറ വേണം. ഏറ്റവും നല്ല മറ ഭക്തിയുടേത് തന്നെയാണെന്ന് അറിയാത്തവര്‍ ഇന്ന് ഇന്ത്യയില്‍ ആരും തന്നെ ഉണ്ടാവില്ല. അത് കൊണ്ട് തന്നെ ഇന്ന് ഇന്ത്യയുടെ "നമ്പര്‍ 1" വ്യവസായമായി ഭക്തി മാറിയിരിക്കുന്നു... ആള്‍ദൈവങ്ങളുടെ ആശ്രമങ്ങളായാലും ഒറിജിനല്‍ ദൈവങ്ങളുടെ അമ്പലങ്ങളായാലും സ്വര്‍ണക്കുരിശു മുതല്‍ മുടി വരെ സൂക്ഷിച്ച പള്ളികളായാലും. 
ആള്‍ദൈവങ്ങള്‍ എവിടെയും ഒരിക്കലും ഉണ്ടാകുന്നതല്ല, ഉണ്ടാക്കപ്പെടുന്നതാണ്. എവിടെ ആള്‍ദൈവങ്ങള്‍ പ്രത്യക്ഷപ്പെട്ടാലും പരികര്‍മ്മികളും സില്ബന്ദികളുമായി കുറേപ്പേര്‍ ഉടന്‍ തന്നെ കൂട്ടിനെത്തും. 'ദൈവം' വേഷം കെട്ടി ഇരുന്നു കൊടുത്താല്‍ മാത്രം മതി, ബാക്കി കാര്യങ്ങളൊക്കെ ഈ അനുചരവൃന്ദം നോക്കിക്കൊള്ളും. പണപ്പിരിവ് മുതല്‍ അത് വേണ്ട മാതിരി നടക്കാഞ്ഞാലും വരുന്ന പണം സൂക്ഷിക്കാന്‍ സ്ഥലമില്ലാഞ്ഞാലും ഒരുപോലെ നടത്താവുന്ന പരിപാടിയായ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളായാലും. പലപ്പോഴും ഇവര്‍ വലിക്കുന്ന ചരടിലെ ചലനങ്ങള്‍ക്കനുസരിച്ച് ആടാന്‍ വിധിക്കപ്പെടുന്ന പാവകള്‍ മാത്രമായി തീരുന്നു പല ആള്‍ ദൈവങ്ങളും. അതിന്റെ ഇരയായി ജീവന്‍ നല്‍കേണ്ടി വന്ന ദിവ്യാജോഷിയെ പോലുള്ളവരും നിരവധി. ഇന്നലെ വരെ തെരുവ് ഗുണ്ട ആയവനും മയക്കുമരുന്നിനടിമയായവനും വഴിയിലൂടെ തെണ്ടി നടന്നവനും "ബോധോദയം" വന്നാല്‍ അല്ലെങ്കില്‍ വരുത്തിയാല്‍ പിന്നെ ഈ ചരടുവലിക്കാരുടെ കയ്യില്‍ കിടന്നു ദൈവം കളിക്കാം... ആരും ചോദിക്കില്ല, എന്ത് പെണ്‍വാണിഭം നടത്തിയാലും ബ്ലു ഫിലിം ഉണ്ടാക്കിയാലും ഭക്തനടിമാരുമായി കാമകേളി നടത്തിയാലും തോക്ക് ചൂണ്ടിയാലും കോടികളുടെ നികുതി വെട്ടിപ്പ് നടത്തിയാലും.
ആള്‍ദൈവങ്ങള്‍ നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സേവനത്തിന്റെയും നിറ-മത-രാഷ്ട്രീയ ഭേദമില്ലായ്മയുടെയും പാരമ്യം കാണുന്നവരോട് ഒരു വാക്ക്. ഭക്തിയുടെയും മന്ത്രത്തിന്റെയും അത്ഭുതങ്ങളുടെയും ചട്ടക്കൂടുകളില്‍ നില്ക്കുന്നതുകൊണ്ട് മാത്രമാണ് അവര്‍ക്ക് സമൂഹത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റാനും അതുവഴി വന്‍ സാമ്പത്തിക സ്രോതസ്സായി മാറി വളരെയധികം ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്താനും കഴിയുന്നത്. വിഭൂതി എടുക്കുന്നതുള്‍പ്പെടെയുള്ള മാജിക്കുകള്‍ കയ്യിലുള്ളത് കൊണ്ടുതന്നെയാണ് സായിബാബക്ക് ഇത്ര വലിയ ആരാധക (ഭക്ത?) സഞ്ചയത്തെ സൃഷ്ടിക്കാനും അവരിലൂടെ കോടികളുടെ ആസ്തി തന്റെ നിയന്ത്രണത്തിലുള്ള ട്രസ്റ്റിനു ഉണ്ടാക്കാനും അത് വഴി ആശുപത്രികളും മറ്റും സ്ഥാപിക്കാനും കഴിഞ്ഞത്. കാവിയും മുടിയും വിഭൂതിയും ഇല്ലാത്ത ഒരു സാധാരണക്കാരനായിരുന്നു ബാബ എങ്കില്‍ ഇത് വല്ലതും  നടക്കുമായിരുന്നോ? പാവങ്ങളെ സഹായിക്കുന്നത് ആ സഹായത്തിന് ഉതകുന്ന പണം വന്ന വഴികളെ ന്യായീകരിക്കുമെങ്കില്‍ വീരപ്പന്‍ മുതല്‍ മുംബൈയിലെ അധോലോക നായകന്മാര്‍ വരെ ന്യായീകരിക്കപ്പെടേണ്ടവര്‍ തന്നെയല്ലേ? 
ചെറിയൊരു തീപ്പൊരി വീണാല്‍ പൊട്ടിത്തെറിക്കുന്ന 'ഭക്തി' എന്ന വെടിമരുന്നിന്റെ പിന്‍ബലമുള്ളത് കൊണ്ട് തന്നെ അത്യന്തം നിഗൂഡത പുലര്‍ത്തുന്നതായിരിക്കും ഇവരുടെ ആശ്രമങ്ങളെല്ലാം തന്നെ. സമൂഹത്തിലെ ഉന്നതന്മാരെല്ലാം ഭക്തരായി മാറിയാല്‍ - മന്ത്രിമാരും പോലീസുകാരും ജഡ്ജിമാരും സിനിമാക്കാരും കളിക്കാരും എല്ലാം കാലില്‍ വീഴുകയും മാറില്‍ കിടക്കുകയും കൂടെ ആടിപ്പാടുകയും ചെയ്യുമ്പോള്‍ - ആരെ പേടിക്കാന്‍? യാതൊരു കാര്യങ്ങളിലും സുതാര്യതയുടെ അംശം പിന്നെ പ്രതീക്ഷിക്കാന്‍ വയ്യല്ലോ. ആള്‍ ദൈവങ്ങളെ കൊല്ലാന്‍ ശ്രമിക്കുന്നവരെ ഭ്രാന്തന്മാരായി ചിത്രീകരിക്കാനോ കൊന്നുകളയാന്‍ തന്നെയോ പിന്നെ എന്തിനു മടിക്കണം? ആ കൊട്ടാരതുല്യമായ ആശ്രമങ്ങളിലെ അത്യന്തം നിഗൂഡതയുടെ ഇരുട്ട് നിറഞ്ഞ അകത്തളങ്ങളില്‍ അധിവസിക്കുന്ന ആത്മീയതയുടെ ഈ പുത്തന്‍ കാവല്‍ മാലാഖമാര്‍ക്ക് ഭക്തജനങ്ങള്‍ക്ക് എന്ത് ആശ്വാസമാണാവോ നല്‍കാന്‍ കഴിയുക... മാജിക്കുകളും സംഗീതത്തിന്റെ അകമ്പടിയോടെയുള്ള മാസ് ഹിപ്നോട്ടിസത്തിനു തുല്യമായ മയക്കലുകളുമല്ലാതെ.    
'ആള്‍ദൈവങ്ങളുടെ കാലശേഷം എന്ത്?' എന്നത് നാം ചോദിക്കേണ്ട സാഹചര്യം ഇന്ന് ഉണ്ടായിരിക്കുന്നു... ഇന്ന് ചാനലുകളില്‍ കണ്ടത് വെച്ച് നോക്കിയാല്‍ നാല്‍പ്പതിനായിരം കോടിയോളം ആസ്തി വരുന്ന ട്രസ്റ്റിന്റെ നായകത്വം ആര് വഹിക്കും എന്നത് തന്നെ തര്‍ക്ക വിഷയമായേക്കാം എന്നാണു മനസ്സിലാവുന്നത്. ചക്കരക്കുടത്തില്‍ കയ്യിട്ടാല്‍ ബാബ ഭക്തനായാലും നക്കാതെ വിടുമോ? ഇത് തന്നെയാണ് ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ പല ആള്‍ദൈവങ്ങളുടെയും കാര്യത്തില്‍ നാളെ സംഭവിക്കാന്‍ പോകുന്നത്. അവരുടെ പേരില്‍ ഉണ്ടാക്കപ്പെട്ട - അല്ലെങ്കില്‍ അവരെ വെച്ച് ചിലര്‍ ഉണ്ടാക്കിയ - കോടികളുടെ ആസ്തികള്‍ക്ക് ആ ചിലരും മറ്റു ചിലരും ചേര്‍ന്ന് കടിപിടി കൂടുന്നത് ഇല്ലാതാക്കാന്‍ ഇപ്പോഴേ ഒരു വില്‍പ്പത്രമോ ട്രസ്റ്റിന്റെ വ്യക്തമായ പിന്തുടര്‍ച്ചാവകാശമോ ഒക്കെ ഉണ്ടാക്കിയാല്‍ നല്ലത്. ആര്‍ക്ക് എന്ന് ചോദിച്ചാല്‍... ആര്‍ക്കൊക്കെയോ എന്നുത്തരം. എന്തായാലും മരണമില്ലാത്തവരല്ല ആള്‍ദൈവങ്ങള്‍ എന്ന് മനസ്സിലാക്കാനെങ്കിലും സായിബാബയുടെ മരണം ജനങ്ങളെ സഹായിച്ചെങ്കില്‍...
അതുകൊണ്ട് രണ്ടു സാധ്യതകളുണ്ട്...
1. ഇത്രയൊക്കെയേ ഉള്ളോ ഈ സംഭവം എന്ന് കരുതി കുറേപ്പേരൊക്കെ ഈ തട്ടിപ്പുകാരുടെ കാല്‍ക്കീഴില്‍ വീണ്‌ അലമുറയിടുന്നതും തലകുത്തിമറിയുന്നതും ഒഴിവായിക്കിട്ടിയേക്കാം.
2. സായിബാബയുടെ പിന്‍ഗാമിയെന്നു പറഞ്ഞു രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പലതരം 'മുടി'യന്മാരായ മാജിക്കുകാര്‍ മുളച്ചു പൊന്താനും നാല്‍പ്പതിനായിരം കോടിക്ക് വേണ്ടിയുള്ള അടി ക്രമസമാധാന പ്രശ്നവും നിയമപ്രശ്നവുമായി പരിണമിക്കാനും അത് കണ്ട് യുക്തിവാദികളായ ദുഷ്ടമനസ്സുകള്‍ക്കു കൈകൊട്ടി ചിരിക്കാനും വകയുണ്ടായേക്കാം. ബാബ പ്രവചിച്ചത് 2030-ല്‍ പിന്ഗാമി വരുമെന്നാണെങ്കിലും മരണം പ്രവചിച്ചത് തെറ്റിയത് അവര്‍ക്കൊരു പിടിവള്ളി ആകാന്‍ സാധ്യതയുണ്ട്.
അപ്പൊ ഇനി അവരായി, അവരുടെ പാടായി...
വാല്‍:
പ്രിയനന്ദന്റെ പുതിയ ചിത്രം പുറത്തിറങ്ങാന്‍ പോകുന്ന സമയം എന്തായാലും നന്നായി. "ഭക്തജനങ്ങളുടെ ശ്രദ്ധക്ക്". ആള്‍ദൈവമായി മാറ്റപ്പെടുന്ന ഒരു സാധാരണക്കാരിയായ സ്ത്രീയുടെ കഥയാണത്രേ പ്രമേയം.  

April 22, 2011

അറുതിയുണ്ടാവട്ടെ... ഈ വിഷമഴക്ക്‌...

എന്‍ഡോസള്‍ഫാന്‍ എന്ന കാളകൂടവിഷം സൃഷ്ടിച്ച മഹാദുരന്തത്തിന്റെ ഇരയാകാനുള്ള നിര്‍ഭാഗ്യം നിങ്ങള്‍ക്ക് ഉണ്ടായിട്ടില്ലെങ്കില്‍...
ആ ദുരന്തം വിതച്ച സാമൂഹ്യ വിരുദ്ധ ശക്തികളുടെ അധമമായ വാണിജ്യ താല്പര്യങ്ങള്‍ക്കെതിരെ പ്രതികരിക്കാന്‍ കഴിവുള്ള ആരോഗ്യമുള്ള മനസ്സും ശരീരവും വാക്കും ലഭിച്ചു എന്ന മഹാഭാഗ്യം നിങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്...

പ്രതികരിക്കുക...
തോളോട് തോള്‍ ചേര്‍ന്ന് പടപൊരുതുക...


ഇവര്‍ നമ്മുടെ ആരുമല്ലായിരിക്കാം...
പക്ഷെ ഇവര്‍ക്കും ഉണ്ടായിരുന്നു നമ്മുടേത്‌ പോലെ ഒരു നല്ല ഭാവി... അതില്ലാതാക്കിയവര്‍ക്കെതിരെ ഒന്ന് വിരല്‍ ഉയര്‍ത്താന്‍ പോലും കഴിവില്ലാത്ത ഈ പാഴ്ജന്മങ്ങള്‍ ഇന്ന് നമ്മുടെ കണ്മുന്നില്‍ എരിഞ്ഞില്ലാതാകുമ്പോള്‍ നാം മറക്കാതിരിക്കുക..
അവരും ഈ ഭൂമിയുടെ അവകാശികളെന്ന്.. ഈ മുഖങ്ങള്‍ക്കു തുടര്‍ച്ച ഇല്ലാതാക്കാന്‍...
ഇനിയും ദുരന്തങ്ങളുടെ പെരുമഴ കേരളത്തിന്റെ വടക്കേ അറ്റത്ത്‌ പെയ്യാതിരിക്കാന്‍...
മനുഷ്യന്‍ എന്ന പദത്തിന് പണം എന്ന പദത്തിന് താഴെ മാത്രം വിലകല്‍പ്പിച്ച കുത്തകകളെയും അവര്‍ക്ക് ചൂട്ടു പിടിക്കുന്ന അധികാരവര്‍ഗത്തെയും ഭാരത മണ്ണില്‍ നിന്ന് കെട്ടുകെട്ടിക്കുക...
എന്‍ഡോസള്‍ഫാന്‍ നിരോധിക്കുക.

ആധികാരികമായ വിവരങ്ങള്‍ക്ക്

April 18, 2011

തുഞ്ചന്‍ പറമ്പിലെ വിരുന്നുകാരും വീട്ടുകാരും

തുഞ്ചന്‍പറമ്പ് 
ബ്ലോഗേഴ്സ് 
മീറ്റില്‍ 
പങ്കെടുത്ത 
ബ്ലോഗര്‍മാരും 
അവരുടെ 
ബ്ലോഗുകളും...


മുഴുവനുമില്ല...
പലരും മൌസും കീബോര്‍ഡും മാത്രം തൊട്ടു പരിചയിച്ചു പേന പിടിക്കാന്‍ മറന്നെന്നു തോന്നുന്നു... ഉരല്‍... സോറി... "url" വായിക്കാന്‍ പറ്റുന്നില്ല. പിന്നെ കുറെ ബ്ലോഗര്‍മാര്‍ മനപൂര്‍വമോ അല്ലാതെയോ രജിസ്റ്റര്‍ ചെയ്യാന്‍ വിട്ടു പോയിട്ടുണ്ട്... ആ തിരക്കിനിടയില്‍ മറന്നതാകാം... അങ്ങനെയുള്ളവര്‍ ഈ പോസ്റ്റിനു താഴെ കമന്റായി ലിങ്ക് കൊടുത്താല്‍ അത് കൂടി ചേര്‍ക്കാം... 

പോട്ടം കൂടി ഇടണം എന്ന് കരുതിയതായിരുന്നു. അതൊക്കെ ആവശ്യത്തിനു പലയിടത്തായി ഉള്ളതുകൊണ്ട് ഈയുള്ളവന്‍ ആ കടും കൈക്ക് കൂടി മുതിരുന്നില്ല....

1. കൊട്ടോട്ടിക്കാരന്‍

കല്ലുവെച്ച നുണകള്‍

2. റെജി പുത്തന്‍പുരക്കല്‍

സ്പന്ദനം

3. നിലീനം

ദലമര്‍മ്മരങ്ങള്‍

4. ഷെരീഫ് കൊട്ടാരക്കര

ഷെരീഫ് കൊട്ടാരക്കര

5. ponmalakkaran | പൊന്മളക്കാരന്‍

നാട്ടുവര്‍ത്താനം

6. Sandeep Salim

Thoughts...Views...Dreams

7. ഈയോസ്

Peace

8. കോര്‍ക്കറസ്

കോര്‍ക്കറസ് ഓണ്‍ലൈന്‍

9. SHANAVAS

ആലപ്പുഴ പുരാണം

10. ഫെമിന ഫറൂഖ്

അക്ഷരഭൂമിക

11. reji joseph

മഴപ്പാട്ടുകൾ

12. റഫീക്ക് കിഴാറ്റൂര്‍

വിശ്വമാനവന്‍

13. മഹേഷ്‌ വിജയന്‍

ഇലച്ചാര്‍ത്തുകള്‍

14. Jishin.A.V

sardarjokesms

15. പാവത്താൻ

എന്റെ വിവരക്കേടുകൾ

16. Sandeep.A.K

പുകകണ്ണട

17. ബിഗു

ജല്പനങ്ങള്‍

18. Mohammed Shareef

A poor Student

19. ദിലീപ് നായര്‍

മത്താപ്പ്

20. ലീല എം ചന്ദ്രന്‍..

ജന്മസുകൃതം

21. ചന്ദ്രലീല

ചന്ദ്രലീല

22. Jithin C

പത്രക്കാരന്‍

23. കല്ലുവെച്ച നുണകള്‍

കല്ലുവെച്ച നുണകള്‍

24. പാലക്കാട്ടേട്ടന്‍

ഓര്‍മ്മത്തെറ്റു പോലെ...

25. C.K.Latheef

ഖുര്‍ആന്‍ വെളിച്ചം

26. Althaf Hussain.K

തൂലിക

27. Kormath 12

keralite

28. ഡോ.ആര്‍ .കെ.തിരൂര്‍

പഞ്ചാരഗുളിക

29. ജിക്കു|Jikku

സത്യാന്വേഷകന്‍

30. ജാബിര്‍ മുഹമ്മദ് മലബാരി

യാത്ര തുടരുന്നു...

31. കണ്ണന്‍ | Kannan

! lover of evenings | സായാഹ്നങ്ങളുടെ ഇഷ്ടക്കാരന്‍

32. ഉമേഷ്‌ പിലിക്കോട്

മഷിത്തണ്ട്

33. FAROOQUE MUHAMMAD

ചുരുള്‍

34. സുനിൽ കൃഷ്ണൻ(Sunil Krishnan)

കാണാമറയത്ത്

35. വാഴക്കോടന്‍ ‍// vazhakodan

...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍...

36. നന്ദു | naNdu | നന്ദു

എഴുത്തുകുത്തുകള്‍

37. Vineeth Sukumaran

വിനൂന്റെ ബ്ലോഗ്

38. khader patteppadam

നിലാവെളിച്ചം

39. ഹംസ

കൂട്ടുകാരന്‍

40. ശ്രീനാഥന്‍

സര്‍ഗ്ഗസാങ്കേതികം

41.കിങ്ങിണിക്കുട്ടി

! ശലഭച്ചിറകുകൾ പൊഴിയുന്ന ശിശിരത്തിൽ !

42. പ്രവീണ്‍ വട്ടപ്പറമ്പത്ത്

ശ്യാമം..

43. Manoraj

തേജസ്‌

44. ...sijEEsh...

madwithblack

45. നാമൂസ്

നാമൂസിന്റെ തൗദാരം

46. Dr.Jayan Damodaran

എന്റെ കഥകള്‍

47. ea jabbar

സംവാദം

48. rajankaruvarakundu

malayalapacha

49. അനാഗതശ്മശ്രു

അനാഗതശ്മശ്രു

50. Anees Hassan

ആയിരത്തിയൊന്നാംരാവ്

51. അനൂപ്‌ .ടി.എം

നാട്ടുവഴികള്‍

52. സുശീല്‍ കുമാര്‍ പി പി

ചാര്‍വാകം

53. കൂതറHashim

കൂതറ | കുക്കൂതറ

54. Shaji Mullookkaaran

ഇന്ദ്രധനുസ്സ്

55. എ ജെ

എ ജെ

56. ബിന്ദു കൃഷ്ണപ്രസാദ്

മനസ്സിന്റെ യാത്ര

57. ജയിംസ് സണ്ണി പാറ്റൂര്‍

പോക്കുവെയില്‍

58. അഞ്ജലി അനില്‍കുമാര്‍

മഞ്ഞുതുള്ളി

59. WAHAB KP

WAHAB'S VIEW

60. THABARAK RAHMAN

vazhiyambalathil oru poovu

61. ഇ.എ.സജിം തട്ടത്തുമല

വിശ്വമാനവികം

62. ജനാര്‍ദ്ദനന്‍.സി.എം

JANAVAATHIL-ജനവാതില്‍

63. ലുട്ടു

മലയാളം ബ്ലോഗ്‌ ടിപ്പുകള്‍

64. LATHEESH A K

ലഡുക്കുട്ടന്‍

65. Shamith tp

അന്തിക്കള്ള്

66. കുമാരന്‍ | kumaran

കുമാര സംഭവങ്ങള്‍

67. Shaji T.U

ചിത്രനിരീക്ഷണം

68. Majeed Alloor

allooram

69. moidu vanimel

ഭൂമിവാതുക്കല്‍

70. ശങ്കരനാരായണന്‍ മലപ്പുറം

sugathan

71. ERNADEXPRESS

ERNAD EXPRESS

72. ജലീല്‍ വൈരങ്കോട്‌

ഡോട്ട്‌ കോം വൈരങ്കോട്‌

73. മഞ്ഞുതുള്ളി (priyadharsini)

മഴനൂലില്‍ കൊരുത്ത മഞ്ഞുതുള്ളികള്‍

74. aisibi

ഐസിബിയും ചട്ടിക്കരിയും.

75. Mohamedkutty മുഹമ്മദുകുട്ടി

ഓര്‍മച്ചെപ്പ്.

76. യൂസുഫ്പ

മഴച്ചെല്ലം / മഴക്കൂട / മഴക്കീറ് / ശിലാലിഖിതങ്ങൾ

77. വി.മോഹനകൃഷ്ണന്‍

കാകപക്ഷം kaakapaksham ‍

78. hihs

vidyarangam

79. Areekkodan | അരീക്കോടന്‍

മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!!

80. Arunkumar Pookkom

Omb

81. bright

bright

82. history sir syed college

Dept. Of History, Sir Syed College

83. അതുല്യ

അതുല്യ :: atulya‍

84. kichu / കിച്ചു‍

അസ്മദീയം

85. നീസ വെള്ളൂര്‍

നിലാമഴകള്‍

86. Cartoonist

കേരള ഹ ഹ ഹ !

87. സജി

ഓര്‍മ്മ

88. നന്ദകുമാര്‍

നന്ദപര്‍വ്വം‍

89. ജാലി

"സദ്ഗമയ"‍

90. ശ്രീകുമാര്‍ മണിയംതുരുത്തില്‍

തെരുവ്‍

91. Najmal

RIGHT NEWS

92. Manu nellaya / മനു നെല്ലായ.

മനു സ്മൃതികള്‍....

93. Sankar

നോട്ടം

94. കുഞ്ഞമ്മദ്

കാവ്യലോകം

95. പ്രയാണ്‍

Marunadan Prayan

96. ഫാറൂഖ് ബക്കര്‍

വിചാരം

97. Neena Sabarish

കാവ്യതളിരുകള്‍

98. ലതികാ സുഭാഷ്

സൃഷ്ടി

99. മേൽപ്പത്തൂരാൻ

ഒളിയമ്പുകൾ

100. നിരക്ഷരൻ

നിരക്ഷരൻ

101. ജുവൈരിയ സലാം

തൂലിക

102. ഷാജന്‍ | Shajan

Retouch

103. Aisha Noura /ലുലു

എന്റെ കുത്തിവരകള്‍

104. സിയാന്‍

സിയാന്റെ ലോകം

105. സുബാന്‍വേങ്ങര

സുബാന്‍വേങ്ങര

106. SPICE

SPICE Kizhisseri

107. Solace Rose

Akshaya.Info

108. mksudhakaran

ORUMA, BEYPORE

109. Education Observer

Education Observer

110. ചാർ‌വാകൻ‌

അരളി

111. ജാനകി

ammuntekutty

112. ghssmp

ജി.എച്.എസ്.എസ്. മങ്കട പള്ളിപ്പുറം

113. സൈന്ധവം

സൈന്ധവം

114. Sneha

എഴുത്തുകുത്തുകള്‍

115. Vishnupriya.A.R

വൃന്ദാവനം

116. »¦മുഖ്‌താര്‍¦udarampoyil¦«

»¦mukthaRionism¦

117. മൈന

സര്‍പ്പഗന്ധി

118. SHAJEER

my world vision

വാല്‍:
ബ്ലോഗ്‌ മീറ്റില്‍ നിന്നും ആവേശം ഉള്‍ക്കൊണ്ടു പുതിയതായി ബ്ലോഗ്‌ തുടങ്ങിയവര്‍ ലിങ്ക് ഇവിടെ നല്‍കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു...

തുഞ്ചന്‍ പറമ്പ് ബ്ലോഗേര്‍സ് മീറ്റ്‌... വാര്‍ത്തകളിലൂടെ.

തേജസ്‌


ദേശാഭിമാനി 


മാധ്യമം 


മലയാള മനോരമ 


മാതൃഭൂമി 


മെട്രോ വാര്‍ത്ത 


സിറാജ് 


കേരള കൌമുദി 
 

April 12, 2011

അനോണികളുടെ ശ്രദ്ധക്ക്...

ന്റെ ബ്ലോഗില്‍ ഞാന്‍ എഴുതുന്ന രാഷ്ട്രീയ ലേഖനങ്ങള്‍ എനിക്ക് ശരിയെന്നു തോന്നുന്ന കാര്യങ്ങളാണ്, ഞാന്‍ വിശ്വസിക്കുന്ന പ്രസ്ഥാനത്തെ വിജയിപ്പിക്കുന്നതിനുള്ള കാര്യങ്ങളാണ് അവ. മറ്റു രാഷ്ട്രീയപ്പാര്‍ട്ടികളില്‍ വിശ്വസിക്കുന്നവര്‍ക്ക് അതിനോട് എങ്ങനെയായാലും യോജിക്കാന്‍ കഴിയില്ല, അവര്‍ എഴുതുന്നതിനോട് എനിക്ക് യോജിക്കാന്‍ കഴിയാത്ത പോലെ. എന്റെ പോസ്റ്റുകള്‍ വായിക്കേണ്ടവര്‍ക്ക് വായിക്കാം, വേണ്ടാത്തവര്‍ക്ക് വായിക്കാതിരിക്കുകയോ വിയോജിപ്പ് സഭ്യമായ ഭാഷയില്‍ എഴുതുകയോ ചെയ്യാം. ഇതൊക്കെ അച്ഛനും അമ്മയും സംസ്കാരമുള്ളവരാണെങ്കില്‍, അവര്‍ മക്കളെ വളര്‍ത്തിയത്‌ മാന്യമായാണെങ്കില്‍ മാത്രം നടക്കുന്ന കാര്യങ്ങളാണ്. അല്ലാത്ത ചുറ്റുപാടില്‍ വളര്‍ന്നവര്‍ക്കും അവര്‍ നേതൃത്വം കൊടുക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളില്‍ വിശ്വസിക്കുന്നവര്‍ക്കും മുഖം മറച്ചു വെച്ച് തെറി പറയാനും വീട്ടിലുള്ളവരെ വിളിക്കുന്നത്‌ പോലെ രചയിതാവിനെയും വിളിക്കാനും മാത്രമേ കഴിയൂ... എന്റെ ബ്ലോഗില്‍ വന്നു അനോണിയായി ഇടുന്ന തെറിളൊന്നും ഞാന്‍ നീക്കം ചെയ്യുന്നില്ല. അതവിടെ കിടക്കട്ടെ,.. തരം  താണ രീതിയില്‍ മാത്രം ചിന്തിക്കാനും പ്രവര്‍ത്തിക്കാനും അറിയാവുന്ന ലീഗുകാരന്റെയും കോണ്‍ഗ്രസ്സുകാരന്റെയും സംസ്കാരത്തിന് ഉത്തമോദാഹരണമായി. അവ വായിച്ച് ഒരാളെങ്കിലും യു.ഡി.എഫ് വിരോധിയായാല്‍ ഞാന്‍ ധന്യനായി.
ഈ പോസ്റ്റിനു താഴെ പുതിയ തെറികള്‍ അടങ്ങിയ ആയിരമായിരം കമന്റുകള്‍ ക്ഷണിച്ചു കൊള്ളുന്നു. അനോണികള്‍ക്കും അനോണിയായി അഭിനയിക്കുന്നവര്‍ക്കും സുസ്വാഗതം. പെട്ടെന്ന് വേണം. നാളെ തെരഞ്ഞെടുപ്പാണ്. തെറി വായിച്ചു ബുദ്ധിയുദിച്ച ആരെങ്കിലും എല്‍.ഡി.എഫിന് ഒരു വോട്ടെങ്കിലും അധികം ചെയ്താലോ? അത് കൊണ്ട് പെട്ടെന്ന് വരട്ടെ തെറിയഭിഷേകം.

April 10, 2011

യു.ഡി.എഫെ, ആരാണ് വര്‍ഗീയവാദി?

എന്റെ വീടിനടുത്ത് യു.ഡി.എഫുകാര്‍ വെച്ച ബോര്‍ഡാണ് ഇത്. കേരളമൊട്ടാകെ അവര്‍ നടത്തുന്ന വ്യാജപ്രചാരണങ്ങള്‍ക്കും കപടനാടകങ്ങള്‍ക്കും വര്‍ഗീയ പ്രചാരണത്തിനും ഉത്തമോദാഹരണം. തവനൂര്‍ മണ്ഡലത്തിലെ എല്‍.ഡി.എഫ്. സ്വതന്ത്ര സ്ഥാനാര്‍ഥിയായ ഡോ.കെ.ടി.ജലീലിനെതിരെ വില കുറഞ്ഞ രീതിയിലുള്ള രീതിയിലുള്ള പ്രചാരണങ്ങളാണ് യു.ഡി.എഫ്. അഴിച്ചുവിടുന്നത്. ഹിന്ദുക്കള്‍ ഭൂരിപക്ഷമുള്ള പ്രദേശങ്ങളില്‍ പലയിടത്തും ഇതുപോലെ ജലീലിനെ വര്‍ഗീയ വാദിയായി ചിത്രീകരിച്ചുകൊണ്ടുള്ള ബോര്‍ഡുകള്‍ വെച്ചിട്ടുണ്ട്.
അവരോട് ഒരു ചോദ്യം...
ആരാണ് വര്‍ഗീയവാദി?
കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിലും തിരുനാവായ നാവാമുകുന്ദ ക്ഷേത്രത്തിലും തീര്‍ഥാടകര്‍ക്കായി വിശ്രമമന്ദിരം പണി കഴിപ്പിച്ച,
തിരുന്നാവായ ക്ഷേത്രത്തില്‍ ബലിതര്‍പ്പണത്തിനായി 45 ലക്ഷം രൂപ ചെലവില്‍ പുതിയ കടവ് നിര്‍മ്മിക്കുന്നതിന് അനുമതി നല്കിപ്പിച്ച,
മേല്‍പ്പത്തൂര്‍ ഇല്ലത്ത് സ്മാരക പുനരുദ്ധാരണം നടത്തി, ഗവേഷണകേന്ദ്രം തുടങ്ങാനുള്ള നടപടികള്‍ സ്വീകരിച്ച,
മാമാങ്ക സ്മാരകങ്ങള്‍ സംരക്ഷിക്കാന്‍ നടപടി എടുത്ത,
കുറ്റിപ്പുറം മണ്ഡലം 50 വര്‍ഷം കൊണ്ട് കാണാതിരുന്ന വികസനം അഞ്ചു വര്‍ഷം കൊണ്ട് നടപ്പാക്കിയ...
ജനകീയ എം.എല്‍.എ. ഡോ.കെ.ടി.ജലീലോ?
അതോ...
സമുദായത്തിന്റെയും പ്രവാചകന്റെയും പേര് ദുരുപയോഗപ്പെടുത്തി,
അഴിമതിയും പെണ്ണുകേസും മൂടിവെക്കാന്‍ ശ്രമിച്ച്, 
സ്വന്തം പാര്‍ട്ടിയുടെ തലപ്പത്ത് ഫെവിക്കോള്‍ തേച്ച പോലെ ഒട്ടിപ്പിടിച്ചിരിക്കാന്‍ ശ്രമിക്കുന്ന,
പരാജയ ഭീതി മൂലം ഏറ്റവും സുരക്ഷിത മണ്ഡലം തെരഞ്ഞെടുത്ത്, 
തനിക്കെതിരെ പ്രചാരണത്തിന് വരുന്നവരെ അടിച്ചൊതുക്കി, 
പൊതുജനത്തെ കഴുതയാക്കുന്ന,
കേരളരാഷ്ട്രീയത്തിലെ മാലിന്യത്തിന്റെ മൂട് താങ്ങി സ്വയം നാറുന്ന കോണ്‍ഗ്രസ് നേതൃത്വമോ?
കെ.ടി.ജലീല്‍ വര്‍ഗീയവാദിയാണെന്നു പറയുന്ന ലീഗുകാര്‍ക്ക് ജലീലിന്റെ തന്നെ മറുപടി...
"ഞാന്‍ മുസ്ലിം യൂത്ത് ലീഗിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്നു... രണ്ടു തവണ. മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പറും വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനുമായിരുന്നു. ആ അവസരങ്ങളിലെല്ലാം എന്റെ പേര് പ്രഖ്യാപിച്ചത് ബഹുമാന്യനായ പാണക്കാട് സയ്യിദ് മുഹമ്മദാലി ശിഹാബ് തങ്ങളായിരുന്നു. വര്‍ഗീയവാദികളെയാണോ ശിഹാബ് തങ്ങള്‍ ഇത്തരം സ്ഥാനങ്ങളിലേക്ക് നിര്‍ദേശിക്കാറുള്ളതെന്നു എന്റെ ലീഗ് സുഹൃത്തുക്കള്‍ പറഞ്ഞാല്‍ നന്നായിരുന്നു."
(എടപ്പാളില്‍ നടന്ന വി.എസ്. പങ്കെടുത്ത എല്‍.ഡി.എഫ്. യോഗത്തില്‍ പറഞ്ഞത്) 
ആരെല്ലാം എന്തെല്ലാം ദുഷ്പ്രചാരണങ്ങള്‍ അഴിച്ചു വിട്ടാലും, 
സ്ത്രീപീഡകന്റെ അഹങ്കാരത്തിന് ചുട്ട മറുപടി നല്‍കി ലീഗില്‍ നിന്നും തലയുയര്‍ത്തിപ്പിടിച്ചു പുറത്തിറങ്ങി വന്ന്, 
ആ അഹങ്കാരത്തെ കുറ്റിപ്പുറത്തിന്റെ മണ്ണില്‍ തറപറ്റിച്ച, 
കോടികള്‍ ചെലവാക്കി നടത്തിയ വികസനങ്ങളുടെ പരമ്പര കൊണ്ട് കുറ്റിപ്പുറത്തിന്റെ മുഖച്ഛായ മാറ്റിയ...
ആദര്‍ശ രാഷ്ട്രീയത്തിന്റെ പ്രതീകം ഡോ.കെ.ടി.ജലീല്‍ തന്നെയാവും തവനൂരിന്റെ ആദ്യ എം.എല്‍.എ.
അദ്ദേഹത്തെ ഗ്യാസ് സിലിണ്ടര്‍ അടയാളത്തില്‍ വോട്ടു രേഖപ്പെടുത്തി വിജയിപ്പിക്കുക.

April 09, 2011

ശ്രീമതി.ലതികയുടെ അവസാന അടവും പൊളിഞ്ഞു...


വി.എസ്സിന്റെ പരാമര്‍ശത്തില്‍ എതിര്‍ സ്ഥാനാര്‍ഥിയെ പറ്റി യാതൊരു മോശമായ സൂചനയും ഇല്ലെന്നു കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്‍. 
ആ പരാതി തള്ളി...തള്ളി...തള്ളി...
അതും സ്വാഹ..
ഒന്ന് പ്രശസ്തയാകാന്‍ പറ്റിയത് മാത്രം മെച്ചം.
ബ്ലോഗറെ ജയിപ്പിക്കാന്‍ തലകുത്തി മറിയുന്ന ബ്ലോഗ്‌ പുലികളുടെ ശ്രദ്ധക്ക്...  
 സ്വന്തം ഇഷ്ടക്കാരെ മാത്രം ബ്ലോഗര്‍ എന്ന് പറഞ്ഞു പരിചയപ്പെടുത്തുന്നത് പച്ചയായ രാഷ്ട്രീയ പ്രവര്‍ത്തനം മാത്രമാണ്. ബ്ലോഗര്‍മാര്‍ മുഴുവന്‍ ബ്ലോഗര്‍മാര്‍ക്ക് മാത്രം വോട്ടു ചെയ്യും എന്ന മഹത്തായ സങ്കല്പം നടക്കും എന്ന് കരുതി നിങ്ങള്‍ കാത്തിരുന്നോളൂ.. അത് ജാതി മത സംഘടനകള്‍ തെരഞ്ഞെടുപ്പു സമയത്ത് പ്രഖ്യാപിക്കുന്ന പിന്തുണ പോലെ മാത്രമേ കാണാന്‍ കഴിയൂ.. സ.വി.എസ്‌. ജയിക്കണം എന്നത് കേരള ജനതയുടെ  ആവശ്യമാണ്‌, ആഗ്രഹമാണ്,  തീരുമാനമാണ്. പണം കെട്ടിവെക്കുന്നതില്‍ കെട്ടുകാഴ്ചയും നിഴല്‍ നാടകവും അഭിനയവും നടത്തിയാലും പറയാത്ത കാര്യം പറഞ്ഞെന്നു പരദൂഷണം പറഞ്ഞാലുമൊന്നും   അത് മാറ്റാന്‍ ശ്രീമതി ലതികക്കും പറ്റില്ല,  അഴിമതിയുടെ സെപ്റ്റിക് ടാങ്കില്‍ വീണു കൈയും കാലും ഇട്ടടിക്കുന്ന അവരുടെ പാര്‍ട്ടിക്കും പറ്റില്ല, അവരെയൊക്കെ താങ്ങിക്കൊണ്ടു സ്വയം പരിഹാസ്യരാകുന്ന മൂന്നും നാലും ഏഴു മാത്രം എണ്ണം വരുന്ന നിങ്ങള്‍ക്കും പറ്റില്ല.
അതുകൊണ്ട്...
ഠിം..ഠിം..
പോട്ടെ...വണ്ടി പോട്ടെ...

April 07, 2011

ലതികാ സുഭാഷ് പത്തായത്തിലുമില്ല...

കേവലം ദിവസങ്ങള്‍ക്കുള്ളില്‍ വി.എസ്. മുഖ്യധാരാ മാധ്യമങ്ങള്‍ക്കും മുഖ്യധാരാ(?) ബ്ലോഗര്‍മാര്‍ക്കും സ്ത്രീവിരോധിയായി. സി.പി.എമ്മില്‍ നിന്നും ഇപ്പോള്‍ പുറത്തിറങ്ങി വരും എന്ന് പൂതിപ്പെട്ടു കണ്ണിലെണ്ണയൊഴിച്ചിരുന്ന പേനയുന്തല്‍ തൊഴിലാളികള്‍ക്ക് വി.എസ്സിന്റെ ശക്തമായ നേതൃത്വത്തില്‍ എല്‍.ഡി.എഫ്. ഭരണതുടര്ച്ചയിലേക്ക് അടുത്തപ്പോള്‍ കൃമികടി സഹിക്കാതായിരിക്കുന്നു. അസഹ്യമായ ചൊറിച്ചില്‍ മൂലം ഞെളിപിരി കൊള്ളുന്ന ഇക്കൂട്ടര്‍ക്ക് ഇപ്പോള്‍ വി.എസ്. തൊട്ടതും പറഞ്ഞതും നോക്കിയതും എല്ലാം കുറ്റം.
ലതികാ സുഭാഷ് മലമ്പുഴയില്‍ മത്സരിക്കുന്നു എന്നറിഞ്ഞത് മുതല്‍ കുറെ ബ്ലോഗ്‌ പുലികള്‍ അരയും തലയും മുറുക്കി രംഗത്തിറങ്ങിയിട്ടുണ്ട്, വി.എസ്സിനെ തോല്‍പ്പിക്കാന്‍. അല്ല, അറിയാഞ്ഞിട്ടു ചോദിക്കുകയാ... നിങ്ങളൊക്കെ ആരാ? നമ്മള്‍ കുറച്ചു ബ്ലോഗര്‍മാരൊന്നുമല്ല വി.എസ്സിനെ ജയിപ്പിക്കുന്നതും തോല്‍പ്പിക്കുന്നതും. മലയാളത്തില്‍ ഉണ്ടെന്നു പറയുന്ന മുപ്പത്തി മുക്കോടി ബ്ലോഗര്‍മാരില്‍ മലമ്പുഴയിലെ വോട്ടര്‍മാര്‍ എത്ര? വല്ല പിടിയും ഉണ്ടോ? പ്രവാസി വോട്ടു ചേര്‍ക്കാന്‍ അവസരം കിട്ടിയിട്ട് മലയാളത്തിലെ പ്രവാസി ബ്ലോഗര്‍മാരില്‍ എത്ര പേര്‍ വോട്ടു ചേര്‍ത്തു? എത്ര പേര്‍ ചെയ്യും വോട്ട്? കേരളത്തിലെ വോട്ടര്‍മാരായ സാധാരണക്കാരില്‍, പോട്ടെ, മലമ്പുഴയില്‍, എത്ര പേരുണ്ട് ബ്ലോഗ്‌ വായിക്കുന്നവര്‍? ഒരു ബ്ലോഗര്‍ ജയിച്ചു വന്നാല്‍ എന്താണ് പ്രത്യേകിച്ച് സംഭവിക്കാന്‍ പോകുന്നത്? യാതൊരു രാഷ്ട്രീയ പക്ഷ പാതവുമില്ലാത്ത നിഷ്പക്ഷയൊന്നും അല്ലല്ലോ ശ്രീമതി ലതികാ സുഭാഷ്? തന്റെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ജനങ്ങളുമായി സമ്പര്‍ക്കമുണ്ടാക്കാന്‍ അവരൊരു ബ്ലോഗും അങ്ങ് തുടങ്ങി. അത്രയല്ലേ ഉള്ളൂ? അതിനു "ബ്ലോഗര്‍ ജയിക്കണം, ബ്ലോഗര്‍ ജയിക്കണം" എന്ന് മുറവിളി കൂട്ടിയിട്ടു എന്ത് കാര്യം? കേരളത്തില്‍ ഇന്നുള്ളതില്‍ ഏറ്റവും ജനപിന്തുണയുള്ള രാഷ്ട്രീയ നേതാവ് എന്ന് നിസ്സംശയം പറയാവുന്ന, അഴിമതി വിരുദ്ധ പോരാട്ടങ്ങളിലും ചരിത്രം കുറിച്ച വികസനനയങ്ങളിലും ജനങ്ങളോടൊപ്പം നിന്ന വി.എസ്. ജയിച്ചാല്‍ ലഭിക്കുന്ന ഗുണങ്ങളില്‍ കൂടുതല്‍ എന്താണ് ലതികാ സുഭാഷ് ജയിച്ചാല്‍ കേരളത്തിന്‌ ലഭിക്കാന്‍ പോകുന്നത്? 
പിന്നെ ഇതിന്റെ മറുവശം. യു.ഡി.എഫിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി എന്ന് പറയപ്പെടുന്ന (ചെന്നിത്തല പറയാത്ത) ഉമ്മന്‍ ചാണ്ടിക്ക് എതിരെ മത്സരിക്കുന്ന സുജ സൂസന്‍ ജോര്‍ജിനും ഉണ്ട് ഒരു ബ്ലോഗ്‌.
http://sujathamanthanath.blogspot.com/
സ്വന്തം എഴുത്തിനെ രാഷ്ട്രീയ ലാഭത്തിനു വേണ്ടി ഉപയോഗപ്പെടുത്തുന്നില്ല എന്നതാണോ അവര്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്താന്‍ അവാര്‍ഡ് ബ്ലോഗറും ബൂലോക ബ്ലോഗറും ഇറങ്ങാത്തതിനു കാരണം? അതോ നിങ്ങളുടെ വലതു കണ്ണിനു മാത്രമേ കാഴ്ചയുള്ളോ?  
തെരഞ്ഞെടുപ്പിന് ഇറങ്ങിയത്‌ മുതല്‍ തുടങ്ങിയതാണ്‌ മലമ്പുഴയിലെ രാഷ്ട്രീയ ബ്ലോഗിനിയുടെയും കൂട്ടരുടെയും അന്തം വിട്ട പരാക്രമങ്ങള്‍. കിളിരൂരിലെ ശാരിയുടെ പിതാവിന്റെ കയ്യില്‍ നിന്നും കെട്ടി വെക്കാനുള്ള തുക വാങ്ങിയാണത്രേ പാലക്കാട്ടേക്ക് വണ്ടി (ഹെലിക്കോപ്ട്ടര്‍ ആയിരുന്നോ എന്നറിയില്ല) കയറിയത്. എന്തായിരുന്നു മാധ്യമങ്ങളിലെ ആഘോഷം! ശാരി എന്ന പെണ്‍കുട്ടി പീഡി പ്പിക്കപ്പെട്ടപ്പോള്‍ കേരളം ഭരിച്ച - ഒരു നടപടിയും അന്നെടുക്കാതെ ആ പെണ്‍കുട്ടിയുടെ മരണം വരുത്തി വെച്ച - ഐസ്ക്രീം കേസില്‍ വീണ്ടും പെട്ട കുഞ്ഞാലിക്കുട്ടിയെ അഭിനന്ദിച്ച - പി.ജെ.കുര്യനെയും പി.ജെ.ജോസഫിനെയും ഉണ്ണിത്താനെയും ഒന്നിച്ചു നിര്‍ത്തി യു.ഡി.എഫില്‍. കൈകൊട്ടിക്കളി നടത്തുന്ന -  ചാണ്ടിക്കെതിരെയായിരുന്നു ആ പണം വാങ്ങി മത്സരിക്കേണ്ടത്. നിരവധി പെണ്‍വാണിഭങ്ങളും  പീഡനങ്ങളും നടന്ന കേരളത്തില്‍ അപ്പോഴൊന്നും ഒരു പത്ര പ്രസ്താവന ഇറക്കാന്‍ പോലും ഈ സ്ത്രീസഹായ മാലാഖയെ കണ്ടില്ലല്ലോ? എന്തായാലും ഇന്ന് പണികിട്ടി. തന്നെ പറ്റിച്ചു നടത്തിയ രാഷ്ട്രീയ നാടകമാണ് അതെന്നു ശാരിയുടെ പിതാവ് തന്നെ പറഞ്ഞു. ഏതു രാഷ്ട്രീയക്കാരന്‍ വന്നാലും കൊടുക്കുന്ന പോലെ നൂറു രൂപ സംഭാവനയായി കൊടുത്തതല്ലാതെ കെട്ടിവെക്കാനുള്ള പണം താന്‍ നല്‍കിയില്ലെന്നും തന്റെ മകളുടെ മരണം രാഷ്ട്രീയ ലാഭത്തിനു വേണ്ടി ഉപയോഗിക്കരുതെന്നും ആ പിതാവ് വേദനയോടെ പറഞ്ഞു. എന്ത് പറയുന്നു "പെയ്ഡ് ബ്ലോഗുകളുടെ" മുതലാളിമാര്‍? നാടകം നടത്തിയത് പോട്ടെ, ശാരിയുടെ മകളെ വളര്‍ത്താന്‍ കഷ്ടപ്പെടുന്ന ആ മനുഷ്യന്റെ വീട്ടില്‍ പോയി സംഭാവന ചോദിച്ചതിനു തന്നെ ചവിട്ടിക്കൊല്ലണം ആ ഖദറിട്ട പിശാചുക്കളെ. 
പുതിയ വിവാദം അതിലും ഉഷാറാണ്. "പ്രശസ്ത" എന്ന് വിളിച്ചു അപമാനിച്ചത്രേ... ഹ..ഹ..ഹ.. പണ്ടൊരു ഹാജിയാര്‍ ദേഷ്യം വന്നപ്പോള്‍ ഒരു നമ്പൂരിയെ "പോത്തെ" എന്ന് വിളിച്ചപ്പോള്‍ തിരിച്ചു നമ്പൂരി "പപ്പടമേ" എന്ന് വിളിച്ച കഥ കേട്ടിട്ടുണ്ട്. "ഹാജിയാര്‍ അയാള്‍ തിന്നുന്ന വസ്തുവിന്റെ പേര് നമ്മെ വിളിച്ചപ്പോള്‍ നോം നോം തിന്നുന്ന വസ്തുവിന്റെ പേര് അയാളെയും വിളിച്ചു" എന്നായിരുന്നത്രേ നമ്പൂരിയുടെ വിശദീകരണം. അത് വെച്ച് നോക്കുമ്പോള്‍ ഈ "പ്രശസ്ത" എന്ന് പറയുന്നതൊക്കെ നല്ല മുട്ടന്‍ തെറി ആയിരിക്കണം. അല്ലെങ്കില്‍ ഭയങ്കര ബുദ്ധിയുള്ള കോണ്‍ഗ്രസ്സുകാരും അതിലും ഭയങ്കര ബുദ്ധിയുള്ള ബ്ലോഗര്‍മാരും ഇത്രയൊക്കെ പ്രശ്നമുണ്ടാക്കുമോ?
പണ്ടൊരു കുട്ടി അച്ഛനെ പിടിക്കാന്‍ വന്ന പോലീസുകാരോട് "അച്ഛന്‍ വീട്ടിലില്ല, പത്തായത്തിലുമില്ല" എന്ന് പറഞ്ഞ പോലെയായി ഈ സംഭവം. വി.എസ്.പറഞ്ഞത് ടി.വി.യില്‍ കണ്ടവര്‍ക്ക് പ്രത്യേകിച്ചൊന്നും തോന്നിയിരിക്കാന്‍ സാധ്യതയില്ല. എന്നാല്‍ ഈ പ്രശ്നം ഏറ്റെടുത്തു കേസും കൂട്ടവുമായി കൊഴുപ്പിച്ചപ്പോള്‍ എല്ലാവര്‍ക്കും തോന്നിക്കാണും "എന്തോ ഉണ്ടല്ലോ" എന്ന്. "ഒന്ന് ചീഞ്ഞാലെ മറ്റൊന്നിനു വളമാകൂ" എന്നാണല്ലോ. സ്വന്തം പാര്‍ട്ടി പ്രവര്‍ത്തക ഇത്തിരി ചീഞ്ഞു നാറിയാലും വേണ്ടിയില്ല, വി.എസ്സിനിട്ടു ഒരു പണി കൊടുക്കാം എന്ന് തീരുമാനിച്ചു തുനിഞ്ഞിറങ്ങിയ കോണ്‍ഗ്രസ്സുകാര്‍ക്കും അവര്‍ തീറ്റിപ്പോറ്റുന്ന മാധ്യമ - ബ്ലോഗ്‌ കൂലിയെഴുത്തുകാര്‍ക്കും  നാണവും മാനവും ഇല്ലാത്തതിന് വി.എസ്. എന്ത് പിഴച്ചു?
എന്തായാലും ഈ പ്രശ്നം - വി.എസ്സിന് ഇതൊരു പ്രശ്നമേ അല്ലെങ്കിലും യു.ഡി.എഫിന് ഇതൊക്കെ മാത്രമാണല്ലോ പ്രശ്നവും തെരഞ്ഞെടുപ്പു വിഷയവും - വി.എസ്സിനോ അദ്ദേഹത്തിന്റെ അനുയായികളായ ഈ നാട്ടിലെ സാധാരണക്കാര്‍ക്കോ യാതൊരു ബുദ്ധിമുട്ടും ഉണ്ടാക്കിയിട്ടില്ല എന്ന് മനസ്സിലാക്കാന്‍ ഇന്ന് മലപ്പുറം ജില്ലയില്‍ - കുഞ്ഞാലിക്കുട്ടി പടക്കിറങ്ങിയ വേങ്ങരയിലും തവനൂരിലും പെരിന്തല്‍മണ്ണയിലും നിലമ്പൂരിലും തിങ്ങിക്കൂടിയ ആയിരങ്ങളുടെ കണ്ഠങ്ങളില്‍ നിന്നുയര്‍ന്ന അഭിവാദ്യങ്ങള്‍ സൃഷ്ടിച്ച പ്രകമ്പനം മാത്രം മതി. മണിക്കൂറുകളോളം തവനൂര്‍ മണ്ഡലത്തിലെ എടപ്പാളില്‍ സ.വി.എസ്സിനായി കാത്തു നിന്ന ഈയുള്ളവനുള്‍പ്പെടെയുള്ള ആയിരക്കണക്കിന് പേരില്‍ വി.എസ്. എത്തിച്ചേര്‍ന്ന നിമിഷത്തില്‍ അലയടിച്ചുയര്‍ന്ന ആവേശത്തിന്റെ മലവെള്ളപ്പാച്ചിലില്‍ ഒലിച്ചു പോകാതിരിക്കാന്‍ ലതികാ സുഭാഷ് എന്ന ദുര്‍ബലമായ വള്ളിയില്‍ പിടിച്ചു നിന്നാലൊന്നും മതിയാകില്ല യു.ഡി.എഫെ...
വാല്‍:
ബ്ലോഗര്‍ കം സ്ഥാനാര്‍ഥിയുടെ ബ്ലോഗിലെ ഒരു കവിത

തോല്‍ക്കുമെന്നുറപ്പാണെങ്കിലും ഒരു സീറ്റ് കിട്ടിയത് നന്നായി.  
Related Posts Plugin for WordPress, Blogger...
എല്ലാ രോഗങ്ങള്‍ക്കുമുള്ള ഒറ്റമൂലി... സൗഹൃദം