ഒരു നിമിഷം...

"നിധിയല്ല, മുടിയല്ല, മതമല്ല പ്രശ്നം... എരിയുന്ന, പൊരിയുന്ന വയറാണ് പ്രശ്നം..."

January 17, 2010

ആ ഓട്ടം... (സെക്കന്റ് ഷോ ചരിതം-1)

ഞാന്‍ കോഴിക്കോട് ഹോമിയോ മെഡിക്കല്‍ കോളേജില്‍ പഠിച്ചിരുന്ന കാലം. സുഹൃത്ത്‌ പരിമളിനോടൊപ്പമാണ് ഒരു വൈകുന്നേരം ലാല്‍ജോസിന്റെ ചിത്രമായ "രണ്ടാം ഭാവം" കാണാന്‍ പുറപ്പെട്ടത്‌. ഏഴു മണിയുടെ ഷോ കഴിഞ്ഞു കൈരളിയില്‍ നിന്നും പുറത്തിറങ്ങുമ്പോള്‍ സമയം പത്തുമണി. മാനാഞ്ചിറക്കു പോയി ഹെഡ് പോസ്റ്റ്‌ ഓഫീസിനു മുന്നില്‍ നിന്ന് കാരപ്പറമ്പിലേക്ക് ബസ് കയറാനായി ഞങ്ങള്‍ കൈരളിക്കു സമീപത്തു നിന്ന് അശോക ഹോസ്പിടലിനു സമീപത്തെത്തുന്ന ഇടവഴിയിലൂടെ നടന്നു. കുറച്ചു പോയപ്പോള്‍ ഒരു സ്ത്രീ നില്‍ക്കുന്നത് കണ്ടു.

January 07, 2010

ബസ്സില്‍ കേട്ടത്

ബസ് സമരം മൂലം യാത്ര തല്‍ക്കാലത്തേക്ക് ഒഴിവാക്കിയ എല്ലാവരും ഒറ്റയടിക്ക് ബസ്സില്‍ കയറിയപ്പോള്‍ അസഹനീയമായിരുന്നു ഇന്ന് രാവിലെ ആ KSRTC ബസ്സിലെ തിരക്ക്. കണ്ടക്ടറും ഡ്രൈവെരും യാത്രകാരോട് മുന്നോട്ടു കയറി നില്‍ക്കാന്‍ തുടര്‍ച്ചയായി ആവശ്യപ്പെട്ടുകൊണ്ടിരുന്നു. പലരും കേട്ട ഭാവം നടിച്ചില്ല. സഹികെട്ട ഡ്രൈവറുടെ കമന്ട്... " പ്രൈവറ്റ് ബസ്സിലാണെങ്കില്‍ നിങ്ങളോടൊക്കെ ആരും പറയേണ്ടല്ലോ മുന്നോട്ടു കയറിനില്‍ക്കാന്‍. സ്ത്രീകളുടെ സീറ്റ് മുന്നിലാണല്ലോ. അതില്‍ പിന്നോട്ടിറക്കി നിര്‍ത്താനാണ് കഷ്ടപ്പാട്". പിന്നീടാരും പറയേണ്ടിവന്നില്ല മുന്നോട്ടു കയറിനില്‍ക്കാന്‍. പിന്നില്‍ പന്തുകളിക്കാനുള്ള സ്ഥലം ബാക്കി!

January 05, 2010

ജനദ്രോഹികള്‍

ഈ UDF കാരെ സമ്മതിക്കണം. ജനങ്ങളെ എത്ര ദ്രോഹിചിട്ടായാലും സര്‍ക്കാരിനിട്ടു പാര വെക്കണം എന്ന് മാത്രമാണ് അവരുടെ ആഗ്രഹം. ബസ് ചാര്‍ജ് എത്ര കൂടിയാലും മതിയാകാത്ത ബസ് മുതലാളിമാര്‍ അഞ്ചാം തീയതി മുതല്‍ അനിശ്ചിത കാല ബസ് സമരം തുടങ്ങുമെന്ന് മുന്‍പേ തന്നെ പറഞ്ഞതാണ്. ഇക്കാര്യം പത്രത്തില്‍ നിന്നെങ്കിലും UDF നേതാക്കള്‍ അറിയാതിരിക്കില്ലല്ലോ (പത്രം വായിക്കാരുണ്ടായിരിക്കും, കാരണം മുഖ്യധാരാ പത്രങ്ങളില്‍ മുഴുവന്‍ തങ്ങള്‍ക്കനുകുലമായ വാര്‍ത്തകളാണല്ലോ, വായിച്ചു കുളിര് കോരാമല്ലോ).

January 02, 2010

ആ മധുരസ്മരണകള്‍

പണ്ട് നമ്മുടെ ക്യാമ്പസില്‍ ഒരു സായിപ്പിന്‍റെ ബംഗ്ലാവുണ്ടായിരുന്നു... ഞങ്ങളതിനെ ഓള്‍ഡ്‌ ബ്ലോക്ക് എന്ന് വിളിച്ചു. അതിനു മുന്നില്‍ ചില്ലകള്‍ വിടര്‍ത്തി ഞങ്ങള്‍ക്കെല്ലാം തണലേകി നിന്നിരുന്നൊരു വയസ്സന്‍ മഴ മരവുമുണ്ടായിരുന്നു. ഞങ്ങളുടെ സായാഹ്നങ്ങള്‍ ആ സുരക്ഷിതത്വത്തിന് കീഴിലായിരുന്നു. ഞങ്ങള്‍ ചിരിച്ചതും കരഞ്ഞതും കലഹിച്ചതും ചൂടന്‍ ചര്‍ച്ചകള്‍ നടത്തിയതും പ്രണയിച്ചതും പിണങ്ങിയതും തമ്മിലടിച്ചതും രാഷ്ട്രീയ തന്ത്രങ്ങള്‍ മേനഞ്ഞതും സൌഹൃദത്തിന്‍റെ ഒരായിരം വസന്തങ്ങള്‍ വിരിയിച്ചതും ആ മടിയില്‍ തല വെച്ച് കൊണ്ടായിരുന്നു.
Related Posts Plugin for WordPress, Blogger...
എല്ലാ രോഗങ്ങള്‍ക്കുമുള്ള ഒറ്റമൂലി... സൗഹൃദം