ഒരു നിമിഷം...

"നിധിയല്ല, മുടിയല്ല, മതമല്ല പ്രശ്നം... എരിയുന്ന, പൊരിയുന്ന വയറാണ് പ്രശ്നം..."

January 05, 2010

ജനദ്രോഹികള്‍

ഈ UDF കാരെ സമ്മതിക്കണം. ജനങ്ങളെ എത്ര ദ്രോഹിചിട്ടായാലും സര്‍ക്കാരിനിട്ടു പാര വെക്കണം എന്ന് മാത്രമാണ് അവരുടെ ആഗ്രഹം. ബസ് ചാര്‍ജ് എത്ര കൂടിയാലും മതിയാകാത്ത ബസ് മുതലാളിമാര്‍ അഞ്ചാം തീയതി മുതല്‍ അനിശ്ചിത കാല ബസ് സമരം തുടങ്ങുമെന്ന് മുന്‍പേ തന്നെ പറഞ്ഞതാണ്. ഇക്കാര്യം പത്രത്തില്‍ നിന്നെങ്കിലും UDF നേതാക്കള്‍ അറിയാതിരിക്കില്ലല്ലോ (പത്രം വായിക്കാരുണ്ടായിരിക്കും, കാരണം മുഖ്യധാരാ പത്രങ്ങളില്‍ മുഴുവന്‍ തങ്ങള്‍ക്കനുകുലമായ വാര്‍ത്തകളാണല്ലോ, വായിച്ചു കുളിര് കോരാമല്ലോ).
ബസ് ചാര്‍ജ് കൂട്ടുന്നത് വിലക്കയറ്റവും ദാരിദ്ര്യവും കൊണ്ട് പൊറുതിമുട്ടുന്ന സാധാരണക്കാരന്‍റെ വയറ്റത്തടിക്കുന്ന നയമാണെന്ന് മനസ്സിലാക്കി അതിനെതിരായ തീരുമാനമെടുക്കാനാണ് LDF സര്‍ക്കാര്‍ ശ്രമിക്കുന്നത്. ബസ് സമരം കൊണ്ട് ജനങ്ങള്‍ക്ക്‌ ഉണ്ടാകുന്ന ബുദ്ധിമുട്ട് അല്പമെങ്കിലും കുറക്കാന്‍ കഴിയുക KSRTC സര്‍വീസ് നടതുന്നതിലൂടെയാണ്. എന്നാല്‍ ബസ് സമരം തുടങ്ങുന്ന ദിവസം തന്നെ KSRTC യിലെ UDF അനുകൂല തൊഴിലാളി സംഘടനകള്‍ സമരം പ്രഖ്യാപിച്ചത് ആരെ സഹായിക്കാനാണ്? എന്തായാലും ചെന്നിത്തലയും ഊമ്മെന്‍ ചാണ്ടിയും അറിയാതെ ആയിരിക്കില്ലല്ലോ ഈ സമരം. ബസ് സമരത്തിനിടയില്‍ ജനങ്ങള്‍ക്ക്‌ യാത്ര ചെയ്യാന്‍ KSRTC ബസ്സുകള്‍ പോലും ഇല്ലാതാക്കാന്‍ ശ്രമിച്ചതിനു അവര്‍ തന്നെ ജനങ്ങളോട് സമാധാനം പറയണം. KSRTC ഇല്ലാതാക്കുന്നതിലൂടെ ജനങ്ങളുടെ ബുദ്ധിമുട്ട് വര്‍ധിക്കുമ്പോള്‍ പെട്ടെന്ന് തന്നെ ബസ് ചാര്‍ജ് വര്‍ധിപ്പിച്ചു സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുമെന്ന വ്യാമോഹമാണോ ഇതിനു പിന്നില്‍? അങ്ങനെയാണെങ്കില്‍ രണ്ടുണ്ടല്ലോ കാര്യം .. കൂട്ടിയതിന്റെ പേരില്‍ സര്‍ക്കാരിനെ കുറ്റംപറയാം, ബസ് മുതലാളിമാരുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കുകയും ചെയ്യാം (തെരഞ്ഞെടുപ്പൊക്കെ വരാനുള്ളതല്ലേ, പിഴിയാമല്ലോ). തൊഴിലാളി സംഘടനയെ കൊണ്ട് ഹര്‍ത്താല്‍ നടത്തിച്ച BJP ആയിരിക്കും പ്രചോദനം.
എന്തായാലും ഒരു കാര്യത്തില്‍ ജനങ്ങള്‍ രക്ഷപ്പെട്ടു. UDF തൊഴിലാളി സംഘടനയില്‍ ആളില്ലാത്തത് കൊണ്ട് ഭൂരിപക്ഷം KSRTC ബസ്സുകളും ഓടി. ഇനിയിപ്പോ ചാര്‍ജ് കൂട്ടിയാലും മിണ്ടാതിരിക്കുന്നതാണ് UDF നു നല്ലത്. കാരണം ജനങ്ങളോടുള്ള അവരുടെ ആത്മാര്‍ഥത എത്രതോളമുന്ടെന്നു മനസ്സിലാക്കാന്‍ ഈ ഒരൊറ്റ കാരണം മതി.

No comments:

Related Posts Plugin for WordPress, Blogger...
എല്ലാ രോഗങ്ങള്‍ക്കുമുള്ള ഒറ്റമൂലി... സൗഹൃദം