പണ്ട് നമ്മുടെ ക്യാമ്പസില്‍ ഒരു സായിപ്പിന്‍റെ ബംഗ്ലാവുണ്ടായിരുന്നു... ഞങ്ങളതിനെ ഓള്‍ഡ് ബ്ലോക്ക് എന്ന് വിളിച്ചു. അതിനു മുന്നില്‍ ചില്ലകള്‍ വിടര്‍ത്തി ഞങ്ങള്‍ക്കെല്ലാം തണലേകി നിന്നിരുന്നൊരു വയസ്സന്‍ മഴ മരവുമുണ്ടായിരുന്നു. ഞങ്ങളുടെ സായാഹ്നങ്ങള്‍ ആ സുരക്ഷിതത്വത്തിന് കീഴിലായിരുന്നു. ഞങ്ങള്‍ ചിരിച്ചതും കരഞ്ഞതും കലഹിച്ചതും ചൂടന്‍ ചര്‍ച്ചകള്‍ നടത്തിയതും പ്രണയിച്ചതും പിണങ്ങിയതും തമ്മിലടിച്ചതും രാഷ്ട്രീയ തന്ത്രങ്ങള്‍ മേനഞ്ഞതും സൌഹൃദത്തിന്‍റെ ഒരായിരം വസന്തങ്ങള്‍ വിരിയിച്ചതും ആ മടിയില്‍ തല വെച്ച് കൊണ്ടായിരുന്നു.
ഇന്ന് ആ സ്വപ്നഭുമിയുടെ അവകാശികളായ നിങ്ങള്ക്ക് ഇതൊരു മുതശിക്കതയായിരിക്കാം. നിങ്ങള്‍ക്കുഹിക്കാന്‍ കഴിയുമോ ഞങ്ങളാ മഴമരത്തിന്‍റെ ചില്ലയില്‍ ഉഞ്ഞാലിട്ടു ക്ലാസ് കട്ട് ചെയ്തു വന്നിരുന്നു ആടിയത്? സന്ധ്യക്ക് ഞങ്ങള്‍ അവിടെ കരിയിലകള്‍ കൂട്ടി ക്യാമ്പ് ഫയര്‍ ഒരുക്കിയിരൂന്നു. ഇന്ന് ഇനിയൊരിക്കലും തിരിച്ചുകിട്ടാത്ത ആ സുന്ദര നിമിഷങ്ങലെക്കുരിചോര്‍ക്കുമ്പോള്‍ നിരവധി ഓര്‍മ്മകള്‍ മനസ്സിലേക്കൊടിയെതുന്നു. എല്ലാം ഇന്നോര്‍മ്മ മാത്രം. ഇന്നത്തെ പരന്നുകിടക്കുന്ന കോണ്ക്രീറ്റ് വനങ്ങള്‍ പണിതുയര്‍ത്താന്‍ മനസ്സിലെ വെളിച്ചം നഷ്ടപ്പെട്ട അധികാരികള്‍ ഞങ്ങളുടെ പ്രിയപ്പെട്ട മഴമരത്തിന്‍റെ വേരറുത്തു. ഓള്‍ഡ് ബ്ലോക്കിന്‍റെ അവസാനത്തെ തരിയും തകര്‍ത്തെറിഞ്ഞു. എങ്കിലും ആ മരമുതച്ചന്‍റെ മടിയില്‍ കിടന്നുറങ്ങിയ സുന്ദരനിമിഷങ്ങള്‍ ഇന്നും മോഹിപ്പിക്കുന്നു, ഒരിക്കല്‍ക്കുടി ആ തിരുമുറ്റതെതാന്‍. ഓള്‍ഡ് ബ്ലോക്കും മരവുമില്ലെങ്കിലും ഞങ്ങളിന്നും പലപ്പോഴും ക്ലിനിക് പോലും ഒഴിവാക്കി അങ്ങോട്റെതുന്നത് നല്‍കുന്ന പ്രലോഭനതാല്‍ മാത്രമാണ്. ജീവിതത്തിന്‍റെ വിലപ്പെട്ട ആറു വര്‍ഷങ്ങള്‍ ചെലവഴിച്ച, എന്നെ ഞാനാക്കിയ ഹോമിയോപ്പതിയുടെ ആ മഹത്തായ ഭുമിയിലെ ഓരോ മന്‍ തരിക്കും പുല്‍നാമ്പിനും മുന്നില്‍ എന്‍റെ പ്രണാമം. അതിന്റെ ഇന്നത്തെ അവകാശികളോട് ഒരു വാക്ക്. തണലും പച്ചപ്പും അവശേഷിട്ചിട്ടില്ലാത്ത ഇന്നത്തെ ക്യാമ്പസിന്റെ വരള്‍ച്ച നിങ്ങളുടെ മനസ്സിലേക്ക് പടരാന്‍ അനുവദിക്കാതിരിക്കുക.

No comments:
Post a Comment