ഒരു നിമിഷം...

"നിധിയല്ല, മുടിയല്ല, മതമല്ല പ്രശ്നം... എരിയുന്ന, പൊരിയുന്ന വയറാണ് പ്രശ്നം..."

May 13, 2011

കുഞ്ഞാലിക്കുട്ടിയെ മുഖ്യമന്ത്രി ആക്കണം.

നൂറെന്നും നൂറ്റിപ്പത്തെന്നും വീമ്പടിച്ച ഉടായിപ്പ് മുന്നണി അവസാനം എഴുപത്തി രണ്ടു സീറ്റുമായി കഷ്ടിച്ച് കടന്നു കൂടി. ഇനിയിപ്പോ മുഖ്യമന്ത്രി ആരായിരിക്കും എന്നാണല്ലോ അടുത്ത ചോദ്യം. ഈ "ഭയങ്കര" വിജയത്തിന്റെ പ്രായോജകര്‍ എന്ന അവകാശവാദം ഉന്നയിക്കാന്‍ കോണ്‍ഗ്രസ്സുകാര്‍ക്ക് എന്തായാലും പറ്റില്ല... ഉളുപ്പില്ലാത്തത് കൊണ്ട് അവര്‍ ചിലപ്പോള്‍ അതും അവകാശപ്പെടും എങ്കിലും. ആ അവകാശവാദവുമായി നായര്‍-ക്രിസ്ത്യന്‍-മുസ്ലിം സാമുദായിക-സമ്മര്‍ദ്ദ-സംഹാര ശക്തികള്‍ ഇപ്പോളെ അരയും തലയും പിന്നെ പ്രധാന ആയുധമായ നാവും മുറുക്കിയിട്ടുണ്ടാകും. വി.എസ്സിനെ മുഖ്യമന്ത്രി ആക്കാതിരിക്കാനും ചെന്നിത്തലയെ മുഖ്യമന്ത്രി ആക്കാനും "ശ്രമിക്കാന്‍ ശ്രമിച്ച" സുകുമാരന്‍ (നായരെന്നു ഉറപ്പിച്ചു പറയാന്‍ പറ്റില്ല. പണിക്കര്‍ക്ക് ചായ വാങ്ങിക്കൊടുക്കാന്‍ നിന്ന പയ്യന്‍ - എവിടുന്നോ വലിഞ്ഞുകയറി വന്നതാണത്രേ - ഒരു പ്രശസ്ത നായര്‍ തറവാട്ടിലെ പിഴച്ചു പെറ്റ കുലീന യുവതിയുടെ കൊച്ചിന്റെ തന്ത സ്ഥാനം ശിരസ്സിലാവാഹിച്ചു നിലയും വിലയും നേടി എന്ന് ക്രൈം ഭാഷ്യം) വി.എസ്സിന്റെ വര്‍ധിച്ച ഭൂരിപക്ഷവും ചെന്നിത്തലയന്റെ നേര്‍ത്ത ഭൂരിപക്ഷവും കണ്ടു "തല കുത്തി തറയില്‍ വീണു, തലയില്‍ മുഴ" എന്ന പാരഡി ഗാനത്തിന്റെ അവസ്ഥയിലായി പണ്ടാരമടങ്ങിപ്പോയി. ഇടയന്മാരുടെ ലേഖന ശൌര്യം പണ്ടേപ്പോലെ ഒട്ടു ഫലിച്ചെന്ന് ഉമ്മന്‍ ചാണ്ടി പോലും ഉറപ്പിച്ചു പറയില്ല. എറണാകുളത്തും കോട്ടയത്തും സീറ്റിന്റെ എണ്ണത്തില്‍ എല്‍.ഡി.എഫിനെ ഒന്ന് നിരപ്പാക്കാന്‍ പറ്റിയെങ്കിലും പാര്‍ലമെന്റ് -പഞ്ചായത്ത് തെരഞ്ഞെടുപ്പു പോലെ ഒരു സുനാമിയൊന്നും വോട്ടിന്റെയും ഭൂരിപക്ഷത്തിന്റെ കാര്യത്തില്‍ അവര്‍ക്ക് ഉണ്ടാക്കാന്‍ കഴിഞ്ഞില്ല. അല്ലെങ്കിലും ആ സീറ്റൊന്നും എല്‍.ഡി.എഫിന്റെ കണക്കില്‍ കൂട്ടിയിരുന്നില്ല എന്ന് വേണം കരുതാന്‍. കുറച്ചു സ്വാശ്രയ കോളേജുകള്‍ തുടങ്ങി തലവരി വാങ്ങി പുട്ടടിക്കണം എന്നേ അവര്‍ക്കാഗ്രഹമുള്ളൂ... അതിനു ചാണ്ടി തന്നെ മുഖ്യമന്ത്രി ആകണം എന്ന് നിര്‍ബന്ധമൊന്നുമില്ല.
പിന്നെയുള്ള ഒരേയൊരു താരം കുഞ്ഞാലിക്കുട്ടി ആണ്. ദുഷ്ടന്മാരും കുശുമ്പന്മാരുമായ സഖാക്കള്‍ എന്തൊക്കെയാ പറഞ്ഞത്? ഞമ്മടെ നേതാവിന് ഒരു ചുക്കും പറ്റീല... ഈ പീഡനവും ബലാലും ഒക്കെ ഞമ്മടെ നേതാവ് ഒരു അസ്സല്‍ ആണ് തന്നെ ആണെന്ന് തെളിയിക്കാനെ ഞമ്മടെ വോട്ടര്‍മാരുടെ അടുത്ത് ഉപകരിക്കൂ...പീഡിപ്പിച്ച ഞമ്മടെ നേതാവിന്  മുപ്പത്തേഴായിരം... ഇതൊക്കെ പറയിപ്പിച്ച മുനീറിനാണെങ്കില്‍ കഷ്ടിച്ച് ഒപ്പിക്കേണ്ടി വന്നു. അത് തന്നെ മൂപ്പര്‍ക്ക് ചെന്നൈല്‍ ചിന്ന ബീട് ഉണ്ടെന്നു കുഞ്ഞാലിക്കുട്ടി സാഹിബ് പറഞ്ഞൂന്നു ആ ഇബിലീസ് റൌഫ് പറഞ്ഞോണ്ട്. മൂപ്പര്‍ക്കും ഇത്തിരിപ്പോരം ആണത്തം ഉണ്ടെന്നു ബോട്ടര്‍മാര്‍ക്ക് മനസ്സിലായി. പോരാത്തതിന് ബിമാനത്തില് പറന്നപ്പോ ഹോണടിച്ച അച്ചായനും വിജയം.. ഇതാ പറയുന്നത്, ആദര്‍ശവും പറഞ്ഞു കക്കാതെ, പെണ്ണ് പിടിക്കാതെ നടന്നാലൊന്നും ഞമ്മടെ നാട്ടുകാര് വോട്ടു ചെയ്യില്ലാന്ന്. അതിനു നല്ല ഒത്ത ആണാന്നു തെളിയിക്കണം. ഞമ്മടെ പാര്‍ട്ടീനെ ഇരുപതു സീറ്റില്‍ വിജയിപ്പിച്ച കുഞ്ഞാലിക്കുട്ടി സാഹിബ് തന്നെ മുഖ്യമന്ത്രി ആകാന്‍ ഏറ്റവും യോഗ്യന്‍. പക്ഷെ വിനീതനായ സാഹിബ് അതൊന്നും സ്വയം പറയൂല. ഒക്കെ ആ ചിരിയില്‍ ഉണ്ട്. ഞമ്മടെ നേതാവും പാര്‍ട്ടിയും ഇല്ലെങ്കില്‍ കാണാരുന്നു യു.ഡി.എഫിന്റെ കോലം. ഞമ്മടെ നേതാവൊന്നു മുഖ്യമന്ത്രി ആയിക്കോട്ടെ, എല്ലാ പഞ്ചായത്തിലും സര്‍ക്കാരിന്റെ ചെലവില്‍ ഐസ്ക്രീം പാര്‍ലര്‍ തുടങ്ങിത്തരാം... തിന്നു തിന്നു തൂറ്റല് പിടിച്ചു ചാവട്ടെ ഒന്ന് പീഡിപ്പിക്കാന്‍ പോലും ആരോഗ്യമില്ലാത്ത സഖാക്കന്മാര്..

18 comments:

പത്രക്കാരന്‍ said...

പടച്ച റബ്ബേ അപ്പ അതായിരുന്നല്ലേ അതിന്റെ ടെക്നിക്കല്‍? ഇനി ഇങ്ങള് നോക്കികൊണ്ടീ ഇബടെ ഇഞ്ഞി കൂട്ട ബലാത്സംഗവും കോയി ബിരിയാണിയും ആയിരിക്കും

ആളവന്‍താന്‍ said...

ഹ ഹ ഹ,,,,,അത് കലക്കി....

സന്തോഷ്‌ said...

<> ഇടയന്മാരുടെ ലേഖന ശൌര്യം പണ്ടേപ്പോലെ ഒട്ടു ഫലിച്ചെന്ന് ഉമ്മന്‍ ചാണ്ടി പോലും ഉറപ്പിച്ചു പറയില്ല.<>

ഈ തിരഞ്ഞെടുപ്പ് കാലത്ത് ഇടയ ലേഖനങ്ങള്‍ ഒന്നും തന്നെ കത്തോലിക്കസഭ പുറപ്പെടുവിച്ചിരുന്നില്ല എന്നാണു എന്റെ അറിവ്.

ഇന്ത്യന്‍ നാണക്കേട്‌ കോണ്ഗ്രസ് (കൊല്ലം)

ശ്രീജിത് കൊണ്ടോട്ടി. said...

കോണി ചിഹ്നത്തില്‍ ജ.സുകുമാരക്കുറുപ്പിനെ മത്സരിപ്പിച്ചാലും മലപ്പുറത്തെ പല മണ്ഡലങ്ങളിലും മുസ്ലീം ലീഗ് തന്നെ ജയിക്കും എന്ന് തോന്നുന്നു. സ്ത്രീപീഡനക്കരോടും, അഴിമാതിക്കരോടും ദൈവീക ആരാധനയാണ് മലപ്പുറത്തെ ജനങ്ങള്‍ കാണിച്ചത്‌. സാമുദായിക വര്‍ഗീയ ധ്രുവീകരണം ഉണ്ടായ ഒരു തെരഞ്ഞെടുപ്പ്‌ ഫലം. വടക്കേ ഇന്ത്യയില്‍ ഷിബു സോറനും, സയ്യിദ്‌ ഷഹാബുദ്ദീനും വരെ വന്‍ ഭൂരിപക്ഷത്തിനു ജയിക്കുന്നു. ഇതും അതുപോലെയോക്കെതന്നെ.. സഖാവ്. വി.എസ്-ന്റെ നേതൃത്വത്തില്‍ മത്സരിച്ച, ഏറ്റവും കൂടുതല്‍ സീറ്റുകള്‍ കിട്ടിയ സി.പി.എം, 68ഇടത്തു മത്സരിച്ചു ജയിച്ച ഇടതുപക്ഷം.. ഭരണ വിരുദ്ധ വികാരം ഇല്ലാത്ത, വി.എസ് സര്‍ക്കാരിന്റെ നേട്ടങ്ങള്‍ തന്നെ..

രണ്ടു രണ്ടു ന്യൂനപക്ഷ സാമുദായിക കക്ഷികളെ നിര്‍ത്തി 38 സീറ്റില്‍ മാത്രം ജയിച്ച കൊണ്ഗ്രെസ്സ്. പ്രതിപക്ഷത് ഇരിക്കുന്ന 68 എല്‍.ദി.എഫ് എം.എല്‍.എ മാരെക്കാള്‍ കൊണ്ഗ്രെസ്സിനു തലവേദന സൃഷ്ടിക്കും. അഞ്ചു വര്‍ഷം പോയിട്ട് അഞ്ചു മാസം ഈ സര്‍ക്കാരിനു ഭരിക്കാന്‍ ആയാല്‍ അത് വിജയം തന്നെ ആയിരിക്കും.

ഓ.ടോ: മലപ്പുറത്തുകാരന്‍ എന്ന് പറയാന്‍ സത്യം പറഞ്ഞാല്‍ ഇപ്പോള്‍ ഒരു നാണക്കേട് തോന്നുന്നു. :)

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

കനകസിംഹാസനത്തില്‍..
കയറിയിരിക്കുന്നവന്‍..

kazhchakkaran said...

എന്തായാലും ഇന്ത്യ വിഷന്‍ വീണ്ടും വാര്‍ത്തകള്‍ കിട്ടിത്തുടങ്ങും.. കുഞ്ഞാക്ക എല്ലാം സര്‍ക്കാര്‍ ചെലവില്‍ കാര്യങ്ങള്‍ നീക്കൂലെ... പിന്നെ സഖാവെ 68 സീറ്റില്‍ നമ്മള്‍ നേടിയ വിജയം തന്നെയാണ് ഏറ്റവും തിളക്കമുള്ളത്. കേരളത്തില്‍ 8 ജില്ലയില്‍ നമുക്കാണ് ഭൂരിപക്ഷം. ഇന്നേ വരെ കേരളം കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും നല്ല ഭരണമാണ് കഴിഞ്ഞെതെന്നു മനസിലായില്ലേ... പിന്നെ പുതിയ സര്‍ക്കാര്‍. കണ്ടറിയാം.. ഇപ്പോള്‍ തന്നെ ജയിലിലേക്ക് ടിക്കറ്റ്‌ എടുത്ത ആള്‍ക്കാരാണ് അവരുടെ മന്ത്രിമാരും, മുഖ്യ മന്ത്രിയും...

വാഴക്കോടന്‍ ‍// vazhakodan said...

:):)

ശങ്കരനാരായണന്‍ മലപ്പുറം said...

.

HAINA said...

:)

ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur said...

ഞാന്‍ ജന്മം കൊണ്ട് ഒരു നായരും എന്റെ അച്ഛന്‍ എന്‍.എസ.എസ്സിന്റെ സജീവ പ്രവര്‍ത്തകനും ആയതിലുള്ള കുറ്റബോധം കൊണ്ടാണ് ആ ക്രൈം ഭാഷ്യം എനിക്ക് പറയേണ്ടി വന്നത്. തെറ്റെന്നു തോന്നിയില്ല.

അനില്‍ഫില്‍ (തോമാ) said...

കപട മതേതര വാദികളും കുഞ്ഞാലി ഭക്തരും ഒരു കാര്യം മനസിലാക്കുക, മല‍പ്പുറത്തിനു പുറത്ത് യൂഡീയെഫിന് മേല്‍ക്കോയ്മ കിട്ടിയത് അതിരൂപതകള്‍ രാഷ്ട്രീയം നിയന്ത്രിക്കുന്ന കോട്ടയത്തും എറണാകുളത്തും മാത്രമാണ്. പള്ളിയുപയോഗിച്ച് രാഷ്ട്രീയം കളിക്കുന്ന മാണിയും കോണിയും ഇല്ലെങ്കില്‍ യൂഡീയെഫില്ല. സകലമാന ജാതി മത പിന്തിരിപ്പന്‍ ശക്തികളും ഒന്നിച്ച് കിണഞ്ഞ് പരിശ്രമിച്ചിട്ടും മാനം കാത്ത സ:വീയെസ്സിനും പ്രബുദ്ധ കേരളജനതക്കും അഭിവാദനങ്ങള്‍.

രവിശങ്കര്‍.... said...

haha
http://marappura.blogspot.com/

Unknown said...

യു.ഡി.എഫ് കാര്‍ പിണറായിയോട് നന്ദി പറയട്ടെ. അച്യുതാനന്ദന്‍ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്തിരുന്നെങ്കില്‍, പാര്‍ട്ടി അദ്ദേഹത്തെ ഭരിക്കാന്‍ ഭരിക്കാന്‍ അനുവധിച്ചിരുന്നെങ്കില്‍ ഇവിടെ യു.ഡി.എഫ് തകര്‍ന്നടിഞ്ഞേനെ. ഇരു മുന്നണിയിലെയും കള്ളന്മാരും കൊള്ളക്കാരും അച്യുതാനന്ദനെതിരെ അണിനിരന്നു. എന്നിട്ടും യു ഡി എഫ് തകര്‍ന്നടിഞ്ഞു. മതേതര രാഷ്ട്രീയ പ്രസ്ഥാനമായ കോണ്‍ഗ്രസ്, പള്ളികളുടെ നിയന്ത്രണത്തിലുള്ള മാണിയുടെയും, "കോണി "യുടെയും (കുഞ്ഞാലികുട്ടി ) പിന്തുണയില്‍ കഷ്ടിച്ച് കേരളം ഭരിക്കാന്‍ പോകുന്നത്.യു ഡി എഫ് നു വോട്ടു ചെയ്താ ജനങ്ങള്‍ക്ക്‌ കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വം ആദ്യ സമ്മാനം തന്നു കഴിഞ്ഞു പെട്രോള്‍ വില വര്‍ദ്ധനവിലൂടെ. അനുഭവിക്കട്ടെ പ്രബുദ്ധരായ ജനം. അടുത്ത അഞ്ചു വര്ഷവും അച്യുതാനന്ദന്‍ തന്നെയായിരിക്കും താരം. പ്രതിപക്ഷ നേതാവായി അച്യുതാനന്ദന്‍ കേരളം ഭരിക്കും.

ഇ.എ.സജിം തട്ടത്തുമല said...

മലപ്പുറവും മാണിച്ചായന്റെ ഇത്തിരിവട്ടവും കേരളത്തിലായതുകൊണ്ട് യു.ഡി.എഫിനു ഭരണം കിട്ടി. എന്തൊക്കെ അവകാശ വാദങ്ങളായിരുന്നു. നൂറ്റി പത്ത്, പിന്നെ നൂറ്, തൊണ്ണൂറ്.... തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ അത് എഴുപതിലടിച്ച് നില്പുമായി. പാർളമെന്റ് തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കേരളത്തിൽ കമ്മ്യുണിസം കലഹരണപ്പെട്ടെന്നായിരുന്നു പ്രസ്താവനകൾ. മുമ്പും പലതവണ കോൺഗ്രസ്സ് നേതാക്കളുടെ നാക്കുകൊണ്ട് കാലഹരണപ്പെട്ടതാണ് കമ്മ്യുണിസം. ഇപ്പോഴിതാ ഭരണം കൈവിട്ടുപോയെങ്കിലും ഭരണം ഒരുവിധം ഒത്തുകിട്ടിയ കോൺഗ്രസ്സിനേക്കാൾ സീറ്റുകളുമായി സി.പീം ഏറ്റവും വലിയ ഒറ്റക്കക്ഷി! ഇവിടെ കലഹരണപ്പെടുന്നത് കോൺഗ്രസോ അതോ സി.പി.എമ്മോ?

madhu said...

കേരളം സാക്ഷരതയില്‍ മുന്‍ പന്തിയില്‍
തന്നെ ആണോ എന്ന് സംശയം

madhu said...

കേരളം സാക്ഷരതയില്‍ മുന്‍ പന്തിയില്‍
തന്നെ ആണോ എന്ന് സംശയം

പുന്നകാടൻ said...

ഞങ്ങട....മാണിയെ തൊട്ട്‌ കളിക്കരുത്‌ .....കുഞ്ഞാലിമാരെപ്പോലേയും,തങ്ങളുമാരെപ്പോലേയും അഴകൊഴമ്പമാരെപോലെയല്ല....തല നിറയെ ഒടുക്കത്തെ ബുദ്ധിയാ....കണ്ടില്ലേ...ഒറ്റപ്പെട്ട കുഞ്ഞാടിനെ [ജോസഫ്‌ ]തേടിപ്പിടിച്ചു തിരികെ കൊണ്ടു വന്നത്‌.... വെറുതെ കോഴി ബിരിയാണീം കഴിച്ച്‌,ഏമ്പക്കവും വിട്ട്‌ വല്ല ബീവിമാരുടെ പൊറകേപോകണപോലേയല്ല.. ഞങ്ങട മാണിസാറിനു മരിക്കണമുൻപു ഒരേയൊരു ആഗ്രഹം മാത്രമെയുള്ളു ഒരാഴ്ച്ചയെങ്ങിലും ഒന്നു മുഖ്യമന്ത്രിയാവുക...കണ്ടൊ..ഞങ്ങളും,ബിഷപ്പുമാരും ചോര കൊടുത്തും,നീരു കൊടുത്തും നേടിയിരിക്കും .........

Unknown said...

APPO KERALATHINU SANI DASA MAARIYITTILA ALLE ? PAVVAM ITHRAYUM THALLIYATH PORE INI EE PAVAM RAJYATH KOLLANO?

Related Posts Plugin for WordPress, Blogger...
എല്ലാ രോഗങ്ങള്‍ക്കുമുള്ള ഒറ്റമൂലി... സൗഹൃദം