ഒരു നിമിഷം...

"നിധിയല്ല, മുടിയല്ല, മതമല്ല പ്രശ്നം... എരിയുന്ന, പൊരിയുന്ന വയറാണ് പ്രശ്നം..."

March 06, 2011

കാണൂ ചമ്രവട്ടം പദ്ധതി.. കേരളത്തിന്റെ സ്വപ്നപദ്ധതി... അഭിവാദ്യം ചെയ്യൂ കേരളത്തിന്റെ ജനകീയ സര്‍ക്കാരിനെ...

കേരളത്തിന്റെ സ്വപ്നപദ്ധതി...ചമ്രവട്ടം പദ്ധതി..
ഇന്ന് ജനകീയ ഉദ്ഘാടനത്തിലൂടെ സാക്ഷാല്‍ക്കരിക്കപ്പെട്ടു.
എല്‍.ഡി.എഫ്. സര്‍കാരിന്റെ രാഷ്ട്രീയ ഇച്ഛാശക്തിക്ക് ഒടുവിലത്തെ ഉദാഹരണം.

കേരളം പല തവണ ഭരിച്ചിട്ടും യു.ഡി.എഫിന് യാതൊരു കടലാസുപണികളും നടത്താതെ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനിട്ട തറക്കല്ലിനപ്പുറം ചിന്തിക്കാന്‍ പോലും കഴിയാഞ്ഞ പദ്ധതി വെറും പതിനെട്ടു മാസം കൊണ്ട് സാക്ഷാല്‍ക്കരിചിരിക്കുന്നു എല്‍.ഡി.എഫ്. സ.പാലൊളി മലപ്പുറത്തെ ജനങ്ങള്‍ക്ക്‌ നല്‍കിയ വാക്ക് പാലിച്ചിരിക്കുന്നു. 
978 മീറ്റര്‍ നീളത്തില്‍ തിരൂരിനെയും പൊന്നാനിയെയും ബന്ധിപ്പിച്ചുകൊണ്ട് കോഴിക്കോടിനും എറണാകുളത്തിനും ഇടയിലുള്ള ദൂരം 40 കിലോമീറ്റര്‍ കുറച്ചു കൊണ്ട്  കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ പാലം(ഒന്നാമത് മൂന്നു ആഴ്ച മുന്‍പ് ഉദ്ഘാടനം ചെയ്ത  മായന്നൂര്‍പാലം. അത് ഈ സര്‍ക്കാരിന് മറ്റൊരു പൊന്‍തൂവല്‍) പ്രതീക്ഷിച്ചതിലും അല്‍പ്പം മുന്‍പ് വന്ന തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം മൂലം  ഇന്ന് ജനങ്ങള്‍ തന്നെ ഉദ്ഘാടനം ചെയ്തിരിക്കുന്നു. 


സ്വന്തം രാഷ്ട്രീയ പാപ്പരതവും ജനങ്ങളോടുള്ള പ്രതിബദ്ധതയില്ലായ്മയും വീണ്ടും വെളിപ്പെടുത്തിക്കൊണ്ട്‌ പാലം തുറന്നുകൊടുക്കുന്നത് ഇല്ലാതാക്കാന്‍ യു.ഡി.എഫ്. നടത്തിയ എല്ലാ പാരവെപ്പുകള്‍ക്കും മറുപടിയാണ് ഇന്നത്തെ ജനകീയ ഉദ്ഘാടനത്തിന്റെ ഭാഗമാകാന്‍ ഒഴുകിയെത്തിയ ജനസഹസ്രങ്ങള്‍.
കേരളത്തിലെ ഗതാഗത-വ്യവസായ-ടൂറിസം മേഖലകളില്‍ വന്‍ കുതിച്ചുചാട്ടമാണ് ഈ പദ്ധതി കൊണ്ട് ലഭിക്കാന്‍ പോകുന്നത്.
കണ്ണുണ്ടായിട്ടും സ്വന്തം നേതാവിന്റെ നെറികേടുകള്‍ കാണാത്ത ലീഗുകാര്‍ കാണൂ..
കോഴിക്കോട് കടപ്പുറത്ത് പൂഴി വാരിക്കളിക്കുന്നതല്ല വികസനം.
മലപ്പുറത്തെ ആനയാണ് ചേനയാണ് എന്നൊക്കെ പറയുന്നതിന് മുന്‍പ് സ്വന്തം പാര്‍ട്ടി ചെയ്ത ഒരു വികസനപ്രവര്‍ത്തനം എങ്കിലും ചൂണ്ടിക്കാണിക്കു...
സ്വന്തം കീശ വികസിപ്പിച്ചതല്ലാതെ എന്ത് ചെയ്തു ലീഗും കോണ്‍ഗ്രസ്സും കേരളത്തിന്‌ വേണ്ടി?
അഞ്ചു കൊല്ലം കൊണ്ട് കേരളം എന്നും മനസ്സിലേറ്റിയ വികസനം നടപ്പാക്കി നാടിന്റെ മുഖച്ഛായ മാറ്റിയ, ക്ഷേമപധതികളിലൂടെ സാധാരണക്കാരന്റെ ജീവിതം സ്വര്‍ഗതുല്യമാക്കിയ  എല്‍.ഡി.എഫ്. സര്‍ക്കാരിനും അതിനെ നയിക്കുന്ന സ.വി.എസ്സിനും സി.പി.ഐ.(എം)നും മുന്നില്‍ നിന്ന് ജനങ്ങളോട് വോട്ടു ചോദിക്കാന്‍ ഐസ്ക്രീമും പാമോയിലും ഇടമലയാറും സ്പെക്ട്രവും ഐ.പി.എല്ലും കോമണ്‍വെല്തും ബാര്‍ ലൈസന്‍സും റേഷന്‍ ഷോപ്പും ആദര്‍ശ് ഫ്ലാറ്റും കുരിയാര്‍കുട്ടിയും എല്ലാം വഴി ഉണ്ടാക്കിയ ദുര്‍ഗന്ധപൂരിതമായ സെപ്ടിക് ടാങ്കില്‍ കിടന്നു കൈകാലിട്ടടിക്കുന്ന യു.ഡി.എഫ്. കാരെ...
നിങ്ങള്ക്ക് ലജ്ജയില്ലേ?
കേരളത്തിന്റെ സമഗ്രവികസനത്തിന്റെ തുടര്ച്ചക്ക്..
എല്‍.ഡി.എഫിനെ വിജയിപ്പിക്കുക.
സ.വി.എസ്സിന് അഭിവാദ്യങ്ങള്‍..
സ.പാലൊളിക്ക് അഭിവാദ്യങ്ങള്‍...
സ.പിണറായിക്ക് അഭിവാദ്യങ്ങള്‍...


7 comments:

ഡോ.ആര്‍ .കെ.തിരൂര്‍ said...

കേരളത്തിന്റെ നന്മക്ക്..
സമഗ്ര വികസനത്തിന്‌...
അഴിമതി രഹിത ഭരണത്തിന്...
ഇടതു പക്ഷത്തിനു വോട്ടു ചെയ്യുക.

Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി said...

സഖാവ് വി.എസ് അച്യുതാനന്ദന്‍റെ നേതൃത്വത്തില്‍ ഉള്ള ഇടതുപക്ഷ സര്‍ക്കാരിന് അഭിവാദ്യങ്ങള്‍...

ഇസ്മായില്‍ കുറുമ്പടി (തണല്‍) said...

ഒരുപാട് വൈകിയെങ്കിലും 'നമ്മുടെ ജീവിത കാലത്ത്' തന്നെ ഈ പദ്ധതി പൂര്തിയായത്തില്‍ അതീവ സന്തോഷം.പാലോളി ഇതിന്റെ മുഖ്യ അഭിനന്ദനം അര്‍ഹിക്കുന്നു.
തീര്‍ച്ചയായും ഇത് ഇടതുപക്ഷ മുന്നണിക്ക് ഒരു പൊന്‍തൂവല്‍ തന്നെ. പക്ഷെ എതിര്‍പക്ഷത്തിനെ ശകാരിക്കാതെ തന്നെ ഇത് നല്ലൊരു പോസ്റ്റ്‌ ആക്കാന്‍ താങ്കള്‍ക്കു കഴിയുമായിരുന്നു. ഇത്തരം ജനകീയ പദ്ധതിയിലും അമിതമായി രാഷ്ട്രീയ വൈരം പുലര്‍ത്തുന്നത് ഭംഗി തോന്നുന്നില്ല.
നാട്ടിലെ ജനങ്ങള്‍ ഇതെല്ലാം കാണുന്നുണ്ടല്ലോ.

നന്ദു | naNdu | നന്ദു said...

അഭിവാദ്യങ്ങള്‍ !!!

vipin said...

ഒറ്റപ്പാലം മായന്നൂര്‍ നിവാസികളുടെ ആറു പതിറ്റാണ്ടിന്റെ കാത്തിരിപ്പ്‌ സഫലമാക്കിയ എല്‍ ഡി എഫ് സര്‍ക്കാരിനും വി എസിനും സ്പീക്കര്‍ രാധാകൃഷ്ണനും അഭിവാദ്യങ്ങള്‍ ...അഭിവാദ്യങ്ങള്‍ അഭിവാദ്യങ്ങള്‍ ..നൂറു ചുകപ്പന്‍ അഭിവാദ്യങ്ങള്‍ !!!!

Anonymous said...

978 കിലോമീറ്റര്‍ നീളത്തില്‍ തിരൂരിനെയും പൊന്നാനിയെയും ബന്ധിപ്പിച്ചുകൊണ്ട് കോഴിക്കോടിനും എറണാകുളത്തിനും ഇടയിലുള്ള ദൂരം 40 കിലോമീറ്റര്‍ കുറച്ചു കൊണ്ട് കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ പാലം(ഒന്നാമത് മൂന്നു ആഴ്ച മുന്‍പ് ഉദ്ഘാടനം ചെയ്ത മായന്നൂര്‍പാലം.

ഈ വരികൾ ഒന്ന് ശ്രദ്ധിക്കുമല്ലൊ. 978 മീറ്റർ എന്നാവും ഉദ്ദേശിച്ചത് അല്ലെ. പിന്നെ കേരളത്തിലെ ഏറ്റവും നീളം കൂടിയ പാലം എറണാകുളം ജില്ലയിലെ അരൂർ പാലമാണെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ഒരു കിലോമീറ്ററിലധികം നീളമുള്ളതാണ് അരൂർ പാലം.

ഡോ.ആര്‍ .കെ.തിരൂര്‍ said...

മീറ്റര്‍ തന്നെ ആണ്. തെറ്റ് ചൂണ്ടിക്കാനിച്ചതിനു നന്ദി.
അരൂര്‍ പാലമായിരുന്നു വലുത്. ഇപ്പോള്‍ മായന്നൂര്‍ പാലം.

Related Posts Plugin for WordPress, Blogger...
എല്ലാ രോഗങ്ങള്‍ക്കുമുള്ള ഒറ്റമൂലി... സൗഹൃദം