ഒരു നിമിഷം...
December 31, 2011
December 01, 2011
ദൈവികം
ശ്രീകോവിലിലെ സ്വര്‍ണം പൂശിയ രൂപമല്ല ദൈവം...
വിശക്കുന്നവന് കിട്ടുന്ന ഭക്ഷണമാണ് ദൈവം...
നിലവറയിലെ സ്വര്‍ണമാലകളല്ല ദൈവം...
മുറിവേറ്റവന് കിട്ടുന്ന മരുന്നാണ് ദൈവം...
എലിവാല് കിട്ടുന്ന അരവണയല്ല ദൈവം...
അധ്വാനിക്കുന്നവന് കിട്ടുന്ന കൂലിയാണ് ദൈവം...
ഭണ്ഡാരത്തില് കുമിഞ്ഞുകൂടുന്ന കോടികളല്ല ദൈവം...
വേദനിക്കുന്നവന് ലഭിക്കുന്ന തലോടലാണ് ദൈവം...
മുടിയും ചെരുപ്പും തുണിയും സൂക്ഷിക്കുന്ന മാളികകളിലല്ല ദൈവം...
വേനലില്‍ വരണ്ട തൊണ്ടയില്‍ ഇറ്റു വീഴുന്ന തുള്ളി വെള്ളത്തിലുണ്ട് ദൈവം... ദൈവം എല്ലായിടത്തുമുണ്ട്...
ചന്ദനക്കുറിയും
നിസ്കാരത്തഴമ്പും
കുരിശുമാലയും
ഉണ്ടെങ്കിലും ഇല്ലെങ്കിലും ദൈവത്തെ കാണാം..
അറിയാം...
കണ്ണുകള്‍ തുറന്നിരിക്കുക...
വഴിയില്‍ തളര്‍ന്നുവീഴുന്നവനെ കാണാന്‍...
കാതുകള്‍ തുറന്നുവെക്കുക...
മുറിവേറ്റവന്റെ രോദനം കേള്‍ക്കാന്‍...
എങ്കില്‍ നിങ്ങള്‍ക്കും ദൈവമാകാം...
അവരുടെ മനസ്സില്‍...
October 28, 2011
കേരള രാഷ്ട്രീയത്തിലെ പിണ്ടിയിടല്‍...
സത്യന് അന്തിക്കാടിന്റെ "നരേന്ദ്രന് മകന് ജയകാന്തന്‍ വക" എന്ന ചിത്രത്തില്‍ ആന ചിന്നം വിളിക്കുന്നത് കേള്‍ക്കുമ്പോള്‍ പാപ്പാനായ കൊച്ചിന് ഹനീഫയോട് ബിന്ദു പണിക്കര്‍ "ആനയെന്തിനാ നെലോളിക്കണേ?" എന്ന് ചോദിക്കുന്നുണ്ട്. "ആനക്ക് ബോറടിച്ചിട്ടാവും" എന്നായിരുന്നു ഹനീഫയുടെ മറുപടി. "ആനക്ക് ബോറടിക്ക്യെ" എന്ന് ബിന്ദു പണിക്കര്‍ ചോദിക്കുമ്പോള്‍ ഹനീഫ പറയുന്നുണ്ട്... "പിന്നെ ബോറടിക്കാതെ? വെറുതെ ഇങ്ങനെ നില്‍ക്ക്വാ... പട്ട തിന്ന്വാ... പിണ്ടിയിടുക... വേറെന്താ ആനക്ക് പണി? പിന്നെ ബോറടിക്കില്ലേ?"
അത് പോലെ ബോറടിക്കുന്ന ചില പരമ ചെറ്റകള് കേരള രാഷ്ട്രീയത്തില്‍ ഉണ്ട്... പ്രത്യേകിച്ച് പണിയൊന്നും ഇല്ല... പൊതുജനമെന്ന കഴുതകളെ മുഴുവന്‍ വീണ്ടും ഒരു ഒന്നൊന്നര കഴുതകള്‍ ആക്കിക്കൊണ്ട് തെരഞ്ഞെടുപ്പില്‍ ജയിച്ചു, ഈര്‍ക്കില്‍ പാര്‍ട്ടിയില്‍ വേറെ ആരും ജയിക്കാത്തത് കൊണ്ടും നേതാവിന് പോലും പേടിയായ സദാ മലവിസര്‍ജ്ജന സജ്ജമായ വായ് ഉള്ളത് കൊണ്ടും മന്ത്രിയും ചീഫ് വിപ്പും ഒക്കെ പോലുള്ള പദവികളില്‍ വഴി തെറ്റി വന്നു... ക്ലോസറ്റില്‍ കിടക്കേണ്ട സാധനം നാക്കിലയില്‍ വിളമ്പിയ പോലെ.
കിട്ടിയ സ്ഥാനം വെറുതെ അലങ്കാരമായി കൊണ്ട് നടക്കുന്നു. രാവിലെ നിയമസഭ ഉണ്ടെങ്കില്‍ അവിടെ പോകാം, തെറി പറയാം, പീഡിപ്പിച്ചെന്നും കയറിപ്പിടിച്ചെന്നും തൊപ്പി തെറിപ്പിച്ചെന്നും വിളിച്ചു പറയാം.. പിന്നെ, നിയമസഭ ഉണ്ടെങ്കിലും ഇല്ലെങ്കിലും ഒരു പോലെ ചെയ്യാവുന്ന ഒരു പരിപാടിയുണ്ട് - പത്രസമ്മേളനം. അവിടെയും പ്രധാന പരിപാടി തെറിയഭിഷേകവും വായ കക്കൂസാക്കലും തന്നെ.
ബോറടി മാറ്റാന്‍ ആന ചിന്നം വിളിക്കുന്നു, പിണ്ടമിടുന്നു...
ആനയെ പോലെ ശരീരവും കുഴിയാനയുടെ ബുദ്ധിയും ഉള്ള ജോര്‍ജ് തെറി പറയുന്നു, വായിലൂടെ മലമിടുന്നു.
പേര് : ചീഫ് വിപ്പ്.
യോഗ്യത : ഭാഷാ (അങ്ങനെ പ്രത്യേകിച്ചൊരു ഭാഷ എന്നില്ല, ഏതു ഭാഷയിലെ തെറിയിലും അഗാധ ജ്ഞാനം.) പാണ്ഡിത്യവും ഗുസ്തിയും.
പദവി : മന്ത്രിയുടെ.
കിട്ടുന്ന കാശ് : ആവശ്യത്തില്‍ അധികം.
ജോലിയോ? മലയാളികളെ മലയാളഭാഷയും സംസ്കാരവും പഠിപ്പിക്കല്‍.
സംഗതി പരമസുഖം.
ഈര്‍ക്കില്‍ പാര്‍ട്ടിയുടെ പേരില്‍ കിട്ടിയ മന്ത്രിസ്ഥാനം (അച്ഛന് സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തതിന് തടവറയിലായത് കൊണ്ട്) ആസ്വദിക്കുന്ന മഹാനടന് ഇതൊക്കെ കണ്ട് പഠിച്ചു പോയി. സിനിമയില്‍ പറയുന്ന പോലെ എന്തൊക്കെയോ വിളിച്ചു പറഞ്ഞു... സ്വന്തം തന്ത ചെറുപ്പത്തില്‍ കാട്ടിയ "ഭ്രാന്ത്" വല്ലവന്റെയും തലയില്‍ കെട്ടിവെച്ചു. ആ നോട്ടവും ഭാവവും കണ്ടാലേ അറിയാം ആളത്ര നല്ല "ബോധത്തില്‍" അല്ലായിരുന്നെന്ന്. പിന്നെ അകത്തു ചെന്നതിന്റെ തരിപ്പില്‍ പണ്ട് കൊയിലാണ്ടിയില്‍ പെണ്ണുങ്ങളുടെ പിന്നാലെ വണ്ടിയോടിച്ചു കുടുങ്ങിപ്പോയ യുവത്വത്തിന്റെ തിളപ്പും കടന്നുവന്നു കാണും. അടിസ്ഥാന കാരണം ബോറടി തന്നെ. മന്ത്രിമാരായാല്‍ എന്തെങ്കിലും പണി വേണ്ടേ?
എന്തായാലും ഈ രണ്ട് ആഭാസന്മാരും മറ്റു എഴുപത് വിവരം കെട്ടവരും കള്ളന്മാരും നുണയന്മാരും പെണ്ണുപിടിയന്മാരും ചേര്‍ന്ന് കേരളത്തെ ഏതു വരെ എത്തിക്കുമെന്ന് കാത്തിരിക്കുന്നുണ്ട് കുറേപ്പേര്... മറ്റാരുമല്ല, ഇവരെയൊക്കെ ഇപ്പോള്‍ ഇരിക്കുന്ന കസേരകളില്‍ എത്തിച്ച പൊതുജനം എന്ന കഴുതകള്‍ തന്നെ. മൊത്തമായും ചില്ലറയായും മാപ്പ് കച്ചവടം നടത്തുന്ന ചാണ്ടിയുടെ ആക്സിസ് ബാങ്കിന്റെ ടൈറ്റാനിയം കൊണ്ടുണ്ടാക്കിയ പണപ്പെട്ടി പോലെ സുതാര്യമായ ആപ്പീസ് പൂട്ടിച്ചു പാമോയില്‍ ഒഴിച്ച് കത്തിക്കും അവര്‍.
അത്രയും കാത്തിരിക്കാന്‍ മടിയുള്ള മറ്റൊരു വിഭാഗം കൂടിയുണ്ട് ഇവിടെ എന്ന് മറക്കേണ്ട...
ഞങ്ങളുടെ നേതാക്കള്‍ക്കെതിരെ പെരുംനുണയും അശ്ലീല വര്‍ഷവും നടത്തുമ്പോള്‍ കയ്യും കണ്ണും ചെവിയും കെട്ടി ഇരിക്കാന്‍ തയ്യാറില്ലാത്ത ഇന്നാട്ടിലെ പുരോഗമന യുവജന - വിദ്യാര്‍ഥി പ്രസ്ഥാനങ്ങളുടെ പോരാളികള്‍.
കരുതിയിരിക്കുക...
അത് പോലെ ബോറടിക്കുന്ന ചില പരമ ചെറ്റകള് കേരള രാഷ്ട്രീയത്തില്‍ ഉണ്ട്... പ്രത്യേകിച്ച് പണിയൊന്നും ഇല്ല... പൊതുജനമെന്ന കഴുതകളെ മുഴുവന്‍ വീണ്ടും ഒരു ഒന്നൊന്നര കഴുതകള്‍ ആക്കിക്കൊണ്ട് തെരഞ്ഞെടുപ്പില്‍ ജയിച്ചു, ഈര്‍ക്കില്‍ പാര്‍ട്ടിയില്‍ വേറെ ആരും ജയിക്കാത്തത് കൊണ്ടും നേതാവിന് പോലും പേടിയായ സദാ മലവിസര്‍ജ്ജന സജ്ജമായ വായ് ഉള്ളത് കൊണ്ടും മന്ത്രിയും ചീഫ് വിപ്പും ഒക്കെ പോലുള്ള പദവികളില്‍ വഴി തെറ്റി വന്നു... ക്ലോസറ്റില്‍ കിടക്കേണ്ട സാധനം നാക്കിലയില്‍ വിളമ്പിയ പോലെ.
കിട്ടിയ സ്ഥാനം വെറുതെ അലങ്കാരമായി കൊണ്ട് നടക്കുന്നു. രാവിലെ നിയമസഭ ഉണ്ടെങ്കില്‍ അവിടെ പോകാം, തെറി പറയാം, പീഡിപ്പിച്ചെന്നും കയറിപ്പിടിച്ചെന്നും തൊപ്പി തെറിപ്പിച്ചെന്നും വിളിച്ചു പറയാം.. പിന്നെ, നിയമസഭ ഉണ്ടെങ്കിലും ഇല്ലെങ്കിലും ഒരു പോലെ ചെയ്യാവുന്ന ഒരു പരിപാടിയുണ്ട് - പത്രസമ്മേളനം. അവിടെയും പ്രധാന പരിപാടി തെറിയഭിഷേകവും വായ കക്കൂസാക്കലും തന്നെ.
ബോറടി മാറ്റാന്‍ ആന ചിന്നം വിളിക്കുന്നു, പിണ്ടമിടുന്നു...
ആനയെ പോലെ ശരീരവും കുഴിയാനയുടെ ബുദ്ധിയും ഉള്ള ജോര്‍ജ് തെറി പറയുന്നു, വായിലൂടെ മലമിടുന്നു.
പേര് : ചീഫ് വിപ്പ്.
യോഗ്യത : ഭാഷാ (അങ്ങനെ പ്രത്യേകിച്ചൊരു ഭാഷ എന്നില്ല, ഏതു ഭാഷയിലെ തെറിയിലും അഗാധ ജ്ഞാനം.) പാണ്ഡിത്യവും ഗുസ്തിയും.
പദവി : മന്ത്രിയുടെ.
കിട്ടുന്ന കാശ് : ആവശ്യത്തില്‍ അധികം.
ജോലിയോ? മലയാളികളെ മലയാളഭാഷയും സംസ്കാരവും പഠിപ്പിക്കല്‍.
സംഗതി പരമസുഖം.
ഈര്‍ക്കില്‍ പാര്‍ട്ടിയുടെ പേരില്‍ കിട്ടിയ മന്ത്രിസ്ഥാനം (അച്ഛന് സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തതിന് തടവറയിലായത് കൊണ്ട്) ആസ്വദിക്കുന്ന മഹാനടന് ഇതൊക്കെ കണ്ട് പഠിച്ചു പോയി. സിനിമയില്‍ പറയുന്ന പോലെ എന്തൊക്കെയോ വിളിച്ചു പറഞ്ഞു... സ്വന്തം തന്ത ചെറുപ്പത്തില്‍ കാട്ടിയ "ഭ്രാന്ത്" വല്ലവന്റെയും തലയില്‍ കെട്ടിവെച്ചു. ആ നോട്ടവും ഭാവവും കണ്ടാലേ അറിയാം ആളത്ര നല്ല "ബോധത്തില്‍" അല്ലായിരുന്നെന്ന്. പിന്നെ അകത്തു ചെന്നതിന്റെ തരിപ്പില്‍ പണ്ട് കൊയിലാണ്ടിയില്‍ പെണ്ണുങ്ങളുടെ പിന്നാലെ വണ്ടിയോടിച്ചു കുടുങ്ങിപ്പോയ യുവത്വത്തിന്റെ തിളപ്പും കടന്നുവന്നു കാണും. അടിസ്ഥാന കാരണം ബോറടി തന്നെ. മന്ത്രിമാരായാല്‍ എന്തെങ്കിലും പണി വേണ്ടേ?
എന്തായാലും ഈ രണ്ട് ആഭാസന്മാരും മറ്റു എഴുപത് വിവരം കെട്ടവരും കള്ളന്മാരും നുണയന്മാരും പെണ്ണുപിടിയന്മാരും ചേര്‍ന്ന് കേരളത്തെ ഏതു വരെ എത്തിക്കുമെന്ന് കാത്തിരിക്കുന്നുണ്ട് കുറേപ്പേര്... മറ്റാരുമല്ല, ഇവരെയൊക്കെ ഇപ്പോള്‍ ഇരിക്കുന്ന കസേരകളില്‍ എത്തിച്ച പൊതുജനം എന്ന കഴുതകള്‍ തന്നെ. മൊത്തമായും ചില്ലറയായും മാപ്പ് കച്ചവടം നടത്തുന്ന ചാണ്ടിയുടെ ആക്സിസ് ബാങ്കിന്റെ ടൈറ്റാനിയം കൊണ്ടുണ്ടാക്കിയ പണപ്പെട്ടി പോലെ സുതാര്യമായ ആപ്പീസ് പൂട്ടിച്ചു പാമോയില്‍ ഒഴിച്ച് കത്തിക്കും അവര്‍.
അത്രയും കാത്തിരിക്കാന്‍ മടിയുള്ള മറ്റൊരു വിഭാഗം കൂടിയുണ്ട് ഇവിടെ എന്ന് മറക്കേണ്ട...
ഞങ്ങളുടെ നേതാക്കള്‍ക്കെതിരെ പെരുംനുണയും അശ്ലീല വര്‍ഷവും നടത്തുമ്പോള്‍ കയ്യും കണ്ണും ചെവിയും കെട്ടി ഇരിക്കാന്‍ തയ്യാറില്ലാത്ത ഇന്നാട്ടിലെ പുരോഗമന യുവജന - വിദ്യാര്‍ഥി പ്രസ്ഥാനങ്ങളുടെ പോരാളികള്‍.
കരുതിയിരിക്കുക...
ആ നാവ് ഇനിയും ഈ രീതിയില്‍ ശബ്ദിച്ചാല്‍ ഒരു പക്ഷെ പിന്നീടൊരിക്കലും ശബ്ദിച്ചില്ലെന്നു വരും.
വാല്:
സുരേഷിന്റെ കൊടിയും താഴ്ത്തിക്കെട്ടിയാല്‍ നല്ലത്...
October 13, 2011
നിനക്കുളുപ്പില്ലെടാ ചെക്കാ?
ചാണ്ടിക്കിട്ടു പണിയാന്‍ ചെന്നിത്തല കുഴിച്ച കുഴിയില്‍ നീയും ചാണ്ടിയും വൃത്തിയായി വീണു എന്നതാ ഇതിന്റെ ഗുട്ടന്‍സ് എന്ന് മനസ്സിലാക്കിക്കോ.. ചാണ്ടിയെ കൊണ്ട് ഉത്തരവിടുവിച്ചു മൂപ്പരെ കുടുക്കാന്‍ സ്വന്തം വിശ്വസ്ത പ്രവര്‍ത്തകന്റെ മകന്റെ അഡ്മിഷന് തന്നെ ചെന്നിത്തല കരുവാക്കി... എന്തായാലും ഇപ്പോള്‍ നിനക്ക് കുറച്ചു കാര്യങ്ങളൊക്കെ മനസ്സിലായല്ലോ.. എസ്.എഫ്.ഐ. എന്ന സാധനം എന്താണെന്നും എങ്ങനെയാണെന്നും? ഇത് നിന്റെ കെ.എസ്.യു. പോലെ മോളീന്ന് കെട്ടിയിറക്കിയ പൌഡര്‍ കുട്ടപ്പന്മാരുടെ സംഘടനയല്ല.. വിദ്യാര്‍ഥികളുടെ ന്യായമായ അവകാശങ്ങള്‍ക്ക് വേണ്ടി ചോര കുറെ കൊടുത്ത പ്രസ്ഥാനമാ എസ്.എഫ്.ഐ. വിദ്യാര്‍ഥികളുടെ പേര് കളയാന്‍ നടക്കുന്ന രണ്ടും കെട്ടവര്‍ക്കെതിരെ പ്രതികരിക്കാനും അറിയാം.
എന്തായാലും ഇനി മോനൊരു കാര്യം ചെയ്യ്.... അച്ഛന് അപകടം കാരണം കൊപ്രാകച്ചവടം നിര്‍ത്തി റസ്റ്റില്‍ ആണെന്നാണല്ലോ പത്രമുത്തശി കണ്ണീര് തൂവിയത്.. ആ "നിഷ്കളങ്കരായ" മാതാ പിതാക്കളോട് മറ്റേ സംഭവം... ഏത് - മനുഷ്യത്വം - കാണിച്ചു നന്നാവാന്‍ നോക്ക്... അത് കൊണ്ട് പട്ടിക്കാടെങ്കില്‍ പട്ടിക്കാട്. കെ.എസ്.യു പറയുന്നതൊന്നും കേള്‍ക്കാന്‍ നില്‍ക്കാതെ ഇനിയെങ്കിലും നാലക്ഷരം പഠിച്ചു പേരിനെങ്കിലും ഒരു എഞ്ചിനീയര്‍ ആകാന്‍ നോക്ക്... ഒന്നുമില്ലെങ്കിലും വീട്ടുകാര്‍ക്കെങ്കിലും ഒരു ഗുണമാകട്ടെ...
വാല്:
ബഹു.മുഖ്യമന്ത്രിയോട് ഒരു അഭ്യര്‍ത്ഥന....
മനുഷ്യത്വപരമായി ചിന്തിക്കുകയാണെങ്കില്‍ കേരളത്തില്‍ പത്താം ക്ലാസില്‍ തോല്‍ക്കുന്ന എല്ലാ വിദ്യാര്‍ഥികളെയും കേരളത്തിലെ സര്‍ക്കാര്‍ വക എഞ്ചിനീയറിംഗ് കോളേജുകളില്‍ ചേര്‍ക്കാന്‍ നിയമം ഉണ്ടാക്കണം. ബൈക്കപകടത്തില്‍ പെട്ട എല്ലാ കൊപ്രാ കച്ചവടക്കാരുടെയും മക്കള്‍ക്ക് ഐ.എ.എസ് കൊടുക്കണം. മെഡിക്കല്‍ - എന്‍ജിനീയറിംഗ് പ്രവേശനം ഏറ്റവും പിന്നിലെ റാങ്കില്‍ നിന്നും മുന്നോട്ട് നടത്തണം.. റാങ്ക് കുറഞ്ഞത് അവരുടെ തെറ്റല്ലല്ലോ.. ഒന്നാം റാങ്ക്കാര്‍ തീരെ മനുഷ്യത്വമില്ലാത്ത ദുഷ്ടന്മാര് ആയതുകൊണ്ടാണല്ലോ പാവപ്പെട്ട കൊപ്രാ കച്ചവടക്കാരുടെ മക്കളെ പിന്തള്ളി അവര്‍ മുന്നിലെത്തിയത്.
October 08, 2011
നൂറു ദിന നര്‍മ്മം.
പിള്ള
അഴിമതിയോ സ്കൂളോ വൈദ്യുതിയോ മൊബൈലോ എന്തെന്നറിയാത്ത പഞ്ച പാവം....
കുഞ്ഞാലിക്കുട്ടി പെണ്ണുങ്ങളെ നോക്കുക പോലും ഇല്ല, ഐസ്ക്രീം കണ്ടാല്‍ തൊടുക പോലും ഇല്ല...
ഉമ്മന്‍ ചാണ്ടി ഇത് വരെ പാമോയിലില്‍ കാച്ചിയ പപ്പടം കഴിച്ചിട്ടില്ല...
ജയലക്ഷ്മി അമ്പെയ്യാന്‍ പോയപ്പോഴെല്ലാം നാട്ടിലെ ആദിവാസി സ്ത്രീകള്‍ക്ക് ഉടുക്കാന്‍ കച്ച കൊണ്ടുവന്നിട്ടുണ്ട്...
അബ്ദുറബ്ബ് മോനെ എല്‍.കെ.ജി-യില്‍ പോലും ചേര്‍ത്തിട്ടില്ല...
ജോസഫ് ഇതുവരെ വിമാനത്തില്‍ കയറിയിട്ടുമില്ല, മൊബൈല്‍ കണ്ടിട്ടുമില്ല...
അടൂര്‍ പ്രകാശ് ഇന്ന് വരെ ലിവര്‍ കറി വെച്ചത് കഴിച്ചിട്ടും ഇല്ല, ബാര്‍ നടത്തി ആരുടേയും ലിവര്‍ കരിച്ചിട്ടും ഇല്ല...
ബാബു ബാര്‍ മുതലാളിമാരെ പറ്റി കേട്ടിട്ടു പോലും ഇല്ല...
ആര്യാടന് ഇതുവരെ ലോഡ് എന്താ ഷെഡി എന്താ എന്ന് ഇട്ടു നോക്കാന്‍ പോലും സമയം കിട്ടിയിട്ടില്ല...
ഗണേശന് ഇന്നേവരെ ഭരിക്കുകയാണോ അഭിനയിക്കുകയാണോ എന്ന് സ്വയം തിരിച്ചറിയാന്‍ പറ്റിയിട്ടില്ല...
സി.എന്‍.ബാലകൃഷ്ണന് തന്റെ ചിരിക്കുന്ന മോന്ത കുറെ ഫ്ലെക്സില്‍ വെച്ചതല്ലാതെ ആരോടും സഹകരിച്ചിട്ടില്ല...
കുഞ്ഞാലിയുടെ കുഞ്ഞിന് റോഡ് എവിടെ എന്ന് മനസ്സിലായിട്ടില്ല, എന്നിട്ട് വേണ്ടേ കുഴി അടക്കാന്‍...മുനീറിനെ ആരോ വീക്കിയപ്പോള്‍ എന്തോ ലീക്ക് ആയത് മാത്രമുണ്ട് ബാക്കി... ചാനലോ പോയി... കിട്ടിയതാണെങ്കില്‍ കുഞ്ഞാലി കടിച്ചു പറിച്ചു വലിച്ചെറിഞ്ഞ എല്ലിന് കഷണം...
ജേക്കബിന് മര്യാദക്കൊന്നു ഭക്ഷണം കഴിക്കാന്‍ പോലും സമയം കിട്ടിയിട്ടില്ല...
മാണിയാണെങ്കില്‍ തവള, ധവള എന്നൊക്കെ പറയുന്നത് മാത്രം മിച്ചം... ഒന്നുമില്ലത്രേ കയ്യില്‍...
സത്യം പറഞ്ഞത് തിരുവഞ്ചൂര്‍ മാത്രം.. (അതോ പൊട്ടത്തരമോ?). ഭരണം കിട്ടും എന്ന് പ്രതീക്ഷിച്ചു കാണില്ല... വായില്‍ തോന്നിയത് വിളിച്ചു പറഞ്ഞപ്പോള്‍..
പിന്നെ പി.സി.ജോര്‍ജിന് ആകെ അറിയാവുന്ന പണി പാവം വൃത്തിയായി ചെയ്യുന്നുണ്ട്... ചാനലില്‍ വന്നു വായിലൂടെ മലവിസര്‍ജ്ജനം നടത്തി നാറ്റിക്കുന്നതും വേണ്ടി വന്നാല്‍ ഉടുതുണി പൊക്കി കാണിക്കുന്നതും...
ഇതുപോലുള്ള നിഷ്കളങ്കരെ കുറ്റം പറയുന്ന സഖാക്കളെ...
നിങ്ങളോട് ശ്രീപദ്മനാഭന് ചോദിക്കും...
ഇല്ലെങ്കില്‍ അഞ്ചാം മന്ത്രി വരട്ടെ, അയാള്‍ ചോദിക്കും...
അതുമല്ലെങ്കില്‍ മന്ത്രിച്ചൂതി ഐസ്ക്രീം ആക്കിക്കളയും...
September 11, 2011
കണ്ണൂരിലെ മീറ്റില്‍...
തൊടുപുഴയും കൊച്ചിയും നഷ്ടപ്പെട്ടപ്പോള്‍ തന്നെ ഉറപ്പിച്ചിരുന്നു കണ്ണൂരില്‍ പങ്കെടുക്കുമെന്ന്. പക്ഷെ പേര് കൊടുക്കാന്‍ വിട്ടു പോയി. രണ്ടു മാസമായി ഈ വഴിയൊന്നും വരാത്തതിന്റെ ബാക്കി പത്രം. ഒടുവില്‍ തലേന്ന് ബ്ലോഗര്‍ കുമാരനെ വിളിച്ചു പറഞ്ഞു... "ഈയുള്ളവനെ കൂടി പരിഗണിക്കണേ" എന്ന്. "എന്തിനീ ഫോര്മാലിറ്റി? ധൈര്യമായി കിട്ടുന്നത്ര ആളെയും കൂട്ടി പോര്..." എന്നായിരുന്നു മറുപടി.
കൂടെ വരാന്‍ സാധ്യതയുള്ള മലപ്പുറംകാരെ ഒക്കെ ഒന്ന് വിളിച്ചു... പൊന്മല ജയേട്ടന് തലേന്ന് പോകും. കൊട്ടോട്ടി ഇല്ല, നാട്ടില്‍. ഹാഷിമിന് കുടുംബ പ്രാരാബ്ധം. പത്രക്കാരന് തലേന്നോ പിറ്റേന്നോ എന്ന് ഉറപ്പിക്കാന്‍ കഴിയാത്ത അവസ്ഥ. നന്ദുവിന് കുടുംബത്തില്‍ കല്യാണം. ഒറ്റയ്ക്ക് പുറപ്പെടാം എന്ന് കരുതി ഇരിക്കുമ്പോള്‍ അതാ വരുന്നു ഈയുള്ളവനെപ്പോലെ പഞ്ചാരഗുളികയും ബ്ലോഗും ഒന്നിച്ചു കൊണ്ട് പോകുന്ന കോയ ഡോക്ടറുടെ വിളി... "ഏതു ട്രെയിനിനാ യാത്ര" എന്ന്. "അഞ്ചു മണിയുടെ വണ്ടിക്ക്" എന്ന് ധൈര്യമായി പറഞ്ഞതിന്റെ അത്ര ധൈര്യം രാവിലെ എണീറ്റപ്പോള്‍ ഇല്ലാത്തത് കൊണ്ടായിരിക്കും, അലാറം ഓഫ് ചെയ്തു (അതെപ്പോ ചെയ്തു?) കുറേക്കഴിഞ്ഞ് ഞെട്ടിയുണര്‍ന്നപ്പോ അഞ്ചര. പിന്നെ രോട്ടമായിരുന്നു... ആറു മണിയുടെ വണ്ടി പിടിക്കാന്‍. ബ്ലോഗു ദേവതമാരുടെ കാരുണ്യം കൊണ്ട് സെക്കണ്ടുകളുടെ വ്യത്യാസത്തില്‍ ഞാന്‍ ഒന്നാമത്. ഒരു വിധം കയറിയപ്പോള്‍ അതാ കോയ ഡോക്ടറുടെ വിളി... "ഞാന്‍ കോഴിക്കൊടെത്തിയില്ല, ഇനിയേതാ വണ്ടി?" ഒരു ചായ കുടിച്ചു കാത്തിരിക്കാന്‍ പറഞ്ഞ് അദ്ദേഹത്തെ സമാധാനിപ്പിച്ചു. കോഴിക്കൊട്ടെത്തിയപ്പോള്‍ സീറ്റും കിട്ടി, കോയ ഡോക്ടറെയും കിട്ടി. ചായ കുടിക്കാന്‍ പറഞ്ഞ ആള് വെള്ളപ്പവും കഴിച്ചിരിക്കുന്നു, ദുഷ്ടന്.
കണ്ണൂരില്‍ എത്തിയപ്പോള്‍ ആദ്യം ആലോചിച്ചത് വയറിനെ പറ്റിയായിരുന്നു. ഹാളില്‍ ചെന്ന് അടുത്തുള്ള ഹോട്ടലില്‍ വല്ലതും കയറാമെന്ന് വെച്ച് ഓട്ടോയില്‍ കയറി. നോക്കിയപ്പോള്‍ ഒറ്റ ഹോട്ടല്‍ പോലും തുറന്നിട്ടില്ല. ഹാളിനുമുന്നില്‍ എത്തിയപ്പോള്‍ റെയില്‍വേ സ്റ്റേഷനില്‍ ഒട്ടിക്കാനുള്ള പോസ്റ്ററുമായി രണ്ടു പേര്... കുമാരനും രെജി പുത്തന്‍ പുരക്കലും. ഞങ്ങളെ കണ്ട ആശ്വാസത്തില്‍ (പിന്നേ....) പോസ്റ്റര്‍ ഗെയിറ്റില്‍ ഒട്ടിക്കാന്‍ തീരുമാനമായി.
കുമാരന്റെ നിര്‍ദ്ദേശപ്രകാരം ഞങ്ങള്‍ വീണ്ടും ഹോട്ടല്‍ അന്വേഷിച്ചിറങ്ങി.
അടച്ചിട്ട ഹോട്ടലിനു മുന്നില്‍ തളര്‍ന്നു നില്ക്കുന്ന ഡോ.കോയ(ഹരിതകം)
ഒടുവില്‍ എത്തിയത് ബസ് സ്റ്റാന്‍ഡില്‍. ഒരു ചായയും റൊട്ടിപൊരിച്ചതും... അപ്പൊ ഈ കണ്ണൂര്കാരൊന്നും ഞായറാഴ്ച ഭക്ഷണം കഴിക്കാറില്ലേ? (അതോ ഓണമാണോ വില്ലന്‍?)
എന്തായാലും ഗേറ്റിനു മുന്നില്‍ നിന്ന് ഒരു പോട്ടം പിടിച്ചു...
ഹാളില്‍ എത്തിയപ്പോള്‍ അവിടെ കുറേപ്പേരെല്ലാം എത്തി വെടിവട്ടം തുടങ്ങിയിരിക്കുന്നു. നൂറു രൂപ (വമ്പിച്ച വിലക്കുറവ്... ആ ദുഷ്ടന്മാര് തിരൂരിലൊക്കെ എത്രയാ വാങ്ങിയത്?) കൊടുത്തു ബാഡ്ജും വാങ്ങി ഗോദയിലേക്ക്...
ഗൂഡാലോചന നടത്തുന്ന മാര്‍ക്സിസ്റ്റു വിരുദ്ധന്മാര്... :). (നൗഷാദ് വടക്കേലും സുകുമാരന്‍ സാറും)
ഓ... പിന്നേ... നമ്മളെത്ര പോട്ടം കണ്ടതാ... തട്ടത്തുമല സജിം, പട്ടേപ്പാടം റാംജി, 'വെറും' പത്രക്കാരന്...
എന്തായാലും അധികം വൈകാതെ കാര്യപരിപാടിയിലേക്ക് കടന്നു കൊണ്ട് ശരീഫ്ക മൈക്ക് കയ്യിലെടുത്തു..
രണ്ടാമത്തെ ചിത്രത്തില്‍ കടന്നു കൂടിയത് പ്രേതമല്ല,
പോട്ടം പിടിക്കാന്‍ സ്റ്റേജില്‍ ചാടിക്കയറുന്ന രെജി...
ക്യാമറയും തൊപ്പിയുമായി കളത്തിലിറങ്ങിയ അകമ്പാടത്തിന്റെ കഥകളി കണ്ടു നോക്കുന്ന പൊന്മളക്കാരന്...
ഇതിനിടെ രണ്ടു മൂന്നു പേര് വന്നു പരിചയപ്പെടുത്തി പോയി... ആദ്യം ഈയുള്ളവന് തന്നെ... പിന്നേ സജിം, പത്രക്കാരന്. ആദ്യം കയറിയതിന്റെ ആഹ്ലാദാതിരേകത്താല്‍ പോട്ടം പിടിക്കാന്‍ മറന്നുപോയി...
തനിക്ക് പ്രായം ഒട്ടുമായില്ലെന്ന അവകാശവാദവുമായി ഷാനവാസിക്ക...
ബുദ്ധി കൂടിയതുകൊണ്ട് മുടി കൊഴിഞ്ഞെന്ന തെറ്റിദ്ധാരണയോടെ അരീക്കോടന്‍ മാഷ്. ( ആള് കുടുംബത്തോടെ പഞ്ചാരഗുളികയുടെ... ബ്ലോഗിന്റെയല്ല മരുന്നിന്റെ... ആരാധകരാണെന്നു കേട്ടപ്പോള്‍ സത്യമായും രോമാഞ്ചം വന്നു, കോയ ഡോക്ടര്‍ക്കും വന്നു കാണും)
തന്നെ അറിയാത്ത ആരുമുണ്ടാവില്ലെന്നത് കൊണ്ട് പരിചയപ്പെടുത്തല്‍ വേണ്ടെന്നു കരുതുന്ന സുകുമാരന്‍ സാര്‍. (പിന്നില്‍ നിന്നാരോ ചോദിച്ചു... "ഇതാരാ?" തിരിഞ്ഞു നോക്കിയപ്പോള്‍ ഒരു പാവം പഠിതാവ്)
പ്രീത (?) - വളപ്പൊട്ടുകള്‍...
മുകളിലും താഴെയും ഓരോ പ്രിയമാരാണ്... ഹരിയോ വിഷ്ണുവോ... കണ്‍ഫ്യൂഷനായല്ലോ...
ബ്ലോഗിനെ ജീവിതമായി കാണുന്ന ശാന്തട്ടീച്ചര്‍
ഷീബ
ശ്രീജിത് കൊണ്ടോട്ടി...
(പ്രത്യേകം ഊന്നിപ്പറഞ്ഞത് അവിവാഹിതന് എന്ന കാര്യം)
(ശ്രീ: പോട്ടം പിടിക്കുന്നത് ക്വോട്ടെശന്‍ ടീമിന് കൊടുക്കാനാണോ?
കെ.പി.: അടുത്ത് നിന്നാല്‍ അടികിട്ടുമോ?
അവര്‍ ഒരിക്കല്‍ പോലും ഇങ്ങനെ ചിന്തിക്കില്ലെന്നുറപ്പ്.
ആശയസംവാദവും വ്യക്തിബന്ധവും രണ്ടും രണ്ടെന്നു തെളിയിച്ച ബ്ലോഗര്‍മാര്‍...
സമീര്‍ തിക്കോടി.
ബ്ലോഗിലെ കവിതയെക്കുറിച്ചുള്ള അഗാധമായ പഠനങ്ങളുടെ കരുത്തോടെ... വിനോദ്കുമാര്‍.
ഡോ.മുഹമ്മദ് കോയ - ഹരിതകം.
മിനിട്ടീച്ചര്
മുക്താര്‍ മാഷും കുട്ട്യോളും...
ഉറക്കം കളയാനുള്ള പൊടിക്കൈകളുമായി മുക്താര്‍ ഉദരംപൊയില്‍...
"കണ്ണ് തൊട്... മൂക്ക് തൊട്...."
കണ്ണും മൂക്കും തൊടാനുള്ള ആവേശം
തൊട്ടൂ... തൊട്ടില്ല...
ജീവിതത്തിന്റെ പൊള്ളുന്ന യാഥാര്‍ത്ഥ്യങ്ങള്‍ രചനകളില്‍ ആവാഹിച്ച്... ഹംസ ആലുങ്ങല്‍.
പട്ടേപ്പാടം റാംജി....
അഡ്വ. സമദ്..

പോട്ടം പിടിത്തത്തിന് ഇടവേള കൊടുത്ത് റെജി പുത്തന്‍പുരക്കല്‍...
മേല്പ്പത്തൂരാന്...
ലീല ചന്ദ്രന്...
ശ്രീ.ജോണ്‍...
സി.എന്‍.എസ് പബ്ലിക്കേഷന്‍സ് പുറത്തിറക്കിയ പുതിയ പുസ്തകത്തിന്റെ രചയിതാവ്...
രജിസ്ട്രേഷന് തിരക്കുകള്‍ക്കിടയില്‍ നിന്ന് ഓടി വന്ന ബിന്‍സി...
ഇദ്ദേഹം അദ്ദേഹം തന്നെയാണോ എന്ന് ഒരു സംശയം. വരികളിലെ തീവ്രത വെച്ച് ഈ രൂപമല്ല ഞാന്‍ പ്രതീക്ഷിച്ചത്...
നൌഷാദ് വടക്കേല്‍...
തൌദാരവും കവിതയുമായി... നാമൂസ്.
ക്ലാരയുടെ കാമുകന്... മഹേഷ് വിജയന്.
പൊന്മളക്കാരന്...
വല്സന് അഞ്ചാം പീടിക.
ജനാര്ദ്ധനന് മാഷ്.
ബിലാത്തിയില്‍ നിന്നും മുരളി മുകുന്ദന്... കൂടെ ഒരല്പം മാജിക്കും.
ശ്രദ്ധിക്കപ്പെടുന്ന നാടകകൃത്ത് കൂടിയായ ഹരി പെരുമണ്ണ.
കൂട്ടത്തിലെ ബേബി... വാല്യക്കാരന്‍ - മുബഷിര്‍.
കനകാംബരന്.
സന്ദീപ്.എ.കെ. - പുകക്കണ്ണട.
സംഘാടകന്‍ - ബിജു കോട്ടില
സംഘാടകന്‍ - കുമാരന്.
ബ്ലോഗറാകാന്‍ ആഗ്രഹിക്കാത്ത ഒരു കവി - രതീഷ്.
മേം വിധു ചോപ്രാ ഹി.. ഹും... ഹൈ...
രണ്ടു മിനിട്ട് നേരത്തേക്ക് കയ്യോ കാലോ മുറിച്ചു മാറ്റിയാലുണ്ടാകുന്ന വേദനയോടെ ക്യാമറ താഴെ വെച്ച നൗഷാദ് അകമ്പാടം.
പിന്നെയും ഉണ്ട് ഒരു പാട് ബ്ലോഗര്‍മാരും ബ്ലോഗിനെക്കുറിച്ച് അറിയാന്‍ ആഗ്രഹിച്ചെത്തിയവരും....
മലയാളം വിക്കി പ്രതിനിധി...
ക്ലാസെടുക്കാന്‍ എത്തിച്ചേര്‍ന്ന ശ്രീ പ്രദീപ് കുമാര്‍ (ആകാശവാണി)
കമന്റലും വിളമ്പലും ഒരു പോലെ വഴങ്ങുന്ന ശ്രീ...
ഗംഭീര ഓണ സദ്യ (തിരൂരിലെ അത്ര പോരെങ്കിലും)
പിരിയും മുന്‍പ് നമ്പര്‍ വാങ്ങാനുള്ള തിരക്ക്.
ഗ്രൂപ് ഫോട്ടോകളോടെ, ഇനി അടുത്ത മീറ്റിലും അതുവരെ ബ്ലോഗിലും കാണാമെന്ന പ്രതീക്ഷയോടെ മടക്കം.
പ്രാതിനിധ്യം കുറവെങ്കിലും (സാധാരണ ബ്ലോഗ് മീറ്റുകള്‍ വെച്ച് നോക്കുമ്പോള്‍ കുറവെന്ന് പറയാന്‍ കഴിയില്ല, പക്ഷെ സൈബര്‍ മീറ്റ് ആയി നടത്തുമ്പോള്‍ ബ്ലോഗര്‍മാര്‍ക്കുപരിയായി ഓണ്‍ ലൈനില്‍ വരുന്ന സകലമാന വിഭാഗങ്ങളില്‍ നിന്നും പ്രാതിനിധ്യം പ്രതീക്ഷിച്ചിരുന്നു) കുഴപ്പമില്ലാത്ത രീതിയില്‍ സംഘടിപ്പിച്ച മീറ്റ് തന്നെയായിരുന്നു നടന്നത്. എന്ത്കൊണ്ടോ മീറ്റുകളിലെ സ്ഥിരം മുഖങ്ങളെ പലരെയും കാണാനില്ലെന്ന് പലരും പറയുന്നത് കേട്ടു. തിരൂരില്‍ വന്ന കണ്ണൂരുകാരെ പോലും കണ്ടില്ല.
എന്തൊക്കെയായാലും ഏതു പരിപാടി നടത്തുമ്പോളും അതിനു പിന്നില്‍ പ്രയത്നിക്കാന്‍ കുറെ പേര് ഉണ്ടാകും ഓടിനടക്കാന്‍. വിമര്‍ശിക്കുന്നവര്‍ക്ക് ആ അധ്വാനം മനസ്സിലായില്ലെന്നു വരും. അത് കൊണ്ട് തന്നെ എന്തെല്ലാം പോരായ്മകള്‍ ഉണ്ടെങ്കിലും കേരളത്തിന്റെ വടക്ക് ഭാഗത്ത് ഈ സംഗമം നടത്തിയവരെ അഭിനന്ദിക്കുന്നു.
Subscribe to:
Posts (Atom)
എല്ലാ രോഗങ്ങള്‍ക്കുമുള്ള ഒറ്റമൂലി... സൗഹൃദം