ഒരു നിമിഷം...

"നിധിയല്ല, മുടിയല്ല, മതമല്ല പ്രശ്നം... എരിയുന്ന, പൊരിയുന്ന വയറാണ് പ്രശ്നം..."

October 08, 2011

നൂറു ദിന നര്‍മ്മം.

പിള്ള അഴിമതിയോ സ്കൂളോ വൈദ്യുതിയോ മൊബൈലോ എന്തെന്നറിയാത്ത പഞ്ച പാവം.... 
കുഞ്ഞാലിക്കുട്ടി പെണ്ണുങ്ങളെ നോക്കുക പോലും ഇല്ല, ഐസ്ക്രീം കണ്ടാല്‍ തൊടുക പോലും ഇല്ല... 
ഉമ്മന്‍ ചാണ്ടി ഇത് വരെ പാമോയിലില്‍ കാച്ചിയ പപ്പടം കഴിച്ചിട്ടില്ല... 
ജയലക്ഷ്മി അമ്പെയ്യാന്‍ പോയപ്പോഴെല്ലാം നാട്ടിലെ ആദിവാസി സ്ത്രീകള്‍ക്ക് ഉടുക്കാന്‍ കച്ച കൊണ്ടുവന്നിട്ടുണ്ട്... 
അബ്ദുറബ്ബ്‌ മോനെ എല്‍.കെ.ജി-യില്‍ പോലും ചേര്‍ത്തിട്ടില്ല... 
ജോസഫ്‌ ഇതുവരെ വിമാനത്തില്‍ കയറിയിട്ടുമില്ല, മൊബൈല്‍ കണ്ടിട്ടുമില്ല... 
അടൂര്‍ പ്രകാശ്‌ ഇന്ന് വരെ ലിവര്‍ കറി വെച്ചത് കഴിച്ചിട്ടും ഇല്ല, ബാര്‍ നടത്തി ആരുടേയും ലിവര്‍ കരിച്ചിട്ടും ഇല്ല... 
ബാബു ബാര്‍ മുതലാളിമാരെ പറ്റി കേട്ടിട്ടു പോലും ഇല്ല... 
ആര്യാടന്  ഇതുവരെ ലോഡ്‌ എന്താ ഷെഡി എന്താ എന്ന് ഇട്ടു നോക്കാന്‍ പോലും സമയം കിട്ടിയിട്ടില്ല...
ഗണേശന് ഇന്നേവരെ ഭരിക്കുകയാണോ അഭിനയിക്കുകയാണോ എന്ന് സ്വയം തിരിച്ചറിയാന്‍ പറ്റിയിട്ടില്ല...
സി.എന്‍.ബാലകൃഷ്ണന്‍ തന്‍റെ ചിരിക്കുന്ന മോന്ത കുറെ ഫ്ലെക്സില്‍ വെച്ചതല്ലാതെ ആരോടും സഹകരിച്ചിട്ടില്ല...
കുഞ്ഞാലിയുടെ കുഞ്ഞിന് റോഡ്‌ എവിടെ എന്ന് മനസ്സിലായിട്ടില്ല, എന്നിട്ട് വേണ്ടേ കുഴി അടക്കാന്‍...

മുനീറിനെ ആരോ വീക്കിയപ്പോള്‍ എന്തോ ലീക്ക് ആയത് മാത്രമുണ്ട് ബാക്കി... ചാനലോ പോയി... കിട്ടിയതാണെങ്കില്‍ കുഞ്ഞാലി കടിച്ചു പറിച്ചു വലിച്ചെറിഞ്ഞ എല്ലിന്‍ കഷണം...


ജേക്കബിന് മര്യാദക്കൊന്നു ഭക്ഷണം കഴിക്കാന്‍ പോലും സമയം കിട്ടിയിട്ടില്ല...

മാണിയാണെങ്കില്‍ തവള, ധവള എന്നൊക്കെ പറയുന്നത് മാത്രം മിച്ചം... ഒന്നുമില്ലത്രേ കയ്യില്‍...

സത്യം പറഞ്ഞത് തിരുവഞ്ചൂര്‍ മാത്രം..  (അതോ പൊട്ടത്തരമോ?). ഭരണം കിട്ടും എന്ന് പ്രതീക്ഷിച്ചു കാണില്ല... വായില്‍ തോന്നിയത് വിളിച്ചു പറഞ്ഞപ്പോള്‍..


പിന്നെ പി.സി.ജോര്‍ജിന് ആകെ അറിയാവുന്ന പണി പാവം വൃത്തിയായി ചെയ്യുന്നുണ്ട്... ചാനലില്‍ വന്നു വായിലൂടെ മലവിസര്‍ജ്ജനം നടത്തി നാറ്റിക്കുന്നതും വേണ്ടി വന്നാല്‍ ഉടുതുണി പൊക്കി കാണിക്കുന്നതും...
ഇതുപോലുള്ള നിഷ്കളങ്കരെ കുറ്റം പറയുന്ന സഖാക്കളെ... 
നിങ്ങളോട് ശ്രീപദ്മനാഭന്‍ ചോദിക്കും...
ഇല്ലെങ്കില്‍  അഞ്ചാം മന്ത്രി വരട്ടെ, അയാള്‍ ചോദിക്കും...
അതുമല്ലെങ്കില്‍ മന്ത്രിച്ചൂതി ഐസ്ക്രീം ആക്കിക്കളയും...

6 comments:

ഇ.എ.സജിം തട്ടത്തുമല said...

നൂറുദിന നർമ്മം കൊള്ളാം

കൊമ്പന്‍ said...

പിന്നെ പി.സി.ജോര്‍ജിന് ആകെ അറിയാവുന്ന പണി പാവം വൃത്തിയായി ചെയ്യുന്നുണ്ട്... ചാനലില്‍ വന്നു വായിലൂടെ മലവിസര്‍ജ്ജനം നടത്തി നാറ്റിക്കുന്നതും വേണ്ടി വന്നാല്‍ ഉടുതുണി പൊക്കി കാണിക്കുന്നതും...


കലക്കി സര്‍

മഹേഷ്‌ വിജയന്‍ said...

ശ്രീ പദ്മനാഭന്‍ പോലും സുല്ലിട്ടു എന്ന് വരും...നാറ്റക്കേസാ ഒക്കെ....
ഡാക്കിട്ടര്‍ സാറേ, ആക്ഷേപ ഹാസ്യം കൊള്ളാം...

SHANAVAS said...

ഈ പഞ്ചാര ഗുളിക ഏറ്റു സര്‍..നല്ല നര്‍മ്മം..ആശംസകള്‍..

പട്ടേപ്പാടം റാംജി said...

എല്ലാം തമാശക്കാരാ അല്ലെ...?

വിധു ചോപ്ര said...

പോസ്റ്റ് നന്നായി.പക്ഷേ ഇത് മുട്ട പോയ കാക്കയുടെ കരച്ചിലായിട്ടല്ലേ മേപ്പടിയാന്മാർ കാണുക?
ഏതായാലും കൊട്ടിഘോഷിച്ച 100 ദിനം ചലനരഹിതമായി കടന്നു പോയി. ജനം നൽകിയ ഫോട്ടോ ഫിനിഷ് വിജയത്തിന്റെ യദാർത്ഥ ഫലങ്ങൾ ജനം തന്നെ അറിയാൻ പോകുന്ന ഭാവിയിൽ ശ്രീ പദ്മനാഭന് പണിയുണ്ടാക്കാതെ അടങ്ങിയിരുന്നൂടെ സഖാക്കളേ? മടുക്കുന്ന ജനം സഹായമഭ്യർത്ഥിച്ചു വരുന്നതു വരെ മിണ്ടാതിരിക്കുക തന്നെ.പറ്റിയ തെറ്റ് അവർ തിരിച്ചറിയുന്നതു വരെ.അല്ലാത്ത പക്ഷം സമരം ചെയ്തതിനും പഴി സഖാക്കൾ കേൾക്കേണ്ടിവരും.അതല്ലേ കാലം.

Related Posts Plugin for WordPress, Blogger...
എല്ലാ രോഗങ്ങള്‍ക്കുമുള്ള ഒറ്റമൂലി... സൗഹൃദം