ഞാന്‍ പ്രാക്ടീസ് തുടങ്ങി മൂന്നാം ദിവസം. പനിക്ക് മരുന്ന് വാങ്ങാന്‍ വേണ്ടിയായിരുന്നു ആ രണ്ടാം ക്ലാസ്സ്കാരിയെയും കൊണ്ട് അച്ഛന്‍ ക്ലിനിക്കില്‍ വന്നത്. കേസ് എടുക്കുന്നതിനിടയില്‍ ശോധന എങ്ങനെയുണ്ടെന്നു ഞാന്‍ അവളോട് ചോദിച്ചു. മനസ്സിലാകാതെ അവള്‍ മിഴിച്ചു നോക്കി. "വയറ്റില്‍ നിന്ന് പോകുന്നില്ലേ?" ഞാന്‍ വീണ്ടും ചോദിച്ചു. ഇല്ലെന്നു പറഞ്ഞപ്പോള്‍ "എത്ര ദിവസമായി" എന്ന് ഞാന്‍ വീണ്ടും ചോദിച്ചു. "രണ്ടു മാസമായി". ആ മറുപടി എന്നെ ഞെട്ടിച്ചു. ഇതെന്തു രോഗം? ഞാന്‍ കുട്ടിയുടെ അച്ഛന്റെ മുഖത്തേക്ക് നോക്കിയപ്പോള്‍ അദ്ദേഹം ചിരിക്കുകയായിരുന്നു. അദ്ദേഹം മോളോട് ചോദിച്ചു "ദിവസേന കക്കൂസില്‍ പോകുന്നില്ലേ?" ഉണ്ടെന്നു മകള്‍ തലയാട്ടി. അപ്പോളാണെനിക്കു സമാധാനമായത്. (വയറിളക്കത്തിന് നാട്ടിന്‍പുറത്ത് വയറ്റീന്നുപോക്ക് എന്ന് പറയുമെന്ന് ഞാനാദ്യം ഓര്‍ത്തില്ല.)
No comments:
Post a Comment