ഒരു നിമിഷം...

"നിധിയല്ല, മുടിയല്ല, മതമല്ല പ്രശ്നം... എരിയുന്ന, പൊരിയുന്ന വയറാണ് പ്രശ്നം..."

February 24, 2010

സച്ചിന്‍... സച്ചിന്‍... സച്ചിന്‍...

ലോകത്തിന്റെ നെറുകയില്‍ എത്തി എന്ന് പറയുന്നത് കേവലം അര്‍ത്ഥശൂന്യമായ ഒരു വിശേഷണമായി തീരുകയാണ്... കാരണം പറയുന്നത് സച്ചിനെ കുറിച്ചാണ് എന്നത് തന്നെ. ഇരുപതു വര്‍ഷത്തിലേറെ നീണ്ട നിസ്തുലമായ പ്രകടനം കൊണ്ട് വളരെക്കാലമായി ക്രിക്കറ്റ് ലോകത്തിന്റെ നെറുകയില്‍ രാജകീയമായി വിരാജിക്കുന്ന ആ അമാനുഷിക പ്രതിഭയെ കുറിച്ച് പറയാന്‍ വാക്കുകള്‍ കണ്ടെത്താന്‍ ഏറെ ബുദ്ധിമുട്ടേണ്ടി വരും. ഏകദിന ക്രിക്കറ്റിന്റെ ആരംഭം മുതല്‍ ഏറെക്കുറെ അസംഭവ്യം എന്ന് കരുതിയിരുന്ന ആ മഹത്തായ നേട്ടവും ഇന്ന് സച്ചിന്റെ പേരില്‍ കുറിക്കപ്പെട്ടിരിക്കുന്നു... ഇരട്ട സെഞ്ച്വറി.
സ്കൂള്‍ ക്രിക്കറ്റില്‍ ലോക റെക്കോഡ് തിരുത്തിക്കുറിച്ച്, ഇന്ത്യന്‍ ടീമില്‍ക്കയറിയ ഈ ലിറ്റില്‍ മാസ്ടര്‍ തന്റെ ക്രിക്കറ്റ് ജീവിതത്തില്‍  നാഴികക്കല്ലുകളേറെ പിന്നിട്ടിരിക്കുന്നു. ഏകദിനത്തിലും ടെസ്റ്റിലും ഏറ്റവുമധികം സെഞ്ച്വറി, റണ്‍സ്, മികച്ച കൂട്ടുകെട്ടുകള്‍, നിര്‍ണായകമായ അവസരങ്ങളില്‍ ഇന്ത്യയെ വിജയത്തിലെത്തിച്ചു കൊണ്ട് നേടിയ വിക്കറ്റുകള്‍, ക്യാച്ചുകള്‍... അങ്ങനെയങ്ങനെ ഏതൊരു പുതുമുറക്കാരനും തന്റെ സ്വപ്നങ്ങളിലെ ലകഷ്യമായി നിസ്സംശയം പ്രതിഷ്ടിക്കാവുന്ന നിരവധി നേട്ടങ്ങള്‍.  ഇന്ന് ആ മനുഷ്യന്‍ നേടുന്ന ഓരോ റണ്നും ഓരോ പുതിയ റെക്കോഡുകളായി മാറുകയാണ്. ഇന്ത്യന്‍ കായിക രംഗത്തിന്റെ എക്കാലത്തെയും മഹത്തായ അഭിമാന സ്തംഭം തന്നെയാണ് സച്ചിന്‍. അദ്ദേഹത്തിന് പകരം വെക്കാന്‍ ഇത് വരെ ആരും ഉണ്ടായിട്ടില്ല, ഇനിയൊട്ട്‌ ഉണ്ടാകുമെന്നും തോന്നുന്നില്ല.
തനിക്കു കിട്ടാത്ത ഒരേയൊരു നേട്ടം - ഏകദിന ക്രിക്കറ്റ് ലോക കപ്പ്- നേടിക്കൊണ്ട് മാത്രമേ അദ്ദേഹം തന്റെ ക്രിക്കറ്റ് ജീവിതത്തിനു കലാശം കുറിക്കൂ എന്ന് നാം ഓരോ ഇന്ത്യക്കാര്‍ക്കും പ്രത്യാശിക്കാം.  കാരണം ഓരോ ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമിക്കും സച്ചിന്‍ ദൈവം തന്നെയാണ്.

7 comments:

ഒഴാക്കന്‍. said...

sachin, the real hero!

ശ്രീ said...

തന്റെ ടീമിന് ലോകകപ്പ് കൂടി നേടിക്കൊടുക്കാന്‍ സച്ചിന് സാധിയ്ക്കട്ടെ എന്ന് തന്നെ ആയിരിയ്ക്കും ഓരോ ക്രിക്കറ്റ് പ്രേമിയും ആഗ്രഹിയ്ക്കുന്നത്.

jayanEvoor said...

അതെ. ശരിക്കും ഹീറോ.
ഞാനും ഒരു പൊസ്റ്റിട്ടിട്ടുണ്ട്.
http://jayanevoor1.blogspot.com/

sumi_s143 said...

yes,, sachin is unbeatable!!!

തണല്‍ said...

"കാട്ടുകോഴിക്കെന്തു സംക്രാന്തി " എന്ന് പറഞ്ഞ പോലെ യാണ് ക്രിക്കറ്റില്‍ എന്റെ കാര്യം. അതിനാലാണ് ഇതുവരെ കമന്റ് ഇടാതിരുന്നത്.
ക്രിക്കറ്റ് ഇപ്പോള്‍ ഒരു 'കളി'യല്ല 'കാര്യ'മാണെന്നാണ് എന്റെ പക്ഷം ...

ഇ.എ.സജിം തട്ടത്തുമല said...

സ്പോഴ്സിൽ എനിക്ക് താല്പര്യം കുറവാണ്.അതുകൊണ്ട് തന്നെ അതു സംബന്ധിച്ച അറിവും കമ്മി! എങ്കിലും സച്ചിന്റെ നേട്ടം അഭിമാനകരം തന്നെ.ഈ സന്തോഷത്തിൽ ഞാനും പങ്കുന്നു.

ബിലാത്തിപട്ടണം / Bilatthipattanam said...

very nice post

Related Posts Plugin for WordPress, Blogger...
എല്ലാ രോഗങ്ങള്‍ക്കുമുള്ള ഒറ്റമൂലി... സൗഹൃദം