എന്റെ ബ്ലോഗില്‍ ഞാന്‍ എഴുതുന്ന രാഷ്ട്രീയ ലേഖനങ്ങള്‍ എനിക്ക് ശരിയെന്നു തോന്നുന്ന കാര്യങ്ങളാണ്, ഞാന്‍ വിശ്വസിക്കുന്ന പ്രസ്ഥാനത്തെ വിജയിപ്പിക്കുന്നതിനുള്ള കാര്യങ്ങളാണ് അവ. മറ്റു രാഷ്ട്രീയപ്പാര്‍ട്ടികളില്‍ വിശ്വസിക്കുന്നവര്‍ക്ക് അതിനോട് എങ്ങനെയായാലും യോജിക്കാന്‍ കഴിയില്ല, അവര്‍ എഴുതുന്നതിനോട് എനിക്ക് യോജിക്കാന്‍ കഴിയാത്ത പോലെ. എന്റെ പോസ്റ്റുകള്‍ വായിക്കേണ്ടവര്‍ക്ക് വായിക്കാം, വേണ്ടാത്തവര്‍ക്ക് വായിക്കാതിരിക്കുകയോ വിയോജിപ്പ് സഭ്യമായ ഭാഷയില്‍ എഴുതുകയോ ചെയ്യാം. ഇതൊക്കെ അച്ഛനും അമ്മയും സംസ്കാരമുള്ളവരാണെങ്കില്‍, അവര്‍ മക്കളെ വളര്‍ത്തിയത് മാന്യമായാണെങ്കില്‍ മാത്രം നടക്കുന്ന കാര്യങ്ങളാണ്. അല്ലാത്ത ചുറ്റുപാടില്‍ വളര്‍ന്നവര്‍ക്കും അവര്‍ നേതൃത്വം കൊടുക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളില്‍ വിശ്വസിക്കുന്നവര്‍ക്കും മുഖം മറച്ചു വെച്ച് തെറി പറയാനും വീട്ടിലുള്ളവരെ വിളിക്കുന്നത് പോലെ രചയിതാവിനെയും വിളിക്കാനും മാത്രമേ കഴിയൂ... എന്റെ ബ്ലോഗില്‍ വന്നു അനോണിയായി ഇടുന്ന തെറികളൊന്നും ഞാന്‍ നീക്കം ചെയ്യുന്നില്ല. അതവിടെ കിടക്കട്ടെ,.. തരം താണ രീതിയില്‍ മാത്രം ചിന്തിക്കാനും പ്രവര്‍ത്തിക്കാനും അറിയാവുന്ന ലീഗുകാരന്റെയും കോണ്ഗ്രസ്സുകാരന്റെയും സംസ്കാരത്തിന് ഉത്തമോദാഹരണമായി. അവ വായിച്ച് ഒരാളെങ്കിലും യു.ഡി.എഫ് വിരോധിയായാല്‍ ഞാന്‍ ധന്യനായി.
ഈ പോസ്റ്റിനു താഴെ പുതിയ തെറികള്‍ അടങ്ങിയ ആയിരമായിരം കമന്റുകള്‍ ക്ഷണിച്ചു കൊള്ളുന്നു. അനോണികള്‍ക്കും അനോണിയായി അഭിനയിക്കുന്നവര്‍ക്കും സുസ്വാഗതം. പെട്ടെന്ന് വേണം. നാളെ തെരഞ്ഞെടുപ്പാണ്. തെറി വായിച്ചു ബുദ്ധിയുദിച്ച ആരെങ്കിലും എല്‍.ഡി.എഫിന് ഒരു വോട്ടെങ്കിലും അധികം ചെയ്താലോ? അത് കൊണ്ട് പെട്ടെന്ന് വരട്ടെ തെറിയഭിഷേകം.
3 comments:
വ്യാജ ഐഡികളില്‍ വന്നു, അസഭ്യവര്‍ഷം നടത്തുന്ന സംസ്കാര ശൂന്യര്‍ ബൂലോകത്ത് ധാരാളം ഉണ്ട്. ഇത്തരം മാനസിക രോഗികള്‍ നടത്തുന്ന അസഭ്യവര്‍ഷങ്ങള്‍ പലയിടത്തും കണ്ടിട്ടും ഉണ്ട്.. വാക്കുകളും, പ്രവര്‍ത്തികളും ഓരോരുത്തരുടെയും സംസ്കാരത്തിന്റെ അളവുകോല്‍... :!
evide like button?? :)
ലവന്മാരെ മൈന്‍ഡു ചെയ്യാതിരുന്നാല്‍ അതിന്നും തെറി കേള്‍ക്കേണ്ടിവരും! അനോനിത്തെറികള്ക്ക് സ്വാാഗതമോതിയുള്ള ബ്ലോഗിന്നും ആശംസകള്‍..
Post a Comment