ഒരു നിമിഷം...

"നിധിയല്ല, മുടിയല്ല, മതമല്ല പ്രശ്നം... എരിയുന്ന, പൊരിയുന്ന വയറാണ് പ്രശ്നം..."

April 22, 2011

അറുതിയുണ്ടാവട്ടെ... ഈ വിഷമഴക്ക്‌...

എന്‍ഡോസള്‍ഫാന്‍ എന്ന കാളകൂടവിഷം സൃഷ്ടിച്ച മഹാദുരന്തത്തിന്റെ ഇരയാകാനുള്ള നിര്‍ഭാഗ്യം നിങ്ങള്‍ക്ക് ഉണ്ടായിട്ടില്ലെങ്കില്‍...
ആ ദുരന്തം വിതച്ച സാമൂഹ്യ വിരുദ്ധ ശക്തികളുടെ അധമമായ വാണിജ്യ താല്പര്യങ്ങള്‍ക്കെതിരെ പ്രതികരിക്കാന്‍ കഴിവുള്ള ആരോഗ്യമുള്ള മനസ്സും ശരീരവും വാക്കും ലഭിച്ചു എന്ന മഹാഭാഗ്യം നിങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്...

പ്രതികരിക്കുക...
തോളോട് തോള്‍ ചേര്‍ന്ന് പടപൊരുതുക...


ഇവര്‍ നമ്മുടെ ആരുമല്ലായിരിക്കാം...
പക്ഷെ ഇവര്‍ക്കും ഉണ്ടായിരുന്നു നമ്മുടേത്‌ പോലെ ഒരു നല്ല ഭാവി... അതില്ലാതാക്കിയവര്‍ക്കെതിരെ ഒന്ന് വിരല്‍ ഉയര്‍ത്താന്‍ പോലും കഴിവില്ലാത്ത ഈ പാഴ്ജന്മങ്ങള്‍ ഇന്ന് നമ്മുടെ കണ്മുന്നില്‍ എരിഞ്ഞില്ലാതാകുമ്പോള്‍ നാം മറക്കാതിരിക്കുക..
അവരും ഈ ഭൂമിയുടെ അവകാശികളെന്ന്.. ഈ മുഖങ്ങള്‍ക്കു തുടര്‍ച്ച ഇല്ലാതാക്കാന്‍...
ഇനിയും ദുരന്തങ്ങളുടെ പെരുമഴ കേരളത്തിന്റെ വടക്കേ അറ്റത്ത്‌ പെയ്യാതിരിക്കാന്‍...
മനുഷ്യന്‍ എന്ന പദത്തിന് പണം എന്ന പദത്തിന് താഴെ മാത്രം വിലകല്‍പ്പിച്ച കുത്തകകളെയും അവര്‍ക്ക് ചൂട്ടു പിടിക്കുന്ന അധികാരവര്‍ഗത്തെയും ഭാരത മണ്ണില്‍ നിന്ന് കെട്ടുകെട്ടിക്കുക...
എന്‍ഡോസള്‍ഫാന്‍ നിരോധിക്കുക.

ആധികാരികമായ വിവരങ്ങള്‍ക്ക്

7 comments:

അനില്‍ഫില്‍ (തോമാ) said...

ഞാനിന്നൊരു പോസ്റ്റ് ഇട്ടിട്ടുണ്ട് അഭിപ്രായം എഴുതുമല്ലൊ?

പത്രക്കാരന്‍ said...

കണ്ടു നില്‍ക്കാന്‍ ആകില്ല ഇനിയും ഈ നിഷ്ടൂരമായ കാട്ടുനീതിയെ...

ശ്രീജിത് കൊണ്ടോട്ടി. said...

എന്റൊസള്‍ഫാനേ കുറിച്ച് കൂടുതല്‍ പഠനം നടത്താതെ അത് നിരോധിക്കാന്‍ ആവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. എന്റൊസല്ഫനെ കുറിച്ച് പഠിച്ചു ഡോക്ടറേറ്റ്‌ നേടാന്‍ ആണ് ഇവരുടെ ശ്രമം എന്ന് തോന്നുന്നു. കുറെ വര്‍ഷങ്ങള്‍കൊണ്ട് പഠിക്കുന്നതല്ലേ. ഇനിയും പഠിപ്പ് തീര്‍ന്നില്ലേ. ഡല്‍ഹിയിലെ എയര്‍കണ്ടിഷന്‍ റൂമുകളില്‍ ഇരുന്നു "പഠിക്കുന്ന" ഇക്കൂട്ടര്‍ ഭൂമിയിലേക്ക് ഇറങ്ങിവന്ന്, എന്റൊസള്‍ഫാന്‍ ഇരകളെ ഒന്ന് കാണാന്‍ മനസ്സ് കാണിച്ചിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചുപോകുന്നു. ഈ പഠിപ്പ് "പണം" ഉണ്ടാക്കാന്‍ ഉള്ളതാണ് എന്ന് ഉറപ്പ്. സ്റോക്ക്ഹോം കണ്‍വെന്ഷനില്‍ എന്റൊസള്‍ഫാന്‍ അനുകൂലനിലപാട് ഇന്ത്യ സ്വീകരിച്ചാല്‍ അല്‍ഭുതപ്പെടെണ്ട...!!!

Unknown said...

നമ്മുടെ ഭരണാധിപർ ആരോടൊപ്പൊം?

എന്‍.പി മുനീര്‍ said...

എന്റോസള്‍ഫാന്‍ നിരോധിക്കുന്നതു വരെ ഈ പ്രതിഷേധം നില നില്‍ക്കട്ടെ.

Unknown said...

ഭരണകൂടങ്ങള്‍ കൂടുതല്‍ ഇരകള്‍ക്കായി കാതോര്‍ക്കുന്നു.അവര്‍ കുത്തക മുതലാളിമാരുടെ മാത്രം സംരക്ഷകരായി മാറുന്നു.കോടികള്‍ കട്ടുമുടിക്കുന്നതിന്റെ ഇടയില്‍ പ്രജകളുടെ കരച്ചില്‍ കേള്‍ക്കാന്‍ എവിടെ സമയം. കൂട്ടുകക്ഷി ഭരണത്തില്‍ കസേര സംരക്ഷിക്കാന്‍ പരസ്പ്പരം മത്സരിക്കുമ്പോള്‍ ഇതെല്ലാം ഇതിലപ്പുറവും നടക്കും. എന്റോസള്‍ഫാന്‍ നിരോധിക്കുനതിനു വേണ്ടി കേരളം കൂടുതല്‍ സമരപരിപാടികളുമായി മുന്നോട്ടു പോവേണ്ടതുണ്ട്. ഭാവി തലമുറയ്ക്കായി നമുക്ക് അത് ഉത്തരവാധിത്തത്തോടെ ചെയ്യാം.

ശ്രീജിത് കൊണ്ടോട്ടി. said...

എന്റൊസള്‍ഫാനേ കുറിച്ച് കൂടുതല്‍ പഠനം നടത്താതെ അത് നിരോധിക്കാന്‍ ആവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. എന്റൊസല്ഫനെ കുറിച്ച് ഗവേഷണം നടത്തി ഡോക്ടറേറ്റ്‌ നേടാന്‍ ആണ് ഇവരുടെ ശ്രമം എന്ന് തോന്നുന്നു. കുറെ വര്‍ഷങ്ങള്‍കൊണ്ട് പഠിക്കുന്നതല്ലേ. ഇനിയും പഠിപ്പ് തീര്‍ന്നില്ലേ. ഡല്‍ഹിയിലെ എയര്‍കണ്ടിഷന്‍ റൂമുകളില്‍ ഇരുന്നു "പഠിക്കുന്ന" ഇക്കൂട്ടര്‍ ഭൂമിയിലേക്ക് ഇറങ്ങിവന്ന്, എന്റൊസള്‍ഫാന്‍ ഇരകളെ ഒന്ന് കാണാന്‍ മനസ്സ് കാണിച്ചിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചുപോകുന്നു. ഈ പഠിപ്പ് "പണം" ഉണ്ടാക്കാന്‍ ഉള്ളതാണ് എന്ന് ഉറപ്പ്. സ്റോക്ക്ഹോം കണ്‍വെന്ഷനില്‍ എന്റൊസള്‍ഫാന്‍ അനുകൂലനിലപാട് ഇന്ത്യ സ്വീകരിച്ചാല്‍ അല്‍ഭുതപ്പെടെണ്ട...!!!

കേന്ദ്ര കൃഷിമന്ത്രാലയം എന്‍ഡോസള്‍ഫാന്‍ ലോബിയുടെ പിടിയിലാണ് എന്ന് കൊണ്ഗ്രെസ്സ് നേതാവ് വി.എം സുധീരന്‍. നിരോധത്തിനെതിരായി നിലപാടെടുക്കുന്ന കൃഷി മന്ത്രാലയത്തെ സംരക്ഷിക്കുന്നത് കേന്ദ്രസര്‍ക്കാര്‍ ആണെന്നും അദ്ദേഹം പറഞ്ഞു..


നശിച്ച കാസര്‍കോടിന്റെ അഭിപ്രായം കണക്കിലെടുത്തല്ല എന്‍ഡോസള്‍ഫാന്‍ നിരോധിക്കേണ്ടതെന്ന്
കീടനാശിനി അനുകൂല സംഘടനയായ കണ്‍സോര്‍ഷ്യം ഓഫ് ഇന്ത്യന്‍ ഫാര്‍മേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ആന്ധ്ര ക്കാരന്‍ പി ചെംഗല്‍ റെഡ്ഡി രംഗത്ത്. കൃഷി മന്ത്രി ശരത് പവാറില്‍ നിന്ന് ഈ എന്റൊസള്‍ഫാന്‍ വിരുദ്ധ നിലപാട് ഒരിക്കലും എടുക്കുകില്ല എന്ന ഉറപ്പ്‌ തനിക്ക്‌ കിട്ടിയിട്ടുണ്ടെന്നും ചെങ്കല്‍ റെഡ്ഡി. ഇവരെയൊക്കെ എന്റൊസല്ഫാനില്‍ മുക്കി കൊല്ലുകയാണ് വേണ്ടത്..;

ഇരകളെ നിങ്ങള്‍ പൊറുക്കുക... വേട്ടക്കാര്‍ ആണ് നിങ്ങളുടെ സംരക്ഷണ ചുമതല ഏറ്റെടുത്തിരിക്കുന്നത്.

ഓ.ടോ: എന്റൊസള്‍ഫാന്‍ വിരുദ്ധസമരങ്ങളെ അധിക്ഷേപിക്കുന്ന ആന്ധയിലെയും, കേരളത്തിലെയും "ചെങ്കല്‍ റെഡ്ഡിമാര്‍" പൊതുജനത്തിന് മുന്‍പില്‍ സ്വയം നാണം കെടുകയാണ്. ജനശ്രദ്ധ പിടിച്ചുപറ്റാനും, വേറിട്ട ശബ്ദം ആകാനും ഉള്ള ഇത്തരം ശ്രമങ്ങള്‍ അപഹാസ്യം തന്നെ...

Related Posts Plugin for WordPress, Blogger...
എല്ലാ രോഗങ്ങള്‍ക്കുമുള്ള ഒറ്റമൂലി... സൗഹൃദം