പണ്ട് ശ്രീനിവാസന് നായകനായി അഭിനയിച്ച ഒരു സിനിമ കണ്ടിട്ടുണ്ട്.... 'ഭാഗ്യവാന്' എന്ന് ആണെന്ന് തോന്നുന്നു പേര്. നായകന് വളരെ സവിശേഷമായ ഒരു ജാതകമാണ്.... "അലഭ്യ ലഭ്യ ശ്രീ" യോഗം! മൂപ്പരെയും കൊണ്ട് നടക്കുന്നവര്‍ക്കും കൂടെ നിര്‍ത്തുന്നവര്‍ക്കും എല്ലാം നേട്ടങ്ങളുടെ മലവെള്ളപ്പാച്ചില്‍ ആയിരിക്കും. പക്ഷെ ആള്‍ക്ക് ഇതിന്റെയൊന്നും ഒരു മൂലയിലെ പൊടി പോലും അനുഭവിക്കാനുള്ള വിധി ഉണ്ടാകുകയില്ല...
ഇത് പോലെ അതിവിശിഷ്ടമായ (?) ഒരു യോഗം (അത് തന്നെ ഇതിന്റെ പേര്... യോഗം!) പോക്കറ്റിലിട്ടോണ്ട് നടക്കുന്ന ഒരുത്തന് കേരളത്തില്‍ ഉണ്ട്.
ജോലി : എറിയല്‍. കല്ലെറിയലല്ല, പന്തെറിയല്‍.
സൈഡ് ബിസിനസ് : മറ്റുള്ളവരുടെയും കൂടെയുള്ളവരുടെയും മെക്കിട്ടു കയറ്റം.
ഹോബി : കൊഞ്ഞനം കുത്തല്, കണ്ണുരുട്ടല്‍, അപശബ്ദം പുറപ്പെടുവിക്കല്‍, തെറി വിളി... നേരമ്പോക്ക് : അടി ചോദിച്ചു വാങ്ങലും മോങ്ങലും.
അടുത്ത കാലത്തായി ഏറ്റവും കൂടുതല്‍ കണ്ടു വരുന്ന രൂപവും ഭാവവും : ബൌണ്ടറി ലൈനിനു വെളിയില്‍ വായി നോക്കി നില്ക്കല്, ക്യാമറ കാണുമ്പോള്‍ നിരാശയും കുശുമ്പും മറച്ചു വെച്ച് ചമ്മിയ ചിരി ചിരിക്കല്, ടീമിന്റെ വാട്ടര്‍ അതോറിറ്റിയിലെ കൂലിക്കാരന്, ഫോര്‍ അടിച്ച എതിരാളിയെ നോക്കി കണ്ണുരുട്ടി അടുത്ത പന്തില്‍ സിക്സര്‍ വാങ്ങല്‍.
ആ അമാനുഷനാണ് മമ്മിയുടെ സ്വന്തം ഗോപുമോന്.
മോന്റെ യോഗമാണ് യോഗം.
ടീമിന്റെ കൂടെ എത്താന്‍ തന്നെ വല്ലവന്റെയും പരിക്ക് എന്ന മഹായോഗം.
ആദ്യ കളിയില്‍ തന്നെ അടി വാങ്ങി വാങ്ങി ടീമിന് പുറത്തായത് വേറൊരു യോഗം.
പിന്നെ ഒരു കളിയിലും കളിക്കാന്‍ പറ്റാഞ്ഞത് അര്‍ഹിച്ച യോഗം.
അവസാനം ഫൈനലില്‍ കളിപ്പിച്ചപ്പോളും അടിയോടടി കിട്ടിയതും എന്നിട്ടും ടീം ജയിച്ചതും ആണ് യോഗം എന്ന യോഗം. നോക്കുകൂലി വാങ്ങിയവന് എന്ന ചീത്തപ്പേര് കേട്ടാലെന്ത്? ശ്രീ ടീമിന്റെ ശ്രീ എന്ന് ഏതൊക്കെയോ മാധ്യമന്മാര് കോളം നിരത്തിയില്ലേ? അമ്മക്കത് മതി.
പിന്നിപ്പോ നമ്മുടെ സ്വന്തം ടീമുണ്ടല്ലോ... കൊമ്പന്മാര്. കൊച്ചി എന്നാല്‍ ഈ കൊച്ചനില്ലാതെ എന്തോന്ന് ടീം? അങ്ങനെ അതിലും പെട്ടു. ആദ്യത്തെ രണ്ടു കളിയിലും കളിച്ചു... ദോഷം പറയരുതല്ലോ.. സ്വന്തം നിലവാരത്തില്‍ എത്താന്‍ കഴിഞ്ഞില്ല. അടിയും തെറിയും കുറവായിരുന്നു. എന്നിട്ടും ടീം പൊട്ടി. പിന്നെ മൂന്നു കളിയില്‍ ഏറ്റവും ഇഷ്ടമുള്ള പണിയായിരുന്നു. ബൌണ്ടറി ലൈനിലൂടെ തേരാപ്പാരാ നടന്ന്, ചാനല്‍ ചുള്ളന്മാരും ചുള്ളികളും വല്ലതും ചോദിച്ചാല്‍ എന്തെങ്കിലുമൊക്കെ വിളിച്ചു പറഞ്ഞ്, എന്തൊക്കെയോ കാട്ടിക്കൂട്ടുക.
അപ്പോഴാണ് യഥാര്‍ത്ഥ യോഗം വന്നത്... ആ മൂന്നു കളിയിലും ടീം ജയിച്ചു.
അടുത്ത കളിയില്‍ എന്തോ കൂടോത്രം ചെയ്തെന്നു തോന്നുന്നു. കൊച്ചന് ഇല്ലാഞ്ഞിട്ടും കൊച്ചി തോറ്റു. ചാത്തന്മാരുടെ ഓരോ കളി! പേടിച്ചിട്ടാണെന്ന് തോന്നുന്നു, അടുത്ത കളിയില്‍ കൊച്ചന് ഇന്‍. ഫലമോ? കൊച്ചി എട്ടു നിലയില്‍ പൊട്ടി.
യെന്ത് യോഗമോ യെന്തോ?
പക്ഷെ ഇങ്ങനെ ഒക്കെ ആണെങ്കിലും ഗപ്പ് ഗൊച്ചിക്കു തന്നെ ആയിരിക്കും.
ശ്രീ അല്ലേ അവരുടെ ശ്രീ?
വാല്:
നമ്മുടെ ചുള്ളനെ വേഷം കെട്ടിച്ച് അങ്ങിറക്കിയാല് പോരെ?
ആള്‍ക്ക് കളിയേക്കാളും ഇഷ്ടവും കഴിവും ഉള്ള ഫീല്‍ഡ്...
മൊയലാളിക്കു പണങ്ങളും ലാവിക്കാം.
ഈ വഹ ബുദ്ധികളൊന്നും പറഞ്ഞ് കൊടുക്കാന്‍ സുനന്ദാമ്മയെ ഇപ്പൊ പഴയ പോലെ വിയര്പ്പിക്കാറൊന്നുമില്ലേ ശശിയണ്ണന്?
വീണ്ടും വാല്:
മലയാളി ആയിട്ടും എന്തിനാ നാട്ടുകാരനെതിരെ ഇങ്ങനെ എഴുതുന്നത് എന്ന് ചോദിക്കരുത്... പ്ലീസ്. എഴുതിപ്പോവുന്നതാ...
10 comments:
ശ്രീശാന്ത് കളിക്കാതിരുന്ന മല്‍സരങ്ങളില്‍ എല്ലാം എല്ലാം കൊച്ചി നന്നായി കളിച്ച് ജയിച്ചു. ഇന്ന് ശ്രീശാന്ത് കളിച്ചു. കൊച്ചി 55 റണ്‍സിന് നാണംകെട്ടു തോറ്റു.!
ഇന്ത്യ ലോകകപ്പ് നേടിയ രണ്ടു ടീമിന്റെയും കൂടെ ഗോപുമോനും കളിച്ചിരുന്നു എന്നും ഓര്‍ക്കേണ്ടതുണ്ട്!!!!
അത് ഗോപുമോന്റെ കുഴപ്പാ ? അവനെക്കൊണ്ട് കളിപ്പിക്കരുതെന്നും ഗാലറിയില്‍ ഇരുത്തിയാല്‍ മതീന്നും ജ്യോത്സ്യന് പറഞ്ഞത് അനുസരിക്കാണ്ടിരുന്നിട്ടു ഗോപൂനെ ചുമ്മാ കുറ്റപ്പെടുത്തുന്നത് എന്തിനാ ?:)
ചാത്തമ്മാര്ക്ക് ഇപ്പോള്‍ ശനിയുടെ അപഹാരമുള്ളതുകൊണ്ട് ഒരല്‍പ്പം ശക്തി ക്ഷയിച്ചിരിക്കുവാണു.പുതിയ ഒരു ചരട് ജപിച്ചുകെട്ടിയിട്ട് കൂടുതല്‍ ഉഷാറായി മോന് വരുന്നതായിരിക്കും.
ശ്രീശാന്തന് കളിച്ചു കൊച്ചി തോല്‍ക്കുമ്പോള്‍ ഞമ്മക്ക് എന്തൊരു സന്തോഷം ആണെന്നോ....
ശാന്തന് ഇല്ലാണ്ട് കൊച്ചി ജയിക്കുമ്പോള്‍ അതിലും പെരുത്ത് സന്തോഷം...
ഗോപുമോന്റെ കളി സഹിക്കാമെന്നുവെയ്ക്കാം.ഗോപുമോന്റെ അമ്മയുടെ കളിയാണ് അസഹനീയം.മനോരമ പത്രത്തിനു വേറെ ഒരു പണിയും ഇല്ല. യെവന് ഇന്ത്യന്‍ ടീമില്‍ അംഗമായപ്പോള്‍ ഒത്തിരി അഭിമാനം തോന്നി. യെവന് മലയാളിയുടെ മാനം കളഞ്ഞു.യെവനാരാ ശ്രീശാന്ത് എന്ന് പേരിട്ടത്. "അശാന്തന് " എന്നാണു ചേരുക.
ഇക്കളി ഇപ്പോ ഞമ്മളു കാങാറില്ല, വെറും കായിക്കളി.. ല്ലേ ഓല് കളിക്ക്ണ്..
ഗോപുമോന്റെ ഏതെന്കിലും ആരാധകര്‍ വന്നു തെറി വിളിക്കും എന്നാ കരുതിയത്. ആര്‍ക്കും ഈ കൊച്ചനെ ഇഷ്ടമല്ലേ? കഷ്ടം.
കൊച്ചിക്കാരെ നാണം കെടുത്താനായിട്ട് ഇങ്ങിനെയൊരു ഗോപുമോനും അമ്മയും....
അസൂയ, അസൂയ..ഹ ഹ ഹ
സന്തോശായ് സന്തോഷായി..
ഇങ്ങനെയൊക്കെയല്ലേ ഡോക്ടര്‍ സന്തോഷിക്കാന്‍ പറ്റൂ..!
Post a Comment