ചത്തെന്നു കുറേപ്പേര്...
കൊന്നെന്നു വേറെ കുറേപ്പേര്...
രക്തസാക്ഷിയായെന്നു പറയാനും കുറേപ്പേര്...
കടലില്‍ താഴ്ത്തിയാല്‍ കരക്കടിയുമോ ശവം?
അതോ കല്ല് കെട്ടി താഴ്ത്തിയോ?
നരക്കാത്ത താടി ദിവ്യത്വമോ?
അതോ വെറുതെയങ്ങു വരച്ചു ചേര്‍ത്ത പടമോ?
കണ്ണ് കുത്തിപ്പൊട്ടിച്ചതു മനുഷ്യത്വമോ? (അതില്ലാത്തവനോടായാലും)
സുകുമാരക്കുറുപ്പിനെ പാക്കിസ്ഥാനില്‍ പോയാല്‍ കിട്ടുമോ?
പിടിച്ചത് ഗുഹയില്‍ നിന്നോ കൊട്ടാരത്തില്‍ നിന്നോ?
തന്റെ പിള്ളേരും കൂടെയുണ്ടായിരുന്നെന്നു പറഞ്ഞ ഐ.എസ്.ഐ.ക്കാരന് വട്ടാണോ?
എന്നാലും ആ ശവം ഒന്ന് കാണിച്ചു തരാമായിരുന്നില്ലേ?
അല്ല, ശരിക്കും അയാള്‍ നാളെ അല്ജസീറയില് വന്നു ഒബാമയെ തെറി പറയുമോ?
ഇതൊക്കെ ഇങ്ങനെ നടക്കും...
അമേരിക്ക ഇനിയും കുറെ ചാവി കൊടുത്താല്‍ ചാടുന്ന പാവകളെ ജനിപ്പിക്കും,
ഇന്നത്തെ സവിശേഷ സാഹചര്യത്തില്‍ അവര്‍ക്ക് താടിയും തലേക്കെട്ടും ഉണ്ടായിരിക്കും...
അവരെ ശത്രു രാജ്യത്തേക്ക് / എണ്ണ രാജ്യത്തേക്ക് / സമ്പന്ന രാജ്യത്തേക്ക് ഉരുട്ടിവിടും,
അവരവിടെ കിടന്നു പടക്കോം മത്താപ്പും പൊട്ടിച്ചു കളിക്കും...
കുറെ കഴിയുമ്പോള്‍ ഒരു എലിവാണം അമേരിക്കയില്‍ വന്നു വീഴും...
കുറെ എണ്ണം ചാവും...
അമേരിക്ക ഉടനെ താടിക്കാരന്റെ തറവാട് തവിട്പൊടി ആക്കും,
താടിക്കാരന് ചത്തില്ലെങ്കില്‍ ഉടനെ കുറെ ഗുഹയുള്ള പാക്കിസ്ഥാനിലോട്ടു ചെല്ലും...
പാക്കിസ്ഥാന് താടിക്കാരുള്ള ധൈര്യത്തില്‍ കാശ്മീരില്‍ വെടി പൊട്ടിക്കും...
ആ പേരും പറഞ്ഞു കുറെ കുറുക്കന്മാര് പള്ളികള്‍ പൊളിക്കാന്‍ പറയും...
കുറെ പൊട്ടന്മാര് ഉടനെ പോയി പള്ളി പൊളിക്കും...
ഉടനെ വേറെ കുറെ മന്ദബുദ്ധികള്‍ അവിടെയും ഇവിടെയും ബോംബു വെക്കും..
പിന്നെ എല്ലാര്ക്കും ആവശ്യത്തിനു സീറ്റും വോട്ടും കിട്ടും..
അവരെ മടുത്താല്‍ വേറെ കുറെ കള്ളന്മാര് കസേരയില്‍ കയറി ഇരിക്കും...
അവര്‍ അമേരിക്കയുടെ പൃഷ്ടം താങ്ങും...
അവരുടെ ആസനത്തില്‍ ആല് മുളക്കും...
താടിക്കാരനെ കൊന്ന ഒബാമക്ക് ഇനിയും കസേര കിട്ടും...
ലാദന് ചത്താലും ചത്തില്ലെങ്കിലും...
വാര്‍ത്തയും ചിത്രവും സത്യമായാലും നുണയായാലും...
തീവ്രവാദം മരിക്കില്ല..
അമേരിക്ക ഉള്ളിടത്തോളം...
കൊന്നാലും കൊന്നില്ലെങ്കിലും അടുത്ത താടിക്കാരന് ഡോക്ടര്‍ പറയും...
സവാഹിരി ഗിരി ഗിരി...
കൊല്ലലും ചാവലും തുടരട്ടെ...
നമ്മള് ബ്ലോഗര്‍മാര്‍ക്ക് പോസ്റ്റിനുള്ള വകയായി...
അല്ല പിന്നെ!
11 comments:
അല്ല, അറിയാന്‍ മേലാഞ്ഞിട്ട് ചോദിക്കുവാ... താനാരുവാ അമേരിക്കേ?
ഏറ്റവും ഗുണം ബ്ലോഗര്‍മാര്‍ക്ക് തന്നെ ..ഒരു നൂറു പോസ്റ്റുകള്‍ വിരിയട്ടെ ..ലാല്‍ സലാം :)
രമേശ്ഭായ് പറഞ്ഞതാ നേര്!
ഈ വിഷയത്തില്‍ ഒരുത്തന് 'കുടിലന്' പോസ്റ്റ് ഇറക്കി.
ഇന്നലെ അകമ്പാടം നോശുഭായ് പട്ടേല്‍ മറ്റൊരു കിടിലന്‍ പോസ്റ്റ് ഇറക്കി. അതുപക്ഷേ വാര്‍ത്താ മാധ്യമങ്ങളുടെ ഓട്ടംതുള്ളലിനെ കുറിച്ചായിരുന്നു.
മരിച്ചോ അതോ കൊന്നോ? അതല്ല ചുമ്മാ തട്ടിയതോ? എന്തായാലും 'കല്ലിവല്ലി'
അര്‍ത്ഥവത്തായ ഒരാക്ഷേപഹാസ്യം വരികളിലുടനീളം വിളങ്ങുന്നു.അഭിനന്ദനങ്ങള്‍ .
ലാല്‍... സലാം...
Nice response..!
കുറെ പൊട്ടന്മാര് ഉടനെ പോയി പള്ളി പൊളിക്കും...ഉടനെ വേറെ കുറെ മന്ദബുദ്ധികള്‍ അവിടെയും ഇവിടെയും ബോംബു വെക്കും..പിന്നെ എല്ലാര്ക്കും ആവശ്യത്തിനു സീറ്റും വോട്ടും കിട്ടും..അവരെ മടുത്താല്‍ വേറെ കുറെ കള്ളന്മാര് കസേരയില്‍ കയറി ഇരിക്കും...അവര്‍ അമേരിക്കയുടെ പൃഷ്ടം താങ്ങും...അവരുടെ ആസനത്തില്‍ ആല് മുളക്കും.
==============
ബോമ്പു വെയ്ക്കുന്നവരെ മന്ദബുദ്ധികള്‍ എന്ന് വിളിച്ച് കളിയാക്കിയത് ഇഷ്ടമായില്ല. പള്ളി പൊളിക്കുന്നതും ഇലക്ഷനു മത്സരിച്ച് കയിക്കുന്നതും തെറ്റാണെന്ന് ഏതു കോടതിയാണ് വിധിച്ചത്? എത്ര പേരാണ് പള്ളി പൊളിച്ചതിന് ജയിലില്‍ കിടന്നു നരകിക്കുന്നത്?
അമേരിക്കയുടെ പൃഷ്ടം താങ്ങുന്നു എന്ന പ്രയോഗം ശരിയല്ല കാരണം..പൃഷ്ടം ഇരിക്കാന്‍ ഉപയോഗിക്കുന്നു , ഇരിപ്പിടം ആവശ്യ്യമാണ് താനും എന്നാല്‍ അമേരിക്കക്ക് ഇരിക്കാന്‍ ആരുടേയും സ്ഥലം ആവശ്യ്യമില്ല. അതുകൊണ്ട് മറ്റുള്ളവരല്ലേ പൃഷ്ടം അമേരിക്കയെക്കൊണ്ട് താങ്ങിപ്പിക്കുന്നത്..! ചില പെണ്ണുങ്ങള് ബസില്‍ കയറി മറ്റുള്ളവരെക്കൊണ്ട് പൃഷ്ടം തടവിച്ച് സുഖിക്കുന്നതുപോലെ.
ആദ്യവരികളുലെ ഗുമ്മ അവസാനമായപ്പോഴേക്കും കുറഞ്ഞു..എന്നാലും നന്നായിട്ടുണ്ട്..!
ആശംസകള്‍..!
നമ്മൾ ഇതൊക്കെ സൌകര്യപൂർവ്വം അങ്ങോട്ട് വിശ്വസിക്കുക. പക്ഷെ ബിൻലാദന്മാർ (മരിച്ചവരും, കൊല്ലപ്പെട്ടവരും, ജിവിച്ചിരിക്കുന്നവരും)അരൊക്കെ എപ്പോൾ എവിടെ പ്രത്യക്ഷപ്പെടുമെന്ന് പറയാൻ കഴിയില്ല. നമ്മൾ എപ്പോഴും കരുതിയിരിക്കുക!
:))
ഭസ്മാസുരന് ചത്താലും ഇല്ലെങ്കിലും
അത് കലക്കി.
എങനെ കൊന്നലും അമെരിക്കാര്ക്ക് കൊല ഒരു കലയാണ്, ഹോളിവുഡ് സിനിമകള്‍ കണ്ടിട്ടില്ലേ..!
എത്രയാ കൊന്നു തള്ളിയത്, വിയറ്റ്നാം, ജപ്പാന്, റഷ്യ, ഇറാന്, ഇറാഖ്, അഫ്ഘാനിസ്ഥാന്... അനന്തമായ ക(കൊ)ലകള്‍..
Post a Comment