"വക്കീലന്മാര് കള്ളം പറയും, അത് അവരുടെ പ്രൊഫഷന് ആണല്ലോ" എന്ന് പലരും പറയാറുണ്ട്. തമാശയായിട്ട് പറയുന്നതാണെങ്കിലും ന്യായവും നീതിയും സത്യവുമല്ല തെളിവും വാചകക്കസര്‍ത്തും പണവും വക്കീലിന്റെ പേരും പ്രശസ്തിയും മാത്രമാണ് ഇന്ന് കുറ്റവാളികളെ മോചിതരാക്കുന്നതും നിരപരാധികളായ കുറ്റാരോപിതരെ തുറുങ്കില്‍ അടപ്പിക്കുന്നതും. കള്ളനെ മോചിപ്പിച്ചാല്‍ കള്ളത്തരം ചെയ്യാത്തവനെ മോചിപ്പിച്ചതിനേക്കാള്‍ വക്കീലിന് പ്രശസ്തിയുണ്ടാവും എന്നുറപ്പ്. എങ്കിലും നീതിദേവതയെ പോലെ കണ്ണുകെട്ടി കേസുകള്‍ തെരഞ്ഞെടുക്കരുത് വക്കീലന്മാരെ... അല്‍പ്പമെങ്കിലും ധാര്‍മ്മികതയും നീതിബോധവും പണത്തിനുള്ള ആര്‍ത്തിയെക്കാള്‍ കൂടുതല്‍ മനസ്സില്‍ സൂക്ഷിക്കാന്‍ ശ്രമിക്കുക.
സൗമ്യയെ കൊന്നു എന്ന് പറയുന്ന ഒറ്റക്കയ്യന്‍ അത് ചെയ്തിട്ടില്ല എന്ന് വാദിക്കാനും ജയിക്കാനും നിങ്ങള്‍ക്കൊരു പക്ഷെ കഴിഞ്ഞേക്കാം. കാരണം നിങ്ങളുടെ തൊഴിലില്‍ നിങ്ങള്‍ മിടുക്കന്മാരാണ്. പക്ഷെ കേരളം മുഴുവന്‍ വിശ്വസിക്കുന്നത് അയാള്‍ തെറ്റുകാരനാണെന്നാണ്. നിങ്ങള്‍ വക്കീലന്മാര് നടത്തുന്ന നാടകങ്ങളും സംരക്ഷണം ആവശ്യപ്പെടുന്ന പരാതിയും എല്ലാം ഞങ്ങള്‍ കാണുന്നുണ്ട്. എങ്കിലും ഒന്നും ചെയ്യാന്‍ കഴിയില്ല എന്നറിയാം. ആ ധര്‍മസങ്കടം ഉളവാക്കുന്ന മനോവേദനയോടെ ഞാന്‍ നിങ്ങളെ മുന്‍കൂറായി സ്നേഹത്തോടെ വിളിച്ചോട്ടെ...
"ചെറ്റകളെ..."
പണ്ട് ഞാനും ഒരു മെഡിക്കല്‍ വിദ്യാര്‍ഥിയായിരുന്ന കാലത്ത് (കോഴിക്കോട് ഹോമിയോ മെഡിക്കല്‍ കോളേജില്‍ അവസാന വര്‍ഷം) എന്റെ അമ്മ ക്യാന്‍സര്‍ ബാധിതയായി. മരുന്നില്‍ ശമനം കിട്ടാത്ത അവസ്ഥയായത് കൊണ്ട് റേഡിയേഷനും കീമോതെറാപ്പിയും ചെയ്യാനായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോയി. അവിടുത്തെ വിദ്യാര്‍ഥി സുഹൃത്തുക്കളാണ് ഓ.പി.യില്‍ ഡോക്ടറെ കാണിക്കുന്നത് ഉള്‍പ്പെടെ എല്ലാ സഹായങ്ങളും ചെയ്തു തന്നത്. പരിശോധിച്ചിരുന്ന ഡോക്ടറെ മെഡിക്കല്‍ വിദ്യാര്‍ഥി എന്ന നിലയില്‍ ഞാന്‍ പരിചയപ്പെട്ടിരുന്നു. ചികിത്സ തുടങ്ങും മുന്‍പ് ഡോക്ടറെ വീട്ടില്‍ ചെന്ന് കാണണം എന്ന് ബന്ധുക്കളും പരിചയക്കാരും ഉപദേശിച്ചു (വെറുതെയല്ല, കിഴിയുമായി). ഞാന്‍ സമ്മതിച്ചില്ലെങ്കിലും അച്ഛന് പോയി... പണം അടങ്ങിയ കവറുമായി. രോഗിയെ അയാള്‍ക്ക് വ്യക്തമായി മനസ്സിലായിട്ടാണ് കവര്‍ അയാള്‍ വാങ്ങിയത് എന്നുറപ്പ്. രോഗിയുടെ മകന് മെഡിക്കല്‍ വിദ്യാര്‍ഥിയാണെന്നും അയാളുടെ സുഹൃത്തുക്കളായ തന്റെ വിദ്യാര്‍ഥികള്‍ അറിയും എന്നും ഉറപ്പുണ്ടായിട്ടും ആ പണം കൈ നീട്ടി വാങ്ങിയ ആ അദ്ധ്യാപകന് അഥവാ അദ്ധ്യാപഹയന് എന്ത് മെഡിക്കല്‍ എത്തിക്സ് അനുസരിച്ചാണ് ആ ജോലി ചെയ്തിരുന്നത്?
കഴിഞ്ഞ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് അധ്യാപകരുടെ സ്വകാര്യ പ്രാക്ടീസ് നിര്‍ത്തല്‍ ചെയ്തപ്പോള്‍ ഈ സംഭവമാണ് എന്റെ മനസ്സില്‍ വന്നത്. സാധാരണക്കാരായ രോഗികള്‍ രക്ഷപ്പെടട്ടെ ഇനിയെങ്കിലും എന്ന ആശ്വാസം തോന്നിയിരുന്നു. ആ തീരുമാനം ഗുണകരമായിരുന്നു എന്നാണു പിന്നീട് ലഭ്യമായ വിവരങ്ങളും പഠനങ്ങളും തെളിയിച്ചത്. എന്നാല്‍ പുതിയ സര്‍ക്കാര്‍ ആ തീരുമാനം പുന:പരിശോധിക്കാന്‍ പോകുന്നു എന്ന വാര്‍ത്ത ഞെട്ടലോടെയാണ് അറിയുന്നത്. ഡോക്ടര്‍മാര്‍ അതിനായി ഒഴുക്കിയത് കോടികള്‍ ആണെന്നും അറിയുന്നു.
സൗമ്യയെ കൊന്നു എന്ന് പറയുന്ന ഒറ്റക്കയ്യന്‍ അത് ചെയ്തിട്ടില്ല എന്ന് വാദിക്കാനും ജയിക്കാനും നിങ്ങള്‍ക്കൊരു പക്ഷെ കഴിഞ്ഞേക്കാം. കാരണം നിങ്ങളുടെ തൊഴിലില്‍ നിങ്ങള്‍ മിടുക്കന്മാരാണ്. പക്ഷെ കേരളം മുഴുവന്‍ വിശ്വസിക്കുന്നത് അയാള്‍ തെറ്റുകാരനാണെന്നാണ്. നിങ്ങള്‍ വക്കീലന്മാര് നടത്തുന്ന നാടകങ്ങളും സംരക്ഷണം ആവശ്യപ്പെടുന്ന പരാതിയും എല്ലാം ഞങ്ങള്‍ കാണുന്നുണ്ട്. എങ്കിലും ഒന്നും ചെയ്യാന്‍ കഴിയില്ല എന്നറിയാം. ആ ധര്‍മസങ്കടം ഉളവാക്കുന്ന മനോവേദനയോടെ ഞാന്‍ നിങ്ങളെ മുന്‍കൂറായി സ്നേഹത്തോടെ വിളിച്ചോട്ടെ...
"ചെറ്റകളെ..."
പണ്ട് ഞാനും ഒരു മെഡിക്കല്‍ വിദ്യാര്‍ഥിയായിരുന്ന കാലത്ത് (കോഴിക്കോട് ഹോമിയോ മെഡിക്കല്‍ കോളേജില്‍ അവസാന വര്‍ഷം) എന്റെ അമ്മ ക്യാന്‍സര്‍ ബാധിതയായി. മരുന്നില്‍ ശമനം കിട്ടാത്ത അവസ്ഥയായത് കൊണ്ട് റേഡിയേഷനും കീമോതെറാപ്പിയും ചെയ്യാനായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോയി. അവിടുത്തെ വിദ്യാര്‍ഥി സുഹൃത്തുക്കളാണ് ഓ.പി.യില്‍ ഡോക്ടറെ കാണിക്കുന്നത് ഉള്‍പ്പെടെ എല്ലാ സഹായങ്ങളും ചെയ്തു തന്നത്. പരിശോധിച്ചിരുന്ന ഡോക്ടറെ മെഡിക്കല്‍ വിദ്യാര്‍ഥി എന്ന നിലയില്‍ ഞാന്‍ പരിചയപ്പെട്ടിരുന്നു. ചികിത്സ തുടങ്ങും മുന്‍പ് ഡോക്ടറെ വീട്ടില്‍ ചെന്ന് കാണണം എന്ന് ബന്ധുക്കളും പരിചയക്കാരും ഉപദേശിച്ചു (വെറുതെയല്ല, കിഴിയുമായി). ഞാന്‍ സമ്മതിച്ചില്ലെങ്കിലും അച്ഛന് പോയി... പണം അടങ്ങിയ കവറുമായി. രോഗിയെ അയാള്‍ക്ക് വ്യക്തമായി മനസ്സിലായിട്ടാണ് കവര്‍ അയാള്‍ വാങ്ങിയത് എന്നുറപ്പ്. രോഗിയുടെ മകന് മെഡിക്കല്‍ വിദ്യാര്‍ഥിയാണെന്നും അയാളുടെ സുഹൃത്തുക്കളായ തന്റെ വിദ്യാര്‍ഥികള്‍ അറിയും എന്നും ഉറപ്പുണ്ടായിട്ടും ആ പണം കൈ നീട്ടി വാങ്ങിയ ആ അദ്ധ്യാപകന് അഥവാ അദ്ധ്യാപഹയന് എന്ത് മെഡിക്കല്‍ എത്തിക്സ് അനുസരിച്ചാണ് ആ ജോലി ചെയ്തിരുന്നത്?
കഴിഞ്ഞ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് അധ്യാപകരുടെ സ്വകാര്യ പ്രാക്ടീസ് നിര്‍ത്തല്‍ ചെയ്തപ്പോള്‍ ഈ സംഭവമാണ് എന്റെ മനസ്സില്‍ വന്നത്. സാധാരണക്കാരായ രോഗികള്‍ രക്ഷപ്പെടട്ടെ ഇനിയെങ്കിലും എന്ന ആശ്വാസം തോന്നിയിരുന്നു. ആ തീരുമാനം ഗുണകരമായിരുന്നു എന്നാണു പിന്നീട് ലഭ്യമായ വിവരങ്ങളും പഠനങ്ങളും തെളിയിച്ചത്. എന്നാല്‍ പുതിയ സര്‍ക്കാര്‍ ആ തീരുമാനം പുന:പരിശോധിക്കാന്‍ പോകുന്നു എന്ന വാര്‍ത്ത ഞെട്ടലോടെയാണ് അറിയുന്നത്. ഡോക്ടര്‍മാര്‍ അതിനായി ഒഴുക്കിയത് കോടികള്‍ ആണെന്നും അറിയുന്നു.
ഈ ഭരണാധികാരികള്‍ക്ക് ആരോടാണ് വിധേയത്വം? ഈ ഡോക്ടര്‍മാര്‍ക്ക് ഈ സമൂഹത്തോട് എന്താണ് പ്രതിബദ്ധത? ഇതെല്ലാം അനുഭവിക്കുന്ന പൊതുജനം നിങ്ങള്‍ക്ക് മുന്നില്‍ ആരാണ്? അവര്‍ക്ക് വേണ്ടി എന്റെ അതേ പ്രൊഫഷന് തന്നെ ചെയ്യുന്ന നിങ്ങളെ അധ്യാപകര്‍ ഒരിക്കലും അര്‍ഹിക്കാത്ത ബഹുമാനത്തോടെ ഞാന്‍ ഒന്ന് വിളിച്ചോട്ടെ....
"പരമനാറികളെ..."
"പരമനാറികളെ..."
വാല്:
ഈ തെറിവിളികള്‍ പ്രൊഫഷണല്‍ ജെലസി കൊണ്ടല്ല...
ഈ തെറിവിളികള്‍ പ്രൊഫഷണല്‍ ജെലസി കൊണ്ടല്ല...
23 comments:
വക്കീലന്മാരെല്ലാം ചെറ്റകളല്ല,
എന്നാലും ചില ചെറ്റകളുണ്ട്...
ഡോക്ടര്‍മാരെല്ലാം നാറികളല്ല,
എന്നാലും ചില നാറികളുണ്ട്.
നമുക്ക് ഇവന്മാരെയൊക്കെ അങ്ങ് കൈകാര്യം ചെയ്താലോ ഡോക്റ്ററെ ...ആര് വിചാരിച്ചാല്‍ ഇവരൊക്കെ ഒന്ന് നന്നാകും ,,ജനം ? പക്ഷെ അവരെ ആര് നയിക്കും ? വേലി തന്നെ വിളവു തിന്നുന്ന കാലമാണ് !!
ഒരൊറ്റ വഴിയേയുള്ളൂ... ഇവര്‍ മേടിക്കുന്നത് മൊബൈലില്‍ പിടിക്കുക (മറ്റെന്തെല്ലാം ഒളിഞ്ഞും തെളിഞ്ഞും പിടിക്കാന്‍ നാട്ടാര്‍ക്ക് ഉത്സാഹമാണ്!)... യൂട്യൂബില്‍ അപ്പ് ലോഡ് ചെയ്യുക... അറ്റ് ലീസ്റ്റ് സംഭാഷണമെങ്കിലും റെക്കോര്‍ഡ് ചെയ്യുക... സോഷ്യല്‍ മീഡിയ വഴി ചറപറാ പബ്ലിസിറ്റി കൊടുക്കുക... തുടര്‍ച്ചയായി ഓരോന്ന് പുറത്ത് വരുമ്പോള്‍ ഒരു നിമിഷം മടിക്കും... ചിലരെങ്കിലും പിന്മാറും!?
എവിടെ? ആര്? വല്ല സിത്സിലയെയോ കൃഷ്ണ-രാധമാരെയോ വടിയാക്കാന്‍ മാത്രം ഉത്സാഹം കാണും...
സത്യസന്ധമായി തുറന്നുപറഞ്ഞു. നിങ്ങൾക്കതിനു കഴിഞ്ഞല്ലോ... ആയിരമായിരം അഭിവാദ്യങ്ങൾ.
I had some good experiences also ...
A doctor was angry with my father for giving cash while my mother was hospitalised....
Life is a kaleidoscope of personalities
ഞാന്‍ എന്തായാലും ഒരു കാര്യം ഉറപ്പിചിടുണ്ട്. എന്റെ കൈയ്യില്‍ നിന്ന് കൈക്കൂലി കിട്ടുമെന്ന് ഒരു p**മോനും വിചാരിക്കണ്ട. (ട്രാഫിക് പോലീസ് ഒഴികെ)
ഡോക്ടറേ.., ഇവന്മാർ ഒരിക്കലും നന്നാവാൻ പോവുന്നില്ല.. എത്രകാലം കഴിഞ്ഞാലും ഇത്തരക്കാർ ഒരേ ഒരു മുഖം തന്നെയായിരിക്കും. ഡോക്ടർമാരിൽ വളരെ വളരെ നല്ല ആൾക്കാരും ഉണ്ട്. ഇവന്മാരെ പോലെ വളരെ വൃത്തികെട്ടവന്മാരും ഉണ്ട്. ഇതേ ആൾക്കാർ തന്നെ വക്കീലന്മാരുടെ ഇടയിലും ഉണ്ട്. ഈ രണ്ടു കൂട്ടരുമായും സ്ഥിരമായി കാണേണ്ടി വരാറുണ്ട് എന്ന കാര്യം സങ്കടത്തോടെ തന്നെ പറയട്ടെ.
പിന്നെ കോൺഗ്രസ് കയറിയതല്ലേ ഉള്ളൂ ഇനി ഇങ്ങനത്തെ എന്തൊക്കെ അഴിമതി അവന്മാർ നടത്താൻ പോകുന്നു. കോൺഗ്രസ്സുകാരുടെ മുഖത്തു തന്നെ അതിന്റെ ഒരു സന്തോഷം ശരിക്കു കാണാം. പിന്നെ ഇപ്രാവശ്യം ഒന്നു കൈ വിറക്കും.
നന്നായി രതീഷേട്ടാ.... തിളക്കട്ടെ വിപ്ലവം... അഭിവാദ്യങ്ങൾ.....
50 ലക്ഷം കോഴ കൊടുത്ത് സീറ്റ് വാങ്ങി ഡോക്ടര്‍ ആകുന്നവര്‍ക്ക് എങ്ങനെ സമൂഹത്തെ സേവിക്കാന്‍ കഴിയും. ഇവറ്റകള് കണക്കു പറഞ്ഞു കൈക്കൂലി വാങ്ങും. മെഡിക്കല്‍ കോളേജ്കള് മേടിക്കല്‍ കോളേജ്കള് ആക്കും ഇവര്‍.നല്ലവരും ഉണ്ടന്ന് വിസ്മരിക്കുന്നില്ല.ജനങ്ങള്‍ ശക്തമായി പ്രതികരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
സ്വകാര്യ പ്രാക്ടീസിന്റെ മറവില്‍ ചികില്ത്സക്കെത്തുന്നവരെ പിഴിയുന്ന മെഡിക്കല്‍ കോളേജു അദ്ധ്യാപകരെ "പരനാറികള്‍" എന്ന് തന്നെ വിളിക്കണം എന്ന Dr R.K .Thirur ന്റെ അഭിപ്രായത്തോട് യോജിക്കുന്നു. പക്ഷെ ഏതാനും
ഡോക്ടര്‍മാരും അവരുടെ സംഘടനങ്ങളും ലക്ഷങ്ങള്‍ കൊടുത്തു മന്ത്രിയെ സ്വാധീനിച്ചു മാത്രം നേടിയതാണ് ആരോഗ്യ മന്ത്രിയുടെ ഈ തീരുമാനം എന്ന് ഞാന്‍ കരുതുന്നില്ല.
ഡോക്ടര്‍ മാര്‍ പണം പിരിവെടുത്തു കൊടുത്തിട്ടുണ്ടാകാം, മന്ത്രിയുടെ കിങ്കരന്മാര് ആരേലും "കാശല്ലേ, കളയണ്ടാ" എന്ന് കരുതി വാങ്ങി മടിയില്‍ വച്ചിട്ടുമുണ്ടാകാം. അഞ്ചു വര്‍ഷം പട്ടിണി കിടന്നവന് ചക്ക കൂട്ടാന്‍ കണ്ടാല്‍ എങ്ങിനെ പ്രതികരിക്കും അത് തന്നെ സമ്പവിച്ചിരിക്കാം. എന്നാല്‍ അതുകൊണ്ട് മാത്രം അധികാരത്തിലെത്തി ഉടന്‍ ഇത്ര ജനവിരുദ്ധമായ ഒരു തീരുമാനം UDF മന്ത്രി എടുക്കുമെന്ന് കരുതാന്‍ വയ്യാ. ഇതിനു പിന്നില്‍ കേരളത്തിലെ സര്‍ക്കാര്‍ മേല്‍നോട്ടത്തിലുള്ള ആരോഗ്യ മേഖലയെ തകര്‍ക്കുക എന്ന ഗൂഡലക്ഷ്യം ആണ് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
LDF ഭരണകാലത്ത് മെഡിക്കല്‍ കോളേജും ജില്ലാ താലുക്ക് ആശുപത്രികളും,പഞ്ചായത്ത് ഹെല്‍ത്ത് സെന്ററുകളും വളരെ കാര്യക്ഷമമായി പ്രവര്‍ത്തിച്ചിരുന്നു. ഇത് സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങള്‍ നടത്തുന്നവരെ വല്ലാതെ അലോസരപ്പെടുത്തി.കേരളത്തിലെ സ്വകാര്യ മേഖലയിലെ നല്ല പങ്കും നടത്തുന്നത് ക്രിസ്ത്യന്‍ സഭകളാണ്. അതുകൊണ്ട് തന്നെ LDF ഭരണം അവസാനിപ്പിച്ചു ഉമ്മന്‍ ചാണ്ടി അധികാരത്തില്‍ വരുവാന്‍ "കൈ അയച്ചു" സഹായിച്ചവരാണ് ഒട്ടു മിക്ക ക്രിസ്ത്യന്‍ സഭകളും വിശിഷ്യ കത്തോലിക്ക സഭ. പ്രത്യുപകാരമെന്നോണം കേരളത്തിലെ പൊതു ആരോഗ്യ രംഗത്തെ തകര്‍ത്ത് സ്വകാര്യ സ്ഥാപനങ്ങളെ സഹായിക്കാനുള്ള UDF സര്‍ക്കാരിന്റെ നടപടികളുടെ ആദ്യ പടിയായി വേണം മന്ത്രി അടൂര്‍ പ്രകാശിന്റെ ഈ പ്രഖ്യാപനത്തെ കാണാന്‍.
സ്വകാര്യ പ്രാക്ടീസ് അനുവദിക്കുക വഴി മെഡിക്കല്‍ കോളേജുകളുടെ പ്രവര്‍ത്തനങ്ങളെ താറുമാറാക്കി ഒരു നല്ല വിഭാഗം ജനങ്ങളെ അടര്‍ത്തി മാറ്റാനുള്ള വഴി മരുന്നിടുകയാണ് മന്ത്രിയുടെ ലക്ഷ്യം എന്ന് വ്യക്തം. ഡോക്ടറെ വീട്ടില്‍ പോയികണ്ടു "കവര്‍" നല്കാത്തവന്റെ അമ്മയും, ഭാര്യയും, പിഞ്ചു മക്കളും ചികില്‍ത്സ കിട്ടാതെ വരും നാളുകളില്‍ ആശുപത്രി വരാന്തയില്‍ കിടന്നു മരിക്കാം. പിന്നെ പതിവ് നടപടികള്‍ - നാട്ടുകാര്‍ പ്രകോപിതരാകും, ആശുപത്രി, ജനല്‍ വാതില്‍ ഒക്കെ തല്ലി തകര്‍ക്കും , ഡോക്ടറെ കൈയേറ്റം ചെയ്യും. തുടര്‍ന്നു മിന്നല്‍ പണിമുടക്ക് .നിവര്‍ത്തിയുള്ളവര്‍ പിന്നെ ആരും ആ വഴിക്ക് പോകില്ല. അങ്ങിനെ വരുന്ന അഞ്ചു വര്‍ഷം കൊണ്ട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ ഒരു വഴിയ്ക്കാക്കും . ജീവ ഭയമുള്ളവര്‍ താലി മാല പണയം വച്ചും കിടപ്പാടം വിറ്റും സ്വകാര്യ ആശുപത്രികളെ സമീപിക്കും.ഇതേ ഗതി തന്നെയാണ് ജില്ല, താലുക്ക് ആശുപത്രികളെയും കാത്തിരിക്കുന്നത്. UDF സര്‍ക്കാര്‍ ആരോഗ്യ രംഗത്ത് നടപ്പാക്കാന്‍ പോകുന്ന ഹിഡന്‍ അജണ്ട ഇതല്ലേ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
ആതുര സേവന രംഗത്ത് ക്രിസ്ത്യന്‍ സഭകള്‍ നല്കിയ സേവനങ്ങള്‍ വളരെ വലുതാണ്. പക്ഷെ ഇന്നത്തെ സഭകള്‍ ഒരു കച്ചവട കണ്ണോടുകൂടിയാണ്
ആരോഗ്യ മേഖലയേ കാണുന്നത്.(വിദ്യാഭാസ മേഖലയുടെയും സ്തിഥി വ്യതസ്തമല്ല എന്ന് റബ് വ്യക്തമാകി കഴിഞ്ഞു) . തിരെഞ്ഞെടുപ്പു സമയത്ത് ചെയ്യുന്ന സഹായങ്ങള്‍ക്ക് പകരമായി സഭയുടെ സ്ഥാപനങ്ങള്‍ക്ക് ശിലാസ്ഥാപനം മുതല്‍ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ട സാഹചര്യം ഒരുക്കി കൊടുക്കുക എന്നത് UDF ന്റെ കര്‍ത്തവ്യമാണ്.1500 കോടി മുടക്കി ചേര്‍പ്പുങ്കല്‍ മെഡിക്കല്‍ കോംപ്ലെക്ക്സ്സു പണിയുന്നത് കേരളത്തിലെ കുഞ്ഞാടുകളെ പരിരക്ഷിക്കാനൊന്നുമല്ല. അതിന്റെ ശിലാസ്ഥാപന കര്‍മ്മം നിര്‍വഹിച്ചത് കേന്ദ്ര മന്ത്രി വയലാര്‍ രവിയാണ് എന്ന് ഓര്‍മിപ്പിച്ചു കൊള്ളട്ടെ.
മഴക്കാലം വരുന്നു. ശുചിത്വ ബോധ മില്ലാത്ത മലയാളിയെ കാത്തിരിക്കുന്നത് രോഗങ്ങളുടെ പെരുമഴക്കാലം.മരുന്ന് കമ്പനി ക്കാരും , സ്വകാര്യ ആശുപത്രികള്‍ക്കും ചാകരയാണ് ഇനിയുള്ള 3 - 4 മാസങ്ങള്‍ .
ഇനി പറഞ്ഞിട്ടെന്തു കാര്യം .വരുന്ന അഞ്ചു വര്‍ഷക്കാലം ഇതൊക്കെ കാണാനും കേള്‍ക്കാനുമാണ് കേരളത്തിലെ ജനങ്ങളുടെ തലവര. ഏതാനും മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരും, സഭയിലെ കച്ചവട തല്‍പ്പരരായ പുരോഹിതരും മാത്രം വോട്ടു ചെയ്തത് കൊണ്ട് മാത്രം വന്നു ഭവിച്ചതല്ലല്ലോ ഈ UDF ഭരണം. അത് ജനങ്ങള്‍ ചോദിച്ചു വാങ്ങിയതാണ്. ഇത് ജനാധിപത്യത്തിന്റെ ഒരു വൈരുദ്ധ്യമാണ്. ഭൂരിപക്ഷം ജനങ്ങളാല്‍ തിരെഞ്ഞെടുക്കപ്പെട്ടവര്‍ ഒരു ചെറു ന്യുനപക്ഷത്തിന്റെ താല്പ്പര്യത്തിന്നു വേണ്ടി തങ്ങളെ തിരെഞ്ഞെടുത്തവരെ തന്നെ ബാലികൊടുക്കുന്നു.
അത് കൊണ്ട് തന്നെ ബലിമൃഗങ്ങളെ പ്പോലെ നമുക്ക് നിന്ന് കൊടുക്കാം.
http://anilphil.blogspot.com/2011/06/blog-post_03.html
എന്തിനു പറയുന്നു, ഒന്നില്‍ ചില്വാനം ലക്ഷം കേരള മക്കള്‍ തന്നെയല്ലേ ഇതിനൊക്കെ കാരണം.. ?!
ഡോ. സൂരജിന്റെ ബ്ലോഗില്‍നിന്നും
ആരോഗ്യമന്ത്രിക്ക് ഒരു സംഘം ഡോക്ടര്‍മാരുടെ തുറന്ന കത്ത്
ആയിരം രൂപയും മള്ളൂരും ഉണ്ടെങ്കില്‍ ആരേയും കൊല്ലാം എന്ന് പണ്ട് പറഞ്ഞു കേട്ടിട്ടുണ്ട്. ഇക്കണക്കില്‍ കുറ്റകൃത്യങ്ങള്‍ പെരുകുകയേ ഉള്ളു. കൈക്കൂലി വാങ്ങുന്നത് ഒരു ശീലമായി പോയതല്ലേ. നമുക്കങ്ങ് ക്ഷമിക്കാം.
നിതി തൊട്ട് തീട്ടിയില്ലാത്ത എല്ലാവരെയും ഞാനും വിളിക്കട്ടെ: “പരമനാറികളെ”
നമുക്ക് മരുന്ന് മാറി കുത്താം സമാധാനമായിരിക്കൂ..
Hmmm.....
nannayiii....Vilikkendathu thanne..!
avar athu arhikkunnu!
First time visitor...enjoyed
വക്കീലന്മാരോടും ഡോക്ടറമ്മാരോടും കള്ളം പറയരുത്...!?
മക്കളെ ഡോക്ടർ ആക്കണമെന്നാഗ്രഹിക്കുന്നത് സാമൂഹ്യ സേവനം നടത്താനുള്ള ത്വര കൊണ്ടല്ലല്ലോ. പണം വാരാനുള്ള വഴി ആയതുകൊണ്ടാണല്ലോ. സ്വാശ്രയത്തിൽ പണം നൽകി അഡ്മിഷൻ നേടിയതാണെങ്കിൽ പറയാനുമില്ല. കൈ നിറയെ ശമ്പളം കിട്ടിയാലും കിമ്പളം വാങ്ങുന്നതിൽ ഡോക്ടർമാർക്ക് മാത്രമല്ല, എല്ലാ മേഖലയിലെ ഉദ്യോഗസ്ഥന്മാർക്കും ഒരു പ്രത്യേക സുഖമുണ്ട്. എത്തിക്സിനെ പറ്റി ഡോ.രതീഷിനെ പോലുള്ളവർ സംസരിച്ചാൽ മറ്റുള്ളവർ പരിഹസിച്ചു ചിരിക്കും. ജെലസി എന്നു പറയുകയും ചെയ്യും. ഇവിടെ ഇവരൊക്കെ അഞ്ചു വർഷം ദു:ഖവും അഞ്ചുവർഷം സുഖവും എന്നനിലയിൽ ജീവിക്കാൻ പരിചയിക്കുകയാണ്. ഇപ്പോഴത്തെ മന്ത്രിമാർ എൽ.ഡി.എഫിന് ഉള്ളുകൊണ്ട് നന്ദി പറയുകയാണ്. എൽ.ഡി.എഫ് തുടങ്ങിവച്ച ജനോപകാരപ്രദമായ നടപടികൾ അട്ടിമറിക്കാൻ അവ മൂലം സാമ്പത്തിക നഷ്ടം വന്നവർ ഒക്കെ കാശുമായി നടക്കുകയാണല്ലോ. പ്രൈവറ്റ് പ്രാക്ടീസ് അനുവദിക്കാൻ കാശും കിഴിക്കെട്ടി ഡോക്ടർമാർ നടക്കുന്നുവെന്നാണ് കേൾക്കുന്നത്. പുത്തനച്ചിമാർക്ക് കാശുണ്ടാക്കാനുള്ള വഴികൾ എൽ.ഡി.എഫ് ഭരണത്തിൽ നിന്നു തന്നെ കിട്ടി. നടക്കട്ടെ! എന്താ ചെയ്കാ!
ഈ തെറിവിളികള്‍ പ്രൊഫഷണല്‍ ജെലസി കൊണ്ടല്ല...
:))
അഭിവാദ്യങ്ങൾ.....
എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഞാന്‍ ഹൗസ് സര്‍ജന്‍സി ചെയ്തിരുന്ന കാലത്തെ ഒരു ചരിത്രം ദാ
ഇവിടെ.
അവിടെ അന്ന് എന്റെ സര്‍ജറി ബോസായിരുന്ന ഒരു വിദ്വാന്റെ മഹല്‍ പ്രവൃത്തി കമന്റയി സൂരജിന്റെ ബ്ലോഗില്‍ ഇട്ടത് "ഞാന്‍ ഹൗസ് സര്‍ജന്‍സി ചെയ്യുന്ന കാലത്ത് കര്‍ണ്ണാടകയില്‍ മെഡിസീന്‍ മൂന്നാം കൊല്ലം പഠിക്കുന്ന- (കാശു കൊടൂത്ത് പഠിപ്പിക്കുന്ന എന്നെടുത്തു പറയേണ്ടല്ലൊ) സ്വന്തം മകനെ കൊണ്ട് ഒരു appendicectomy ചെയ്യിക്കുന്നു എന്റെ ബോസ്.
എനിക്കെന്തു കൊണ്ട് അവസരം തരുന്നില്ല എന്നു ചോദിച്ചപ്പോള്‍ - താന്‍ സര്‍ജറി specialise ചെയ്തില്ലെങ്കില്‍ എന്റെ effort വേസ്റ്റ് ആകും എന്ന് എനിക്കു കിട്ടിയ ഉത്തരം.
സാമ്പത്തികമായി താഴ്ന്ന നിലയില്‍ ആയതു കൊണ്ട് ജീവിക്കുവാന്‍ തന്നെ ബുദ്ധിമുട്ടായതു കൊണ്ട് എങ്ങനെ എങ്കിലും certificate കയ്യിലാക്കണം എന്നുള്ളതുകൊണ്ട് മനസില്‍ തോന്നിയതൊന്നും പറയാന്‍ ഒത്തില്ല
കുറെ സര്‍ക്കാര്‍ ഡോക്റ്റര്‍മാര്‍ ഫൂ. എല്ലാവരെയും അടക്കി അല്ല കേട്ടൊ നല്ല വരായ അദ്ധ്യാപകരും വളരെ അധികം ഉണ്ടായിരുന്നു . പക്ഷെ ഇതുപോലത്തെ ഒരെണ്ണമാണെങ്കിലും പോരെ നഞ്ഞെന്തിനാ നാനാഴി? "
എന്നു വിചാരിച്ച് എല്ലാവരും അങ്ങനെ അല്ല കേട്ടൊ.
അന്നവിടെ ഉണ്ടായിരുന്ന ഡൊ സെബാസ്റ്റ്യന്‍ - Oncology വിഭഗം , ഡോ റവൗ Radiology , അവര്‍ പരിചയപ്പെടുത്തി തന്ന ഡോ മാമ്പിള്ളി (സ്വന്തം സ്വത്തു മുഴുവന്‍ പാവങ്ങളുടെ ചികില്‍സക്കു വേണ്ടി ചെലവാക്കിയ ഒരു മഹാന്)- ഇവരുടെ ഒക്കെ കാല് തൊട്ടു വന്ദിച്ചാലും അധികമാവില്ല
സഹിഷ്ണതയുടെ ബാക്കിപത്രം...........http://punnakaadan.blogspot.com/2011/06/blog-post.html
Post a Comment