ഒരു നിമിഷം...

"നിധിയല്ല, മുടിയല്ല, മതമല്ല പ്രശ്നം... എരിയുന്ന, പൊരിയുന്ന വയറാണ് പ്രശ്നം..."

September 08, 2011

എന്താ ഈ ഓണം?




എല്ലാവരും പറയും പണ്ടത്തെ ഓണം ഒരു ഭയങ്കര സംഭവമായിരുന്നു, ഇപ്പൊ എന്ത് ഓണം എന്നൊക്കെ...
എനിക്കെന്തായാലും കുട്ടിക്കാലത്ത് ഓണം വലിയ സംഭവമായൊന്നും തോന്നിയിട്ടില്ല, ഒറ്റ മോന്‍ ആയത് കൊണ്ടായിരിക്കാം. പൂവിടുന്നതും ഓണത്തപ്പനെ ഒരുക്കുന്നതും സദ്യ ഉണ്ണുന്നതും ഒക്കെ ഒറ്റക്കാവുമ്പോള്‍ (മുതിര്‍ന്നവര്‍ ഇല്ലെന്നല്ല, പക്ഷെ അതിനു ഒരു 'ഇത്' ഇല്ലല്ലോ...) എന്തോന്ന് ഓണം?
പിന്നെ ഓണം ഓണമായി ആഘോഷിക്കാന്‍ തുടങ്ങിയത് കോളേജില്‍ എത്തിയപ്പോഴാണ്. പഠിപ്പിസ്റ്റ്‌ റോളില്‍ നിന്നും പൂര്‍ണമായി മോചിതനാകാത്ത പ്രീ ഡിഗ്രി കാലത്തല്ല, പ്രൊഫഷണല്‍ കോളേജില്‍ വെച്ച്... കോഴിക്കോട്‌ ഹോമിയോ മെഡിക്കല്‍ കോളേജില്‍ വെച്ച്. പൂക്കളവും നാടന്‍ മല്‍സരങ്ങളും കലാപരിപാടികളും ഒക്കെ നടത്തി ശരിക്കും അതൊരു ഓണക്കാലമായിരുന്നു. ആ കാലം പോയി, ഇപ്പോള്‍ ഒരു ഓണത്തിന് ഒരു അവധി കിട്ടിയാല്‍ വീട്ടില്‍ ടി.വി.ക്ക് മുന്നില്‍, അല്ലെങ്കില്‍ കമ്പ്യൂട്ടറിന് മുന്നില്‍, വെറുതെ ചടഞ്ഞിരിക്കാം.
എല്ലാവരുടെയും ജോലി അവസാനിക്കുന്ന വൈകുന്നേരങ്ങളില്‍ ഈയുള്ളവന്‍റെ ജോലി തുടങ്ങുന്നു... പ്രാക്ടീസ്. ഒരു സായാഹ്നം കണ്‍കുളിര്‍ക്കെ കണ്ടേക്കാം എന്ന് കരുതി ക്ലിനിക്‌ ഒഴിവാക്കി പുറത്തിറങ്ങിയാല്‍, പനിയുള്ളവന്‍ വേറെ ഡോക്ടറെ കാണാന്‍ പോകും, പിന്നെ സ്ഥിരം അവിടെ തന്നെ പോകാമെന്ന് അവര്‍ തീരുമാനിച്ചാല്‍ നമ്മുടെ കാര്യം ഗോപി...
കാട്ടുകോഴിക്കും ഡോക്ടര്‍ക്കും എല്ലാം എന്ത് ഓണവും സംക്രാന്തിയും?
അങ്ങനെ ഇതാ വീണ്ടും ഒരു ഓണം...
നാട്ടില്‍ ഇത്തവണ കുറേ പരിപാടിയുണ്ട്, എന്തായാലും ആഘോഷിച്ചേക്കാം...
നല്ല പ്രായത്തില്‍ വെള്ളമടി പഠിച്ചിരുന്നെങ്കില്‍ ശരിക്കും അങ്ങ് ആഘോഷിക്കാമായിരുന്നു, ഇപ്പോള്‍ മലയാളിക്ക് HAPPY ONAM എന്നത് sHAPPY pONAM ആണല്ലോ...
ഓണം വന്നാലും ഉണ്ണി പിറന്നാലും മലയാളിക്ക് ബിവറേജസ്സിന്‍റെ മുന്നില്‍ തന്നെ കഞ്ഞി കുടിക്കാന്‍ പോലും മറക്കുന്ന ക്യൂ...
ആ ആഘോഷം അവര്‍ തന്നെ ആഘോഷിക്കട്ടെ...
കേരളം വളരട്ടെ...
കരളുകള്‍ തളരട്ടെ...
എന്തായാലും ഭൂമാഫിയയുടെ ഗുണ്ട വാമനന്‍ നടത്തിയ ചതിപ്രയോഗത്തോട് പൊരുതി ധീര രക്ത സാക്ഷിത്വം വരിച്ച സ. മാവേലിയുടെ സ്മരണക്ക് മുന്നില്‍ ഒരു പിടി രക്തപുഷ്പങ്ങള്‍ അര്‍പ്പിച്ചു കൊണ്ട് എല്ലാര്‍ക്കും നേരുന്നു...
ഹൃദയം നിറഞ്ഞ ഓണാശംസകള്‍.

വാല്‍:
നമുക്കൊക്കെ വെറും ഓണം, തിരുവനന്തപുരത്തുകാര്‍ക്കല്ലേ ശരിക്കും പൊന്നോണം?

10 comments:

ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur said...

വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ട് രണ്ടു മാസത്തിലധികമായി ഈ വഴിക്കൊക്കെ വന്നിട്ട്...

മൻസൂർ അബ്ദു ചെറുവാടി said...

രണ്ട് കാര്യങ്ങള്‍ ഭയങ്കര ഇഷ്ടായി ഡോക്ടര്‍
ഒന്ന് ഓണത്തിന്‍റെ പുതിയ വേര്‍ഷന്‍ "HAPPY ONAM എന്നത് sHAPPY pONAM"
പിന്നെ വാമനനെ ഭൂമാഫിയയുടെ ഗുണ്ടയാക്കിയ രസകരമായ പ്രയോഗം.
ഏതായാലും എന്‍റെയും ഓണാശംസകള്‍

കുഞ്ഞൂസ് (Kunjuss) said...

എന്‍റെയും ഓണാശംസകള്‍ ഡോക്ടര്‍ ...!

അനില്‍@ബ്ലോഗ് // anil said...

കോളേജു കാലത്തെ ഓണമാ ഓണം... :)

ആശംസകൾ.

അനില്‍ഫില്‍ (തോമാ) said...

“മാനുഷരെല്ലാരും ഒന്നു പോലെ ആമോദത്തോടെ വസിക്കും കാലം”എന്നെങ്കിലും ഈ ഭൂമിയില്‍
വീണ്ടും വരുമെന്ന ശുഭ പ്രതീക്ഷകളോടെ
നേരുന്നു, എല്ലാവര്‍ക്കും
നല്ലൊരു പൊന്നോണം

keraladasanunni said...

ഓണാശംസകള്‍

ആൾരൂപൻ said...

അതെന്താണീ തിരുവനന്തപുരത്തുകാർക്ക് പൊന്നോണം എന്നു പറഞ്ഞത്? പത്മനാഭസ്വാമിക്ഷേത്രത്തിലെ പൊന്നു കണ്ടിട്ടാണോ?

ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur said...

@ആള്‍രൂപന്‍
സംശയമെന്ത്? അവരിപ്പോ ഭയങ്കര സംഭവമായില്ലേ?

കൊമ്പന്‍ said...

ഓണവും പെരുന്നാളും എല്ലാം ആഘോഷങ്ങള്‍ തന്നെ ആണ് സാധാരണ ക്കാരന്
പക്ഷെ താങ്കള്‍ ഒരു ഡോക്ടര്‍ ആയത് കൊണ്ടാ ഇല്ലാതെ പോയത്

majeed alloor said...

ആശംസകള്‍...
പൊന്നിനൊക്കെ ഇപ്പൊ ഭയങ്കര വിലയല്ലേ..?

Related Posts Plugin for WordPress, Blogger...
എല്ലാ രോഗങ്ങള്‍ക്കുമുള്ള ഒറ്റമൂലി... സൗഹൃദം