തൊടുപുഴയും കൊച്ചിയും നഷ്ടപ്പെട്ടപ്പോള്‍ തന്നെ ഉറപ്പിച്ചിരുന്നു കണ്ണൂരില്‍ പങ്കെടുക്കുമെന്ന്. പക്ഷെ പേര് കൊടുക്കാന്‍ വിട്ടു പോയി. രണ്ടു മാസമായി ഈ വഴിയൊന്നും വരാത്തതിന്‍റെ ബാക്കി പത്രം. ഒടുവില്‍ തലേന്ന് ബ്ലോഗര്‍ കുമാരനെ വിളിച്ചു പറഞ്ഞു... "ഈയുള്ളവനെ കൂടി പരിഗണിക്കണേ" എന്ന്. "എന്തിനീ ഫോര്‍മാലിറ്റി? ധൈര്യമായി കിട്ടുന്നത്ര ആളെയും കൂട്ടി പോര്..." എന്നായിരുന്നു മറുപടി.
കൂടെ വരാന്‍ സാധ്യതയുള്ള മലപ്പുറംകാരെ ഒക്കെ ഒന്ന് വിളിച്ചു... പൊന്മല ജയേട്ടന്‍ തലേന്ന് പോകും. കൊട്ടോട്ടി ഇല്ല, നാട്ടില്‍. ഹാഷിമിന് കുടുംബ പ്രാരാബ്ധം. പത്രക്കാരന്‍ തലേന്നോ പിറ്റേന്നോ എന്ന് ഉറപ്പിക്കാന്‍ കഴിയാത്ത അവസ്ഥ. നന്ദുവിന് കുടുംബത്തില്‍ കല്യാണം. ഒറ്റയ്ക്ക് പുറപ്പെടാം എന്ന് കരുതി ഇരിക്കുമ്പോള്‍ അതാ വരുന്നു ഈയുള്ളവനെപ്പോലെ പഞ്ചാരഗുളികയും ബ്ലോഗും ഒന്നിച്ചു കൊണ്ട് പോകുന്ന കോയ ഡോക്ടറുടെ വിളി... "ഏതു ട്രെയിനിനാ യാത്ര" എന്ന്. "അഞ്ചു മണിയുടെ വണ്ടിക്ക്" എന്ന് ധൈര്യമായി പറഞ്ഞതിന്‍റെ അത്ര ധൈര്യം രാവിലെ എണീറ്റപ്പോള്‍ ഇല്ലാത്തത് കൊണ്ടായിരിക്കും, അലാറം ഓഫ് ചെയ്തു (അതെപ്പോ ചെയ്തു?) കുറേക്കഴിഞ്ഞ് ഞെട്ടിയുണര്‍ന്നപ്പോ അഞ്ചര. പിന്നെ രോട്ടമായിരുന്നു... ആറു മണിയുടെ വണ്ടി പിടിക്കാന്‍. ബ്ലോഗു ദേവതമാരുടെ കാരുണ്യം കൊണ്ട് സെക്കണ്ടുകളുടെ വ്യത്യാസത്തില്‍ ഞാന്‍ ഒന്നാമത്. ഒരു വിധം കയറിയപ്പോള്‍ അതാ കോയ ഡോക്ടറുടെ വിളി... "ഞാന്‍ കോഴിക്കൊടെത്തിയില്ല, ഇനിയേതാ വണ്ടി?" ഒരു ചായ കുടിച്ചു കാത്തിരിക്കാന്‍ പറഞ്ഞ് അദ്ദേഹത്തെ സമാധാനിപ്പിച്ചു. കോഴിക്കൊട്ടെത്തിയപ്പോള്‍ സീറ്റും കിട്ടി, കോയ ഡോക്ടറെയും കിട്ടി. ചായ കുടിക്കാന്‍ പറഞ്ഞ ആള്‍ വെള്ളപ്പവും കഴിച്ചിരിക്കുന്നു, ദുഷ്ടന്‍.
കണ്ണൂരില്‍ എത്തിയപ്പോള്‍ ആദ്യം ആലോചിച്ചത് വയറിനെ പറ്റിയായിരുന്നു. ഹാളില്‍ ചെന്ന് അടുത്തുള്ള ഹോട്ടലില്‍ വല്ലതും കയറാമെന്ന് വെച്ച് ഓട്ടോയില്‍ കയറി. നോക്കിയപ്പോള്‍ ഒറ്റ ഹോട്ടല്‍ പോലും തുറന്നിട്ടില്ല. ഹാളിനുമുന്നില്‍ എത്തിയപ്പോള്‍ റെയില്‍വേ സ്റ്റേഷനില്‍ ഒട്ടിക്കാനുള്ള പോസ്റ്ററുമായി രണ്ടു പേര്‍... കുമാരനും രെജി പുത്തന്‍ പുരക്കലും. ഞങ്ങളെ കണ്ട ആശ്വാസത്തില്‍ (പിന്നേ....) പോസ്റ്റര്‍ ഗെയിറ്റില്‍ ഒട്ടിക്കാന്‍ തീരുമാനമായി.
കുമാരന്‍റെ നിര്‍ദ്ദേശപ്രകാരം ഞങ്ങള്‍ വീണ്ടും ഹോട്ടല്‍ അന്വേഷിച്ചിറങ്ങി.
അടച്ചിട്ട ഹോട്ടലിനു മുന്നില്‍ തളര്‍ന്നു നില്‍ക്കുന്ന ഡോ.കോയ(ഹരിതകം)
ഒടുവില്‍ എത്തിയത് ബസ് സ്റ്റാന്‍ഡില്‍. ഒരു ചായയും റൊട്ടിപൊരിച്ചതും... അപ്പൊ ഈ കണ്ണൂര്കാരൊന്നും ഞായറാഴ്ച ഭക്ഷണം കഴിക്കാറില്ലേ? (അതോ ഓണമാണോ വില്ലന്‍?)
എന്തായാലും ഗേറ്റിനു മുന്നില്‍ നിന്ന് ഒരു പോട്ടം പിടിച്ചു...
ഹാളില്‍ എത്തിയപ്പോള്‍ അവിടെ കുറേപ്പേരെല്ലാം എത്തി വെടിവട്ടം തുടങ്ങിയിരിക്കുന്നു. നൂറു രൂപ (വമ്പിച്ച വിലക്കുറവ്... ആ ദുഷ്ടന്മാര്‍ തിരൂരിലൊക്കെ എത്രയാ വാങ്ങിയത്?) കൊടുത്തു ബാഡ്ജും വാങ്ങി ഗോദയിലേക്ക്...
ഗൂഡാലോചന നടത്തുന്ന മാര്‍ക്സിസ്റ്റു വിരുദ്ധന്മാര്‍... :). (നൗഷാദ് വടക്കേലും സുകുമാരന്‍ സാറും)
ഓ... പിന്നേ... നമ്മളെത്ര പോട്ടം കണ്ടതാ... തട്ടത്തുമല സജിം, പട്ടേപ്പാടം റാംജി, 'വെറും' പത്രക്കാരന്‍...
എന്തായാലും അധികം വൈകാതെ കാര്യപരിപാടിയിലേക്ക് കടന്നു കൊണ്ട് ശരീഫ്ക മൈക്ക് കയ്യിലെടുത്തു..
രണ്ടാമത്തെ ചിത്രത്തില്‍ കടന്നു കൂടിയത് പ്രേതമല്ല,
പോട്ടം പിടിക്കാന്‍ സ്റ്റേജില്‍ ചാടിക്കയറുന്ന രെജി...
ക്യാമറയും തൊപ്പിയുമായി കളത്തിലിറങ്ങിയ അകമ്പാടത്തിന്റെ കഥകളി കണ്ടു നോക്കുന്ന പൊന്മളക്കാരന്‍...
ഇതിനിടെ രണ്ടു മൂന്നു പേര്‍ വന്നു പരിചയപ്പെടുത്തി പോയി... ആദ്യം ഈയുള്ളവന്‍ തന്നെ... പിന്നേ സജിം, പത്രക്കാരന്‍. ആദ്യം കയറിയതിന്‍റെ ആഹ്ലാദാതിരേകത്താല്‍ പോട്ടം പിടിക്കാന്‍ മറന്നുപോയി...
തനിക്ക് പ്രായം ഒട്ടുമായില്ലെന്ന അവകാശവാദവുമായി ഷാനവാസിക്ക...
ബുദ്ധി കൂടിയതുകൊണ്ട് മുടി കൊഴിഞ്ഞെന്ന തെറ്റിദ്ധാരണയോടെ അരീക്കോടന്‍ മാഷ്. ( ആള്‍ കുടുംബത്തോടെ പഞ്ചാരഗുളികയുടെ... ബ്ലോഗിന്‍റെയല്ല മരുന്നിന്‍റെ... ആരാധകരാണെന്നു കേട്ടപ്പോള്‍ സത്യമായും രോമാഞ്ചം വന്നു, കോയ ഡോക്ടര്‍ക്കും വന്നു കാണും)
തന്നെ അറിയാത്ത ആരുമുണ്ടാവില്ലെന്നത് കൊണ്ട് പരിചയപ്പെടുത്തല്‍ വേണ്ടെന്നു കരുതുന്ന സുകുമാരന്‍ സാര്‍. (പിന്നില്‍ നിന്നാരോ ചോദിച്ചു... "ഇതാരാ?" തിരിഞ്ഞു നോക്കിയപ്പോള്‍ ഒരു പാവം പഠിതാവ്)
പ്രീത (?) - വളപ്പൊട്ടുകള്‍...
മുകളിലും താഴെയും ഓരോ പ്രിയമാരാണ്... ഹരിയോ വിഷ്ണുവോ... കണ്ഫ്യൂഷനായല്ലോ...
ബ്ലോഗിനെ ജീവിതമായി കാണുന്ന ശാന്തട്ടീച്ചര്‍
ഷീബ
ശ്രീജിത് കൊണ്ടോട്ടി...
(പ്രത്യേകം ഊന്നിപ്പറഞ്ഞത് അവിവാഹിതന്‍ എന്ന കാര്യം)
(ശ്രീ: പോട്ടം പിടിക്കുന്നത് ക്വോട്ടെശന്‍ ടീമിന് കൊടുക്കാനാണോ?
കെ.പി.: അടുത്ത് നിന്നാല്‍ അടികിട്ടുമോ?
അവര്‍ ഒരിക്കല്‍ പോലും ഇങ്ങനെ ചിന്തിക്കില്ലെന്നുറപ്പ്.
ആശയസംവാദവും വ്യക്തിബന്ധവും രണ്ടും രണ്ടെന്നു തെളിയിച്ച ബ്ലോഗര്‍മാര്‍...
സമീര്‍ തിക്കോടി.
ബ്ലോഗിലെ കവിതയെക്കുറിച്ചുള്ള അഗാധമായ പഠനങ്ങളുടെ കരുത്തോടെ... വിനോദ്കുമാര്‍.
ഡോ.മുഹമ്മദ് കോയ - ഹരിതകം.
മിനിട്ടീച്ചര്‍
മുക്താര്‍ മാഷും കുട്ട്യോളും...
ഉറക്കം കളയാനുള്ള പൊടിക്കൈകളുമായി മുക്താര്‍ ഉദരംപൊയില്‍...
"കണ്ണ് തൊട്... മൂക്ക് തൊട്...."
കണ്ണും മൂക്കും തൊടാനുള്ള ആവേശം
തൊട്ടൂ... തൊട്ടില്ല...
ജീവിതത്തിന്റെ പൊള്ളുന്ന യാഥാര്‍ത്ഥ്യങ്ങള്‍ രചനകളില്‍ ആവാഹിച്ച്... ഹംസ ആലുങ്ങല്‍.
പട്ടേപ്പാടം റാംജി....
അഡ്വ. സമദ്..

പോട്ടം പിടിത്തത്തിന് ഇടവേള കൊടുത്ത് റെജി പുത്തന്‍പുരക്കല്‍...
മേല്പ്പത്തൂരാന്‍...
ലീല ചന്ദ്രന്‍...
ശ്രീ.ജോണ്‍...
സി.എന്‍.എസ് പബ്ലിക്കേഷന്‍സ് പുറത്തിറക്കിയ പുതിയ പുസ്തകത്തിന്‍റെ രചയിതാവ്...
രജിസ്ട്രേഷന്‍ തിരക്കുകള്‍ക്കിടയില്‍ നിന്ന് ഓടി വന്ന ബിന്‍സി...
ഇദ്ദേഹം അദ്ദേഹം തന്നെയാണോ എന്ന് ഒരു സംശയം. വരികളിലെ തീവ്രത വെച്ച് ഈ രൂപമല്ല ഞാന്‍ പ്രതീക്ഷിച്ചത്...
നൌഷാദ് വടക്കേല്‍...
തൌദാരവും കവിതയുമായി... നാമൂസ്.
ക്ലാരയുടെ കാമുകന്‍... മഹേഷ് വിജയന്‍.
പൊന്മളക്കാരന്‍...
വല്‍സന്‍ അഞ്ചാം പീടിക.
ജനാര്‍ദ്ധനന്‍ മാഷ്.
ബിലാത്തിയില്‍ നിന്നും മുരളി മുകുന്ദന്‍... കൂടെ ഒരല്‍പം മാജിക്കും.
ശ്രദ്ധിക്കപ്പെടുന്ന നാടകകൃത്ത് കൂടിയായ ഹരി പെരുമണ്ണ.
കൂട്ടത്തിലെ ബേബി... വാല്യക്കാരന്‍ - മുബഷിര്‍.
കനകാംബരന്‍.
സന്ദീപ്.എ.കെ. - പുകക്കണ്ണട.
സംഘാടകന്‍ - ബിജു കോട്ടില
സംഘാടകന്‍ - കുമാരന്‍.
ബ്ലോഗറാകാന്‍ ആഗ്രഹിക്കാത്ത ഒരു കവി - രതീഷ്.
മേം വിധു ചോപ്രാ ഹി.. ഹും... ഹൈ...
രണ്ടു മിനിട്ട് നേരത്തേക്ക് കയ്യോ കാലോ മുറിച്ചു മാറ്റിയാലുണ്ടാകുന്ന വേദനയോടെ ക്യാമറ താഴെ വെച്ച നൗഷാദ് അകമ്പാടം.
പിന്നെയും ഉണ്ട് ഒരു പാട് ബ്ലോഗര്‍മാരും ബ്ലോഗിനെക്കുറിച്ച് അറിയാന്‍ ആഗ്രഹിച്ചെത്തിയവരും....
മലയാളം വിക്കി പ്രതിനിധി...
ക്ലാസെടുക്കാന്‍ എത്തിച്ചേര്‍ന്ന ശ്രീ പ്രദീപ് കുമാര്‍ (ആകാശവാണി)
കമന്റലും വിളമ്പലും ഒരു പോലെ വഴങ്ങുന്ന ശ്രീ...
ഗംഭീര ഓണ സദ്യ (തിരൂരിലെ അത്ര പോരെങ്കിലും)
പിരിയും മുന്‍പ് നമ്പര്‍ വാങ്ങാനുള്ള തിരക്ക്.
ഗ്രൂപ് ഫോട്ടോകളോടെ, ഇനി അടുത്ത മീറ്റിലും അതുവരെ ബ്ലോഗിലും കാണാമെന്ന പ്രതീക്ഷയോടെ മടക്കം.
പ്രാതിനിധ്യം കുറവെങ്കിലും (സാധാരണ ബ്ലോഗ് മീറ്റുകള്‍ വെച്ച് നോക്കുമ്പോള്‍ കുറവെന്ന് പറയാന്‍ കഴിയില്ല, പക്ഷെ സൈബര്‍ മീറ്റ് ആയി നടത്തുമ്പോള്‍ ബ്ലോഗര്‍മാര്‍ക്കുപരിയായി ഓണ്‍ ലൈനില്‍ വരുന്ന സകലമാന വിഭാഗങ്ങളില്‍ നിന്നും പ്രാതിനിധ്യം പ്രതീക്ഷിച്ചിരുന്നു) കുഴപ്പമില്ലാത്ത രീതിയില്‍ സംഘടിപ്പിച്ച മീറ്റ് തന്നെയായിരുന്നു നടന്നത്. എന്ത്കൊണ്ടോ മീറ്റുകളിലെ സ്ഥിരം മുഖങ്ങളെ പലരെയും കാണാനില്ലെന്ന് പലരും പറയുന്നത് കേട്ടു. തിരൂരില്‍ വന്ന കണ്ണൂരുകാരെ പോലും കണ്ടില്ല.
എന്തൊക്കെയായാലും ഏതു പരിപാടി നടത്തുമ്പോളും അതിനു പിന്നില്‍ പ്രയത്നിക്കാന്‍ കുറെ പേര്‍ ഉണ്ടാകും ഓടിനടക്കാന്‍. വിമര്‍ശിക്കുന്നവര്‍ക്ക് ആ അധ്വാനം മനസ്സിലായില്ലെന്നു വരും. അത് കൊണ്ട് തന്നെ എന്തെല്ലാം പോരായ്മകള്‍ ഉണ്ടെങ്കിലും കേരളത്തിന്‍റെ വടക്ക് ഭാഗത്ത് ഈ സംഗമം നടത്തിയവരെ അഭിനന്ദിക്കുന്നു.
72 comments:
കൊള്ളാം
ഗലക്കി..
നല്ല അനുഭവമായിരുന്നു മീറ്റ്..
സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും
പഞ്ചാര ഗുളികകള്‍...
ഹായ് കൂയ് പൂയ്!
എന്റെ ഫോട്ടോസ് ഉസ്സാറായിക്ക്ണ്!
കൊള്ളാം. പങ്കെടുത്ത മറ്റുള്ളവരും പോസ്റ്റിടുമെന്നു കരുതുന്നു.
നന്നായിട്ടുണ്ട് .............ആശംസകള്
ഇഷ്ട്ടായി.
വിവരങ്ങള്‍ തന്നതിന് നന്ദി ഡോക്ടര്‍
ചിത്രങ്ങള്‍ വെളിച്ചത്തിന്റെ അതിപ്രസരം മൂലം നന്നായില്ല,വിവരണം തരക്കേടില്ല
മീറ്റ് വിവരണം നന്നായി.
മറ്റുള്ളവരുടെയും പോസ്റ്റുകള്‍ക്കായി കാത്തിരിക്കുന്നു.
ആശംസകള്..
താനായിട്ട് തുടങ്ങി വച്ച കത്തിയടി മണിക്കൂറുകള്‍ നീണ്ട് ഒടുവില്‍ അകംപാടത്തില്‍ വച്ച് അവസാനിക്കും വരെ ഒറ്റയിരുപ്പ് ഇരുന്ന്‍ ഡോക്ടറുടെ കസേരക്ക് വേര് മുളച്ചു പോകുമോ എന്ന് ഞാന്‍ സത്യമായിട്ടും സംശയിച്ചു!!!!
തിരൂരില്‍ സംഘാടനതിരക്കില്‍ പെട്ട ഡോക്ടര്‍ ഇവിടെ സദസ്സിലെ ആദ്യ കസേരയില്‍ ആദ്യാവസാനം ഇരുന്നു പൂതി തീര്‍തോണ്ട് പടം പിടുത്തം ഉസാറായി. (പത്രക്കാരനെ മറന്നുപോയത് ഞാനങ്ങ് ക്ഷമിച്ചു.)
പുട്ടിനു തേങ്ങ പോലത്തെ അടിക്കുറുപ്പുകളും കലക്കി..
ഇതുകൊണ്ട് മാത്രം അസുഗം മാറില്ല ഡോക്ടറേ, അനുഭവങ്ങള്‍ കൂടി ചേര്‍ത്തുകൊണ്ട് വിശദമായി ഒരു പോസ്റ്റ് ഇട്ടേ തീരു
NB : തിരിച്ചു വരുമ്പോള്‍ ചെന്നൈ മെയിലിലെ TTR നെ "പഞ്ചാരഗുളിക കൊടുത്തു മയക്കി" ജനറല്‍ ടിക്കറ്റ് റിസര്‍വേഷന്‍ ആക്കി തന്നതും ഡോക്ടറുടെ തൊപ്പിയിലെ പൊന്‍തൂവലായി...
മീറ്റിന്റെ ആദ്യം ആദ്യം കാണുന്ന പോസ്റ്റ്. പുറകെ വര്‍ണ്ണ പോസ്റ്റുകളില്‍ കൂടുതല്‍ കാണാം അല്ലെ?
നന്നായി പഞ്ചാരെ.
അങ്ങനെ അതു കഴിഞ്ഞു
നാട്ടിലില്ലാത്തതിനാല്‍ പങ്കെടുക്കാന്‍ കഴിയാഞ്ഞതില്‍ ഖേദമുണ്ട്. നല്ല പടങ്ങള്‍. റജീ വീഡിയോ കവറേജ് ഒന്നിടൂ. കൊച്ചി മീറ്റിന്റെ എന്റെ വീഡിയോസ് കണ്ടുകാണുമല്ലോ..
http://kaarnorscorner.blogspot.com/2011/07/3.html
നന്നായി.
നന്നായിട്ടുണ്ട് നന്നായി വിവരിച്ചു തന്നതിന് നന്നിയും
നന്നായിട്ടുണ്ട്,ലാല്‍സലാം സഖാവേ..
ഹൊ കുറച്ച് പ്രവാസികളും ഉണ്ടായിരുനല്ലേ
നല്ല പോസ്റ്റ്,
ആശംസകള്
>>>എന്തെല്ലാം പോരായ്മകള്‍ ഉണ്ടെങ്കിലും കേരളത്തിന്‍റെ വടക്ക് ഭാഗത്ത് ഈ സംഗമം നടത്തിയവരെ അഭിനന്ദിക്കുന്നു.<<<
ഇനി ഇപ്പോള്‍ ഞാന്‍ എന്താണ് എഴുതുക. ഈ വാചകം എഴുതാമെന്ന് കരുതി കണ്ണൂരില്‍ നിന്നും പത്തറുനൂറു കിലോമീറ്റര്‍ താണ്ടി ഇന്ന് രാവിലെ വീട്ടിലെത്തി കമ്പ്യൂട്ടര്‍ തുറന്ന് നോക്കിയപ്പോള്‍ ദാ കിടക്കുന്ന് എന്റെ അഭിപ്രായം ഡോക്റ്ററുടെ പോസ്റ്റിലൂടെ.
അതിനാല്‍ “ഈ വാചകങ്ങള്‍ക്ക് ഒരു അടിയൊപ്പ്“ എന്ന സ്ഥിരം നമ്പര്‍ ഇറക്കി സ്ഥലം കാലിയാക്കുന്നു.
സൈബര്‍ മീറ്റുകള്‍ ജയിക്കട്ടെ!!!
ഡോക്ടര്‍ തേങ്ങയുടച്ചു അല്ലെ ? ...എന്റെ വക പോസ്റ്റ് അടുപ്പത്താണ് ... അല്‍പ്പം കൂടി വേവാനുണ്ട്.
വൈകിട്ട് വിളമ്പാം. ഡോക്ടര്‍ വിശദ്ധമായി തന്നെ എഴുതിയിട്ടുണ്ട്. ആശംസകള്‍.
അസൂയ തോന്നുന്നു.
ഹലാക്കിന്റെ ആ ചിക്കൻപോക്സാ ചതിച്ചത്!
നന്നായി......... ചിത്രങ്ങളും വിവരണവും കണ്ടതില്‍ സന്തോഷം.
സന്തോഷം............. ആശംസകൾ
കണ്ണൂർ മീറ്റിൽ പങ്കെടുക്കാഞ്ഞ ഒരു ‘വർഗ വഞ്ചകൻ’ആണു ഞാൻ... പൊറുക്കുക.
നന്നായി എന്നറിഞ്ഞതിൽ സന്തോഷം!
ഇതിനായി കഷ്ടപ്പെട്ട എല്ലാവർക്കും അഭിനന്ദനങ്ങൾ!
:) :)
:( :(
ആദ്യത്തേത് പോസ്റ്റ് വായിച്ച:)
രണ്ടാമത്തേത് വരാന്‍ ഒക്കാത്തതിലുള്ള :(
ഡോക്ടര്‍... പോസ്റ്റും ചിത്രങ്ങളും ഗംഭീരമായിട്ടുണ്ട്.. പിന്നെ ഞാന്‍ അവിവാഹിതന്‍ എന്ന് പറഞ്ഞത് വേറെ ഒന്നും കൊണ്ടല്ല.. വീട്ടുകാര്‍ എനിക്ക് കല്യാണം തകൃതിയായി അന്വേഷിക്കുകയാണ്.. മുന്‍കൂട്ടി പറഞ്ഞത് പിന്നെ ആരും ഇക്കാര്യം അറിഞ്ഞില്ല എന്ന് പരാതി പറയരുതല്ലോ എന്നോര്‍ത്താ.. :)
കണ്ണൂര്‍ മീറ്റില്‍ പങ്കെടുത്തു... കാണാന്‍ ആഗ്രഹിച്ച കുറെ മലയാളം ബ്ലോഗര്‍മാരെ ജീവനോടെ കണ്ടു... സൌഹൃദാലിമ്ഗനത്തില്‍ വാക്പയറ്റ്കള്‍ തീര്‍ത്ത മഞ്ഞുമലകള്‍ എല്ലാം ഉരുകിതീര്‍ന്നു... വിശദമായ റിപ്പോര്‍ട്ടും, ചിത്രങ്ങളും ഉടന്‍ ............... ഉണ്ടാവില്ല.. സമയം ഇല്ലാഞ്ഞിട്ടാ... :)
ഓടോ : വരും എന്ന് ഉറപ്പ് പറഞ്ഞ നിരവധി പേര് മീറ്റില്‍ പങ്കെടുത്തില്ല... ..ബ്ലോഗര്‍മാരുടെ വാക്കും പഴയ ചാക്കും ഒരേ പോലെ...!
Meetil vachu kooduthal samsarikkan kazhinjilla. thirooril varunnund.. vilikkam..
മീറ്റുകള്‍ കേവലം പരിചിതപെടുത്തലുകളില്‍ മാത്രം ഒതുങ്ങാതെ വിവിധ തലങ്ങളില്‍ നിന്നും ഉയര്‍ന്നുവന്ന ക്രിയാത്മക നിര്‍ദേശങ്ങള്‍...
ആരോഗ്യകരമായ വിമര്‍ശനങ്ങള്‍ ...
ദൂര വ്യാപന കര്‍മ പദ്ധതികള്‍...എന്നിവ ഉള്‍കൊള്ളുന്ന വിശദമായ പോസ്റ്റ് സംഘാടക സമിതിയില്‍ നിന്നും ഉണ്ടാകും എന്ന് കരുതുന്നു.
iniyum aalukal undallo evide ?..enthaayalum orikkal njaan varum meettil ellaareyum parichayappedukayum cheyyum nthey athenne
മീറ്റില്‍ എന്തോകെയാണ് ഉണ്ടായതു.
അറിയാന്‍ ആഗ്രഹമുണ്ട്
നന്നായി ഡോക്ടര്‍ , വിവരണങ്ങളും ചിത്രങ്ങളും. ആശംസകള്
ബ്ലോഗറാവാൻ ആഗ്രഹിക്കാത്ത കവിക്കെന്താ മീറ്റിൽ കാര്യം? പുസ്തക കച്ചോടം തന്നെ...? ഹ.. നടക്കട്ടെ.
ആദ്യമായിട്ടാണ് ഇങ്ങിനെ കുറെ ബ്ലോഗ്ഗര്‍മാരുടെ മുന്നില്‍ ചെന്ന് ചാടുന്നത്. എല്ലാം പുലികളല്ലേ... അതിന്റെ ഒരു പരിഭ്രമം.എന്റെ പേരിനു നേരെ ഒരു ചോദ്യ ചിന്ഹം കണ്ടു.... ശരിയാണ് ഞാന്‍ ഒരു ബ്ലോഗ്ഗര്‍ ഒന്നും അല്ല. ( എന്റെ ഒരു സുഹൃത്ത് പറഞ്ഞതു പോലെ ചുമ്മാ രണ്ടു ബ്ലോഗും എഴുതി ഇപ്പോള്‍ ഒരു ബ്ലോഗ്ഗര്‍ ആണെന്നും പറഞ്ഞിരിക്കയാണെന്ന്.... മീറ്റിനു പോകാന്‍ വേണ്ടി മാത്രം)...സൈബര്‍ മീറ്റ് എന്ന് കണ്ടാണ് പുറപ്പെട്ടത് ...പരിചയമുള്ള മുഖങ്ങള്‍ കുറവ്....
എന്നാലും അവിടെ ചെന്ന് പെട്ടശേഷം വര്‍ഷങ്ങളായി പരിചയമുള്ള കുറെ സുഹൃത്തുക്കളുടെ ഇടയില്‍ എത്തിപെട്ട അനുഭവം ആയിരുന്നു.എന്നാലും ഡോക്ടറുടെ പഞ്ചാര ഗുളിക കഴിക്കാന്‍ പറ്റിയില്ല. ഇടിച്ചു കയറി സംസാരിക്കാന്‍ ഒരു മടി. അത് കാരണം ചിലരോട് പരിചയപ്പെടാന്‍ സാധിച്ചില്ല. എന്തായാലും ഇതിനു പുറകില്‍ പ്രവര്‍ത്തിച്ചവരെ അഭിനന്ദിക്കാതെ വയ്യ....ബിജു ,കുമാരന്‍ ,വിധു, ബിന്‍സി,ഇവരെ പ്രത്യേകം എടുത്തു പറയാതെ വയ്യ...
@yemceepee
ബ്ലോഗര്‍ അല്ലാത്തത് കൊണ്ടല്ല ചോദ്യചിഹ്നം ഇട്ടതു. പരിചയപ്പെടാന്‍ പറ്റാഞ്ഞത് കൊണ്ട് പേര് അത് തന്നെയാണോ എന്ന് സംശയമുണ്ടായിരുന്നു. അതുകൊണ്ടാ... ഒരു പോസ്റ്റിട്ടാലും ആയിരം പോസ്റ്റിട്ടാലും ബ്ലോഗര്‍ ബ്ലോഗര്‍ തന്നെയാണ്. പിന്നെ ഈ പുലി എന്ന് പറയുന്നതിലോന്നും വലിയ കാര്യമില്ല. പരസ്പരം പുറം ചൊരിഞ്ഞു കൊടുക്കാന്‍ താല്‍പ്പര്യമില്ലാത്ത പലരും മികച്ച പോസ്സ്ടുകലുണ്ടായിട്ടും ആളു കേറാത്ത ബ്ലോഗുകളുമായി ഇരിക്കുമ്പോള്‍.
ഡോക്ടർ പരിചയപ്പെടലിന്റെ ആദ്യവസാനമിരുന്ന് റിക്കോർഡ് ഇട്ടത് നമ്മൾ പുറകിൽ നിന്ന് ചർച്ച ചെയ്തിരുന്നു. പോസ്റ്റ് നന്നായി.
ഈയുള്ളവൻ തലേദിവസം രാത്രി പതിനൊന്നു മണിയ്ക്ക് കണ്ണൂരിൽ ബസിറങ്ങിയെങ്കിലും മാടായിപ്പാറയിലെത്താൻ കഴിഞ്ഞില്ല. അതിനുള്ള മൂടിലുമല്ലായിരുന്നു. കണ്ണൂരിൽ ബസ്സ്റ്റാൻഡിലുമല്ല, റെയില്വേ സ്റ്റേഷനിലുമല്ലാത്ത ഒരു വല്ലാത്തയിടത്താണു ബസ്കാർ കൊണ്ടിറക്കിയത്. മഴയും യാത്രാ ക്ഷീണവും ഉണ്ടായിരുന്നുതാനും. മാടായിപാറയിലെത്താൻ രണ്ടുമൂന്നു ആട്ടോകൾ വിളിച്ചു നോക്കിയെങ്കിലും ആർക്കും ഓടാൻ താല്പര്യമില്ല. പലരും പലഭാഗത്തേക്ക് പോകാൻ ഇരട്ടിക്കാശ് നൽകാമെന്ന് പറഞ്ഞ് യാചിക്കുന്നത് കാണാമായിരുന്നു. എന്നിട്ടും അവർക്ക് വയ്യ. പിന്നെ ഞാൻ വല്ലവിധേനയും റെയില്വേസ്റ്റേഷനിലാണെങ്കിൽ കൊണ്ടാക്കാം എന്നു പറഞ്ഞ ഒരാട്ടോയിൽ കയറി റെയില്വേ സ്റ്റേഷനിൽ ചെന്നിറങ്ങി. അവിടെ കുറെ ആളൂകളെങ്കിലും കാണുമല്ലോ. പിന്നെ എങ്ങനെയെങ്കിലും ഒന്നുറങ്ങാനുള്ള ത്വരയിൽ അവിടെ അടുത്തുള്ള ഒരു ട്യൂറിസ്റ്റ് ഹോമിൽ മുറിയെടുത്തുതങ്ങി എന്നു പറഞ്ഞാൽ മതിലയല്ലോ. ചുരുക്കം തലേദിവസത്തെ മീറ്റ് മിസ് ആയി! പിന്നെ രാത്രി മാടായി പാറയിലേയ്ക്ക് പോകാൻ ശ്രമിക്കാതിരുന്നത് നന്നായെന്ന് തോന്നി. കുറച്ച്കൂടി മുമ്പേ വന്ന ഷെരീഫ്ക്കയും മറ്റുംഅവിടെ എത്താൻ അല്പം ബുദ്ധിമുട്ടിയിരുന്നു. അപ്പോൾ പിന്നെ പത്ത് മണിക്ക് വന്ന എന്റെ കാര്യം പറയണോ? എന്തായാലും പിറ്റേന്ന് അല്പം നേരത്തേ തന്നെ മീറ്റിനെത്താൻ കഴിഞ്ഞു.
ഒരിക്കലും മറക്കാന്‍ കഴിയാത്ത നല്ല ഓര്‍മ്മകള്‍ സമ്മാനിച്ച ഒരു മീറ്റ്.ഈറ്റും..മലയാളിക്ക് ഇങ്ങനെയും ആകാന്‍ പറ്റും എന്നത് എന്നെ അത്ഭുതപ്പെടുത്തി..എത്ര നല്ല അന്തരീക്ഷം..അത് കൊണ്ട് തന്നെ സംഘാടകര്‍ പിടിച്ചു പുറത്താക്കുന്നത് വരെ ഞാന്‍ അവിടെ ഉണ്ടായിരുന്നു...എന്തായാലും മുക്താര്‍ ഭായ് ആണ് എന്നെക്കൊണ്ട് ആദ്യമായി മൂക്കില്‍ പിടിപ്പിച്ചത്...ഡോക്ടറുടെ പഞ്ചാര ഗുളികക്ക് ഇരട്ടി മധുരം..
നല്ല വിവരണം
എല്ലാരേയും പരിചയപ്പെടാന്‍ സാധിച്ചതില്‍ സന്തോഷം !!!!
പറയാന്‍ മറന്നു....പ്രിയമാരില്‍ ഞാന്‍ റാണിപ്രിയ
പഞ്ചാർഗുളികേ...പുതിയ ഒത്തിരി ബ്ലോഗർമാർ ഇത്തവണ ഉണ്ടല്ലോ..എല്ലാവരെയും പരിചയപ്പെടുത്താൻ ശ്രമിച്ചതിൽ സന്തോഷം...ബാക്കിയുള്ള മീറ്റ് പോസ്റ്റുകൾക്കായി കാത്തിരിക്കുന്നു..ആശംസകൾ
ഒരാളെ കാണുവാന്‍ ആഗ്രഹിക്കുമ്പോള്‍ മുതല്‍ മനസ്സില്‍ മധുരം നിറയും ..അയാളെ കാണുമ്പോള്‍ ഉണ്ടാകുന്ന സന്തോഷം തന്നെ വളരെ വലുതാണ് ..അങ്ങിനെ മീറ്റില്‍ കണ്ടവരെല്ലാം തന്നെ ഒരിക്കലെങ്കിലും കാണണമെന്ന് ആഗ്രഹിച്ചവരാണ് ...കണ്ണൂര്‍ എങ്കില്‍ കണ്ണൂര്‍ ..എല്ലാവരെയും നേരിട്ട് കാണുവാനും ഒന്ന് പുഞ്ചിരിക്കുവാനും കഴിഞ്ഞത് ദൈവത്തിന്റെ അനുഗ്രഹം ...ഒപ്പം മസില്‍ പിടിക്കാതെ എല്ലാവരുമായും ഉള്ളു തുറന്നു സംസാരിക്കുവാന്‍ കഴിഞ്ഞത് പല മുന്‍ ധാരണകളെയും മാറ്റി മറിച്ചു ...(ആ ചിത്രകാരനെ കുറിച്ച് തന്നെ മനസ്സില്‍ ഉണ്ടായിരുന്ന ചിത്രമല്ല ഇപ്പോള്‍ മനസ്സിലുള്ളത് ..) നന്ദി ഡോക്ടര്‍ ....ഈ പങ്കു വെക്കലിനു ...
നന്നായി....ഇനി അടുത്തതെന്ന്‍തെവിടെയാണ് ......:)
“എന്തൊക്കെയായാലും ഏതു പരിപാടി നടത്തുമ്പോളും അതിനു പിന്നില്‍ പ്രയത്നിക്കാന്‍ കുറെ പേര്‍ ഉണ്ടാകും ഓടിനടക്കാന്‍. വിമര്‍ശിക്കുന്നവര്‍ക്ക് ആ അധ്വാനം മനസ്സിലായില്ലെന്നു വരും. അത് കൊണ്ട് തന്നെ എന്തെല്ലാം പോരായ്മകള്‍ ഉണ്ടെങ്കിലും കേരളത്തിന്‍റെ വടക്ക് ഭാഗത്ത് ഈ സംഗമം നടത്തിയവരെ അഭിനന്ദിക്കുന്നു. :
ഇതാണ് ഹൈലേറ്റ്.. സത്യം.. വിമര്‍ശിക്കുന്നവര്‍ക്കറിയില്ലല്ലോ കുമാരനും ബിജുവും ഇതിനായി ചീന്തിയ വിയര്‍പ്പിന്റെ വില.. വരാന്‍ കഴിയാത്തതിലെ ഖേദം അറിയിച്ചു കൊണ്ട് തന്നെ മീറ്റ് നല്ല രീതിയില്‍ നടത്തിയ സംഘാടകര്‍ക്കും പങ്കെടുത്ത് വിജയിപ്പിച്ച ബ്ലോഗര്‍മാര്‍ക്കും അഭിനന്ദനങ്ങള്‍.
ഈ ഞാനുമുണ്ടായിരുന്നു ടാക്ടരെ മീറ്റിനു..
കണ്ണൂര് വരെ നാല് ചക്ര വാഹനത്തില്‍ വന്നെന്റെ നടുവൊടിഞ്ഞു ഡോക്ടറെ....
ഒരു പഞ്ചാര മിട്ടായി കുറിച്ച് തന്നാല്‍ വളരെ ഉഫകാരമായിരുന്നു..
ഊരയുടെ ഡിങ്കോള്‍ഫി പോയെങ്കിലും എല്ലാവരെയും കാണാന്‍ സാധിച്ചല്ലോ..അതാണ് ആകെയുള്ള ഒരു സമാധാനം..
@ വാല്യക്കാരന്‍...
ഉണ്ടായിരുന്നല്ലോ... വാല്യക്കാരന്റെ പോട്ടമിട്ടത് കണ്ടില്ലേ?
എനിക്ക് വരാന്‍ കഴിഞ്ഞില്ല..
ഡോക്ടര്‍ പോകുന്നത് ഞാന്റിഞ്ഞില്ല, എങ്കില്‍ കൂടെ വരാമായിരുന്നു..!
വിവരണവും ഫോട്ടോകളും ആസ്വദിചച്ചു. മീറ്റിനു വരാൻ കഴിയാഞ്ഞതിന്റെ ഖേദം ഇരട്ടിച്ചു. പോസ്റ്റിനു നന്ദി.
ബന്ധുവിന്റെ വിവാഹം കാരണം വരാന്‍ കഴിഞ്ഞില്ല. വലിയ നഷ്ടമായെന്നുതന്നെ തോന്നുന്നു. ഇനിയേതായാലും അടുത്ത മീറ്റ് കൂടാമെന്ന് പ്രതീക്ഷിക്കാം.
വരാന്‍ കഴിയാത്തതുകൊണ്ട് വിശേഷങ്ങളറിയാന്‍ ഇവിടെക്കയറിയത് വെറുതെയായില്ല. ഡോക്ടറുടെ വിവരണം നന്നായിരിക്കുന്നു.
സംഘാടകര്‍ക്ക് അഭിനന്ദനങ്ങള്‍ .. ആശംസകള്‍ ...
ബൂലോകസൗഹൃദം നീണാള്‍ വാഴട്ടെ!!!
:)
ഏതായാലും പലരുടെയും പേരുകൾ പിടികിട്ടി, ഇനി എന്റെ ഫോട്ടോകളിൽ ചേർക്കാമല്ലൊ,,
ഇവിടെ മിനിലോകത്തിൽ സൈബർ മീറ്റ്,
കണ്ണൂർ സൈബർ മീറ്റ്
ഇവിടെ ജനാർദ്ദനൻ മാസ്റ്ററുടെ നാടൻ പാട്ട്
നാടൻ പാട്ട്, കണ്ണൂർ സൈബർ മീറ്റ് കേൾക്കാം
ആശംസകള്
എല്ലാം ഭംഗിയായല്ലോ...സന്തോഷം..സന്തോഷം..
വിവരണങ്ങളും ചിത്രങ്ങളും നന്നായിട്ടുണ്ട്... സംഘാടകര്‍ക്ക് അഭിനന്ദനങ്ങള്‍ ..ആശംസകള്!
നല്ല ഒന്നാംതരം പോസ്റ്റ്!
"വിമര്‍ശിക്കുന്നവര്‍ക്ക് ആ അധ്വാനം മനസ്സിലായില്ലെന്നു വരും....എന്തെല്ലാം പോരായ്മകള്‍ ഉണ്ടെങ്കിലും കേരളത്തിന്‍റെ വടക്ക് ഭാഗത്ത് ഈ സംഗമം നടത്തിയവരെ അഭിനന്ദിക്കുന്നു."
എന്തിനാണ് ആളുകള്‍ വിമര്‍ശിക്കുന്നതെന്നു മനസ്സിലാകുന്നില്ല. കണ്ണൂര്‍ മീറ്റീന്റെ പ്രാരംഭകര്‍ അതിന്റെ നടത്തിപ്പിനായി എല്ലാവരോടും സഹകരിക്കാന്‍ (തലേ ദിവസം മുതല്‍ പങ്കുചേരാന്‍) അഭ്യര്‍ത്ഥിച്ചിരുന്നല്ലോ. അവരുടെ പ്ലാന്‍ മുന്‍കൂട്ടി പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു - അതില്‍ പോരായ്മകള്‍ ഉണ്ടായിരുന്നെങ്കില്‍ അതു മുമ്പേ ചൂണ്ടിക്കാട്ടാമായിരുന്നല്ലോ. ബ്ലോഗ് മീറ്റുകളുടെ നടത്തിപ്പിന് അതില്‍ പങ്കെടുക്കുന്ന എല്ലാ ബ്ലോഗര്‍മാര്‍ക്കും കൂട്ടുത്തരവാദിത്വം ഉണ്ടെന്നാണ് എന്റെ അഭിപ്രായം. വിശേഷിച്ചും കണ്ണൂര്‍മീറ്റിന്റെ പ്രാരംഭകര്‍ (initiators - അവരെ അങ്ങനെ വിളിക്കാനാണ് എനിക്കിഷ്ടം, "സംഘാടകര്‍" എന്ന വിളി ഉത്തരവാദിത്വം മുഴുവന്‍ ചിലരുടെ തലയില്‍ മാത്രം വെച്ചുകെട്ടുന്ന തരത്തിലുള്ളതാണെന്നു തോന്നുന്നു) അത്തരമൊരു സഹകരണത്തിന് വഴിതുറന്നിട്ടിരുന്നു, എന്നതുകൊണ്ട്. വന്‍വിജയമായിരിക്കണേ എന്ന് മനസ്സുകൊണ്ട് ഏറെ ആഗ്രഹിച്ച ഒരു സംരംഭമായിരുന്നു ഇത് (ഞാന്‍ ഭൂഗോളത്തിന്റെ മറുഭാഗത്താണെങ്കിലും). അതുകൊണ്ട് ഇത്തരം അപശബ്ദങ്ങള്‍ മനസ്സിനെ അസ്വസ്ഥമാക്കുന്നു.
മീറ്റ് ഇഷ്ടപ്പെടാഞ്ഞവരുടെ പോസ്റ്റ്/കമെന്റുകളിലേയ്ക്ക് ഒരു ലിങ്ക് ഇടാമോ?
ആഗ്രഹമുണ്ടായിരുന്നു എല്ലാവരെയും കാണാന്‍. പക്ഷേ, ഒരുപാട് തടസ്സങ്ങള്‍ ഉണ്ടായതുകൊണ്ട് പറ്റിയില്ല. അടുത്ത മീറ്റില്‍(ഏറെ ദൂരെയല്ലെങ്കില്‍) കാണാമെന്നു പ്രതീക്ഷിക്കട്ടെ.
http://www.neermizhipookkal1.blogspot.com/
ഞാന്‍ വന്നൂ:)
ഗംഭീരം!!
അസൂയ തോന്നുന്നു. ഞാന്‍ വിട്ടുപോയ ഒരു മീറ്റ്!!
ചില കാര്യങ്ങള്‍ കൊണ്ട് പങ്കെടുക്കാനായില്ല. എന്നാലും ഒരു ദിവസം വരും കണ്ണുര്‍ക്ക്
ബ്ലോഗു വഴി വന്നിട്ട് കാലം കുറേ ആയി. കേരളത്തില്‍ ആദ്യമായാണ് ബ്ലോഗു മീറ്റില്‍ പങ്കെടുക്കുന്നത്.ഡോക്ടറേയും, മീറ്റില്‍ പങ്കെടുത്ത മറ്റുള്ളവരെയും പരിചയ പെടാന്‍ കഴിഞ്ഞതില്‍ സന്തോഷം.മീറ്റ് സംഘടിപ്പിച്ചവരെ പ്രത്തേകം അഭിനന്ദിക്കുന്നു....സ്നേഹത്തോടെ.... അഡ്വക്കേറ്റ് സമദ്...9744915944
നാട്ടിലില്ലാത്തോണ്ട് പങ്കെടുക്കാൻ പറ്റിയില്ല, പനിയായി കിടപ്പായതോണ്ട് ബ്ലോഗിലും സമയത്ത് കയറാനായില്ല. എല്ലാരെയും ഫോട്ടോയിലെങ്കിലും കാണാനായതിൽ സന്തോഷം.
ഓഫ്ഫ്: പനിക്ക് ഒരു സെറ്റ് പഞ്ചാര ഗുളിക ഇപ്പോൾ നാട്ടിൽ നിന്നും പറക്കാൻ തുടങ്ങിക്കാണും നാളെ രാവിലെ എന്റെ കയ്യിൽ കിട്ടും. :)
ഞാൻ വാക്കു പാലിച്ചു! വരാനുള്ള പ്രയാസം വളരേ മുൻകൂട്ടി അറിയാവുന്നതിനാൽ വരില്ല എന്നാദ്യമേ അറിയിച്ചിരുന്നു. ചിത്രങ്ങളും വിവരണവും പലരുടെയും കമന്റുകളും കണ്ടപ്പോൾ നഷ്ടപ്പെട്ടത് വലിയ എന്തോ ഒന്നാണെന്നൊരു തോന്നൽ. മീറ്റ് നന്നായല്ലോ, വിജയിച്ചല്ലോ? അതുമതി. കഠിനപ്രയത്നം ചെയ്ത് മീറ്റൊരുക്കി വിജയിപ്പിച്ചവർക്കും, ഈ പോസ്റ്റിട്ടതിന് ഡോക്ടർക്കും അഭിനന്ദനങ്ങൾ!!
ഇന്നാണ് കണ്ടെത്തിയത്.
നന്നായി എന്നറിഞ്ഞതിൽ സന്തോഷം!
ഇതിനായി കഷ്ടപ്പെട്ട എല്ലാവർക്കും അഭിനന്ദനങ്ങൾ!
നന്നായിരിക്കുന്നു സർ, വിവരണങ്ങളും ചിത്രങ്ങളും. ആശംസകള്‍ എത്താൻ വൈകിപ്പോയി......
അഭിനന്ദനങ്ങള്‍... ആശംസകള്...
കണ്ണൂരുന്ന് നേരെ ആശുപത്രിയിലാ വണ്ടി പോയിനിന്നത്....അതുകൊണ്ട് ഇതൊന്നും കാണാന്‍ പറ്റിയില്ല ..വൈകിയാണേലും വന്നു കണ്ടു ..സന്തോഷം..!
പോസ്റ്റും ചിത്രങ്ങളും നന്നായിരിക്കുന്നു.
മീറ്റില്‍ 'പഞ്ചാര ഗുളികയും' ഡോക്ടറും തിളങ്ങി എന്നാണല്ലോ ഇന്റലിജന്‍സ് ബ്യൂറോയുടെ റിപ്പോര്‍ട്ട്.
തിരൂരിന് ശേഷം ഒരിക്കല്‍ കൂടി ഡോക്ടറെ കാണാന്‍ സാധിച്ചതില്‍ സന്തോഷം ഉണ്ട്...
മീറ്റിനെ കുറ്റം പറയാന്‍ പറ്റില്ല, പറയേണ്ടത് പേര് നല്‍കുകയും തുടര്‍ന്ന് ഒരറിയിപ്പ് പോലും ഇല്ലാതെ പങ്കെടുക്കാതിരിക്കുകയും ചെയ്തവരെ ആണ്... എന്റെ സൌഹൃദങ്ങള്‍ കുറേക്കൂടി ആട്ടിയുറപ്പിച്ച ഒരു മീറ്റ്...
വിവരണം നന്നായിരിക്കുന്നു.
http://oliyampukal.blogspot.com/2011/09/2011.html
kannur cyber meet post
കലക്കി ലോ ഡോക്ടറെ ഫോട്ടോയും വിവരണവും... :)
ഈ സൈബര്‍ മീറ്റിന്റെ സംഘാടകര്‍ക്കും ,വിലപ്പെട്ട സമയം പ്രശ്നമാക്കാതെ പരസ്പരം പരിചയപ്പെടുവാന്‍ ഈ അവസരം ഉപയോഗപ്പെടുത്തിയ എല്ലാ സ്നേഹിതര്‍ക്കും വീണ്ടും നന്ദി പറഞ്ഞു കൊണ്ട് ഇനിയും ഇത്തരം കൂട്ടായ്മകള്‍ ഉണ്ടാവട്ടെ എന്ന് ആശംസിച്ചു കൊണ്ട് നിര്ത്തുന്നു ഈ മധുര സ്മരണകള്‍ ...:)
കണ്ണൂര്‍ മീറ്റിന്റെ മധുര സ്മരണകള്‍
കണ്ണൂര്‍ സൈബര്‍ മീറ്റിനെ പറ്റി ഞാനും ഒരു ബ്ലോഗ് എഴുതുന്നുണ്ട്. പക്ഷെ വളരെ വൈകിയെ പോസ്റ്റ് ചെയ്യുന്നുള്ളൂ എന്ന വാശിയിലാണ്. കാരണം എഴുതാനുള്ള സമയക്കുറവും നാല് ദിവസ്സത്തെ യാത്രാ വിവരണവുമാണ് അത്. അത് കൊണ്ടാണ്. അത് പോസ്റ്റ് ചെയ്യുമ്പോഴേക്കും എല്ലാവരും കണ്ണൂര്‍ സൈബര്‍ മീറ്റിനെ കുറിച്ച് മറന്നു കാണും എന്ന് വിചാരിക്കുന്നു...
നന്നായി, ഞാനിപ്പോഴാ കണ്ടത്..രാവിലത്തെ ചായ തിരഞ്ഞുള്ള ആ പോക്ക് ഒന്നുകൂടി വിശ്ടമാക്കമായിരുന്നു..ആ ഹോട്ടലിന്റെ മുന്നില്‍ ഫോട്ടോക്ക് നിന്നത് ഇപ്പ അടി വരൂംന്നു പേടിച്ചാ.....
അയ്യേ എന്റെ കഷണ്ടി കിട്ടാത്ത ഏക ഫോട്ടോ...ട്രേഡ്മാര്‍ക്ക് ലംഘനത്തിന് കേസ് കൊടുക്കും...
ഞാനും ഇപ്പോള്‍ കണ്ണൂര്‍ മീറ്റിന്റെ പോസ്റ്റിട്ടു തുടങ്ങി!!!
http://abidiba.blogspot.com/2011/10/blog-post_20.html
ഞാനും എഴുതി ഒരു കണ്ണൂര്‍ സൈബര്‍ മീറ്റ് ബ്ലോഗ് . എല്ലാവരും വായിക്കാന്‍ എങ്കിലും താല്പര്യം കാണിക്കണം....
എന്റെ കണ്ണൂര്‍ യാത്ര വിവരണം...
ഉഗ്രൻ!
പൊട്ടങ്ങളും ചെറിയ വിവരണങ്ങളും കൂടിയപ്പൊ മീറ്റിനു വന്ന പൊലെ...
Post a Comment