ഒരു നിമിഷം...

"നിധിയല്ല, മുടിയല്ല, മതമല്ല പ്രശ്നം... എരിയുന്ന, പൊരിയുന്ന വയറാണ് പ്രശ്നം..."

August 06, 2013

ഇറ്റലീന്നു ഒരു ഭ്രാന്തിന്റെ ഡോക്ടർ...

ചേട്ടാ...
വയസ്സു പത്തു നാൽപ്പതായില്ലെ?
ഇത്രേം കാലത്തിനിടയിൽ മേലനങ്ങി എന്തെങ്കിലും ജോലി ചെയ്തിട്ടുണ്ടോ?
ഇന്നേ വരെ ഒരു പത്തു രൂപയെങ്കിലും സ്വന്തമായി അദ്ധ്വാനിച്ച് (രാഷ്ട്രീയം / അഴിമതി കൊണ്ടല്ല, ജോലി ചെയ്ത്) ഉണ്ടാക്കിയിട്ടുണ്ടോ?
പൂർവ്വികർ ഇന്ത്യയെ "സേവിച്ച" പണം കൊണ്ടും മനോനില ശരിയല്ലാത്ത ഇന്ത്യയിലെ ദരിദ്രർ അടക്കുന്ന നികുതിപ്പണം കൊണ്ടും അല്ലാതെ ഒരു നേരമെങ്കിലും സ്വന്തമായി ഉണ്ടാക്കിയ പണം കൊണ്ട് ഭക്ഷണം കഴിച്ചിട്ടുണ്ടോ?
ആ വെളുത്ത കുപ്പായവും കോളേജുകളിൽ ഷൈൻ ചെയ്യാൻ പോകുമ്പോൾ ഇടുന്ന ജീൻസും അതിന്റെ താഴെ ഇട്ടിരിക്കുന്ന അണ്ടർവെയർ എങ്കിലും സ്വന്തമായി ഉണ്ടാക്കിയ പണം കൊണ്ട് വാങ്ങിയതാണോ?

സ്വസ്ഥമായി ഇരിക്കുമ്പോൾ ഒന്നു ചിന്തിച്ചു നോക്കുക...

കാൽക്കാശിനു പോലും വകയില്ലാത്തവനാണു താനെന്നു മനസ്സിലാകും...
അപ്പനപ്പൂപ്പന്മാരും അമ്മൂമ്മയും അമ്മയും പിന്നെ പുന്നാര മച്ചമ്പിയും ഇന്ത്യയിലെ 'മനോരോഗികളെ' കൊള്ളയടിച്ചുണ്ടാക്കിയ സമ്പത്തു കൊണ്ടാണു നാലു നേരം മൃഷ്ടാന്നം ഭുജിക്കുന്നതെന്നു മനസ്സിലാകും...
അപ്പോൾ ഒരു പ്രത്യേക 'മാനസികാവസ്ഥ'യിലെത്തും..
അതിനു ദാരിദ്ര്യം എന്നു പറയാമോ?
സ്വയം മനസ്സിലാക്കുക..
എന്നിട്ടും മനസ്സിലായില്ലെങ്കിൽ അമ്മയോടു ചോദിക്കുക...
പഴയ കാര്യങ്ങൾ പൂർണമായും മറന്നില്ലെങ്കിൽ അമ്മ പറഞ്ഞു തരും,
ഏറ്റവും ചുരുങ്ങിയത് ഹോട്ടൽ ജോലി ചെയ്യുന്ന ദരിദ്രരെങ്കിലും മാനസിക രോഗികൾ അല്ലെന്ന്.

തിന്നു പല്ലിനിടയിൽ കുത്തുമ്പോൾ ഓരോ വെളിപാടും കൊണ്ടിറങ്ങല്ലെ, പൊന്നു ചേട്ടാ...
കുട്ടികൾ മരിച്ചു പോയ കുറെ 'മനോരോഗികൾ' ഇവിടെയുണ്ട്, അട്ടപ്പാടിയിൽ...

ഇടക്കെങ്കിലും ക്യാമറക്കു മുന്നിലല്ലാതെ ഒന്നു ഭൂമിയിലിറങ്ങ്...
എന്നിട്ടു വല്ല ജോലിയും ചെയ്തു ജീവിക്കാൻ നോക്ക്...
ഇന്ത്യ ഭരിക്കലൊക്കെ വല്ല ബുദ്ധിയും കഴിവും വിവേകവും ഉള്ളവർ ചെയ്തോളും.
പ്ലീസ്...

4 comments:

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

നമ്മള്‍ മനോരോഗികള്‍ ആയതു കൊണ്ടാണല്ലോ വീണ്ടും വീണ്ടും ഇവര്‍തന്നെ നമ്മെ ഭരിക്കുന്നത്‌ !

ajith said...

ദൈവമേ
രാഹുല്‍ മാമന് പിള്ളേരുണ്ടായാല്‍ അവരും ഭരിക്കാന്‍ ഈ രാജ്യം ബാക്കി കാണണേ.

Jasyfriend said...

ആര്‍ഷ ഭാരത ശില്പിയായി ഇദ്ദേഹത്തെ അങ്ങട് പ്രൊമോട്ട് ചെയ്താലോ?

സഹയാത്രികന്‍ majeedalloor said...

ഏതച്ഛന്‍ വന്നാലും അമ്മക്ക് ദോഷം എന്ന് പറഞ്ഞ പോലെ ഏത് .... മോന്‍ ഭരിച്ചാലും തഥൈവ...!

Related Posts Plugin for WordPress, Blogger...
എല്ലാ രോഗങ്ങള്‍ക്കുമുള്ള ഒറ്റമൂലി... സൗഹൃദം