ഇക്കഴിഞ്ഞ പെരുന്നാള്‍ ദിവസം കോഴിക്കോട് നിന്നും തിരൂരിലേക്ക് വൈകിട്ട് ആറെകാലിനുള്ള ഷൊര്‍ണൂര്‍ വണ്ടിയില്‍ യാത്ര ചെയ്യേണ്ടി വന്നു. കാളരാത്രി പോലെ "കാളയാത്ര" എന്നൊരു വാക്ക് മലയാളത്തില്‍ ചേര്‍ക്കണമെന്ന് തോന്നിപ്പോയി. പെരുന്നാളാഘോഷിക്കാന്‍ നഗരത്തിലെത്തിയ യുവാക്കളുടെ (പതിനഞ്ചിനും ഇരുപതിനും ഇടയ്ക്കു പ്രായമുള്ള മീശ മുളച്ചു തുടങ്ങുന്ന പയ്യന്മാരെ അങ്ങനെ വിളിക്കാമോ എന്നറിയില്ല, പക്ഷെ അവരുടെ ഭാവം യുവാക്കളാണെന്നായിരുന്നത് കൊണ്ട് ഞാനും അങ്ങനെ വിളിക്കുന്നു). എല്ലാവരും നല്ല "ബോധത്തിലായിരുന്നു". താഴെ സീറ്റ് ഉണ്ടായിരുന്നെങ്കിലും എല്ലാം മുകളിലെ ബെര്‍ത്തില്‍ കയറിപ്പറ്റി. വണ്ടി പുറപ്പെട്ടത് മുതല്‍ തുടങ്ങി, പാട്ടും തുള്ളലും. മൊബൈലിനു ഇയര്‍ഫോണ്‍ എന്നൊരു സാധനമുണ്ടെന്ന് ആര്‍ക്കുമറിയില്ലെന്നു തോന്നുന്നു, ഓരോരുത്തരുടെയും മൊബൈലില്‍ നിന്ന് പല ഭാഷയിലുള്ള പാട്ടുകള്‍ (അതോ അട്ടഹാസമോ?) മുഴങ്ങാന്‍ തുടങ്ങി. ഏതോ ആഫ്രിക്കന്‍ ഗോത്ര നര്‍ത്തകരെപ്പോലെ ശബ്ദത്തിനനുസരിച്ചു ഓരോരുത്തരും ഇളകിത്തുടങ്ങി. ചിലര്‍ ബെര്‍ത്തിലും സൈഡിലുള്ള പലകയിലുമെല്ലാം താളം (അസുരതാളം) പിടിക്കാന്‍ തുടങ്ങി. ലാലു - വേലു - ബാലുമാരും അതിനു മുന്‍പുള്ള ഉത്തരേന്ത്യന്‍ ഗോസായിമാരും സ്വന്തം നാട്ടില്‍ ഉപയോഗിച്ച് മടുത്തപ്പോള്‍ കേരളത്തിലോട്ടു തട്ടിയ പഴഞ്ചന്‍ തീവണ്ടി ആടിയുലയാന്‍ തുടങ്ങി എന്ന് തന്നെ പറയാം. അടര്‍ന്നു വീണ പെയിന്റും പൊടിയും ചെളിയും പിന്നെ അവര്‍ കാലില്‍ തന്നെ സൂക്ഷിച്ചിരുന്ന ഷൂസിലെ മണ്ണും എല്ലാം ചേര്‍ന്ന് താഴെയിരുന്നവരുടെ വസ്ത്രങ്ങളില്‍ ചിത്രം വരക്കാന്‍ തുടങ്ങിയപ്പോള്‍ സഹികെട്ട് ഒരാള്‍ പ്രതികരിച്ചു. മറുപടി പെട്ടെന്നായിരുന്നു- "ഞങ്ങളുടെ നേതാവിന്റെ വണ്ടിയാ, നീ പോടാ പുല്ലേ". ഷര്‍ട്ടിലെ പൊടി തുടച്ചു ആ പാവം നിശബ്ദനായി.
പൂര്‍വാധികം ശക്തിയോടെ ഗായകസംഘം കലാപരിപാടി തുടര്‍ന്നു. താനൂരില്‍ എത്തിയപ്പോളാണ് അവരിറങ്ങിപ്പോയത്. പോകുന്നതിനു മുന്‍പ് കുറുക്കന്മാരുടെ പാത പിന്തുടരാനും അവര്‍ മറന്നില്ല. നയാഗ്ര വെള്ളച്ചാട്ടത്തിലെ ഒഴുക്ക് നിന്ന് പോയ പോലുള്ള ശാന്തത ആയിരുന്നു അല്പനേരത്തേക്ക് ആ ട്രെയിന്‍ മുറിയില്‍. ഒരു കാരണവര്‍ മൌനം ഭഞ്ജിച്ചു- "വളര്‍ത്തു ദോഷം".
പൂര്‍വാധികം ശക്തിയോടെ ഗായകസംഘം കലാപരിപാടി തുടര്‍ന്നു. താനൂരില്‍ എത്തിയപ്പോളാണ് അവരിറങ്ങിപ്പോയത്. പോകുന്നതിനു മുന്‍പ് കുറുക്കന്മാരുടെ പാത പിന്തുടരാനും അവര്‍ മറന്നില്ല. നയാഗ്ര വെള്ളച്ചാട്ടത്തിലെ ഒഴുക്ക് നിന്ന് പോയ പോലുള്ള ശാന്തത ആയിരുന്നു അല്പനേരത്തേക്ക് ആ ട്രെയിന്‍ മുറിയില്‍. ഒരു കാരണവര്‍ മൌനം ഭഞ്ജിച്ചു- "വളര്‍ത്തു ദോഷം".
അഹമ്മദ് സാഹിബിന്റെ പിന്മുറക്കാര്‍ ഇങ്ങനെയായാല്‍ കല്‍ക്കട്ടയില്‍ ജനങ്ങളെ ട്രെയിനില്‍ കയറാന്‍ പോലും സമ്മതിക്കാതെ ട്രെയിന്‍ വെട്ടിപ്പൊളിച്ച് വിറകാക്കി അടുപ്പിലാക്കിയിട്ടുണ്ടാവില്ലേ തൃണമൂല്‍?
No comments:
Post a Comment