ഒരു നിമിഷം...

"നിധിയല്ല, മുടിയല്ല, മതമല്ല പ്രശ്നം... എരിയുന്ന, പൊരിയുന്ന വയറാണ് പ്രശ്നം..."

November 23, 2009

പഞ്ചാരഗുളികകള്‍...

സ്നേഹത്തിനു മധുരമാണെന്ന് പണ്ടാരോ പറഞ്ഞിട്ടുണ്ടല്ലോ. പല കാമുകന്മാരും ഇന്നും പറയുന്നുണ്ട്. അത് സത്യം തന്നെയാണ് താനും. ഞങ്ങള്‍ ഹോമിയോപ്പതി ഡോക്ടര്‍മാരും നല്‍കുന്നത് മധുരമാണ്. വെറും പഞ്ചാരഗുളികയല്ല, അതില്‍ അതാതു രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ ഒഴിക്കുന്നുണ്ടെന്നു മാത്രം. ഈ മധുരത്തിലുടെ ഞങ്ങള്‍ രോഗികള്‍ക്ക് നല്‍കുന്നത് സ്നേഹമാണ്. ഏതൊരു ആതുരസേവകനും അടിസ്ഥാനമായി വേണ്ട ഗുണം തന്റെ സഹജീവികളോടുള്ള സ്നേഹവും സഹാനുഭൂതിയുമാണ്, അല്ലാതെ പണമുണ്ടാക്കാനുള്ള ആര്‍ത്തിയല്ല. അത് തന്നെയാണ് ഹോമിയോപ്പതി ചികിത്സയുടെ അടിസ്ഥാനം. രോഗിയുടെ ശാരീരിക - മാനസിക ലക്ഷണങ്ങള്‍ക്ക് അനുസരിച്ച് ഞങ്ങള്‍ കണ്ടെത്തുന്ന ഔഷധങ്ങള്‍ പഞ്ചാരഗുളികകളുടെ സ്നേഹത്തില്‍ പൊതിഞ്ഞു ഞങ്ങള്‍ അവര്‍ക്ക് നല്‍കുന്നു...

1 comment:

annyann said...

കര്‍ത്താവെ, ഇതൊന്നും കാണാനും കേള്‍ക്കാനും എനിക്ക് ത്രാണിയില്ല
എന്നെ അങ്ങ് എടുതെക്കണേ...

Related Posts Plugin for WordPress, Blogger...
എല്ലാ രോഗങ്ങള്‍ക്കുമുള്ള ഒറ്റമൂലി... സൗഹൃദം