സ്നേഹത്തിനു മധുരമാണെന്ന് പണ്ടാരോ പറഞ്ഞിട്ടുണ്ടല്ലോ. പല കാമുകന്മാരും ഇന്നും പറയുന്നുണ്ട്. അത് സത്യം തന്നെയാണ് താനും. ഞങ്ങള്‍ ഹോമിയോപ്പതി ഡോക്ടര്‍മാരും നല്‍കുന്നത് മധുരമാണ്. വെറും പഞ്ചാരഗുളികയല്ല, അതില്‍ അതാതു രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ ഒഴിക്കുന്നുണ്ടെന്നു മാത്രം. ഈ മധുരത്തിലുടെ ഞങ്ങള്‍ രോഗികള്‍ക്ക് നല്‍കുന്നത് സ്നേഹമാണ്. ഏതൊരു ആതുരസേവകനും അടിസ്ഥാനമായി വേണ്ട ഗുണം തന്റെ സഹജീവികളോടുള്ള സ്നേഹവും സഹാനുഭൂതിയുമാണ്, അല്ലാതെ പണമുണ്ടാക്കാനുള്ള ആര്‍ത്തിയല്ല. അത് തന്നെയാണ് ഹോമിയോപ്പതി ചികിത്സയുടെ അടിസ്ഥാനം. രോഗിയുടെ ശാരീരിക - മാനസിക ലക്ഷണങ്ങള്‍ക്ക് അനുസരിച്ച് ഞങ്ങള്‍ കണ്ടെത്തുന്ന ഔഷധങ്ങള്‍ പഞ്ചാരഗുളികകളുടെ സ്നേഹത്തില്‍ പൊതിഞ്ഞു ഞങ്ങള്‍ അവര്‍ക്ക് നല്കുന്നു...
1 comment:
കര്‍ത്താവെ, ഇതൊന്നും കാണാനും കേള്‍ക്കാനും എനിക്ക് ത്രാണിയില്ല
എന്നെ അങ്ങ് എടുതെക്കണേ...
Post a Comment