ഒരു ഡോക്ടര്‍ എന്നാല്‍ പണമുണ്ടാക്കുന്ന യന്ത്രമെന്നാണ് പൊതുവെ ജനങ്ങളുടെ വിചാരം. പക്ഷെ പ്രാക്ടീസ് തുടങ്ങുന്നത് മുതല്‍ ഒരു ഡോക്ടര്‍ അനുഭവിക്കുന്ന കഷ്ടപ്പാടുകള്‍ ഡോക്ടര്‍മാര്‍ക്ക് മാത്രമെ അറിയൂ. ഏത് വൈദ്യശാസ്ത്ര ശാഖയായാലും ഇതു ബാധകമാണ്. അലോപ്പതിയിലാണെങ്കില്‍ കൂടുതല്‍ എളുപ്പമാണെന്ന് മാത്രം. MBBS മാത്രമുള്ള ഒരു ഡോക്ടര്‍ക്ക് ഇന്നു നാട്ടിന്‍പുറത്ത് മാത്രമെ പ്രാക്ടീസ് തുടങ്ങിയ ഉടന്‍ തന്നെ കരകയറാന്‍ പറ്റു. അവിടെപ്പോലും പേരിനു ശേഷമുള്ള അക്ഷരങ്ങളുടെ എണ്ണം നോക്കിയാണ് വായിക്കാനറിയാത്തവര്‍ പോലും പോകുന്നത്.
അത് കൊണ്ടു തന്നെ ആണ് MBBS കഴിഞ്ഞ 90% പേരും സ്പെഷ്യാലിറ്റിയും സൂപ്പര്‍ സ്പെഷ്യാലിറ്റിയും നേടിയെടുക്കാന്‍ പ്രാക്ടീസ് പോലും തുടങ്ങാതെ കുത്തിയിരുന്ന് പഠിക്കുന്നത്. കിട്ടിയില്ലെങ്കില്‍ പിന്നെ ഏതെങ്കിലും ആശുപത്രിയില്‍ RMO ആയി നക്കാപ്പിച്ചയ്ക്ക് പണിയെടുക്കാം.
ഹോമിയോപ്പതിയിലും ആയുര്‍വേദത്തിലും കുറച്ചു കൂടി ബുദ്ധിമുട്ടാണ് കാര്യം. ആയുര്‍വേദത്തിന്റെ കാര്യത്തില്‍ നാടെങ്ങുമുള്ള മുറിവൈദ്യന്മാരാണ് പ്രശ്നക്കാര്‍. അഞ്ചര വര്‍ഷം പഠിച്ചു BAMS എടുത്താലും ജനങ്ങള്‍ക്കു പാരമ്പര്യ വൈദ്യന്മാരെന്നു അവകാശപ്പെടുന്ന വ്യാജന്മാരെ മതി. കേരളത്തിലെ പ്രശസ്തമായ വൈദ്യകുടുംബങ്ങളിലെ ഗുരുതുല്യരായ പാരമ്പര്യവൈദ്യന്മാരുടെ കൂട്ടത്തിലാണ് ഈ അരവൈദ്യന്മാരെയും ജനങ്ങള്‍ കാണുന്നത്. അതുകൊണ്ട് തന്നെ ആയുര്‍വേദ ഡോക്ടറും ആയുര്‍വേദ വൈദ്യനും തമ്മിലുള്ള വ്യത്യാസം പലരും നോക്കാറില്ല. ഇതു കൊണ്ടു തന്നെ പുതുതായി പഠിച്ചിറങ്ങുന്ന പലര്‍ക്കും പ്രാക്ടീസ് ഉണ്ടാക്കിയെടുക്കാന്‍ കുറേക്കാലം എടുക്കേണ്ടിവരുന്നു.
ഹോമിയോപ്പതിയുടെ കാര്യത്തിലാണെങ്കില്‍ മരുന്ന് കഴിച്ചാലുള്ള ഗുണത്തിന്റെ കാര്യത്തില്‍ മുന്നിലാണെങ്കിലും ജനങ്ങള്‍ക്കിടയില്‍ വലിയൊരു ശതമാനത്തിനും ആ ഗുണം വേണ്ട പോലെ മനസ്സിലായിട്ടില്ല. ഗുണം മനസ്സിലായവര്‍ ഭൂരിഭാഗവും സ്ഥിരമായി ഏതെങ്കിലും സീനിയര്‍ ഡോക്ടര്‍മാരെ സമീപിക്കുന്നവരായിരിക്കും. ഇതിന് പുറമെയാണ് മുക്കിലും മൂലയിലുമുള്ള വ്യാജന്മാര് - പ്രത്യേകിച്ചും മലബാറില്‍. ഈ പ്രതികൂല സാഹചര്യങ്ങള്‍ തരണം ചെയ്തു പ്രാക്ടീസ് കെട്ടിപ്പടുക്കുമ്പോളായിരിക്കും എന്തെങ്കിലും കാരണം കൊണ്ടു ക്ലിനിക് രണ്ടു ദിവസം അടച്ചിടേണ്ടി വരുക. അപ്പോളായിരിക്കും നാട്ടിലുള്ള ആളുകള്‍ മുഴുവന്‍ ഡോക്ടറെ കാണാന്‍ വരിക. ഡോക്ടര്‍ സ്ഥലത്തില്ലെന്ന വാര്‍ത്ത പരക്കും, നാട്ടില്‍ മുഴുവന്‍. അവധി കഴിഞ്ഞു ഡോക്ടര്‍ തിരിച്ചെത്തുമ്പോള്‍ കുറെ ദിവസത്തേക്ക് ശ്മശാന മൂകതയായിരിക്കും ക്ലിനിക്കില്‍.
...തുടരും

2 comments:
hello saab,
Puli[tiger] aayirunnalle..?
awaiting ur next posts..
sakave,
perinte neelam vetticherthakiyathu vachakamadikanayirunno...
enthayalum nanavunnudu,
varikalum... varikidayile kazhchayum...
love
kamalnath
Post a Comment