ഞാന്‍ കോഴിക്കോട് ഹോമിയോ മെഡിക്കല്‍ കോളേജില്‍ പഠിച്ചിരുന്ന കാലം. സുഹൃത്ത് പരിമളിനോടൊപ്പമാണ് ഒരു വൈകുന്നേരം ലാല്‍ജോസിന്റെ ചിത്രമായ "രണ്ടാം ഭാവം" കാണാന്‍ പുറപ്പെട്ടത്. ഏഴു മണിയുടെ ഷോ കഴിഞ്ഞു കൈരളിയില്‍ നിന്നും പുറത്തിറങ്ങുമ്പോള്‍ സമയം പത്തുമണി. മാനാഞ്ചിറക്കു പോയി ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നില്‍ നിന്ന് കാരപ്പറമ്പിലേക്ക് ബസ് കയറാനായി ഞങ്ങള്‍ കൈരളിക്കു സമീപത്തു നിന്ന് അശോക ഹോസ്പിടലിനു സമീപത്തെത്തുന്ന ഇടവഴിയിലൂടെ നടന്നു. കുറച്ചു പോയപ്പോള്‍ ഒരു സ്ത്രീ നില്‍ക്കുന്നത് കണ്ടു.
വേഷഭൂഷാദികളില്‍ നിന്നും തലയില്‍ ചൂടിയ മുല്ലപ്പൂവില്‍ നിന്നും ഉദ്ദേശ്യ ലകഷ്യങ്ങള് മനസ്സിലായി. ഞങ്ങള്‍ ആ ഭാഗത്തേക്ക് നോക്കാതെ നടത്തത്തിനു വേഗത കൂട്ടി. പെട്ടെന്നാണ് പോലീസിന്റെ ചൂളം വിളി കേട്ടത്. ആ സ്ത്രീ ഉടന്‍ തന്നെ ഞങ്ങളുടെ കൂടെ കയറി നടന്നു. ഒരു കുടുംബം നടന്നു പോകുകയാണെന്ന ധാരണ ഉണ്ടാക്കാനായിരിക്കാം. എന്റെ തൊണ്ടയിലെ വെള്ളം വറ്റി. പരിമളിന്റെ കഷണ്ടിത്തല വിയര്‍ക്കുന്നത് ആ മങ്ങിയ വെളിച്ചത്തിലും ഞാന്‍ കണ്ടു. പിന്നെ ഒന്നും ആലോചിച്ചില്ല, ഒറ്റ ഓട്ടമായിരുന്നു. പാരഗണ്‍ ഹോട്ടലിനു സമീപത്തെത്തിയിട്ടെ ഞങ്ങള്‍ നിന്നുള്ളൂ. എങ്ങാനും പോലീസ് പിടിചിരുന്നെന്കിലുള്ള അവസ്ഥ- ഹോ, ഓര്‍ക്കാന്‍ കൂടി വയ്യ. SFI ഏരിയാ കമ്മിറ്റി അംഗങ്ങളായിരുന്നു ഞങ്ങള്‍ രണ്ടുപേരും. കോളേജിലും സഖാക്കളുടെയും വീട്ടുകാരുടെയും മുന്നിലും ആകെ നാറിപ്പോകുമായിരുന്നു.
തുടര്‍ച്ച:
പരിമള്‍ കോഴ്സ് കഴിഞ്ഞപ്പോള്‍ അടുത്ത ഏരിയാ സമ്മേളനത്തില്‍ വിടവാങ്ങല്‍ ഉണ്ടായിരുന്നു. ഉറക്കെ മുദ്രാവാക്യം മുഴങ്ങി- "അടിയുടെ ഇടിയുടെ വെടിയുടെ മുന്നില്‍ അടിപതറാതെ നിന്ന സഖാവേ...". എന്റെ മനസ്സില്‍ പെട്ടെന്നോടിയെതിയത് പഴയ ഓട്ടമായിരുന്നു. മുന്നില്‍ ഇരുന്ന എനിക്ക് ചിരി അടക്കാനായില്ല. വേദിയില്‍ നിന്ന സ. റിയാസ് (ഇപ്പോഴത്തെ DYFI കോഴിക്കോട് ജില്ലാ പ്രസിഡണ്ട്) ഉണ്ടക്കണ്ണുരുട്ടി എന്നെ നോക്കിയത് ഇപ്പോഴും എനിക്കോര്‍മ്മയുണ്ട്. ലാല്‍ജോസിന്റെ ചിത്രങ്ങളില്‍ എനിക്കേറ്റവും ഇഷ്ടപ്പെട്ട രണ്ടാം ഭാവം t.v. യില്‍ കാണുമ്പോള്‍ അന്നത്തെ ഓട്ടത്തിന്റെ കിതപ്പ് അറിയാതെ ഇന്നും മനസ്സിലെത്തും.

8 comments:
ഇങ്ങനെ ഒരാൾ ഇവിടെ വന്നിരുന്നു.
നല്ല അനുഭവം. ഈയുള്ളവനുമുണ്ട് ഇതുപോലെ രസകരമായ അനുഭവങ്ങൾ. എസ്.എഫ്.ഐ കാലത്തേതുതന്നെ. നേരം കിട്ടുമ്പോൾ ഒരോന്ന് എഴുതാൻ ഉദ്ദേശമുണ്ട്.ആശംസകൾ!
ORMAKALE.....................
HOMEO HOSTELUM,PARIMAL,PURAPPODI,JALEEL,HAROON,RATISH,SEEMA,ANINA,etc.....VARSHAM 10 KAZHINJENKILUM, MAAYAADE, MANASSIL......
.sfi....SFI...Sfi...
അനുഭവകുറിപ്പ് നന്നായി.....
ഇനിയും പോരട്ടെ പഞ്ചാരഗുളികകൾ.........
(plz remove word verification)
ബ്ലോഗിന്റെ പേരു നന്നായി-
വിവരണവും
നന്നായിരിക്കുന്നു.
വായിച്ചു.
:)
കമന്റിന് വേഡ് വേരിഫിക്കേഷന്, അതും പോരാഞ്ഞ് മോഡറേഷനും.
ഷെയിം ഷെയിം.
Sorry for setting up moderation & word verification. തുടക്കമല്ലേ, പഠിച്ചു വരുന്നല്ലേ ഉള്ളു. എന്തായാലും രണ്ടും മാറ്റി. ഇനി എത്ര വേണേലും കമന്ടടിചോളൂ.....
ഹോമിയോ ഗുളിക പോലെ തന്നെ ഇഷ്ടമായി.. പേരും എഴുത്തും കൊള്ളാാം.. ആ ഓട്ടത്തിന്റെ സീൻ മനസ്സിൽ കണ്ടു ചിരിച്ചു :)
ഇവിടെ ആദ്യമായാണ്.. വീണ്ടും ഗുളിക കഴിക്കാൻ വരാാം.
Post a Comment