ഒരു നിമിഷം...

"നിധിയല്ല, മുടിയല്ല, മതമല്ല പ്രശ്നം... എരിയുന്ന, പൊരിയുന്ന വയറാണ് പ്രശ്നം..."

August 27, 2010

കോപ്പിയടി നിയമവിധേയമാക്കുമോ?

തിരുവായ്ക്ക് എതിര്‍വായില്ല എന്നത് പഴയ രാജഭരണക്കാലത്തെ ചൊല്ലാണ്. ഇന്ന് "തിരുവാ" എന്ന് പറയാന്‍ പറ്റുന്ന രീതിയില്‍ പേടിസ്വപ്നമായിരിക്കുന്നത് കോടതികളാണ്. ജനങ്ങളുടെ സാമാന്യ ബുദ്ധിക്ക് നിരക്കാത്തതാണ് ഇന്ന് ചില ജഡ്ജിമാര്‍ നടത്തുന്ന പല വിധികളും. കോടതി അലക്ഷ്യം എന്ന ഉമ്മാക്കി കാണിക്കുന്നതിന്റെ പേടിയില്‍ മിക്കവാറും പേരും വായടച്ചിരിക്കുന്നു എന്നെ ഉള്ളൂ.
എന്തായാലും ജഡ്ജിമാരുടെ തനി സ്വഭാവം നാട്ടുകാര്‍ക്ക് ഇപ്പോള്‍ കുറേശെ പിടികിട്ടിത്തുടങ്ങുന്നുണ്ട്. ആദ്യം ഒരു ദിനകരന്‍ കാട്ടിക്കൂട്ടിയ അഴിമതി, പിന്നെ പല സംസ്ഥാനങ്ങളിലും ജഡ്ജിമാര്‍ക്കെതിരെ പുറത്തു വന്ന അഴിമതി ആരോപണങ്ങള്‍... ഇപ്പോള്‍ ഏറ്റവുമൊടുവില്‍ ഒരു അടിപൊളി വാര്‍ത്ത- "കോപ്പിയടിച്ചതിനു ജഡ്ജിമാര്‍ പിടിയില്‍". നടന്നത് ആന്ധ്രാപ്രദേശില്‍ ആണെങ്കിലും ഇവിടെയുള്ള ജഡ്ജിമാര്‍ക്കും കുറച്ചു കാലത്തേക്ക് തലയില്‍ മുണ്ടിട്ടു നടക്കാം.
ഇനി ഇതിലും വലിയ തരികിട പരിപാടികള്‍ നടത്തിയാലും ജഡ്ജിമാര്‍ക്ക് ഒരു കാര്യത്തില്‍ ആശ്വസിക്കാം. ആരും ജഡ്ജിമാര്‍ക്കെതിരെ പരസ്യമായി പ്രതിഷേധിക്കില്ല. (ജയരാജന്‍ വല്ലതും പറഞ്ഞാല്‍ തന്നെ കുതിരകയറാന്‍ മുഖ്യധാരാ മാധ്യമങ്ങള്‍ മുഴുവന്‍ നിരന്നു നില്‍ക്കുമല്ലോ). പൊതുസ്ഥലത്ത് പ്രകടനം നടത്തുന്നതൊക്കെ നമ്മള്‍ ആദ്യമേ കയറി നിരോധിച്ചല്ലോ. ഇനിയിപ്പോ ആ ജഡ്ജിയും കോപ്പിയടിച്ചതായിരുന്നോ ആവോ? ഏകദേശം കാര്യങ്ങളുടെ പോക്ക് മനസ്സിലാക്കി ഓടുന്ന നിയമങ്ങള്‍ക്ക് ഒരു മുഴം മുന്‍പേ കയറി എറിഞ്ഞതാണോ? ആര്‍ക്കറിയാം?

1 comment:

Unknown said...

താങ്കളെന്തിന് സംശയിക്കണം? തീര്‍ച്ചയായും, അതും നമ്മള്‍ അനുഭവിക്കേണ്ടി വരും. ഒരു കാലത്ത് ഇവിടെ ലോട്ടറി നിയമവിരുദ്ധമായിരുന്നു. എന്നിട്ടിപ്പോള്‍ എന്തായി? വീട്ടില്‍ മൂത്ത കാരണവര്‍ക്ക്‌, എന്തും എവിടെയും ആകാം!!

Related Posts Plugin for WordPress, Blogger...
എല്ലാ രോഗങ്ങള്‍ക്കുമുള്ള ഒറ്റമൂലി... സൗഹൃദം