ഒരു നിമിഷം...

"നിധിയല്ല, മുടിയല്ല, മതമല്ല പ്രശ്നം... എരിയുന്ന, പൊരിയുന്ന വയറാണ് പ്രശ്നം..."

January 21, 2011

ഇടതു പക്ഷ സര്‍ക്കാരിന് അഭിവാദ്യങ്ങള്‍

ഏറെ വര്‍ഷങ്ങളായി കേരളത്തിലെ ഹോമിയോപ്പതി ഡോക്ടര്‍മാര്‍ മുന്നോട്ടു വെച്ച ആവശ്യമാണ്‌ ഇന്നലെ കേരള സര്‍ക്കാര്‍ നടപ്പാക്കിയത്. കേരളത്തില്‍ പുതിയതായി 25 സര്‍ക്കാര്‍ ഹോമിയോ ഡിസ്പെന്സറികള്‍ കൂടി  അനുവദിക്കപ്പെട്ടിരിക്കുകയാണ്. ഇതിനു മുന്‍പ് ശ്രീ.എ.സി. ഷണ്മുഖദാസ് ആരോഗ്യമന്ത്രി ആയിരുന്ന  ഇടതുമുന്നണി സര്‍ക്കാരാണ് കേരളത്തില്‍ ഹോമിയോ ഡിസ്പെന്സറികള്‍ അനുവദിച്ചത്. അതിനു ശേഷം എല്ലാ നിര്‍ദേശങ്ങളും കടലാസില്‍ തന്നെ ഒതുങ്ങുകയായിരുന്നു. ഈ സര്‍ക്കാര്‍ വന്നതിനു ശേഷം എന്‍.ആര്‍.എച്.എമ്മിന് കീഴില്‍ ഡോക്ടര്‍മാരെ നിയമിച്ചു കൊണ്ട് പഞ്ചായത്തുകളുടെ നിയന്ത്രണത്തില്‍  276 ഹോമിയോ ഡിസ്പെന്സറികള്‍ മുന്‍പ് അനുവദിച്ചിരുന്നു. ഇപ്പോള്‍ സര്‍ക്കാര്‍ മേഖലയിലും 25 ഡിസ്പെന്സറികള്‍ അനുവദിച്ചതിലൂടെ എല്ലാ വൈദ്യശാസ്ത്ര ശാഖകള്‍ക്കും തുല്യ പരിഗണന നല്‍കണമെന്ന സര്‍ക്കാരിന്റെയും ഇടതു മുന്നണിയുടെയും നയം ഒരിക്കല്‍ കൂടി വ്യക്തമായിരിക്കുകയാണ്. ഇതോടൊപ്പം തന്നെ ഇനിയും എന്‍.ആര്‍.എച്.എമ്മിന് കീഴിലോ സര്‍ക്കാര്‍ മേഖലയിലോ ഹോമിയോ ഡിസ്പെന്സറികള്‍ ഇല്ലാത്ത പഞ്ചായത്തുകളില്‍ പുതിയ പഞ്ചായത്ത്-എന്‍.ആര്‍.എച്.എം ഹോമിയോ ഡിസ്പെന്സറികള്‍ അനുവദിക്കാന്‍ നീക്കമുണ്ടെന്ന് അറിയുന്നു. ഹോമിയോപ്പതി വൈദ്യശാസ്ത്രത്തിന്റെ ഗുണം കൂടുതല്‍ മേഖലയില്‍ എത്തിച്ചു ജനങ്ങള്‍ക്ക്‌ മികച്ച ചികിത്സാ സഹായം നല്‍കാനും കൂടുതല്‍ പേര്‍ക്ക് തൊഴിലവസരം നല്‍കാനും ഉപയോഗപ്പെടുന്ന സര്‍ക്കാരിന്റെ നയത്തിന് എല്ലാ വിധ ആശംസകളും നേരുന്നു.  
കേരളത്തിലെ ഹോമിയോപ്പതി ഡോക്ടര്‍മാരുടെ സംഘടനകള്‍ക്ക് വേണ്ടി കേരളം ഭരിക്കുന്ന എല്‍.ഡി.എഫ്. സര്‍ക്കാരിന് അഭിവാദനത്തിന്റെ നൂറു നൂറു ചുവന്ന പൂച്ചെണ്ടുകള്‍ അര്‍പ്പിക്കട്ടെ...

3 comments:

നന്ദു | naNdu | നന്ദു said...

ലാല്‍സലാം...!

Anonymous said...

ഹോമിയോ ചികിത്സയോട് ചിറ്റമ്മയനയം കാണിയ്ക്കുന്ന സര്‍ക്കാര്‍നിലപാട് മാറിവരുന്നത് സ്വാഗതാര്‍ഹം തന്നെ. എല്ലാ പഞ്ചായത്തുകളിലും ഡിസ്പെന്‍സറികള്‍ ആവശ്യത്തിനു തുടങ്ങുമെന്നു നമുക്കു പ്രതീക്ഷിയ്ക്കാമെന്നു തോന്നുന്നു. ജനങ്ങളില്‍ ബഹുഭൂരിപക്ഷത്തിനും ഇപ്പോഴും ഹോമിയോ ചികിത്സ അത്രകണ്ട് അംഗീകരിയ്ക്കാന്‍ കഴിയുന്നില്ലെന്നാണ് എനിയ്ക്കു തോന്നുന്നത്. സര്‍ക്കാര്‍ മുന്‍‌കൈയെടുത്ത് ആവശ്യമായ ബോധവല്‍ക്കരണം നടത്തുമെന്നു കരുതാമോ...? ഗുരുതരമായ പല രോഗങ്ങള്‍ക്കും ഹോമിയോ ചികിത്സ മാത്രമേ ഫലപ്രദമായി കാണുന്നുള്ളൂവെന്നിരിക്കെ ഹോമിയോപ്പതി ഏറ്റവും പ്രചാരം കൈവരിയ്ക്കേണ്ട ഒന്നുതന്നെയെന്നതില്‍ സംശയമുണ്ടാവാന്‍ തരമില്ല..

jayarajmurukkumpuzha said...

aashamsakal.........

Related Posts Plugin for WordPress, Blogger...
എല്ലാ രോഗങ്ങള്‍ക്കുമുള്ള ഒറ്റമൂലി... സൗഹൃദം