ഈ നടക്കുന്ന പുകിലൊക്കെ കണ്ടപ്പോള്‍ എനിക്കൊരു സംശയം... ആരാ ഈ ശ്രീനിജന്? ഇയാള്‍ കോണ്ഗ്രസ്സുകാരന് തന്നെ അല്ലെ? ഇനിയിപ്പോ വല്ല സഖാവുമാണോ? പത്രമായ പത്രത്തിലും ചാനലായ ചാനലിലും എല്ലാം ഒരേ ഒരു ചര്‍ച്ച... സിന്ധൂര സന്ധ്യക്ക് ... സോറി ... സി.പി.എമ്മിന് മൌനം... കള്ളനായ നേതാവും കഞ്ഞി വെച്ച കോണ്‍ഗ്രസ്സുകാരും ഡീസന്റ്, ആ വഴി പോകുന്ന സി.പി.എം എന്തോ വലിയ കുറ്റം ചെയ്ത പോലല്ലേ ഇവന്മാര് എഴുതിപ്പിടിപ്പിച്ചത്?

സമ്മതിച്ചു.. പക്ഷെ സ്വന്തം പാര്‍ട്ടിയുടെ നേതാവിന്റെ ലീലാവിലാസങ്ങള്‍ വാര്‍ത്തയായപ്പോള്‍ കോണ്‍ഗ്രസ് എന്ത് ചെയ്തു? പുറത്താക്കിയോ? രണ്ടു ദിവസം കാത്തിരുന്നു നോക്കി ശ്രീനിജന്, ഒന്ന് പുറത്താക്കി കിട്ടാന്‍. കോടികളുടെ അഴിമതിയില്‍ മുങ്ങി കൈകാലിട്ടടിക്കുന്ന കോണ്‍ഗ്രസ്സിനാണോ ഈ ചെറിയ അഴിമതിയില്‍ ശ്രദ്ധ? ഒടുക്കം ശ്രീനിജന് തന്നെ അങ്ങ് കയറി രാജി കൊടുത്തു. ഇനിയും നിന്നാല്‍ കഷ്ടപ്പെട്ട് ഉണ്ടാക്കിയ കള്ളപ്പണം പങ്കു വെക്കേണ്ടി വരുമെന്ന് അവനറിയാം...മിടുക്കന്.
കഴിഞ്ഞ അഞ്ചു വര്‍ഷം ശ്രീനിജന് കോണ്‍ഗ്രസ് നേതാവായിരുന്നു. അന്നുണ്ടാക്കിയതല്ലേ ഈ കോടികള്‍? അപ്പൊ ആ പാര്‍ട്ടിക്ക് ഇതിലൊന്നും ഒരു ഉത്തരവാദിത്വവുമില്ലേ? കൂടെ ഉണ്ടായിരുന്ന കോണ്‍ഗ്രസ്സുകാര്‍ക്ക് തന്നെ അല്ലെ പണത്തിന്റെ കണക്കും അറിയൂ... ഇതിപ്പോ ശ്രീനിജന് നോക്കി വെച്ച മണ്ഡലത്തിലേക്ക് കണ്ണും നട്ടിരുന്ന ഒരു പിന്നോക്ക കോണ്‍ഗ്രസ് നേതാവ് തന്നെ നല്കിയ പെയ്ഡ് ന്യൂസ് ആണെന്ന് മനസ്സിലാക്കാന്‍ വെറും എം.എം.ഹസ്സന്റെ ബുദ്ധി മതി...
ശ്രീനിജനെ പുറത്താക്കാത്ത കോണ്ഗ്രസ്സിനെതിരെയല്ല, പ്രസ്താവന നടത്താത്ത സി.പി.എമ്മിനെതിരെയാണ് എന്നിട്ടും ഇവരുടെയൊക്കെ ഹാലിളക്കം. കോടികള്‍ മുക്കിയ സ്പെക്ട്രം, ഐ.പി.എല്‍, കോമന് വെല്‍ത്ത്, പിന്നെ ഇപ്പൊ പിന്നേം പൊങ്ങി വന്ന ബോഫോര്സിന്റെ പ്രേതം, പോരാത്തതിന് ഒടുക്കത്തെ വിലക്കയറ്റം, തോന്നുമ്പോലെ കൂട്ടുന്ന പെട്രോള്‍ വില... ഇതിനൊക്കെ എതിരെ ജനങ്ങളുടെ പക്ഷത്ത് നിന്നു ശക്തമായി പ്രതിഷേധിക്കുന്ന സി.പി.എമ്മിന്റെ ശ്രദ്ധ അതില്‍ നിന്നു തിരിച്ചു കേന്ദ്രത്തെയും കോണ്‍ഗ്രസിനെയും രക്ഷിക്കണം വാലാട്ടികളായ മാധ്യമ മഹാത്മാക്കള്‍ക്ക്. അതങ്ങ് വീരന്റെയും അച്ചായന്റെയും വീട്ടില്‍ പോയി പറഞ്ഞാല്‍ മതി.പിന്നെ കെ.ജി.ബാലകൃഷ്ണന്, അദ്ദേഹത്തെ സി.പി.എം ഭരിക്കുന്ന ഏതെങ്കിലും സര്‍ക്കാരാണോ ചീഫ് ജസ്ടിസും മനുഷ്യാവകാശ കമ്മീഷന് ചെയര്‍മാനും ആക്കിയത്? ചുണയുണ്ടെങ്കില്‍ കേന്ദ്രം ഭരിക്കുന്ന കോണ്‍ഗ്രസ് രാഷ്ട്രപതിയോട് ആവശ്യപ്പെടട്ടെ.. അത് പോലെ ആഗോളവല്‍ക്കരണം വഴി ഇന്ത്യയുടെ കാര്‍ഷിക മേഖല തകര്‍ത്ത കോണ്‍ഗ്രസിനെയല്ല അന്നും ഇന്നും എന്നും എതിര്‍ക്കുന്ന സി.പി.എമ്മിനെയാണ് ജനിതകമാറ്റം വരുത്തിയ വിളകളുടെ പേരില്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത്. ഏതെങ്കിലും നേതാക്കളുടെ പ്രസ്താവന അവിടുന്നും ഇവിടുന്നും മുറിച്ചെടുത്തു പുതിയ പാര്‍ട്ടി നയം തന്നെ സൃഷ്ടിക്കും ഈ തിരക്കഥാകൃത്തുക്കള്‍.
ഇത്രയൊക്കെ പ്രതികരിച്ചാല്‍ പോരെ?
3 comments:
തിരൂർജി! നന്നായി. ബൂലോകം ഓൺലെയിനിൽ ഈ പോസ്റ്റിനു കമന്റിട്ടിട്ടുണ്ട്. ഈയുള്ളവൻ അവർകളുടെ വിശ്വമാനവികം രണ്ടാംബ്ലോഗിൽ ചെറിയൊരു പോസ്റ്റിട്ടിരുന്നു. അതിനേക്കാൾ നന്നായി താങ്കൾ എഴുതിയിരിക്കുന്നു. ഇപ്പോൾ എനിക്ക് അല്പം കൂടി തൃപ്തിതോന്നുന്നു! എനിക്കെന്തൊക്കെയോ പിന്നെയും എഴുതാനുണ്ടായിരുന്നു എന്നൊരു തോന്നൽ. അത് താങ്കൾ വിശദമായി എഴുതിയിരിക്കുന്നു. ആശംസകൾ!
അഴിമതിക്കാര്‍ക്കെതിരെ മുഖംനോക്കതെ നടപടിയെടുക്കാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ആര്‍ജ്ജവം കാണിക്കണം.
തിന്മകള്ക്കെതിരെ പ്രതികരിക്കാന്‍ താങ്കള്‍ക്ക് കഴിയട്ടെ!
ആശംസകള്‍!
നന്ദി...
Post a Comment