ഒരു നിമിഷം...

"നിധിയല്ല, മുടിയല്ല, മതമല്ല പ്രശ്നം... എരിയുന്ന, പൊരിയുന്ന വയറാണ് പ്രശ്നം..."

January 15, 2011

കുഴിയും വോട്ടും

എന്നാലും എന്തൊരു രസമായിരുന്നു ഇന്നലെ വരെ ഈയുള്ളവന്റെ നാട്ടിലെ റോഡിലൂടെ പോകാന്‍... കുറെ കാലമായി സിനിമാറ്റിക് ഡാന്‍സ്‌ പഠിക്കണമെന്ന ആഗ്രഹം മനസ്സിലുണ്ടായിരുന്നത് കുഴി നിറഞ്ഞ റോഡിലൂടെ പോകുമ്പോള്‍ പരിഹരിക്കപ്പെട്ടിരുന്നു. ബസ്സില്‍ പോയാല്‍ പ്രത്യേകിച്ചും. കാറിന്റെ ടയറിനു ഇത്രയും മിനുസമുള്ളതാകാന്‍  കഴിയും എന്ന് ഇപ്പോഴല്ലേ മനസ്സിലായത്‌. ആഴ്ചയില്‍ ഒരിക്കലെങ്കിലും വര്‍ക്ക് ഷോപ്പില്‍ പോയി അവരുടെ സ്നേഹപ്രകടനം ഏറ്റുവാങ്ങാന്‍ അവസരം തന്നതിന് ആരോട് നന്ദി പറയും എന്ന് കരുതി ഇരിക്കുകയായിരുന്നു. ആ നല്ല കാലം മുഴുവന്‍ പോയില്ലേ?
എന്തായിരുന്നു കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിന്നു മുന്‍പ് യു.ഡി.എഫിന്റെ പ്രചാരണ കോലാഹലം? റോഡിലുള്ള കുഴികളുടെ ഫോട്ടോ മുഴുവനെടുത്തു മുക്കിലും മൂലയിലും സ്ഥാപിച്ചിരിക്കുകയായിരുന്നു, എല്‍.ഡി.എഫ്. ഭരിച്ച പഞ്ചായത്തുകളില്‍. അതൊക്കെ കണ്ടു ഈയുള്ളവനും തോന്നി... ഈ റോഡിലൂടെ പോയി വോട്ട്‌ ചെയ്യുന്ന ഒരാള് പോലും എല്‍.ഡി.എഫിന് കുത്തില്ലെന്നു. റിസള്‍ട്ട് വന്നപ്പോള്‍ അത് തന്നെ സംഭവം. മിക്കവാറും പഞ്ചായത്തിലൊക്കെ എല്‍.ഡി.എഫ്. മാന്യമായി തന്നെ തോറ്റു. പിന്നീടല്ലേ കാര്യങ്ങളുടെ ഗുട്ടന്‍സ് പുടി കിട്ടീത്.    
ഈ വരാന്‍ പോകുന്ന മാര്‍ച്ച് വരെ നടക്കേണ്ട എല്ലാ റോഡു പണികളുടെയും ചെലവിനുള്ള പണം കുറെ മാസം മുന്‍പ് തന്നെ നീക്കി വെച്ചു ടെണ്ടറും വിളിച്ചു കരാര് കൊടുത്തതാ... കരാറുകാരുണ്ടോ അനങ്ങുന്നു? അടുത്ത തവണ ലീഗിനെ കസേരയില്‍ കയറ്റി ഇരുത്താനായി നോമ്പും എടുത്തിരിക്കുകയല്ലേ നൂറില്‍ തൊണ്ണൂറു കരാറുകാരും. പണവും അഴിമതിയും യു.ഡി.എഫും കള്ളപ്പനിയുമെല്ലാമായുള്ള ആ അഭേദ്യമായ ബന്ധമുണ്ടല്ലോ.. ലീഗും കോയി ബിരിയാണീം പോലെ. അതങ്ങ് കേറി ഉഷാറായി. 'എണ്ണക്കമ്പനി ഇച്ഹിച്ചതും കേന്ദ്രം കല്‍പ്പിച്ചതും വിലവര്‍ധന' എന്ന പോലെ കാരണമായി നില്‍ക്കാത്ത മഴ. മഴ ഇടയ്ക്കു നില്‍ക്കുമ്പോള്‍ പണിഞ്ഞൂടെ എന്ന് ചോദിക്കരുത്. പണിയല്‍ തന്നെ ആണല്ലോ അവരുടെയും ഉദ്ദേശ്യം.  പിന്നെ എങ്ങനെ നടക്കും പണി? ഫലമോ? റോഡു നന്നാക്കാത്ത എല്‍.ഡി.എഫിനെതിരെ നാട്ടുകാര്‍ കേറി മേഞ്ഞു.. പോളിംഗ് ബൂത്തില്‍.   
ഇലക്ഷന്‍ റിസള്‍ട്ട് വന്നു രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ തുടങ്ങി പണി... എന്താ ആവേശം. മാര്‍ച്ചിനു മുന്‍പ് പണി തീര്‍ന്നില്ലെങ്കില്‍ ചിക്കിലി കിട്ടില്ലല്ലോ. മെറ്റലിട്ടില്ലെങ്കിലെന്ത്? ടാര്‍ ഒഴിച്ചില്ലെങ്കിലെന്ത്? റോഡിന്റെ വീതി കുറഞ്ഞാലെന്ത്? നിരപ്പായില്ലെങ്കിലെന്ത്? പണി പെട്ടെന്ന് തീര്‍ത്തിട്ട് വേണം എല്‍.ഡി.എഫ്. സര്‍ക്കാര്‍ മികച്ച രീതിയില്‍ ധനകാര്യ മേനെജ്മെന്റ്  നടത്തി  മാര്‍ച്ചില്‍ ട്രെഷറി അടക്കാതെ കൃത്യമായി കൊടുത്തു തീര്‍ക്കുന്ന പണം വാങ്ങി യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് ഫണ്ടില്‍ കൊടുക്കാന്‍...മാസമൊന്നു കഴിയുമ്പോഴേക്കും വീണ്ടും കേടു വന്നാലല്ലേ കീശ വീണ്ടും വീര്‍പ്പിക്കാന്‍ പറ്റൂ?  ബാക്കി ഏതെങ്കിലും ചായക്കടയിലിരുന്നു യു.ഡി.എഫ്. നേതാക്കള്‍ നോക്കിക്കോളും. "നമ്മുടെ പാര്‍ട്ടി പഞ്ചായത്ത് ഭരിക്കാന്‍ തുടങ്ങി രണ്ടാഴ്ച കഴിഞ്ഞില്ല, കണ്ടില്ലേ റോഡൊക്കെ നന്നാക്കിയത്..."
പൊതുജനം എന്നും കഴുതകള്‍ തന്നെ... കുത്തട്ടെ ഇനിയും റോഡ്‌ നന്നാക്കിയ യു.ഡി.എഫിന് വോട്ട്‌.

6 comments:

മുഹമ്മദ്കുഞ്ഞി വണ്ടൂര്‍ said...

തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ വികസന അജണ്ട പൊതുജനം തിരിച്ചറിയേണ്ടതുണ്ട്.

ആശംസകള്‍!

ഹാക്കര്‍ said...

നല്ലൊരു പോസ്റ്റ്..ഒഴിവു കിട്ടുമ്പോള്‍ ഇവിടേക്ക് ഒന്ന് വന്നു നോക്കുക http://www.computric.co.cc/

അനീസ said...
This comment has been removed by the author.
അനീസ said...

നമ്മളും നാട്ടിലും ഉണ്ട് ഇത് പോലൊരു മഹത് റോഡ്‌

ഒരു സംശയം,ഡോക്ടര്‍ ഏതാ പാര്‍ട്ടി ?

ഡോ.ആര്‍ .കെ.തിരൂര്‍ said...

എന്റെ പാര്‍ട്ടി ഏതാണെന്ന് എന്റെ ബ്ലോഗ്‌ വായിച്ചാല്‍ മനസ്സിലാകുമല്ലോ. പോസ്റ്റ്‌ വായിച്ചു മനസ്സിലായില്ലെങ്കില്‍ ബ്ലോഗിലും കൂട്ടത്തിലും എനിക്ക് കിട്ടുന്ന തെറി വായിച്ചാലും മതി.

അനീസ said...

മനസ്സിലായി, പക്ഷെ LDF ആണല്ലേ എന്നെടുത്ത് ചോദിക്കേണ്ട എന്ന് കരുതി സഖാവേ

Related Posts Plugin for WordPress, Blogger...
എല്ലാ രോഗങ്ങള്‍ക്കുമുള്ള ഒറ്റമൂലി... സൗഹൃദം