ഒരു നിമിഷം...

"നിധിയല്ല, മുടിയല്ല, മതമല്ല പ്രശ്നം... എരിയുന്ന, പൊരിയുന്ന വയറാണ് പ്രശ്നം..."

February 13, 2011

പ്രേമിക്കാന്‍ മുട്ടി നില്‍ക്കുന്നവര്‍ക്ക്...

ഇന്ന് പ്രണയദിനം... 
വല്ലവനും വന്നു രണ്ടു പഞ്ചാരവാക്ക് പറയുമ്പോഴേക്കും അവന്റെ കാമുകിയായി സ്വയം അവരോധിച്ചു ഐസ്ക്രീമിലും സിനിമയിലും ബൈക്കിനു പിന്നിലുള്ള യാത്രയിലും തുടങ്ങി ഒടുവില്‍ ഏതെങ്കിലും ലോഡ്ജിലെ മുറിയില്‍ അവന്റെ മൊബൈല്‍ കണ്ണിനു മുന്നില്‍ ഉടുത്തതെല്ലാം ഊരിയെറിഞ്ഞു അര്‍മാദിച്ചു യു ട്യൂബിലെ അനേകം നായികമാരിലൊരാളാകാനും ബ്ലൂടൂത്തില്‍ നിന്നും ബ്ലൂടൂത്തിലേക്ക് ചിറകുവിരിക്കുന്ന ലൈംഗികചൂഷണ മാഫിയയുടെ ഇരയാകാനും ഒടുവില്‍ വീടിന്റെ അടുക്കളഭാഗത്ത്‌ മാറി നിന്നു ചര്ദിക്കാനും ഒരു മുഴം കയറില്‍ ട്രപ്പീസുകളിക്കാനും ഭാഗ്യം സിദ്ധിച്ച അനശ്വര കാമുകിമാര്‍ക്കും...
ആ വഴിയില്‍ ഇനിയും പോകാന്‍ കാമുകന് വേണ്ടി കാത്തിരിക്കുന്ന യുവ കോമളാംഗികള്‍ക്കും... 
രാവിലെ വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ അന്ന് വളക്കേണ്ട പെണ്‍പിള്ളേരുടെയും മുന്‍പ് വളച്ചു വെച്ച ഇനി ഒടിക്കാന്‍ ബാക്കി കിടക്കുന്ന   പെണ്‍പിള്ളേരുടെയും ലിസ്റ്റ് ജീന്‍സിന്റെ രണ്ടു പോക്കറ്റിലായി സൂക്ഷിച്ച്‌, കാമുകിമാരെ  കൂട്ടിക്കൊടുക്കാന്‍ കിട്ടേണ്ട ചില്ലിക്കാശിന്റെ കണക്കു കൂട്ടി, ഏറ്റവും നല്ല മൊബൈല്‍ ക്യാമറ കയ്യിലുള്ളവനാണ് ഏറ്റവും നല്ല കാമുകന്‍ എന്ന് സമൂഹത്തിനു  കാഴ്ച്ചപ്പാടുണ്ടാക്കിയ, കലാപരിപാടി കഴിഞ്ഞാല്‍ കാമുകിയെ ആലുവാമണപ്പുറത്തു കണ്ട പരിചയം പോലും നടിക്കാതെ അടുത്ത ലാവണത്തിലേക്ക് കൂടുവിട്ടു കൂട് മാറുന്ന ഉശിരന്‍ കാമുകന്മാര്‍ക്കും...
അവന്മാര്‍ക്കും അവളുമാര്‍ക്കും ജന്മം കൊടുത്തു എന്ന ഒറ്റ കാരണം കൊണ്ട് വീട്ടുകാരുടെയും നാട്ടുകാരുടെയും മുന്നില്‍ നാണം കെട്ട് വീട്ടിനു പുറത്തിറങ്ങാതെ ഇരിക്കേണ്ടി വരുന്ന തന്തമാര്‍ക്കും തള്ളമാര്‍ക്കും...
ഇന്നത്തെ ദിവസം ആഗോള പ്രണയദിനത്തിന്റെ ആശംസകള്‍ നേരുന്നു...
ഒരപേക്ഷ മാത്രം...
പ്രണയം മഹത്തരമാണ്...
അതിനെ പറയിപ്പിക്കരുത്.

10 comments:

Dr Haroon Ashraf said...

Kurachu adhikam stree pakshavaadhiyaayippoyi ee post.

aanungale valachu pocketadikkunna penpillerum ee samoohathil undu ennu marakkaruthu...

sm sadique said...

രൂക്ഷമായ ഭാഷ
പ്രനയിക്കാൻ മറന്ന് പോയവന്റെ ഭാഷ.
പ്രണയത്തെ വെറുക്കുന്നവന്റെ രോഷം
നല്ല പ്രണയത്തെ ഇഷ്ട്ടപെടുന്നവന്റെ താക്കീത്.

Unknown said...

പ്രണയത്തിനെന്തിനാണ് ഒരു പ്രത്യേക ദിവസം?
(വാണിജ്യമൂല്യമുള്ള ദിവസങ്ങള്‍ പെരുകിക്കൊണ്ടിരിക്കുന്നു. അക്ഷയതൃതീയ, വാലന്റൈന്‍ ദിനം,... അങ്ങനെ കുറെയെണ്ണം)
ഇതിനിടയില്‍ നമ്മള്‍ എത്ര ഓര്‍ക്കേണ്ട നാളുകള്‍ മറന്നു പോകുന്നു!!!
പ്രസക്തമായ പോസ്റ്റ്.
@ sm sadiq,
ആര്‍.കെ രൂക്ഷമായ ഭാഷയില്‍ രോഷം പ്രകടിപ്പിച്ചത് പ്രണയത്തോടല്ല; പ്രണയമെന്നു തെറ്റിദ്ധരിക്കപ്പെടുന്ന മറ്റു ചിലതിനോടാണ്.
പ്രണയത്തിനും കാമത്തിനും (രണ്ടിനും കണ്ണില്ലെങ്കിലും) വ്യക്തമായ വേര്‍തിരിവുണ്ട്.
അതെ,
പ്രണയം മഹത്തരമാണ്...
അതിനെ പറയിപ്പിക്കരുത്.

ARIVU said...

അവസാനത്തെ രണ്ടു വരികളില്ലായിരുന്നു എങ്കില്‍ ഞാന്‍ ഉടക്കിയേനെ!!!!!!!!!!

kARNOr(കാര്‍ന്നോര്) said...

പ്രണയം മഹത്തരമാണ്...
അതിനെ പറയിപ്പിക്കരുത്.

Unknown said...

പ്രണയം മഹത്തരമാണ്.
അതിനെ പറയിപ്പിക്കരുത്.നന്നായിരിക്കുന്നു.

കൂതറHashimܓ said...

ഇതെന്താ ഇന്നത്തെ പ്രണയത്തിന് കുഴപ്പം ?
പണ്ടും ഉണ്ടായിരുന്നല്ലോ തരികിടകള്‍ ?
പക്ഷേ അന്ന് അതാരും പറയില്ലാ
എല്ലാം സഹിക്കും. ഒതുക്കി വെക്കും

ഇന്ന് പൊട്ടിയ/ജാഡ പ്രണയത്തെ മാത്രം എല്ലാരും കാണുന്നു.
എന്നിട്ട് മൊത്തം പ്രണയത്തെ കുറ്റപ്പെടുത്തുന്നു.

ഇന്നും ഉണ്ട് നല്ല പ്രണയം. ഒത്തിരി ഒത്തിരി.
പ്ലീസ് അവയെ എല്ലാവരും ചെര്‍ന്ന് ആധുനിക പ്രണയ മയം എന്നൊക്കെ വ്യാഖ്യാനിച്ച് ഇല്ലാതാക്കരുത്.

ഞാനെന്റെ നടപ്പ് കലത്തെ പ്രണയത്തെ ഇഷ്ട്ടപ്പെടുന്നു.

(നൊസ്റ്റാള്‍ജിക്ക് പ്രണയത്തെ നല്ലതെന്നും ഇന്നത്തെ പ്രണയത്തെ ചീത്തയെന്നും ഒത്തിരി പേര്‍ എഴുതി കണ്ടു.. എല്ലാവര്‍ക്കുമുള്ള മറുപടിയായി ഇതിവിടെ കുറിക്കുന്നു.)

Arun Kumar Pillai said...

ഹാഷിം യു സെഡ് ഇറ്റ്..

Yasmin NK said...

പ്രണയവും ചതിയും വഞ്ചനയും എക്കാലത്തുമുണ്ട്.
അന്നും പെണ്ണുങ്ങള്‍ കുളത്തില്‍ പൊങ്ങിയിരുന്നു. അടിച്ച് തളിക്കാരിയുടെ ഗര്‍ഭം ആരുമറിയാതെ കലക്കി കളഞ്ഞിരുന്നു. പക്ഷേ അന്നാരും ഇതൊന്നും ഇത്ര ലാഘവത്തോടെ കണ്ടിരുന്നില്ലാന്ന് തോന്നുന്നു. ഇന്നെല്ലാര്‍ക്കും എല്ലാം ഒരു കളിയാണു. ഒരു തരം ഡിസ്പോസബിള്‍ സംസ്ക്കാരം. മൂല്യങ്ങള്‍ അന്നും ഇന്നുമുണ്ട്.പക്ഷെ അതിന്റെ അളവുകോലുകള്‍ മാറിപ്പോയി.

ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur said...

thanks for all good comments..
I am not against love.. I wrote this post because I love LOVE very much. IO dont think there is anything much better in so called old era love and anything bad in modern love.

Related Posts Plugin for WordPress, Blogger...
എല്ലാ രോഗങ്ങള്‍ക്കുമുള്ള ഒറ്റമൂലി... സൗഹൃദം