ഒരു നിമിഷം...

"നിധിയല്ല, മുടിയല്ല, മതമല്ല പ്രശ്നം... എരിയുന്ന, പൊരിയുന്ന വയറാണ് പ്രശ്നം..."

September 02, 2013

വയസ്സിലെ കുരുക്ക്

ഡോക്ടർമാരോടും വക്കീലന്മാരോടും നുണ പറയരുതെന്നാ പ്രമാണം. പക്ഷേ...

**********************************************************
ഡോക്ടർ : പേര്?
രോഗി(ണി) : ------
ഡോക്ടർ : വയസ്സ്?
രോഗി(ണി) : 21
ഡോക്ടർ : എന്താ പ്രശ്നം?
രോഗി(ണി) : പള്ള കാളിച്ച
ഡോക്ടർ : എത്ര കാലമായി തുടങ്ങിയിട്ട്?
രോഗി(ണി) : പത്തു കൊല്ലത്തിലധികമായി
ഡോക്ടർ : ഓ, അപ്പോ ചെറിയ ക്ലാസിൽ പഠിക്കുമ്പോ തന്നെ തുടങ്ങിയിരുന്നു, അല്ലേ?
രോഗി(ണി) : ഇല്ല, ആദ്യത്തെ പ്രസവത്തിന്റെ ശേഷം തുടങ്ങിയതാ..
ഡോക്ടർ : (ഒന്നു വാ പൊളിച്ചിരുന്ന ശേഷം) 11 വയസ്സിലാണോ പ്രസവിച്ചത്?
രോഗി(ണി) : (ചിരി മാത്രം)

കൂടെ വന്ന ഉമ്മ : ഡോക്ടറെ, ഓൾക്ക് 31 വയസായിക്കിണ്...
(രോഗിയോട്) ഇജ്ജെന്തിനാടീ ബയസ്സ് കൊറച്ച് പറീന്നത്? ഇബടാരെങ്കിലും അന്നെ പെണ്ണ് കാണാൻ ബന്നിക്കിണാ?

************************************************************
മരുന്നു കൊടുത്ത ശേഷം
ഉമ്മ : ഡോക്ടറെ, ഇനിക്കും കാണിച്ചണം...
ഡോക്ടർ : പേര്?
ഉമ്മ : ‌---------
ഡോക്ടർ : വയസ്സ്?
ഉമ്മ : 40

************************************************************
പക്ഷേ, വയസ്സു ചോദിച്ചാൽ ഡോക്ടർമാരോടും ധൈര്യമായി നുണ പറയാം.

8 comments:

drpmalankot said...


ഗുണപാഠം: പുരുഷന്റെ ശമ്പളം എത്ര എന്ന് ചോദിച്ചാലും, സ്ത്രീയുടെ വയസ്സ് എത്ര എന്ന് ചോദിക്കരുത് - ഡോക്ടർ ആയാലും. അല്ലാതെതന്നെ അത് മനസ്സിലാക്കാൻ ഒരു ടെസ്റ്റ്‌ നിലവിൽ വരട്ടെ. ഇതിലേക്കായി വക്കീലിന് വേണമെങ്കിൽ ഡോക്ടറുടെ സഹായം തേടാം. അല്ലാ പിന്നെ. :)

Kalavallabhan said...

"അത് മനസ്സിലാക്കാൻ ഒരു ടെസ്റ്റ്‌ നിലവിൽ വരട്ടെ. "
ടെസ്റ്റ്‌ ചെയ്യാൻ മേഷീനില്ലാതെ ഇപ്പോൾ ഡോക്ടർമാർക്ക്‌ ഒന്നും ചെയ്യാൻ കഴിയില്ലല്ലോ അല്ലേ

drpmalankot said...

അല്ലാതെ തന്നെ മനസ്സിലാക്കാം സുഹൃത്തെ. ഒരു കൃത്യമായ കാര്യത്തിനു ടെസ്റ്റ്‌ നല്ലത് എന്ന് മാത്രം. തെര്മോമീറ്റർ, സ്റെറത്ത്, ബിപി ഡിവൈസ് എന്നിവയൊക്കെ പോലെ. സന്ദർഭവശാൽ, പറയട്ടെ:
ഒരു രോഗി ഡോക്റ്ററെ ചെന്ന് കണ്ടു. ഡോക്റ്റർ ചോദിച്ചു : പറയൂ, എന്താ വിഷമം.
ഡോക്റ്റർ: ഇതെന്തു ടോക്ട്ടരാ, ഞാൻ രോഗി, എന്താ രോഗം എന്ന് പറയാതെ മനസ്സിലാക്കെണ്ടാതല്ലേ??? ഞാനായി ഒന്നും പറയില്ല. :)

ajith said...

ഹഹഹ
ചിലര്‍ക്ക് രണ്ടുവര്‍ഷം കൂടുമ്പോഴാണ് ഒരു വയസ്സ് കൂടുന്നത്

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

ഇത് പഞ്ചാരഗുളിക തന്നെ.കളിയും കാര്യവും.

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

അപ്പോത്തിക്കിരി ആയാലും സ്ത്രീകളോട് വയസ്സ് ചോദിയ്ക്കാന്‍ പാടുണ്ടോ? യഥാര്‍ത്ഥ വയസ്സ് സ്ത്രീകള്‍ പറഞ്ഞ ചരിത്രം ഉണ്ടോ ?
(ഡോക്ടര്‍ക്കിപ്പോ എത്ര വയസ്സായി ?)

majeed alloor said...

വയസ്സറിയിച്ചു
അഥവാ
വയസ്സായി...!

ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur said...

എനിക്കു 33 വയസ്സായി ഇസ്മയിൽജീ...

Related Posts Plugin for WordPress, Blogger...
എല്ലാ രോഗങ്ങള്‍ക്കുമുള്ള ഒറ്റമൂലി... സൗഹൃദം