ഒരു നിമിഷം...

"നിധിയല്ല, മുടിയല്ല, മതമല്ല പ്രശ്നം... എരിയുന്ന, പൊരിയുന്ന വയറാണ് പ്രശ്നം..."

November 25, 2009

പോസ്റ്റ്‌ മോഡേണ്‍ നാരദന്മാര്‍

ഈ ഏഷണി, കുശുമ്പ്, പരദൂഷണം, അസൂയ, കാള പെറ്റെന്നു കേള്‍ക്കുമ്പോള്‍ കയറെടുക്കുന്ന സ്വഭാവം - ഇതൊക്കെ മലയാളിയുടെ ജന്മസ്വഭാവമാണോ? ചായക്കടയിലും കുളിക്കടവിലും നിന്നുള്ള പഴയകാല കലാപരിപാടിയൊക്കെ ഇന്ന് കുറവാണ്. എല്ലാം മോഡേണ്‍ ആയപ്പോള്‍ പരദൂഷണവും പോസ്റ്റ്‌ മോഡേണ്‍ ആയി. ഇത്തരക്കാരുടെ കൂത്തരങ്ങായി മാറി ഇന്റര്‍നെറ്റ്‌ പോലും. ഇവന്മാര്‍ക്കൊന്നും ഒരു പണിയുമില്ലേ?
ഏറ്റവും പുതിയ വിശേഷമാണ് "പിണറായിയുടെ കൊട്ടാരം" . ഏതോ ഒരു പുത്തന്‍പണക്കാരന്‍  കഷ്ടപ്പെട്ടുണ്ടാക്കിയ പണം മുഴുവന്‍ പൊടിച്ചു ഒരു ബംഗ്ലാവ് ഉണ്ടാക്കിയതായിരുന്നു. കടം തീര്‍ക്കാനാണോ എന്നറിയില്ല സീരിയല്‍ നിര്‍മ്മാണത്തിനും കൊടുത്തു ബംഗ്ലാവ്. വീടിന്റെ ചന്തം കണ്ടു വീട്ടില്‍ വന്ന സുഹൃത്ത്‌ ഫോട്ടോ എടുത്തു. പോരാത്തതിനു ഓര്‍കുട്ടിലും ഇട്ടു. (അപ്പന്‍ ചാവാന്‍ കിടക്കുന്നതിന്റെ പല പോസിലുള്ള ഫോട്ടോ പോലും എടുത്തു ഓര്‍കുട്ടിലിടുന്നതാണല്ലോ ഇന്നത്തെ ഫാഷന്‍). 
ഈ ഫോട്ടോ കണ്ടപ്പോളാണ് മറ്റൊരുത്തന് തോന്നിയത്, ഇത്രയും നല്ല വീട്ടില്‍ താമസിക്കാന്‍ ഏറ്റവും യോഗ്യന്‍ സഖാവ് പിണറായി ആണെന്ന്. മൂവര്‍ണക്കൊടി കൊണ്ട് നടന്ന ബാല്യകാലസ്മരണയും മദാമ്മയുടെയും പുത്രന്റെയും പരിശുദ്ധ അന്തോണിച്ചന്റെയും ഓര്‍ക്കുട്ട് കമ്മ്യുണിറ്റിയില്‍ കയറിയ ധൈര്യവും കൂടി ആയപ്പോള്‍ പിന്നെ ഒന്നും ഓര്‍ത്തില്ല, താങ്ങി ഒരു കിടിലന്‍ അടിക്കുറിപ്പ്... "പിണറായി വിജയന്‍റെ കൊട്ടാരം." അയച്ചു ഉടന്‍ തന്നെപ്പോലുള്ള വേറെ കുറെ അവന്മാര്‍ക്ക്. ആ മന്ദബുദ്ധികളാണെങ്കില്‍ കാള പെറ്റെന്നു കേട്ടാല്‍ കയര്‍ മാത്രമല്ല പാല് കറക്കാന്‍ പാത്രം കൂടിയെടുക്കുന്ന മഹാത്മാക്കള്‍. അവരും ചേര്‍ത്തു കുറെ അടിപൊളി അടിക്കുറിപ്പുകള്‍. കണ്ണില്‍ കണ്ടവന്മാര്‍ക്കെല്ലാം കയറി ഫോര്‍വേഡ് ചെയ്തു. പത്തു നാല്‍പ്പതു ലക്ഷം പേരുടെ മെയില്‍ബോക്സില്‍ സംഗതി കയറിയപ്പോളാണ് പോലീസ് വിവരമറിഞ്ഞത്. പിന്നെ എല്ലാം പെട്ടെന്നായിരുന്നു. 
വീരഭുമിയിലെയും കോട്ടയം പത്രത്തിലെയും അഭിനവ നാരദന്മാര്‍ പടച്ചുവിടുന്ന തട്ടുപൊളിപ്പന്‍ നുണക്കഥകള്‍, ചാനല്‍ ചര്‍ച്ചകളില്‍ മാത്രം ജീവിക്കുന്ന ബുദ്ധിയില്ലാത്ത കുറെ ജീവികളുടെ വാചക സര്‍ക്കസ്, കീറിയ ഖദറിട്ടു മുടിവെട്ടാതെ നടക്കുന്ന പുതുപ്പള്ളി നേതാവും CFL പുഞ്ചിരിയുമായി പൌഡറിട്ടു മുഖം മിനുക്കി നടക്കുന്ന അദ്ധ്യക്ഷനും പണിയില്ലാത്ത കുറെ സില്‍ബന്ദികളും നടത്തുന്ന പരദൂഷണ സമ്മേളനങ്ങള്‍ - ഇത്രയൊക്കെ തന്നെ സഹിക്കാന്‍ കഴിയാതെ നാട്ടുകാര്‍ നട്ടം തിരിയുകയാണ്. എല്ലാവര്‍ക്കും  ഒരേ സ്വരം, ഒരേ ലക്‌ഷ്യം- CPIM -നെ തകര്‍ക്കണം. ഇതിനു വേണ്ടി എത്ര വേണമെങ്കിലും തറയാകും. ഏതറ്റം വരെ വേണമെങ്കിലും പോകും. അങ്ങനെ ഫോര്‍വേഡ് ചെയ്തു പോയവരൊക്കെ ഇപ്പോള്‍ അഴിയെണ്ണാന്‍ തുടങ്ങി . ഇനിയെങ്കിലും ഇവനൊക്കെ പഠിക്കുമോ? വല്ലവനും ഫോര്‍വേഡ് ചെയ്യുന്ന തട്ടിപ്പ് ഇ-മെയില്‍ അഡ്രസ്‌ ലിസ്റ്റിലുള്ള സകലവനും മുന്‍പിന്‍ ആലോചിക്കാതെ ഫോര്‍വേഡ് ചെയ്തു അര്‍മാദിക്കുന്നതിനു മുന്‍പ് ഇനിയെങ്കിലും രണ്ടുവട്ടം ആലോചിക്കുക. പരദൂഷണം പറഞ്ഞതിന്റെ ആത്മസംതൃപ്തി പോലീസിന്റെ ഇടി കിട്ടുമ്പോള്‍ ആവി ആയി പോകും.

3 comments:

annyann said...

മന്ത്രിമാരുടെ യോഗ്യതകള്‍ വച്ച ഒരു മെയില്‍ ആയിരുന്നു ആദ്യം...
ഓര്‍മ്മയുണ്ടോ?

ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur said...

No, annyaaaaa . I dont remember it.

Navajeevan said...

PINARAYI VIJAYANTE YADHARTHA VEEDU KANUVANULLA BHAGYAM ETHENKILUM ORU SAKHAVINU ENKILUM UNDAKANAME EENU PRATHIKKUNNU-JEEVANODE PINNEEDU KANUMENKIL?CPM NU ATHINULLA DHYARYAM UNDO? YADHARTHA SPOT EVIDEYANU EENARINJAL GOOGLE EARTH VAZHIYENKILUM NOKKAMAYIRUNNU---

Related Posts Plugin for WordPress, Blogger...
എല്ലാ രോഗങ്ങള്‍ക്കുമുള്ള ഒറ്റമൂലി... സൗഹൃദം