ഒരു നിമിഷം...

"നിധിയല്ല, മുടിയല്ല, മതമല്ല പ്രശ്നം... എരിയുന്ന, പൊരിയുന്ന വയറാണ് പ്രശ്നം..."

November 29, 2009

മുടന്തി നടക്കുന്ന മലയാളി

കഴിഞ്ഞ രണ്ടു മൂന്നു വര്‍ഷങ്ങളായി പല തരം പനികളുടെ ഒരു കൂത്തരങ്ങായി മാറിക്കൊണ്ടിരിക്കുകയാണ് കേരളം. ഡംഗി പനി, എലിപ്പനി, പക്ഷിപ്പനി, പന്നിപ്പനി, പിന്നെ ചിക്കുന്‍ഗുനിയയും. ഓരോ വര്‍ഷവും ഒരു പ്രത്യേക കാലയളവില്‍ കേരളത്തിലെ ആരോഗ്യവകുപ്പിനെയും ജനങ്ങളെയും വിഷമവൃത്തത്തിലാക്കി കൊണ്ട് ഈ പനികള്‍ കേരളത്തിന്റെ ആരോഗ്യവ്യവസ്ഥിതിയെ തന്നെ അമ്മാനമാടുകയാണ്. ലോകാരോഗ്യസംഘടനയുടെ തന്നെ പ്രശംസ നേടിയ കേരളത്തിന്റെ പൊതുജനാരോഗ്യ വ്യവസ്ഥ ഇത്തരം പകര്‍ച്ചവ്യാധികളിലൂടെ യഥാര്‍ത്ഥത്തില്‍ ലോകത്തിനു മുന്നില്‍ നാണം കെടുകയാണ്.
കേരളത്തിലെ ഇന്നത്തെ ആരോഗ്യസ്ഥിതി ഒരു വലിയ വിരോധാഭാസം തന്നെയാണെന്ന് പരിശോധിച്ചാല്‍ മനസ്സിലാക്കാന്‍ കഴിയും. ഒരു വശത്ത് ജനങ്ങള്‍ പ്രമേഹം, ഹൈപ്പെര്‍ടെന്‍ഷന്‍, തുടങ്ങിയ ജീവിതശൈലീ രോഗങ്ങള്‍ കൊണ്ട് വിഷമിക്കുന്നു(ഇത്തരം രോഗങ്ങള്‍ പൊതുവേ ഉയര്‍ന്ന ജീവിതശൈലി മൂലം ഉണ്ടാകുന്നതായാണല്ലോ കരുതപ്പെടുന്നത്.) അതേ സമയം മറുവശത്ത് ശുചിത്വമില്ലായ്മയും ആരോഗ്യവ്യവസ്ഥയുടെ അപര്യാപ്തതയും മൂലമുണ്ടാകുന്ന പകര്‍ച്ചപ്പനിയും മറ്റു രോഗങ്ങളും പിടിമുറുക്കുന്നു. ആദ്യത്തെ വിഭാഗം അമേരിക്കയും യുറോപ്പുംപോലുള്ള വികസിതപ്രദേശങ്ങളെ അനുസ്മരിപ്പിക്കുമ്പോള്‍ രണ്ടാമത്തെ വിഭാഗം എത്യോപ്പ്യയും സൊമാലിയയും പോലുള്ള വികസ്വര രാജ്യങ്ങളുടെ നിലവാരത്തിലാണ്. ഇതിനൊരു മാറ്റം വരുത്താന്‍ നാം പരിശ്രമിക്കേണ്ടിയിരിക്കുന്നു.
മഴക്കാലത്തുണ്ടാകുന്ന വിവിധ പകര്‍ച്ചപ്പനികളില്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി കണ്ടുവരുന്ന ഒന്നാണ് ചിക്കുന്‍ഗുനിയ. പനിയെ തുടര്‍ന്നുണ്ടാകുന്ന അസഹ്യമായ വേദനയാണ് ഈ രോഗത്തെ വ്യത്യസ്തമാക്കുന്നത്. കാലിലും മറ്റു സന്ധികളിലും ഉണ്ടാകുന്ന വീക്കവും വേദനയും ജോലികള്‍ ചെയ്യാനും നടക്കാന്‍ പോലും കഴിയാത്ത രീതിയില്‍ ജനങ്ങളെ ബാധിക്കുന്നു. വീടുകളില്‍ കയറിയിറങ്ങി അലോപ്പതി ആശുപത്രിയിലേക്ക് ജങ്ങളെ തള്ളിവിടുന്ന ആരോഗ്യവകുപ്പിന്റെ ജീവനക്കാരും ആശ വര്‍ക്കര്‍മാരും നല്‍കുന്ന ഉപദേശം സ്വീകരിച്ചു ഡോക്ടര്‍ തരുന്ന പാരസെറ്റമോളും അന്റിബയോട്ടിക് മരുന്നുകളും വാങ്ങിക്കഴിച്ചു മാസങ്ങളോളം വിശ്രമിച്ചിട്ടും വേദനക്ക് യാതൊരു കുറവും ലഭിക്കാതെ, ജോലിക്ക് പോകാനാകാതെ ആയിരങ്ങളാണ് കേരളത്തില്‍ കഷ്ടപ്പെടുന്നത്. അതേസമയം ആരംഭം മുതല്‍ തന്നെ ഹോമിയോപ്പതി മരുന്ന് കഴിച്ചവര്‍ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ വേദനയില്‍ നിന്നും മുക്തി നേടുന്നു. അലോപ്പതി മരുന്നുകള്‍ മാസങ്ങളോളം കഴിച്ചിട്ടും വേദന കുറയാത്തവര്‍ പോലും ഏതാനും ആഴ്ചകളിലെ ഹോമിയോപ്പതി മരുന്നുകള്‍ കൊണ്ട് ആശ്വാസം കണ്ടെത്തുന്നു. മാത്രമല്ല, തുടക്കത്തിലേ പനിക്ക് ഹോമിയോപ്പതി ചികിത്സ സ്വീകരിച്ചവര്‍ക്ക് വീക്കവും വേദനയും തുലോം കുറവായാണ് കാണപ്പെടുന്നത്.
ഇത്തരം സാഹചര്യങ്ങളാണ് കേരളത്തിലെ ആരോഗ്യനയത്തിലെ പാളിച്ചകളിലേക്ക് വിരല്‍ചൂണ്ടുന്നത്. എല്ലാ വൈദ്യശാസ്ത്ര ശാഖകളെയും ഒരുപോലെ കാണുക എന്നതാണ് സര്‍ക്കാര്‍ നയം എന്നിരിക്കെ തന്നെ അലോപ്പതിയുടെ പരിമിതികളും മറ്റു ചികിത്സാ രീതികളുടെ സാധ്യതകളും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ കണക്കിലെടുക്കുന്നില്ല. ജനങ്ങള്‍ക്കിടയില്‍ നടക്കുന്ന എല്ലാ ആരോഗ്യ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും അലോപ്പതിയെ കേന്ദ്രീകരിച്ചുള്ളതാണ്. ഇതിനു നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥര്‍ ആരോഗ്യവകുപ്പിന്റെയല്ല, അലോപ്പതിയുടെ ജോലിക്കാരായാണ് പ്രവര്‍ത്തിക്കുന്നത്. അലോപ്പതിയില്‍ ചിക്കുന്‍ഗുനിയക്ക് മരുന്നില്ല എന്ന് അലോപ്പതി ഡോക്ടര്‍മാര്‍ തന്നെ പറയുന്നു. എങ്കിലും അവരില്‍ ഭൂരിപക്ഷവും മാരകമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്ന വേദനാസംഹാരികളും നിശ്ചിത അളവില്‍ കൂടുതല്‍ പാരസെറ്റമോള്‍ ഗുളികകളും രോഗികള്‍ക്ക് നല്‍കാന്‍ മടിക്കുന്നില്ല. ഇതറിഞ്ഞുകൊണ്ട് തന്നെ രോഗികള്‍ക്ക് സര്‍ക്കാര്‍ ആശുപത്രിയില്‍ പോയി ആ മരുന്ന് മാത്രം കഴിക്കാന്‍ നിര്‍ദേശം നല്‍കിയത് എന്തടിസ്ഥാനത്തിലാണ്? ഇത്തരത്തിലുള്ള ഓവര്‍ ഡോസ് തന്നെയല്ലേ ചിക്കുന്‍ഗുനിയ മരണത്തിനു കാരണം?
ആരോഗ്യവകുപ്പിന് കീഴിലെ തുല്യപ്രാധാന്യം നല്‍കേണ്ട മൂന്നു വിഭാഗങ്ങള്‍ ആണ് അലോപ്പതി, ആയുര്‍വേദം, ഹോമിയോപ്പതി എന്നിവ എന്നിരിക്കെ ഓരോ രോഗങ്ങള്‍ക്കും അവയ്ക്ക് ഏറ്റവും ഫലപ്രദമായ ചികിത്സ ഏത് എന്ന് കണ്ടെത്താനും അത് ആയുര്‍വേദമോ ഹോമിയോപ്പതിയോ ആണെങ്കില്‍ അത് അംഗീകരിക്കാനും പ്രചരിപ്പിക്കാനും സര്‍ക്കാര്‍ ശമ്പളം പറ്റുന്ന ആരോഗ്യപ്രവര്‍ത്തകര്‍ തയ്യാറാകണം. ഇതിനായി തക്കതായ മാര്‍ഗനിര്‍ദേശം സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകണം. അല്ലെങ്കില്‍ അലോപ്പതി ഇതര വിഭാഗങ്ങള്‍ക്കായി ഫീല്‍ഡ് സ്ടാഫ്ഫിനെ നിയമിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. അടുത്ത വര്‍ഷമെങ്കിലും മലയാളികളെ ചിക്കുന്‍ഗുനിയ മുടന്തന്മാരാക്കി മാറ്റാതെ ആരംഭ ഘട്ടത്തില്‍ തന്നെ ഫലപ്രദമായ ഹോമിയോപ്പതി ചികിത്സ നല്‍കി അതില്‍ നിന്നും രക്ഷ നേടാന്‍ പ്രാപ്തരാക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണം. പനിയെ ആഘോഷമാക്കി സര്‍ക്കാര്‍ വിരുദ്ധ വികാരം സൃഷ്ടിക്കുന്ന മാധ്യമങ്ങളും പനിക്കെതിരെ ഹര്‍ത്താല്‍ നടത്തി ജനങ്ങളെ വിഡ്ഢികളാക്കുന്ന പ്രതിപക്ഷ പാര്‍ട്ടികളും ചെയ്യേണ്ടത് ജനങ്ങള്‍ക്ക്‌ ഗുണം ചെയ്യുന്ന ചികിത്സ പ്രചരിപ്പിക്കാന്‍ തയ്യാറാകുകയാണ്.
വാല്‍ക്കഷണം:
പുതിയ "ഭീകരരോഗമായ" H1N1, അലോപ്പതി മരുന്ന് കമ്പനി വാക്സിന്‍ ചെലവഴിച്ചു കീശ വീര്‍പ്പിക്കാന്‍ കൃത്രിമമായി സൃഷ്ടിച്ചതെന്ന്!
ഡി. വൈ. എഫ്. ഐ. മുഖപത്രമായ "യുവധാര" നവമ്പര്‍ ലക്കം വായിക്കുക.

2 comments:

plainsay said...

What you said is correct. The general awareness of the public in living in clean environment is very poor. They may bathe and wear clean dress daily. But environment cleanliness is the last thing they will ever do. There may be sewage water stagnated around the house. They will not do anything to clean it up. There may be lot of wild bushes which will house the musquitoes, nobody will every bother about the wild plants but will only complain about the musquitoes.
Most of the allopathic medicines available in the shops are all of sub standard. Paracetamol tab will not contain 500 mg of the medicine. But who will check and rectify. The condition of the sick people is really deplorable. But who cares?

Unknown said...

wonderful write up ratheesh! high time our state run medical mechanism stopped showing stepmother attitude towards homeopathy and ayurveda and has given due respect to the practitioners of the streams of medicine; i also wish your association will take steps to create awareness among common people who instinctively got the notion that homeopathy is substandard compared to its big brother and most of the doctors are nothing but quacks!!

Related Posts Plugin for WordPress, Blogger...
എല്ലാ രോഗങ്ങള്‍ക്കുമുള്ള ഒറ്റമൂലി... സൗഹൃദം