ഞങ്ങളുടെ കോളേജില്‍ M.D ചെയ്യാന്‍ ഓള് ഇന്ത്യ ക്വാട്ടയില്‍ വന്നതായിരുന്നു മംഗലാപുരം സ്വദേശിയായ ആ ഡോക്ടര്‍. O.P. യിലെ ആദ്യദിവസം. മുറി മലയാളം മാത്രം കയ്യിലുള്ള അദ്ദേഹം ആദ്യ രോഗിയോട് രോഗവിവരം ആരാഞ്ഞു. "സാര്‍, കുറച്ചു ദിവസമായി വയറ്റിനുള്ളില്‍ ഒരു സഞ്ചാരം". വയര്‍ തൊട്ടുകാണിച്ചത് മനസ്സിലായെങ്കിലും എന്താണീ സഞ്ചാരം എന്ന് ഡോക്ടര്‍ക്ക് ഒരെത്തും പിടിയും കിട്ടിയില്ല. അദ്ദേഹം തൊട്ടടുത്തിരുന്ന ഡോക്ടറോട് സഞ്ചാരത്തിന്റെ അര്‍ത്ഥം ചോദിച്ചു. മലയാളം അധ്യാപകന്റെ ഗമയില്‍ അദ്ദേഹം പറഞ്ഞു-"travelling". എല്ലാം മനസ്സിലായെന്ന മട്ടില്‍ മംഗലാപുരംകാരന് മരുന്നെഴുതി. അടുത്ത ആഴ്ച രോഗി വന്നപ്പോള്‍ വേറെ (മലയാളി) ഡോക്ടര്‍ ആയിരുന്നു ആ സീറ്റില്‍. O.P. കാര്‍ഡിലെ രോഗവിവരം ഇങ്ങനെയായിരുന്നു- " Pain in abdomen while travelling!"
2 comments:
ഇതിനും കൊടുക്കാം നൂറു മാര്‍ക്ക്, എന്താ ഡോക്ക്ടറെ ഈ വഴിക്കാരും വരാറില്ലേ?. അതോ പഞ്ചാര ഗുളിക എന്ന് പേരു കണ്ടു ശങ്കിച്ചാണോ?
@ മുഹമ്മദ് കുട്ടി
പ്രതികരണത്തിന് നന്ദി. തുടങ്ങിയതെ ഉള്ളു. ആളുകള്‍ എതിതുടങ്ങുന്നതെ ഉള്ളു.
Post a Comment